സ്വന്തമായി വാഹനമുള്ളവർ ശ്രദ്ധിക്കുക; എംപരിവാഹനിൽ സൗജന്യമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള സമയം തീരാറായി
ഇന്നത്തെ കാലത്ത് എല്ലാം ഡിജിറ്റൽ ആയിക്കൊണ്ട് ഇരിക്കുകയാണല്ലോ. പണ്ട് സർക്കാർ ഓഫീസുകളിൽ ചെന്ന് ക്യൂ നിന്ന് ചെയ്തിരുന്ന കാര്യങ്ങൾ എല്ലാം ഇപ്പോൾ നമ്മുക്ക് നമ്മുടെ വീട്ടിൽ ഇരുന്ന് സ്മാർട്ട് ഫോണിലൂടെയോ ലാപ്ടോപ്പിലൂടെയോ ചെയ്യാവുന്നതാണ്. പ്രാധനപ്പെട്ട പേപ്പർ വർക്കുകൾ എല്ലാം തന്നെ ഇത്തരത്തിൽ ചെയ്യാവുന്നതാണ്.
ഇത്തരത്തിൽ വാഹനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിവരങ്ങളും എല്ലാം ഡിജിറ്റൽ പരമായി ഇടപാട് നടത്താൻ സാഹിയിക്കുന്ന ഒരു ആപ്പ് ആണ് എം പരിവാഹൻ. നമ്മുടെ വാഹനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഡിജിറ്റൽ ആയി സൂക്ഷിക്കാനും നമ്മുക്ക് വന്നിരിക്കുന്ന ഫൈനുകളും മറ്റും തിരിച്ചറിയാനും ഇത് ഓൺലൈൻ ആയി അടയ്ക്കാനും സഹായിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഒരു ആപ്പാണ് ഇത്.

കേരളത്തിലെ ഇന്നത്തെ സാഹചര്യം പരിശോധിക്കുകയാണെങ്കിൽ എല്ലാ വീടുകളിലും ഒരു ടൂവീലർ എങ്കിലും ഉണ്ടാകുന്നതായിരിക്കും. ആയതിനാൽ തന്നെ എല്ലാ വാഹന ഉടമകളെയും ബാധിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നിങ്ങൾക്ക് നിങ്ങളുടെ മൊബൈൽ നമ്പർ എം പരിവാഹൻ ആപ്പുമായി സൗജന്യമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതു 2024 ഫെബ്രുവരി 29 ആണ് എന്നാണ് കേന്ദ്ര സർക്കാർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
നിങ്ങൾക്ക് സ്വന്തമായി ഒരു വാഹനം ഉണ്ടെങ്കിൽ നിങ്ങൾ ഈ ആപ്പ് ഇതുവരെ ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് നിങ്ങളുടെ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്യേണ്ടതാണ്. വാഹനവുമായി ബന്ധപ്പെട്ട നിരവധി സൗകര്യങ്ങൾ ഡിജിറ്റലായി ആസ്വദിക്കാൻ ഈ ആപ്പ് ഉപയോക്താക്കളെ സഹായിക്കുന്നതാണ്. ഒരു പക്ഷെ ഫെബ്രുവരി 29ന് ശേഷം നിങ്ങളുടെ നമ്പർ ഈ ആപ്പുമായി ലിങ്ക് ചെയ്യുന്നതിന് ചിലപ്പോൾ പണം നൽകേണ്ടി വന്നേക്കാം.

നേരത്തെ ആധാർ പാനുമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതി പല വട്ടം സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഇവ പലതവണ നീട്ടി വെച്ചിട്ടുണ്ട്. ഇത്തരത്തിൽ എം പരിവാഹനും മൊബൈൽ നമ്പറും തമ്മിൽ ലിങ്ക് ചെയ്യാനുള്ള അവസാന തിയതി നീട്ടിവെയ്ക്കാനും സാധ്യതയുണ്ട്. എന്നാൽ ഇതു സംബന്ധിച്ച അറിയപ്പ് ഒന്നും സർക്കാർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നിലവിലെ അറിയിപ്പ് പ്രകാരം ഇതിനുള്ള അവസാന തിയതി ഫെബ്രുവരി 29 ആണ് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.
അഡ്രസ് മാറ്റൽ, ആർസി ബുക്ക് പുതുക്കൽ, ലൈസൻസ് പുതുക്കൽ എന്നിങ്ങനെ വാഹനവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഡിജിറ്റൽ ആയി ആസ്വദിക്കാൻ എം പരിവാഹൻ ആപ്പ് ഉപയോക്താക്കളെ സഹായിക്കുന്നുണ്ട്. രേഖകൾ ഡിജിറ്റൽ ആയി സൂക്ഷിക്കാനും ഈ ആപ്പ് സഹായിക്കുന്നതായിരിക്കും. എങ്ങനെയാണ് എം പരിവാഹൻ ആപ്പ് ഉപയോഗിക്കുന്നത് എന്ന് പരിശോധിക്കാം. ഇതിനായി ആദ്യം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ എം പരിവാഹൻ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
ആപ്പിൽ ഇടതുവശത്ത് മുകളിൽ RC, DL എന്ന് രണ്ട് ഓപ്ഷനുകൾ കാണാൻ സാധിക്കുന്നതായിരിക്കും. Enter RC number to get details എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ശേഷം ഇവിടെ വാഹനത്തിന്റെ നമ്പർ നൽകുക. സ്പെയ്സ് നല്‍കാതെ അക്ഷരങ്ങളും അക്കങ്ങളും തുടർച്ചയായിവേണം ടൈപ്പ് ചെയ്യാൻ. ശേഷം വലതുവശത്തെ സെർച്ച് ചിഹ്നത്തിൽ ക്ലിക്ക് ചെയ്യണം. ഇപ്പോൾ നിങ്ങളുടെ വാഹത്തിന്റെ വിവരങ്ങൾ ഇവിടെ ദൃശ്യമാകുന്നതാണ്.
പിന്നീട് Add to Dashboard for Virtual RC എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഈ സമയത്ത് ലോഗിൻ ചെയ്യണോ എന്ന് ചോദിക്കുന്ന ഒരു പോപ്പ്അപ്പ് സന്ദേശം വരും ഇതിൽ യെസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം മൊബൈൽ നമ്പർ രേഖപ്പെടുത്താനുള്ള സ്ഥലം കാണാം. ഇത് ഇപ്പോൾ രജിസ്റ്റർ ചെയ്തവർക്കുള്ളതാണ്. താഴെ SignUp എന്ന ബട്ടണിൽ ടാപ്പ് ചെയ്യുക. ഇനി നമ്പർ നൽകി Continue ടാപ്പ് ചെയ്യുക.
പിന്നീട് ഇതിൽ നിന്ന് നമ്മുക്ക് ആവിശ്യമുള്ള സേവനങ്ങൾ എന്തെല്ലാമാണെന്ന് തിരഞ്ഞെടുക്കാവുന്നതാണ്. ഇത്തരത്തിൽ ആണ് എം പരിവാഹൻ ആപ്പ് പ്രവർത്തിക്കുന്നത്. ഒരു മൊബൈലിലെ എംപരിവഹൻ ആപ്പിൽ സ്വന്തം പേരിലോ സ്വന്തം ഉപയോഗത്തിലോ ഉള്ള ഉള്ള എത്ര വാഹനങ്ങളും ചേർക്കാൻ സാധിക്കുന്നതാണ്. നിരവധി സേവനങ്ങളാണ് ഈ ഒരു ആപ്പിൽ നിന്ന് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.


Click it and Unblock the Notifications








