ബ്രോഡ്ബാന്റിൽ നിന്നുള്ള വൈഫൈ വേഗത വർധിപ്പിക്കാനുള്ള വഴികൾ
ഓൺലൈൻ ക്ലാസുകളും വർക്ക് ഫ്രം ഹോം രീതിയും വീണ്ടും സജീവമാകുന്ന കാലമാണ് ഇത്. ആളുകൾ ധാരാളമായി ഇന്റർനെറ്റ് കണക്ഷനുകൾ എടുക്കുന്നുണ്ട്. ബ്രോഡ്ബാന്റ് കണക്ഷൻ ഉണ്ടായിരുന്നിട്ടും വൈഫൈ മോഡത്തിൽ മികച്ച വേഗത ലഭിക്കുന്നില്ലെങ്കിൽ അതുകൊണ്ട് വലിയ ഉപകാരങ്ങളൊന്നും ഇല്ല. നെറ്റ്വർക്കിലെ പ്രശ്നങ്ങൾ അല്ലാതെ തന്നെ പല കാരണങ്ങൾ കൊണ്ടും വൈഫൈ വേഗത കുറയും. ഈ അവസരത്തിൽ നമുക്ക് വേഗത വർധിപ്പിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ നോക്കാം.

ഇന്റർനെറ്റ് സേവനദാതാക്കൾ പറയുന്ന അത്രയും വേഗത ലഭിക്കുന്നില്ലെങ്കിലും ഏതാണ്ട് അതിനടുത്ത് വേഗത നമുക്ക് ലഭിക്കാറുണ്ട്. ഇത് ലഭിക്കുന്നോ എന്നറിയാൻ ധാരാളം സ്പീഡ് ടെസ്റ്റ് വഴികളും നമുക്ക് ഉണ്ട്. വൈഫൈയിൽ ലഭിക്കുന്ന ഇന്റർനെറ്റ് വേഗത കുറവാണെങ്കിൽ ഇത് വർധിപ്പിക്കാൻ ചെയ്യേണ്ട കാര്യങ്ങളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ഡിവൈസുകൾ ഓഫാക്കി വീണ്ടും ഓണാക്കുക
നിങ്ങളുടെ വൈഫൈ സ്പീഡ് മെച്ചപ്പെടുന്നുണ്ടോ അറിയാൻ വൈഫൈ കണക്ട് ചെയ്തിട്ടുള്ള എല്ലാ ഡിവൈസുകളും ഓഫ് ചെയ്ത് ഓൺ ചെയ്ത് നോക്കുക. എന്തെങ്കിലും ചെറിയ കണക്ഷൻ പ്രശ്നമാണ് ഉള്ളതെങ്കിൽ ഇതിലൂടെ പരിഹരിക്കാൻ സാധിക്കും. ഈ മാർഗം എല്ലായിപ്പോഴും ഫലപ്രദമായിരിക്കണം എന്നില്ല. നമ്മുടെ കണക്ഷനുകൾ ഒന്നുകൂടി റിഫ്രഷ് ആകാൻ ഇത് സഹായിക്കുന്നു. നിങ്ങളുടെ മോഡം അല്ലെങ്കിൽ വയർലെസ് ഗേറ്റ്‌വേ അൺപ്ലഗ് ചെയ്യേണ്ടതുണ്ട്. 30 സെക്കൻഡ് കാത്തിരുന്നതിന് ശേഷം മാത്രം മോഡം റീസ്റ്റാർട്ട് ചെയ്യുക. ഈ പ്രക്രിയ മോഡം മോഡത്തിന്റെ വെർച്വൽ ഹെഡ് ക്ലിയർ ചെയ്യാൻ സഹായിക്കുന്നു.

നിങ്ങളുടെ റൂട്ടർ സിഗ്നൽ കിട്ടുന്ന സ്ഥലത്തേക്ക് മാറ്റുക
വൈഫൈ സിഗ്നലുകൾക്ക് നിശ്ചിത ദൂരം മാത്രം സഞ്ചരിക്കാനേ കഴിയൂ. വൈഫൈ സിഗ്നലുകൾക്ക് മതിലുകൾ, നിലകൾ, ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ തുടങ്ങിയ ഭൗതിക വസ്തുക്കൾ കടന്ന് എന്നിവയാൽ തടസ്സപ്പെടുകയോ തടയുകയോ ചെയ്യാം. കോർഡ്‌ലെസ് ഫോണുകൾ, ബേബി മോണിറ്ററുകൾ, മൈക്രോവേവ്, ബ്ലൂടൂത്ത് സ്പീക്കറുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ഉപകരണങ്ങളിൽ നിന്നുള്ള റേഡിയോ തരംഗങ്ങളാലും ഈ സിഗ്നലുകൾ തടസ്സപ്പെടാം. അതുകൊണ്ട് നിങ്ങളുടെ റൂട്ടർ ഒരു മൂലയിൽ സ്ഥാപിക്കാതിരിക്കാനും പരമാവധി എല്ലായിടത്തേക്കും സിഗ്നൽ ലഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കാനും ശ്രദ്ധിക്കുക.

