ഫോണിലെ ഇന്റർനെറ്റ് സ്പീഡ് വർധിപ്പിക്കാൻ വളരെ എളുപ്പം, ചെയ്യേണ്ടത് ഇത്രമാത്രം

|

സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കാത്ത ആളുകൾ ഇന്ന് കുറവായിരിക്കും. ലോകവുമായി ബന്ധപ്പെടാൻ ഇന്റർനെറ്റിന്റെ സഹായം തേടുന്നവരാണ് നമ്മളെല്ലാം. വേഗതയില്ലാത്ത ഇന്റർനെറ്റ് ആണെങ്കിൽ നമുക്ക് പലപ്പോഴം അത് അലോസരം ഉണ്ടാക്കും. വീഡിയോകൾ കാണാനും ഗെയിം കളിക്കാനും വീഡിയോകോൾ ചെയ്യാനുമെല്ലാം മിക്ക വേഗതയുള്ള ഇന്റർനെറ്റ് തന്നെ ആവശ്യമാണ്. ഇന്റർനെറ്റ് വേഗതയെ പ്രധാനമായും സ്വാധീനിക്കുന്നത് വൈഫൈ കണക്ഷനോ സർവ്വീസ് പ്രൊവൈഡറോ ആയിരിക്കും.

ഇന്റർനെറ്റ് സ്പീഡ്

ചില അവസരങ്ങളിൽ നമ്മുടെ ഡിവൈസ് തന്നെ ഇന്റർനെറ്റ് സ്പീഡ് കുറയാൻ കാരണമാകാറുണ്ട്. ഫോണിൽ ചില കാര്യങ്ങൾ ചെയ്തുകൊണ്ട് നമുക്ക് ഇന്റർനെറ്റ് വേഗത വർധിപ്പിക്കാനും സാധിക്കും. ഇതിനുള്ള വഴികളാണ് നമ്മളിന്ന് നോക്കുന്നത്. ആൻഡ്രോയിഡ് ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ വേഗത വർധിപ്പിക്കുന്നതിന് ചില നുറുങ്ങുകൾ ചെയ്താൽ മതി. ശ്രദ്ധിക്കേണ്ട കാര്യം ഇന്റർനെറ്റ് വേഗത കുറഞ്ഞത് നെറ്റ്വർക്ക് പ്രശ്നം കൊണ്ടാണെങ്കിൽ ഈ വിദ്യകൾ ഏൽക്കില്ല എന്ന കാര്യമാണ്.

വാട്സ്ആപ്പ് ഫോട്ടോകളുടെ ക്വാളിറ്റി കുറയുന്നോ? പരിഹാര മാർഗം ഇതാവാട്സ്ആപ്പ് ഫോട്ടോകളുടെ ക്വാളിറ്റി കുറയുന്നോ? പരിഹാര മാർഗം ഇതാ

കാഷെ ക്ലിയർ ചെയ്യുക

കാഷെ ക്ലിയർ ചെയ്യുക

നമ്മുടെ ഫോണിൽ സ്വയമേവ കാഷെ നിറയും. ഇത് ഫോണിന്റെ വേഗതയെ പോലും ബാധിക്കുന്നു. ആൻഡ്രോയിഡ് ഫോണിൽ ഇന്റർനെറ്റ് വേഗത്തിലാക്കാൻ കാഷെ ക്ലിയർ ചെയ്യുക. സാധാരണയായി നിങ്ങളുടെ സെർച്ച് ഹിസ്റ്ററി ഇല്ലാതാക്കുന്നതിലൂടെയാണ് ഇത് ചെയ്യുന്നത്. നിങ്ങളുടെ ഫോണിൽ കാഷെ ക്ലിയർ ചെയ്യാൻ മറ്റേതെങ്കിലും സംവിധാനം ഉണ്ടെങ്കിൽ അതും ഉപയോഗിക്കാവുന്നതാണ്.

ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക
 

ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക

നിങ്ങൾ ഉപയോഗിക്കാത്ത ചില ആപ്പുകൾ ഇന്റർനെറ്റ് ബാൻഡ്‌വിഡ്ത്ത് ഉപയോഗിക്കുന്നുണ്ടാകും. ബാഗ്രൌണ്ടിൽ പ്രവർത്തിക്കുകയും വേഗത കുറയ്ക്കുകയും ചെയ്യുന്ന ആപ്പുകൾ ഫോണിൽ നിന്നും നീക്കം ചെയ്യുക. ഇന്റർനെറ്റിനായി കുറച്ച് മെമ്മറിയും ബാൻഡ്‌വിഡ്ത്തും ലഭിക്കുന്നതിന് ഇത് സഹായിക്കുന്നു. ബ്രൌസർ വഴി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് അധികം ആപ്പുകൾ ഉപയോഗിക്കാതിരിക്കുക.

വോട്ടർ ഐഡി കാർഡിൽ അഡ്രസ് അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ?വോട്ടർ ഐഡി കാർഡിൽ അഡ്രസ് അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ?

വേഗത കൂട്ടുന്ന ആപ്പ്

വേഗത കൂട്ടുന്ന ആപ്പ്

നിങ്ങളുടെ ഇന്റർനെറ്റിന്റെ വേഗത വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. ഫോണിലെ ഇന്റർനെറ്റ് വേഗത കുറയുമ്പോൾ കണക്ഷൻ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾക്കുള്ള നിരവധി ആപ്പുകൾ പ്ലേ സ്റ്റോറിൽ ഉണ്ട്. ഇത് മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റി ഫോണിൽ നിലനിർത്താൻ സഹായിക്കുന്നു.

ആഡ് ബ്ലോക്കർ

ആഡ് ബ്ലോക്കർ

പോപ്പ്-അപ്പ് പരസ്യങ്ങൾ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ്. നിങ്ങൾ ഒരു പേജ് ലോഡ് ചെയ്യുകയും പോപ്പ്-അപ്പ് ബ്ലോക്കർ ഉപയോഗിച്ചില്ലെങ്കിൽ പരസ്യങ്ങൾ കയറിവരികയും ചെയ്യും. ഇത് ലോഡ് ചെയ്യാൻ അനാവശ്യമായി ഇന്റർനെറ്റ് ഉപയോഗിക്കേണ്ടി വരും. പോപ്പ്-അപ്പിൽ ടെക്സ്റ്റുകളും ലിങ്കുകളും ചിത്രങ്ങളും ഉണ്ടായിരിക്കും. പോപ്പ്-അപ്പ് ബ്ലോക്കർ ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചാൽ ഇത്തരം പരസ്യങ്ങളെ ഒഴിവാക്കാൻ സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇത്തരത്തിലുള്ള നിരവധി ആപ്പുകൾ ലഭ്യമാണ്.

JPG To PDF: ജെപിജി ഫയൽ പിഡിഎഫ് ആയി കൺവേർട്ട് ചെയ്യുന്നതെങ്ങനെJPG To PDF: ജെപിജി ഫയൽ പിഡിഎഫ് ആയി കൺവേർട്ട് ചെയ്യുന്നതെങ്ങനെ

മാക്സിമം ലോഡിംഗ് ഡാറ്റ ഓപ്ഷൻ

മാക്സിമം ലോഡിംഗ് ഡാറ്റ ഓപ്ഷൻ

ആൻഡ്രോയിഡ് ഫോണുകളിൽ ഇന്റർനെറ്റ് കണക്ഷൻ വേഗത്തിലാക്കാൻ സഹായിക്കുന്ന ഒരു സെറ്റിങ്സ് ഉണ്ട്. വയർലെസ്, നെറ്റ്‌വർക്ക് സെറ്റിങ്സിൽ ഇന്റർനെറ്റ് വേഗത വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി നിങ്ങൾക്ക് മാക്സിമം ലോഡിങ് ഡാറ്റ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇത് എല്ലാ ഡിവൈസുകളിലും ലഭിക്കണം എന്നില്ല.

