Home
How to

ഫോണിലെ ഇന്റർനെറ്റ് സ്പീഡ് വർധിപ്പിക്കണോ? ഫോണിന്റെ സെറ്റിം​ഗ്സിൽ തന്നെ സൂത്രപ്പണികളുണ്ട്

ഭൂരിഭാ​ഗം സ്മാർട്ട് ഫോൺ ഉപഭോക്താക്കളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. വേ​ഗത കുറഞ്ഞ ഇന്റർനെറ്റ്. ഫോൺ വാങ്ങുന്ന ആദ്യ കാലങ്ങളിൽ മികച്ച ഇന്റർനെറ്റ് സ്പീഡ് ഫോൺ വാ​ഗ്ദാനം ചെയ്യുമെങ്കിലും അൽപ നാളുകൾ കഴിഞ്ഞ് പതിയെ ഇന്റർനെറ്റ് സ്പീഡ് കുറയാൻ തുടങ്ങും. പതിയെ ഇവ സ്പീഡ് ഒട്ടും ഇല്ലാത്ത അവസ്ഥയിലെത്തും.

പല പ്രശ്നങ്ങളാണ് ഇത്തരത്തിൽ ഇന്റർനെറ്റിന്റെ സ്പീഡ് കുറയാനായി കാരണം. വേണ്ട കരുതലുകൾ സ്വീകരിച്ചാൽ വളരെ നിരാസമായി തന്നെ ഈ പ്രശ്നം നമ്മുക്ക് പരിഹരിക്കാവുന്നതാണ്. ആദ്യം തന്നെ നിങ്ങളുടെ പരിസരത്തെ മികച്ച നെറ്റ്വർക്ക് ലഭിക്കുന്ന സിം ഏതാണെന്ന് അറിഞ്ഞിരിക്കണം. ഈ സിം മാത്രമേ നിങ്ങൾ തിരഞ്ഞെടുക്കാവു. ഓഫർ മാത്രം നോക്കി സിം സ്വന്തമാക്കിയാൽ ചിലപ്പോൾ നെറ്റ്വർക്ക് പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്.

വളരെ എളുപ്പത്തിൽ ഫോണിലെ ഇന്റർനെറ്റ് സ്പീഡ് വർധിപ്പിക്കാം

നെറ്റ്വർക്ക് പ്രശ്നങ്ങൾ കൊണ്ടല്ലാതെ മറ്റ് എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ട് ആണ് നിങ്ങളുടെ ഫോണിലെ ഇന്റർനെറ്റ് സ്പീഡ് കുറയുന്നത് എങ്കിൽ ഈ പ്രശ്നം എന്താണെന്ന് ആദ്യം കണ്ടെത്തണം. ഭൂരിഭാ​ഗം ഫോണുകളിലും കാഷെ ക്ലിയർ ചെയ്യാത്തതിനാൽ ഇന്റർനെറ്റ് സ്പീഡ് കുറയുന്നതായി കാണാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നത്തിന് വളരെ എളുപ്പത്തിൽ തന്നെ പരിഹാരം കാണാവുന്നതാണ്. നിങ്ങളുടെ ഫോണിന്റെ കാഷെ ഡിലീറ്റ് ചെയ്താൽ മാത്രം മതിയാകും ഈ പ്രശ്നം പരിഹരിക്കാൻ.

പതിവായി നിങ്ങളുടെ ഫോണിന്റെ കാഷെ ക്ലിയർ ചെയ്യാൻ ശ്രമിക്കേണ്ടതാണ്. ഇതിനായി ആദ്യം നിങ്ങൾ ഫോണിന്റെ സെറ്റിം​ഗ്സിൽ എത്തുക. ശേഷം ആപ്പ് എന്ന വിഭാ​ഗം തിരഞ്ഞെടുക്കുക. ഇതിൽ നിന്ന് ഓരോ ആപ്പുകൾ തിരഞ്ഞെടുക്കുക. പിന്നീട് സ്റ്റോറേജ് എന്ന വിഭാ​ഗം തിരഞ്ഞെടുക്കുക. ഇവിടെ കാഷെ എന്ന ഓപ്ഷൻ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. ശേഷം ഇവ ക്ലിയർ ചെയ്താൽ മാത്രം മതിയാകും നിങ്ങളുടെ ഫോണിന്റെ ഇന്റർനെറ്റ് വേ​ഗതയിൽ കാര്യമായ മാറ്റം ഉണ്ടാകുന്നതാണ്.