നിങ്ങളുടെ വൈഫൈ ഫ്രീക്വൻസി ബാൻഡ് മാറുക
പുതിയ റൂട്ടറുകൾ പ്രധാനമായും രണ്ട് റേഡിയോ ഫ്രീക്വൻസി ബാൻഡുകളിലാണ് പ്രവർത്തിക്കുന്നത്: 2.4 GHz, 5 GHz. നിങ്ങൾ കണക്ഷനുകൾക്കായി ഉപയോഗിക്കുന്ന ബാൻഡിനെ അപേക്ഷിച്ച് റൂട്ടറിൽ നിന്ന് വ്യത്യസ്ത ദൂരങ്ങളിലുള്ള വേഗതയെയും കണക്ഷനുകളുടെ ഗുണനിലവാരത്തെയും ബാധിക്കും. നിങ്ങൾ ഏത് ഫ്രീക്വൻസി ബാൻഡിലാണെങ്കിലും ചില താൽക്കാലിക തടസങ്ങൾ അനുഭവപ്പെടാം. അതുകൊണ്ട് മറ്റൊരു ബാൻഡിലേക്ക് മാറാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ ഡിവൈസിൽ മറ്റൊരു വൈഫൈ നെറ്റ്‌വർക്കായി തന്നെ കാണിക്കും. സാധാരണയായി നെറ്റ്‌വർക്ക് നെയിമിലുള്ള ഒരു ലേബൽ ഉപയോഗിച്ച് നെറ്റ്‌വർക്കിനെ 2.4 Ghz ആണോ 5 Ghz ആണോ എന്ന് തിരിച്ചറിയാം.

നിങ്ങളുടെ റൂട്ടറിന്റെ ആന്റിനകൾ സെറ്റ് ചെയ്യുക
പല റൂട്ടറുകൾക്കും വയർലെസ് ഗേറ്റ്‌വേകൾക്കും ഇന്റേണൽ ആന്റിനകളാണ് ഉള്ളത്. അവ ഉപകരണത്തിനുള്ളിൽ ഘടിപ്പിച്ചിരിക്കും. നിങ്ങൾക്ക് അവ ക്രമീകരിക്കാൻ കഴിയില്ല. ഇത്തരത്തിലുള്ള റൂട്ടറാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഈ രീതി നിങ്ങൾക്ക് ചെയ്യാൻ സാധിക്കില്ല. നിങ്ങളുടെ റൂട്ടറിൽ ക്രമീകരിക്കാവുന്ന ആന്റിനകൾ ഉണ്ടെങ്കിൽ അവ തിരിച്ച് വച്ചുകൊണ്ട് സിഗ്നൽ സെറ്റ് ചെയ്യാൻ സാധിക്കും. ആന്റിനയ്ക്ക് ലംബമായി എല്ലാ ദിശകളിലേക്കും അവ സിഗ്നലുകൾ അയയ്ക്കുന്നുണ്ട്. ലംബമായി വച്ചാൽ പോലും ആന്റിന തിരശ്ചീനമായും തിരിച്ചും വൈഫൈ സിഗ്നലുകൾ അയയ്ക്കുന്നു. സിഗ്നൽ പരിശോധിച്ച് ഇവ ക്രമീകരിക്കാം.

നിങ്ങളുടെ വൈഫൈ നെറ്റ്‌വർക്ക് എക്സ്റ്റന്റ് ചെയ്യുക
നിങ്ങളുടെ റൂട്ടർ മികച്ച സിഗ്നൽ ലഭിക്കുന്ന സ്ഥലത്താണ് എങ്കിലും നിങ്ങളുടെ വീടിന്റെ ചില ഭാഗങ്ങളിൽ നിങ്ങൾക്ക് വേഗതയോ കണക്റ്റിവിറ്റിയോ കുറവുള്ളതായി അനുഭവപ്പെടുന്നുണ്ട് എങ്കിൽ നെറ്റ്‌വർക്കിന്റെ പരിധി നീട്ടാൻ കഴിയുന്ന ഒരു ഡിവൈസ് കൂടി ഘടിപ്പിച്ചാൽ മതി. നിങ്ങളുടെ നെറ്റ്‌വർക്കിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കാവുന്ന നിരവധി ഡിവൈസുകൾ ഉണ്ട്. വൈഫൈ ബൂസ്റ്ററുകൾ നിങ്ങളുടെ റൂട്ടറിനും ഡെഡ് സോണിനുമിടയിൽ നിൽക്കുകയും പുതിയ ഏരിയയിലേക്ക് നിലവിലുള്ള വൈഫൈ സിഗ്നലുകൾ എത്തിക്കുകയോ ചെയ്യുന്നു. വയർഡ് ആക്‌സസ് പോയിന്റുകൾ ഒരു ഇഥർനെറ്റ് കേബിൾ വഴിയാണ് റൂട്ടറിലേക്ക് കണക്റ്റുചെയ്യുന്നത്.

