ജിയോഫോണിൽ കോൾ റെക്കോർഡിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നതെങ്ങനെ

|

ഫീച്ചർ ഫോൺ വിഭാഗത്തിൽ ജിയോഫോണുകൾ മുന്നിട്ട് നിൽക്കുന്നുണ്ട് എങ്കിലും എല്ലാ 2ജി ഉപയോക്താക്കളും 4 ജി നെറ്റ്‌വർക്ക് തിരഞ്ഞെടുക്കണമെന്ന ലക്ഷ്യത്തിനായാണ് ജിയോ പ്രവർത്തിക്കുന്നത്. ഇതുവരെ രണ്ട് ഫീച്ചർ ഫോണുകളാണ് റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ജിയോ രാജ്യത്ത് അവതരിപ്പിച്ചത്. ഇതിൽ ആദ്യത്തേത് ജിയോ ഫോണും രണ്ടാമത്തേത് ജിയോ ഫോൺ 2 എന്നും അറിയപ്പെടുന്നു. ആദ്യത്തെ ജിയോ ഫോണിന് 1,324 രൂപയാണ് വില. രണ്ടാമത്തെ ഫോണിന് 2,999 രൂപ വിലയുണ്ട്.

ആപ്പുകൾ
 

രണ്ട് ജിയോ ഫോണുകളിലും വാട്സ്ആപ്പ്, യൂട്യൂബ്, ഗൂഗിൾ മാപ്‌സ് തുടങ്ങി നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണ്. ഈ ഡിവൈസുകളിൽ കോളുകൾ റെക്കോർഡ് ചെയ്യാൻ സഹായിക്കുന്ന ആപ്പുകൾ ആവശ്യമുള്ള ആളുകൾക്ക് വളരെ എളുപ്പത്തിൽ അവ ഇൻസ്റ്റാൾ ചെയ്യാം. എല്ലാ കോളുകളും റെക്കോർഡ് ചെയ്യുന്നതോ ആവശ്യമുള്ള കോളുകൾ മാത്രം റെക്കോർഡ് ചെയ്യുന്നതോ ആയ നിരവധി ആപ്പുകൾ ഉണ്ടെങ്കിലും ജിയോയുടെ തന്നെ കോൾ റെക്കോർഡിങ് ആപ്പാണ് ജിയോ ഫോണിൽ പ്രവർത്തിക്കുന്നത്. ഈ ആപ്പ് എങ്ങനെ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം എന്ന് നോക്കാം.

കൂടുതൽ വായിക്കുക: കേരളാ ലോട്ടറി ഫലം ഓൺലൈനായി പരിശോധിക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

ജിയോ കോൾ റെക്കോർഡിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതെങ്ങനെ

ജിയോ കോൾ റെക്കോർഡിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതെങ്ങനെ

ഘട്ടം 1: നിങ്ങളുടെ ജിയോഫോണിലെ ജിയോ ആപ്ലിക്കേഷൻ സ്റ്റോർ ഓപ്പൺ ചെയ്യുക.

ഘട്ടം 2: ജിയോ ആപ്പ് സ്റ്റോറിൽ ജിയോ കോൾ റെക്കോർഡിംഗ് ആപ്പ് സെർച്ച് ചെയ്യുക.

ഘട്ടം 3: ആപ്പ് ഡൌൺലോഡ് ചെയ്തശേഷം ഇൻസ്റ്റാൾ ചെയ്യുക.

ഘട്ടം 4: നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ച് ടേംസ് ആന്റ് കണ്ടീഷൻ അക്സപ്റ്റഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ജിയോഫോണുകളിൽ കോളുകൾ റെക്കോർഡ് ചെയ്യുന്നതെങ്ങനെ

ജിയോഫോണുകളിൽ കോളുകൾ റെക്കോർഡ് ചെയ്യുന്നതെങ്ങനെ

ഘട്ടം 1: ആദ്യം, നിങ്ങൾ കോൾ സെലക്ട് ചെയ്യുക. റീകോഡിംഗ് ഓട്ടോമാറ്റിക്കായി ആരംഭിക്കും.

ഘട്ടം 2: കോൾ കഴിഞ്ഞാൽ റെക്കോർഡിങ് ഓട്ടോമാറ്റിക്കായി സേവ് ആവും. ഫോണിലെ ഫയൽ വിഭാഗത്തിൽ ഈ റെക്കോർഡ് ചെയ്ത ഫയൽ ഉണ്ടാകും. നിങ്ങൾക്ക് മറ്റേതെങ്കിലും ഫോൾഡറിലേക്ക് ഈ ഫയലുകൾ സേവ് ചെയ്യാനുള്ള ഓപ്ഷനും തിരഞ്ഞെടുക്കാവുന്നതാണ്.

ഘട്ടം 3: കോൾ റെക്കോർഡ് ചെയ്ത ഫയലിലൂടെ സമയം, തിയ്യതി, പേര് തുടങ്ങിയ കോളുകളമായി ബന്ധപ്പെട്ട വിവരങ്ങൾ കാണുകയും കോളിൽ സംസാരിച്ച കാര്യങ്ങൾ കേൾക്കുകയും ചെയ്യാം.

കൂടുതൽ വായിക്കുക: ഇനി വാഹന പരിശോധനയിൽ പിടിച്ചാൽ രക്ഷപ്പെടാൻ ഈ ഡിജിലോക്കർ ആപ്പ് മതി

ഓട്ടോമാറ്റിക്ക് കോൾ റെക്കോർഡ് സെറ്റ് ചെയ്യുന്നതെങ്ങനെ
 

ഓട്ടോമാറ്റിക്ക് കോൾ റെക്കോർഡ് സെറ്റ് ചെയ്യുന്നതെങ്ങനെ

ഘട്ടം 1: നിങ്ങൾ ആദ്യം ഡീഫോൾട്ട് ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 2: ഡീഫോൾട്ട് സെറ്റിങ്സിൽ ഇഗ്നോർ ഓൾ, ഇഗ്നോർ കോൺടാക്റ്റുക്ട്സ് എന്നിങ്ങനെയുള്ള രണ്ട് ഓപ്ഷനുകൾ കാണാം. ഇതിൽ എല്ലാ കോളുകളും ഒഴിവാക്കാനോ കുറച്ച് കോൾടാക്ടുകളുടെ കോളുകൾ മാത്രം ഒഴിവാക്കാനോ ഓപ്ഷൻ ലഭിക്കും.

ഘട്ടം 3: റെക്കോർഡിങിൽ നോട്ട്സ് ചേർക്കാനും ഈ ഫീച്ചർ നിങ്ങളെ അനുവദിക്കുന്നു, കൂടാതെ റെക്കോർഡിംഗ് അപ്ലിക്കേഷൻ ഓണാക്കാനും ഓഫാക്കാനും നിങ്ങൾക്ക് സാധിക്കും.

കൂടുതൽ വായിക്കുക: സൌജന്യമായി നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുകൾ നേടാം

Most Read Articles
Best Mobiles in India

Read more about:
English summary
Jiophones have several apps available like WhatsApp, YouTube and Google Maps. People who need apps that help record calls on these devices can easily install them.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X