Home
News

ഓർഡർ ചെയ്ത് വെറും 10 മിനിറ്റിൽ ​ഗാലക്സി എസ്24 ഫോണുകൾ വീട്ടിലെത്തിക്കും; ബ്ലിങ്കിറ്റിന്റെ മായാജാലം

ഈ വർഷം പുറത്തിറങ്ങുന്നതിൽ ഏറ്റവും മികച്ച ഫോൺ ആയിരിക്കും എന്ന് പ്രതീക്ഷയുള്ള ഫോണുകളിൽ ഒന്നാണ് സാംസങ്ങിന്റെ ​ഗാലക്സി എസ് 24 അൾട്ര. കഴിഞ്ഞ ജനുവരി 17ന് ആയിരുന്നു സാംസങ് തങ്ങളുടെ എസ് 24 സീരീസുകൾ അവതരിപ്പിച്ചത്. ജനുവരി 31 മുതൽ ഫോണുകൾ വിപണിയിൽ എത്തും എന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്.

​ഗാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നീ ഫോണുകൾ ആണ് ഈ സീരീസിൽ ഉള്ളത്. മൂന്ന് ഫോണുകൾക്കും പല ഫീച്ചറുകളിൽ എഐ പിന്തുണ ഉണ്ടായിരിക്കും എന്നും സാംസങ് അറിയിച്ചിട്ടുണ്ട്. സാംസങ്ങിന്റെ ആദ്യത്തെ എഐ ഫോണുകളാണ് ​ഗാലക്സി എസ് 24 സീരീസ് ഫോണുകൾ. സീരീസിലെ ടോപ് എൻഡ് മോഡലായ എസ് 24 അൾട്രയുടെ മേലാണ് എല്ലാ സ്മാർട്ട് ഫോൺ ആരാധകരുടെയും കണ്ണ്.

ഓർഡർ ചെയ്ത് വെറും 10 മിനിറ്റിൽ ​ഗാലക്സി എസ്24 ഫോണുകൾ വീട്ടിലെത്തും

MOST READ: പ്രീമിയം ഫോൾഡബിൾ ഫോൺ മിഡ് ബഡ്ജറ്റിൽ; മോട്ടോ റേസർ 40 അൾട്രയ്ക്ക് 20,000 രൂപ വില കുറച്ച് മോട്ടറോള

ക്യാമറ ഫീച്ചറുകളിൽ ഏറെ വിപ്ലവം സൃഷ്ടിച്ച എസ് 23 അൾട്രയുടെ പിൻ​ഗാമി ആയിട്ടാണ് എസ് 24 അൾട്രയെ സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. ആയതിനാൽ തന്നെ എല്ലാ മേഖലയിലും പഴയ ഫോണിനെക്കാൾ മികച്ച അപ്ഡേഷൻ പുതിയ ഫോണിന് നൽകാനും സാംസങ് ശ്രമിച്ചിട്ടുണ്ട്. അതേ സമയം നേരത്തെ സൂചിപ്പിച്ചത് പോലെ ജനുവരി 31 മുതൽ ഫോണുകൾ ഇന്ത്യൻ മാർക്കറ്റിലെത്തും. ആദ്യം ഈ ഫോൺ ആര് സ്വന്തമാക്കും എന്ന മത്സരത്തിലാണ് സാംസങ് പ്രേമികൾ.

അതിനിടെ ഫോൺ ഓർഡർ ചെയ്ത് വെറും പത്ത് മിനിറ്റിൽ ഡെലിവറി വാ​ഗ്ദാനം ചെയ്ത് രം​ഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ബ്ലിങ്കിറ്റ്. ഇന്ത്യയിൽ തിരഞ്ഞെടുത്ത ന​ഗരങ്ങളിൽ മാത്രമെ ബ്ലിങ്കിറ്റ് ഈ സേവനം പ്രഖ്യാപിച്ചിട്ടുള്ളു. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു, ഡൽഹി-എൻസിആർ, മുംബൈ എന്നീ ന​ഗരങ്ങളിലാണ് പത്ത് മിനിറ്റിനുള്ളിൽ ഡെലിവറി ചെയ്യാനുള്ള സംവിധാനം ബ്ലിങ്കിറ്റ് ഒരുക്കിയിരിക്കുന്നത്. സാംസങ് ഇന്ത്യ വ്യാഴാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഓർഡർ ചെയ്ത് വെറും 10 മിനിറ്റിൽ ​ഗാലക്സി എസ്24 ഫോണുകൾ വീട്ടിലെത്തും

MOST READ: എൽജിയുടെ ക്യുഎൻഇഡി 83 സീരീസ് ഇന്ത്യയിലെത്തി, ഇതുവെറും സ്മാർട്ട് ടിവിയല്ല അതുക്കും മേലെ...

