ഇനി മണിക്കൂറുകൾ കാത്തിരിക്കേണ്ട; ടെലിഗ്രാമിൽ നിന്ന് സെക്കന്റുകൾ കൊണ്ട് ഫയലുകൾ ഡൗൺലോഡ് ചെയ്യാം
നമ്മളിൽ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് ടെലിഗ്രാം. വാട്സ്ആപ്പ് പോലെയുള്ള സോഷ്യൽ മീഡിയ ആപ്പ് ആണെങ്കിലും ഉയർന്ന ഫയലുകൾ അനായാസം കൈമാറ്റം ചെയ്യാം എന്ന സവിശേഷതകയാണ് ടെലിഗ്രാമിനെ വാട്സ്ആപ്പിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ആയതിനാൽ തന്നെ നിരവധി ഉപയോക്താക്കൾ സിനിമകളും മറ്റും കൈമാറാനായി ടെലിഗ്രാം ഉപയോഗിക്കുന്നുണ്ട്.
എന്നാൽ ഇവരിൽ ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രശ്നം ടെലിഗ്രാമിലെ ഡൗൺലോഡിങ് സ്പീഡ് ആണ്. മറ്റുള്ള ഫയലുകൾ ഡൗൺലോഡ് ആകുന്നത് വെച്ച് താരതമ്യം ചെയ്യുമ്പോൾ ടെലിഗ്രാമിൽ ഫയലുകൾ ഡൗൺലോഡ് ആകുവാനായി കൂടുതൽ സമയം എടുക്കുന്നതായിരിക്കും. നെറ്റ്വർക്ക് കുറഞ്ഞ പ്രദേശങ്ങൾ ആണെങ്കിൽ മണിക്കൂറുകൾ കാത്തിരുന്നതിന് ശേഷം ആയിരിക്കും ഫയലുകൾ ഡൗൺലോഡ് ആകുക. എന്നാൽ വളരെ എളുപ്പത്തിൽ നമ്മുക്ക് ടെലിഗ്രാമിന്റെ ഡൗൺലോഡിങ് സ്പീഡ് വർധിപ്പിച്ചാലോ?

MOST READ: വരവറിയിച്ച് വൺപ്ലസ് 12; നേരിടാനിരിക്കുന്നത് ഗാലക്സി എസ്24 മുതൽ ഐഫോൺ 15 വരെ
ഇത് എങ്ങനെ ആണെന്നല്ലെ നിങ്ങൾ ആലോചിക്കുന്നത്. പറഞ്ഞു തരാം. നിങ്ങൾ ഒരു ടെലിഗ്രാം ഉപയോക്താവ് ആണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് നിങ്ങളുടെ ടെലിഗ്രാം ഡൗൺലോഡിങ് സ്പീഡ് വർധിപ്പിക്കാൻ സാധിക്കുന്നതാണ്. ഇതിനായി നിങ്ങൾ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും മാത്രമെ നിങ്ങൾ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാവു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ടർബോടെൽ പ്രോ (Turbotel pro) എന്നാണ് ഈ ആപ്പിന്റെ പേര്. ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തതിന് ശേഷം ഈ ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന ടെലിഗ്രാമിന്റെ നമ്പർ അവിശ്യപ്പെടുന്ന ഒരു ഓപ്ഷൻ വരുന്നതാണ്. ഇവിടെ നിങ്ങൾ നിങ്ങളുടെ ടെലിഗ്രാം നമ്പർ നൽകുക. ഇത്തരത്തിൽ ചെയ്യുമ്പോൾ നിങ്ങളുടെ ടെലിഗ്രാം ആപ്പിലേക്ക് ഒരു ഒടിപി വരുന്നതായിരിക്കും. ഇത് ആവിശ്യപ്പെടുന്ന സ്ഥലത്ത് നൽകേണ്ടതാണ്.

