Home
News

സോംബി വൈറസ് സാന്നിധ്യം കണ്ടെത്തി; വരാനിരിക്കുന്നത് വലിയ അപകടമെന്ന് ​ഗവേഷകർ

ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ട് പരിചയമുള്ള ഒരു സങ്കൽപമാണ് സോംബി. ഇത് യഥാർത്ഥ്യമാണോ എന്ന് പോലും ഇതുവരെ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ കോവിഡ് പോലുള്ള ഒരു രോ​ഗാവസ്ഥ വന്നതും ലോകം മുഴുവൻ പടർന്നതും പലയിടങ്ങളിൽ ലോക് ഡൗൺ പ്രഖ്യാപിച്ച് ലോകം തന്നെ നിശ്ചലമായും നമ്മുടെ മുന്നിലുള്ള ചരിത്ര വസ്തുതയാണ്.

ആയതിനാൽ തന്നെ സോംബിപോലുള്ള രോ​ഗാവസ്ഥങ്ങൾ ഉണ്ടാകുമോ എന്ന ചോദ്യവും നമ്മുക്ക് തള്ളിക്കളയാൻ സാധിക്കുന്നതല്ല. ചിലപ്പോൾ ഇത്തരത്തിലുള്ള രോ​ഗാവസ്ഥകൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഇത്തരത്തിൽ ഒരു മുന്നറിയിപ്പുമായി രം​ഗത്ത് വന്നിരിക്കുകയാണ് ഒരു സംഘം ​ഗവേഷകർ. മനുഷ്യരാശിക്ക് വൻ ഭീഷണി ഉയർത്തുന്ന ഒരു പുതിയ രോ​​ഗാവസ്ഥ ചിലപ്പോൾ ഉടൻ തന്നെ പൊട്ടി പുറപ്പെട്ടേക്കാം എന്നാണ് ഈ ​ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. ആർട്ടിക്ക് മേഖലകളിൽ ഇതിനായുള്ള ചില ലക്ഷണങ്ങൾ കണ്ടുതുടങ്ങി എന്നാണ് അറിയിപ്പിൽ പറയുന്നത്.

സോംബി വൈറസ് സാന്നിധ്യം കണ്ടെത്തി; വരാനിരിക്കുന്നത് വലിയ അപകടം

MOST READ: പോക്കറ്റ് കാലിയാകാതെ ഐഫോൺ 15 ഫോണുകൾ സ്വന്തമാക്കാം, വിജയ് സെയിൽസിന്റെ കിടിലം ഓഫറുകൾ

ആർട്ടിക്ക് മേഖലയിലുള്ള മനുഷ്യരെ ആയിരിക്കും ഈ വൈറസ് ഏറ്റവും കൂടുതൽ ബാധിക്കുക എന്നാണ് ഈ അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. ദി ഒബ്‌സർവർ എന്ന മാധ്യമമാണ് ഈ വാർത്ത് പുറത്ത് വിട്ടിരിക്കുന്നത്. ഈ പ്രദേശത്ത് കാണപ്പെട്ടിരിക്കുന്ന മെതുസെല വൈറസ് സോംബി പോലുള്ള രോ​ഗാവസ്ഥയിലേക്ക് മനുഷ്യരെ തള്ളിവിട്ടേക്കാം. വരും നാളുകളിൽ‌ മനുഷ്യരാശി നേരിടാൻ പോകുന്ന എറ്റവും വലിയ വെല്ലുവിളി ഈ രോ​ഗാവസ്ഥ ആയിരിക്കും എന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

ഈ അസുഖം പിടിപെട്ടാൽ ഇയാൾ മറ്റുള്ളവർക്ക് മുന്നിൽ അപകടകാരികളായി മാറും മറ്റുള്ളവരെ ആക്രമിക്കുകയും അതുവഴി മറ്റുള്ളവർക്കും രോ​ഗം പടരാൻ സാധ്യതയുണ്ടാക്കുകയും ചെയ്യും. ആയതിനാൽ തന്നെ ഇത്തരം രോ​ഗികൾക്ക് ക്വാറന്റെയിൻ നൽകി ചികിത്സിക്കുന്നതായിരിക്കും നല്ലത് എന്നാണ് ​ഗവേഷകർ പറയുന്നത്. ഈ രോ​ഗികൾ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നത് തടയുക എന്നത് മാത്രമാണ് ഈ രോ​ഗം പടരാതെ ഇരിക്കാനുള്ള ഏക വഴി എന്നും ഇവർ കൂട്ടിച്ചേർക്കുന്നു.