ഇന്ത്യയിലെ മറ്റ് ന​ഗരങ്ങളിൽ ഈ ഫോണുകൾ ഓർഡർ ചെയ്താൽ ഒരു ദിവസം എങ്കിലും കഴിഞ്ഞാൽ മാത്രമേ ഇത് ഉപയോക്താക്കൾക്ക് ലഭിക്കു. ബ്ലിങ്കിറ്റിന്റെ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഉപയോക്താക്കൾക്ക് ഈ ഫോണുകൾ ഓർഡർ ചെയ്യാവുന്നതാണ്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ചാൽ ഉപയോക്താക്കൾക്ക് 5000 രൂപയുടെ തൽക്ഷണ ഡിസ്കൗണ്ടും നേടിയെടുക്കാവുന്നതാണ്. 79,999 രൂപ മുതലാണ് എസ് 24 സീരീസ് ഫോണുകളുടെ വില ആരംഭിക്കുന്നത്.

എസ് 24 സീരീസിലെ സ്റ്റാന്റേർഡ് മോഡലിന്റെ 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില. എസ് 24 പ്ലസിന്റെ വില ആരംഭിക്കുന്നത് ആകട്ടെ 99,999 രൂപ മുതലാണ്. എസ് 24 അൾട്രയുടെ വില ആരംഭിക്കുന്നത് 1,29,999 രൂപ മുതലാണ്. രണ്ട് ഫോണുകളുടെയും അടിസ്ഥാന വേരിയന്റിനാണ് ഈ വില. 8 ജിബി റാം 256 ജിബി സ്റ്റോറേജ് ആണ് ഇവയുടെ അടിസ്ഥാന വേരിയന്റ്.

എസ് 24 അൾട്രയുടെ പ്രധാന ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 6.8-ഇഞ്ച് ക്വാഡ് എച്ച്ഡി+ ഡൈനാമിക് അമോലെഡ് 2X ഇൻഫിനിറ്റി-ഒ ഡിസ്പ്ലേയാണ് ഈ ഫോണിന് ഉള്ളത്. Snapdragon 8 Gen 3 ആണ് ഈ ഫോണിന്റെ ചിപ്പ്സെറ്റ്. ഫോൺ അമിതമായി ചൂടാകാതെ ഇരിക്കാനായി വേപ്പർ ചേംബർ കൂളിങ് സാങ്കേതിക വിദ്യയും ഈ ഫോണിൽ ഉണ്ട്. ടൈറ്റാനിയം ഫ്രെയ്മിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും എസ് 24 അൾട്രയ്ക്ക് ഉണ്ട്.

ഫോണിന്റെ പിൻവശത്ത് മാത്രം നാല് ക്യാമറകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. 200 എംപിയാണ് ഫോണിന്റെ മെയിൻ ക്യാമറ. 50 എംപിയുടെ 6X ഒപ്റ്റിക്കൽ സൂം ലെൻസ്, 10 എംപിയുടെ 3X ടെലിഫോട്ടോ ലെൻസ്, 12 എംപിയുടെ അൾട്രാ വൈഡ് ലെൻസ് എന്നിവയാണ് ഈ ക്യാമറകൾ. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായുള്ള ഫോണിന്റെ ഫ്രണ്ട് ക്യാമറ 12 എംപിയാണ്.

More from GizBot

Best Mobiles in India

English summary
Users can order these phones through Blinket's app or website. Users can also avail of an instant discount of Rs 5,000 by using an HDFC Bank credit card. The S24 series phones start at Rs 79,999. This price is for the 8GB RAM, 256GB storage variant of the standard model of the S24 series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X