Home
Mobile

പ്രീമിയം ഫോൾഡബിൾ ഫോൺ മിഡ് ബഡ്ജറ്റിൽ; മോട്ടോ റേസർ 40 അൾട്രയ്ക്ക് 20,000 രൂപ വില കുറച്ച് മോട്ടറോള

കഴിഞ്ഞ വർഷം ഏറ്റവും ജനപ്രിയമായ സ്മാർട്ട് ഫോണുകളുടെ മോഡലുകളിൽ ഒന്നായിരുന്നു ഫോൾഡബിൾ ഫോണുകൾ. സാംസങ്, വൺപ്ലസ്, ഓപ്പോ, മോട്ടറോള, ടെക്നോ എന്ന് തുടങ്ങി പ്രമുഖ ബ്രാൻഡുകൾ എല്ലാം തന്നെ തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിച്ചിരുന്നു. ഇവയിൽ പലതും ഉപയോക്താക്കളുടെ ഇഷ്ടഫോണുകളും ആയിരുന്നു.

എന്നാൽ സാധാരണ സ്മാർട്ട് ഫോണുകളിൾ നിന്ന് അൽപം ഉയർന്ന വിലയാണ് ഫോൾഡബിൾ സ്മാർട്ട് ഫോണുകൾക്ക് ഈടാക്കുന്നത്. ആയതിനാൽ തന്നെ സാധാരണക്കാരായ ഉപയോക്താക്കൾക്ക് ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. ഇത്തരം ആളുകൾക്ക് സുവർണ്ണാവസരമായി രം​ഗത്ത് വന്നിരിക്കുകയാണ് മോട്ടറോള. മോട്ടോ റേസർ 40, മോട്ടോ റേസർ 40 അൾട്ര എന്നീ ഫോണുകൾക്ക് വലിയ രീതിയിൽ വില കുറച്ചാണ് മോട്ടറോള ഇപ്പോൾ രം​ഗത്ത് എത്തിയിരിക്കുന്നത്.

മോട്ടോ റേസർ 40 അൾട്രയ്ക്ക് 20,000 രൂപ വില കുറച്ച് മോട്ടറോള

MOST READ: എൽജിയുടെ ക്യുഎൻഇഡി 83 സീരീസ് ഇന്ത്യയിലെത്തി, ഇതുവെറും സ്മാർട്ട് ടിവിയല്ല അതുക്കും മേലെ...

ലോഞ്ച് വിലയിൽ നിന്ന് 20,000 രൂപയോളം ആണ് മോട്ടറോള ഈ ഫോണുകൾക്ക് ഇപ്പോൾ വില കുറച്ചിരിക്കുന്നത്. 89,999 രൂപയ്ക്കാണ് മോട്ടറോള തങ്ങളുടെ മോട്ടോ റേസർ 40 അൾട്രാ ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നാൽ ഈ ഫോൺ ഇപ്പോൾ 69,999 രൂപയ്ക്ക് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. പ്രീമിയം ക്യാറ്റ​ഗറിയിൽ അവതരിപ്പിച്ച ഈ ഫോൺ ഇപ്പോൾ കൂടുതൽ വിലക്കുറവിൽ ഉപയോക്താക്കൾക്ക് ലഭ്യമാണ്.

അതേ സമയം മോട്ടോ റേസർ 40ന് 10,000 രൂപയുടെ പ്രൈസ് കട്ടാണ് മോട്ടറോള നൽകിയിരിക്കുന്നത്. 59,999 രൂപയ്ക്കാണ് ഈ ഫോൺ കമ്പനി ഇന്ത്യയിൽ ലോഞ്ച് ചെയ്തത് എന്നാൽ ഇപ്പോൾ ഈ ഫോണിന്റെ വില ആരംഭിക്കുന്നത് 49,999 രൂപ മുതലാണ്. വിലക്കുറവിൽ മികച്ച ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഇതിനായിയുള്ള മികച്ച അവസരമാണ് ഇപ്പോൾ നിങ്ങൾക്കായി മോട്ടറോള ഒരുക്കിയിരിക്കുന്നത്.