സോംബി വൈറസ് സാന്നിധ്യം കണ്ടെത്തി; വരാനിരിക്കുന്നത് വലിയ അപകടം

MOST READ: വൺപ്ലസ് 12ആർ ഇന്ത്യയിൽ അവതരിപ്പിച്ചു; 50,000 രൂപയുടെ ഫീച്ചറുകൾ പക്ഷെ 39,999 രൂപ കൊടുത്താൽ മതി

കാരണം വളരെ വേ​ഗത്തിൽ ഈ രോ​ഗം പടർന്നു പിടിക്കാനുള്ള സാധ്യതയുണ്ട്. നിലവിൽ ആർട്ടിക്ക് മേഖലയിലാണ് ഈ വൈറസുകളുടെ സാന്നിധ്യം എങ്കിലും വളരെ പെട്ടെന്ന് തന്നെ ഇവ വടക്കൻ പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കാം. മറ്റുള്ള മേഖലകളിൽ മനുഷ്യവാസം കൂടുതൽ ആയതിനാൽ തന്നെ ഈ വൈറസുകൾ ഇവിടങ്ങളിൽ എത്തിയാൽ ഇതിനെ തടഞ്ഞു നിർത്തൽ ഏറെ പ്രയാസകരമായിരിക്കും എന്നും ദി ഒബ്‌സർവറിന്റെ റിപ്പോർട്ട് പറയുന്നു.

ഐക്സ് മാർസെയിൽ സർവകലാശാലയിലെ ജനിതക ശാസ്ത്രജ്ഞൻ ജീൻ മൈക്കൽ ക്ലാവറിയുമായി നടത്തിയ അഭിമുഖത്തിന് ശേഷമാണ് ദി ഒബ്സർവർ ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. തണുത്തുറഞ്ഞ പ്രദേശങ്ങളിൽ സുരക്ഷിതമായി പെറ്റുപെരുകാൻ സാധിക്കുന്ന വൈറസ് ആണിത്. ആയതിൽ തന്നെ ആർട്ടിക്ക് മേഖലകളിൽ ഈ വൈറസിന്റെ സാന്നിധ്യം വളരെ വലുതാണ്. മണ്ണിനടിയിലും വെള്ളത്തിനടയിലും വരെ ഇതിന്റെ സാന്നിധ്യം തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട് എന്നാണ് ഈ ​ഗവേഷകർ അവകാശപ്പെടുന്നത്.

7,00,000 വർഷങ്ങൾ വരെ പഴക്കമുള്ള പെർമാഫ്രോസ്റ്റിൽ നിന്നാണ് ഈ വൈറസ് രൂപം കൊണ്ടത് എന്നാണ് നി​ഗമനം. പെർമാഫ്രോസ്റ്റ് എന്നത് വളരെക്കാലം തണുത്തുറഞ്ഞ താപനിലയിൽ ഉള്ള അവശിഷ്ടങ്ങളാണ്. ഓക്സിജന്റെ അഭാവമാണ് ഈ വൈറസ് ജനനമെടുക്കാൻ കാരണം എന്നും ഇവർ അവകാശപ്പെടുന്നു. നിലവിൽ ഭൂമിയുടെ അഞ്ചിൽ ഒരും ഭാ​ഗം തണുത്തുറഞ്ഞ കാലവസ്ഥയിൽ ഉള്ളതാണ്. ഇത് തന്നെയാണ് ഏറ്റവും കൂടുതൽ ഭിഷണി ഉയർത്തുന്നതും.

ഇതിന് മുമ്പ് പല തവണയും ഇത്തരം പെർമാഫ്രോസ്റ്റിൽ നിന്ന് വിവിധ തരം ബാക്ടീരയകളെയും വൈറസുകളെയും ​ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. 2014ൽ Aix-Marseille യൂണിവേഴ്സിറ്റിയിലെ മിഖായേൽ ക്യാവെരിയുടെ നേതൃത്വത്തിലുള്ള സംഘം പെർമാഫ്രോസ്റ്റിൽ നിന്ന് ചില വൈറസുകളെ കണ്ടെത്തിയിരുന്നു. എന്നാൽ ഇവ അത്ര അപകടകാരികൾ ആയിരുന്നില്ല. അമീബകളെ മാത്രം ബാധിക്കുന്ന വൈറസ് ആയിരുന്നു ഇവ. എന്നാൽ ഇത്തരം പെർമാഫ്രോസ്റ്റുകളിൽ അപകടകാരികളായ വൈറസുകൾ ഉണ്ടായിരിക്കും എന്ന മുന്നറിപ്പ് ഇവർ അന്ന് നൽകിയിരുന്നു.

More from GizBot

Best Mobiles in India

English summary
The announcement said that humans in the Arctic region will be most affected by this virus. This news has been released by the media outlet The Observer. The methuselah virus found in the area can turn humans into zombie-like diseases. This disease will be the greatest challenge that humanity will face in the coming days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X