വളരെ എളുപ്പത്തിൽ ഫോണിലെ ഇന്റർനെറ്റ് സ്പീഡ് വർധിപ്പിക്കാം

MOST READ: ദീപാവലിയുടെ മറവിൽ വ്യാജ ഓഫറുകൾ വ്യാപകം; ഫ്ലിപ്പ്കാർട്ടിന്റെയും ആമസോണിന്റെയും ഒറിജിനൽ ഓഫർ എങ്ങനെ തിരിച്ചറിയാം

ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നിങ്ങൾ ഫോൺ പ്രവർത്തിപ്പിക്കുമ്പോൾ ഒരു ആപ്പ് മാത്രമായി പ്രവർത്തിപ്പിക്കുക എന്നത്. ബാ​ഗ്രൗണ്ടിൽ മറ്റ് ആപ്പുകൾ തുറന്ന് കിടന്നാൽ ഇത് നിങ്ങളുടെ ഫോണിലെ പ്രോസസറിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കും ആയതിനാൽ തന്നെ ഇതുമൂലം ഫോണിലെ ഇന്റർനെറ്റ് സ്പീഡ് കുറയാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഫോണിൽ ഒരു സമയം ഒരു ആപ്പ് മാത്രം പ്രവർത്തിപ്പിക്കാൻ ശ്രമിക്കുക.

നിങ്ങളുടെ സ്മാർട്ട് ഫോണിലെ ഡാറ്റ സേവർ മോഡ് എനബിൾ ആക്കിയിടുന്നതും ഫോണിന്റെ ഇന്റർനെറ്റ് സ്പീഡ് വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇതിനായി ഫോണിന്റെ സെറ്റിം​ഗ്സിൽ നിന്ന് നെറ്റ്വർക്ക് ആൻഡ് ഇന്റർനെറ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. ഇതിൽ ഡാറ്റ യൂസേജ് എന്ന ഓപ്ഷൻ കാണാവുന്നതാണ് ഇത് ഓപ്പൺ ചെയ്താൽ ഡാറ്റ സേവർ മോഡ് കാണാൻ സാധിക്കുന്നതാണ്. ഇന്റർനെറ്റ് സ്പീഡ് വർധിപ്പിക്കാൻ സഹായിക്കുന്ന മറ്റൊരു വഴിയാണ് നിങ്ങളുടെ ഉപകരണം അപ്ഡേറ്റ് ചെയ്യുക എന്നത്.

ഇങ്ങനെ ചെയ്യുമ്പോൾ ഇന്റർനെറ്റ് വേ​ഗത മാത്രമല്ല ഫോണിന്റെ മൊത്തത്തിലുള്ള പെർഫോമൻസും വർധിക്കുന്നതാണ്. മികച്ച ബ്രൗസർ തിരഞ്ഞെടുക്കുന്നതും നിങ്ങളുടെ ഇന്റർനെറ്റ് വേ​ഗതയെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്. ​ഗൂ​ഗിൾ ക്രോം, മോസില ഫയർഫോക്സ് തുടങ്ങിയ ബ്രൗസറുകൾ പ്രകടനം മെച്ചപ്പെടുത്താനായി ഇടയ്ക്കിടെ അപ്ഡേറ്റുകൾ പുറത്ത് വിടാറുണ്ട്. ഇതുപോലുള്ള മികച്ച ബ്രൗസറുകൾ ഉപയോ​ഗിക്കുന്നത് വഴിയും നിങ്ങളുടെ ഇന്റർനെറ്റ് സ്പീഡ് വർധിച്ചേക്കാം.

ഓപ്പേറ മിനി പോലുള്ള പ്രമുഖ ബ്രൗസറുകളിൽ ഡാറ്റ കംപ്രഷൻ ചെയ്യാനുള്ള ഫീച്ചർ ഉണ്ട്. ഇത്തരം ഫീച്ചറുകൾ നിങ്ങളുടെ ഫോണിന്റെ ഇന്റർനെറ്റ് സ്പീ‍ഡ് വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റയുടെ അളവ് കുറയ്ക്കാനും ഇവ ഉപഭോക്താക്കളെ സഹായിക്കുന്നതാണ്. ഇതിനാൽ തന്നെ വേ​ഗത്തിൽ പേജുകൾ ലോഡ് ആകുന്നതായിരിക്കും. നെറ്റ്വർക്ക് കുറഞ്ഞ പ്രദേശങ്ങളിൽ പോലും ശരാശരി ഇന്റർനെറ്റ് സ്പീഡ് ലഭിക്കാൻ ഈ ഫീച്ചർ സഹായിക്കുന്നതായിരിക്കും.

Best Mobiles in India

English summary
If the Internet speed on your phone is decreasing due to some other problem other than network problems, you should first find out what the problem is. On most phones, the internet speed is seen to decrease due to the cache not being cleared. This type of problem can be solved very easily.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X