നെറ്റ്‌വർക്ക് ടൈപ്പ്

നെറ്റ്‌വർക്ക് ടൈപ്പ്

സ്‌മാർട്ട്‌ഫോൺ സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ലഭ്യമായ വേഗതയും വർദ്ധിക്കുന്നുണ്ട്. 3ജി നെറ്റ്വർക്കിനെ 4ജി മറികടന്നു, ഇപ്പോൾ ചില രാജ്യങ്ങളിൽ 5ജിയും ലഭ്യമായി തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ ഫോൺ സെറ്റിങ്സിൽ സെല്ലുലാർ നെറ്റ്‌വർക്ക് കണക്ഷൻ സെറ്റിങ്സ് വിഭാഗത്തിൽ നിന്ന് 4ജി തിരഞ്ഞെടുക്കുക. നിങ്ങൾ 5ജി ലഭ്യമായ സ്ഥലത്താണ് എങ്കിൽ അതും തിരഞ്ഞെടുക്കാം.

യൂട്യൂബിൽ ഷോർട്ട് വീഡിയോ ഉണ്ടാക്കാം, യൂട്യൂബ് ഷോർട്ട്സ് ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ?യൂട്യൂബിൽ ഷോർട്ട് വീഡിയോ ഉണ്ടാക്കാം, യൂട്യൂബ് ഷോർട്ട്സ് ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ?

ഓഫ് ചെയ്ത് ഓണാക്കുക

ഓഫ് ചെയ്ത് ഓണാക്കുക

ഇന്റർനെറ്റ് വേഗത വർധിപ്പിക്കാൻ ലളിതവും എന്നാൽ ഫലപ്രദവുമായ ഒരു മാർഗ്ഗമാണ് നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ ഓഫാക്കി ഓണാക്കാൻ ശ്രമിക്കുക എന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഫോണിന് യഥാർത്ഥ ഇന്റർനെറ്റ് കണക്ഷൻ റിഫ്രഷ് ചെയ്യാനുള്ള അവസരം ലഭിക്കുന്നു. ഫ്ലൈറ്റ് മോഡ് ഓൺ ചെയ്താലും ഇതേ പ്രവർത്തനം നടക്കുന്നു.

ബ്രൗസർ ടെക്സ്റ്റ് മോഡ്

ബ്രൗസർ ടെക്സ്റ്റ് മോഡ്

നിങ്ങളുടെ ഫോണിൽ സെർച്ച് ചെയ്യുമ്പോൾ ചിത്രങ്ങൾ കാണേണ്ട എന്നാണ് എങ്കിൽ ടെക്സ്റ്റ് മോഡ് എന്ന ലളിതമായ ഫീച്ചർ നിങ്ങൾക്ക് ഉപയോഗിക്കാം. ബ്രൗസർ ആപ്പിൽ വരുന്ന ടെക്സ്റ്റ് മോഡ് ഫീച്ചർ എനേബിൾ ചെയ്യുന്നതിലൂടെ വെബ്‌സൈറ്റ് ഡൗൺലോഡ് ചെയ്യുന്ന വേഗത വളരെയധികം വർധിക്കുന്നു. ചിത്രങ്ങളുടെ ആവശ്യമില്ലാത്ത വായിക്കണ്ടത് മാത്രമായ വെബ്സൈറ്റുകൾ ഇത്തരത്തിൽ ഉപയോഗിക്കാം.

സ്ഥിരം പാസ്‌വേഡുകൾ ഒഴിവാക്കാം ; നിങ്ങളുടെ അക്കൌണ്ടുകൾ സുരക്ഷിതമാക്കാംസ്ഥിരം പാസ്‌വേഡുകൾ ഒഴിവാക്കാം ; നിങ്ങളുടെ അക്കൌണ്ടുകൾ സുരക്ഷിതമാക്കാം

Best Mobiles in India

English summary
Slowing down the internet when using the internet on a smartphone is a problem we all face. Let's see how to increase internet speed on phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X