MOST READ: സോംബി വൈറസ് സാന്നിധ്യം കണ്ടെത്തി; വരാനിരിക്കുന്നത് വലിയ അപകടമെന്ന് ഗവേഷകർ
ഇത് കൺഫോം ചെയ്ത് കഴിഞ്ഞാൽ നിങ്ങൾ ഈ ആപ്പിൽ ലോഗ് ഇൻ ചെയ്തു എന്നാണ് അർത്ഥം. ഇതിന് ശേഷം ഈ ആപ്പിന്റെ സെറ്റിങ്ങ്സിലേക്ക് നിങ്ങൾ ചെല്ലുക. ഇതിൽ ടർബോ സെറ്റിങ്സ് എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ മറ്റ് നിരവധി ഓപ്ഷനുകളും സ്ക്രീനിൽ തെളിയുന്നതാണ്. ഇതിൽ നിന്ന് ജെനറൽ എന്ന വിഭാഗം തിരഞ്ഞെടുക്കേണ്ടതാണ്. ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ മറ്റ് നിരവധി ഓപ്ഷനുകളും പ്രത്യക്ഷപ്പെടുന്നതാണ്.
ഇതിൽ താഴെയായി ബൂസ്റ്റ് ഡൗൺലോഡ് സ്പീഡ് എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇത് എനബിൾ ചെയ്താൽ പിന്നീട് ഈ ആപ്പിലൂടെ ടെലിഗ്രാമിലെ ഫയലുകൾ എല്ലാം ഡൗൺലോഡ് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. അതും ടെലിഗ്രാമിൽ ലഭിക്കുന്ന ഡൗൺലോഡ് സ്പീഡിന്റെ ഇരട്ടി വേഗതയിൽ. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ടെലിഗ്രാം ഫയലുകളുടെ ഡൗൺലോഡിങ് സ്പീഡ് വർധിപ്പിക്കാൻ സാധിക്കുന്നതാണ്.
ഡൗൺലോഡിങ് സ്പീഡ് മാത്രമല്ല ഇത്തരത്തിൽ അപ്ലോഡിങ് സ്പീഡും നിങ്ങൾക്ക് ഇതേ രീതിയിൽ ഇരട്ടിയാക്കാൻ സാധിക്കുന്നതാണ്. നേരത്തെ തിരഞ്ഞെടുത്ത ബൂസ്റ്റ് ഡൗൺലോഡ് സ്പീഡ് എന്ന ഓപ്ഷന് തൊട്ട് താഴെയായി ഇതിനായുള്ള ഓപ്ഷനും കാണാൻ സാധിക്കുന്നതാണ്. ബൂസ്റ്റ് അപ്ലോഡിങ് സ്പീഡ് എന്നാണ് ഈ ഓപ്ഷന്റെ പേര്. ഈ ഓപ്ഷൻ എനബിൾ ചെയ്യാനുള്ള ബട്ടണും ആ ഓപ്ഷന്റെ സമീപത്ത് തന്നെ കാണാൻ സാധിക്കുന്നതാണ്. ഇത് എനബിൾ ചെയ്താൽ മികച്ച അപ്ലോഡ് സ്പീഡും നേടിയെടുക്കാം.
അതേ സമയം പ്രധാനമായും പുതിയ സിനിമകളും വെബ്സീരീസുകളും കാണുവാൻ വേണ്ടിയാണ് ഭൂരിഭാഗം ആളുകളും ടെലിഗ്രാം ഉപയോഗിക്കുന്നത്. നിയമപരമായി ഇത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. വൻ തുകയ്ക്ക് ഒടിടി പ്ലാറ്റ്ഫോമുകൾ റൈറ്റ്സ് എടുത്ത സിനിമകളാണ് അനധികൃമായി ടെലിഗ്രാം വഴി പ്രചരിക്കുന്നത്. ഒടിടി റൈറ്റ്സുകൾക്ക് പുറമെ ടെലിവിഷൻ ചാനലുകൾ വലിയ തുകയ്ക്ക് സാറ്റ്ലൈറ്റ് റൈറ്റ്സും വാങ്ങിയിട്ടുണ്ടാകും. ഇവയെല്ലാം മറി കടന്നാണ് സൗജന്യമായി സിനിമകൾ ടെലിഗ്രാമിൽ എത്തുന്നത്.


Click it and Unblock the Notifications