അനാവശ്യ കണക്ഷനുകൾ ഒഴിവാക്കുക
നിങ്ങൾക്ക് ബാൻഡ്‌വിഡ്ത്ത് കുറവാണെങ്കിൽ അധികം ഉപയോഗിക്കാത്ത എല്ലാ ഡിവൈസുകളും നിങ്ങൾ ഡിസ്കണക്ട് ചെയ്യണം. ഇടയ്ക്കിടെ നിങ്ങളുടെ വൈഫൈ പാസ്‌വേഡുകൾ മാറ്റുകയും റൂട്ടർ റീബൂട്ട് ചെയ്യുകയും ചെയ്യുക എന്നതാണ് അടുത്തുള്ള വീടുകളിലെയും മറ്റും ആളുകൾ വൈഫൈ കണക്ട് ചെയ്താൽ അവ ഒഴിവാക്കാൻ ചെയ്യാവുന്ന കാര്യം. ഇതിനുശേഷം നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന എല്ലാ ഡിവൈസുകളിലും പുതിയ പാസ്‌വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

വൈഫൈ ഫ്രീക്വൻസി ചാനൽ മാറ്റുക
2.4 GHz, 5 GHz ബാൻഡുകൾ ചാനലുകളായി വിഭജിക്കുന്നു. ആദ്യത്തേത് 11 ആയും രണ്ടാമത്തേത് 45 ആയുമാണ് വിഭജിക്കുന്നത്. മിക്ക റൂട്ടറുകളും നിങ്ങൾക്കായി ഏറ്റവും മികച്ച ചാനൽ ഓട്ടോമാറ്റിക്കായി തിരഞ്ഞെടുക്കുന്നു, എന്നാൽ ചിലപ്പോൾ നമ്മൾ തന്നെ ഇത് മാറ്റേണ്ടി വരാറുണ്ട്. ഫ്രീക്വൻസി ചാനലുകളിൽ തിരക്ക് ഉണ്ടായാൽ ഇത് വേഗതയെ ബാധിക്കും. അതുകൊണ്ട് നിങ്ങളുടെ അയൽക്കാരും മറ്റും 2.4 GHz ബാൻഡിൽ ഒരേ ചാനൽ ഉപയോഗിക്കുകയാണെങ്കിൽ അവ മാറ്റാൻ ശ്രദ്ധിക്കുക. മികച്ച വൈഫൈ ചാനൽ കണ്ടെത്താൻ നിങ്ങൾക്ക് മാക് കമ്പ്യൂട്ടറിൽ വയർലെസ് ഡയഗ്നോസ്റ്റിക്സ് ഫീച്ചർ ഉപയോഗിക്കാം.

റൂട്ടറിന്റെ ഫേംവെയർ അപ്ഡേറ്റ് ചെയ്യുക
നിങ്ങൾക്ക് ഒരു മോഡം/റൂട്ടർ കോംബോ യൂണിറ്റ് ഉണ്ടെങ്കിൽ നിങ്ങളുടെ ഐഎസ്പി യൂണിറ്റിന്റെ ഫേംവെയർ ഓട്ടോമാറ്റിക്ക് അപ്‌ഡേറ്റ് നൽകും. എന്നാൽ നിങ്ങൾക്ക് സ്വന്തമായി പ്രത്യേക റൂട്ടർ ഉണ്ടെങ്കിൽ അതിന്റെ അപ്ഡേറ്റുകൾ പരിശോധിക്കേണ്ടതുണ്ട്. നെറ്റ്‌വർക്ക് മാനേജ്‌മെന്റിനും ട്രാഫിക് റൂട്ടിങിനും വേണ്ടിയുള്ള ഒരു ചെറിയ കമ്പ്യൂട്ടറാണ് നിങ്ങളുടെ റൂട്ടർ. ഏതൊരു കമ്പ്യൂട്ടിംഗ് ഡിവൈസിനെയും പോലെ ഇതിനും ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമുണ്ട്. ഇതിനെയാണ് ഫേംവെയർ എന്ന് വിളിക്കുന്നത്. ഇത് കൃത്യമായി അപ്ഡേറ്റ് ചെയ്യേണ്ടത് ആവശ്യമാണ്.


Click it and Unblock the Notifications