മോട്ടോ റേസർ 40 അൾട്രയ്ക്ക് 20,000 രൂപ വില കുറച്ച് മോട്ടറോള

MOST READ: ഇനി മണിക്കൂറുകൾ കാത്തിരിക്കേണ്ട; ടെലി​ഗ്രാമിൽ നിന്ന് സെക്കന്റുകൾ കൊണ്ട് ഫയലുകൾ ഡൗൺലോ‍‍ഡ് ചെയ്യാം

അതേ സമയം ഈ ഫോണുകളുടെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിചയപ്പെടാം. മോട്ടോ റേസർ 40 അൾട്രയുടെ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 2640x1080 റെസലൂഷൻ, 165Hz വരെ റീഫ്രഷ് റെയ്റ്റ്, 1400 നിറ്റ്‌സ് പീക്ക് തെളിച്ചം എന്നിവ അവകാശപ്പെടാൻ സാധിക്കുന്ന 6.9 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് പോൾഡ് LTPO പ്രധാന ഡിസ്‌പ്ലേയുമായി ആണ് ഫോൺ എത്തുന്നത്. 3.6 ഇഞ്ച് പോൾഇഡി ഔട്ടർ ഡിസ്പ്ലേയും ഈ ഫോണിന് നൽകിയിരിക്കുന്നു.

1066 x 1056 പിക്സൽ റെസല്യൂഷനാണ് ഔട്ടർ ഡിസ്പ്ലേയ്ക്ക് അവകാശപ്പെടാനുള്ളത്. 144Hz വരെ റീഫ്രഷ് റെയ്റ്റും 1100 നിറ്റ്‌സ് പീക്ക് തെളിച്ചവും ഈ സ്ക്രീനിന് ഉണ്ടായിരിക്കുന്നതാണ്. Qualcomm Snapdragon 8 Gen 1 ചിപ്‌സെറ്റാണ് മോട്ടോ റേസർ 40 അൾട്രയ്ക്കായി മോട്ടറോള നൽകിയിരിക്കുന്നത്. 8GB LPDDR5 റാമും 256GB UFS 3.1 സ്റ്റോറേജും ഈ ഫോണിന്റെ സവിശേഷതകളിൽ ഒന്നാണ്. IP52 ആണ് ഫോണിന്റെ വാട്ടർ ഡെസ്റ്റ് പ്രതിരോധം.

മുന്നിലും പിന്നിലും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസും 7000 സീരീസ് അലുമിനിയം ഫ്രെയിമും ഈ ഫോണിനായി മോട്ടറോള തയ്യാറാക്കിയിരിക്കുന്നു. ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ പ്രധാനമായും രണ്ട് ക്യാമറകളാണ് പിൻവശത്ത് കാണാൻ സാധിക്കുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷന്റെ പിന്തുണയുള്ള 12 എംപി സെൻസറാണ് ഇതിന്റെ മെയിൻ ക്യാമറ. 13 എംപിയുടെ അൾട്രാ വൈഡ് ആംഗിൾ പ്ലസ് മാക്രോ സെൻസറും ഈ ഫോണിന്റെ പിൻവശത്ത് കാണാൻ സാധിക്കുന്നതാണ്.

ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറും ഈ ഫോണിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 33W TurnboPower ഫാസ്റ്റ് ചാർജർ സപ്പോർട്ട് ചെയ്യുന്ന 3,800 mAh ബാറ്ററിയും മോട്ടോ റേസർ 40 അൾട്രയുടെ പ്രത്യേകതയാണ്. Android 13 അടിസ്ഥാനമാക്കിയുള്ള My UX-ൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 14 അപ്‌ഗ്രേഡും ഈ ഫോണിന് ലഭിക്കുമെന്ന് മോട്ടറോള വാ​ഗ്ദാനം ചെയ്യുന്നു. കൂടാതെ നാല് വർഷത്തെ സുരക്ഷാ പാച്ച് അപ്‌ഡേറ്റുകളും ലഭിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
Motorola has now reduced the price of these phones by Rs 20,000 from the launch price. Motorola has launched its Moto Racer 40 Ultra in India for Rs 89,999. But now users can get this phone for Rs. 69,999. This phone, introduced in the premium category, is now available to users at a much cheaper price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X