പോക്കറ്റ് കാലിയാകാതെ ഐഫോൺ 15 ഫോണുകൾ സ്വന്തമാക്കാം, വിജയ് സെയിൽസിന്റെ കിടിലം ഓഫറുകൾ
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫോണുകളിൽ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നായിരുന്നു ആപ്പിളിന്റെ ഐഫോൺ 15 സീരീസ് ഫോണുകൾ. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നിങ്ങനെ നാല് ഫോണുകൾ ആണ് ഈ സീരീസിൽ ആപ്പിൾ പുറത്തിറക്കിയത്. എല്ലാ ഫോണുകൾക്കും മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.
2023 സെപ്റ്റംബർ മാസത്തിൽ ആയിരുന്നു ഈ ഫോണുകൾ ആപ്പിൾ പുറത്തിറക്കിയത്. അതേ സമയം ഈ ഫോണുകൾക്ക് ആകർഷകമായ ഓഫറുകളുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ വിജയ് സെയിൽസ്. തങ്ങളുടെ റിപ്പബ്ലിക്ക് ദിന ഓഫർ സെയിലിന്റെ ഭാഗമായി ആണ് ഈ ഓഫർ പ്ലാറ്റ്ഫോം പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ എന്നീ ഫോണുകൾക്ക് ആണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

സീരീസിലെ ടോപ് എൻഡ് മോഡലായ ഐഫോൺ 15 പ്രോ മാക്സിന് ഓഫറുകൾ നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. വിജയ് സെയിൽസ് പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകൾക്ക് പുറമെ ബാങ്ക് ഓഫറുകൾ കൂടി ചേരുമ്പോൾ ഫോണുകളുടെ വില വീണ്ടും കുറയും എന്നും വിജയ് സെയിൽസ് അറിയിച്ചു. അതേ സമയം ഇപ്പോൾ വിജയ് സെയിൽസ് ഐഫോൺ 15 സീരീസിനായി പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം.
1,34,900 രൂപയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഫോൺ ആയിരുന്നു ഐഫോൺ 15 പ്രോ. ഈ ഫോണിന് ഇപ്പോൾ വിജയ് സെയിൽസ് നൽകിയിരിക്കുന്ന വില 1,28,155 രൂപയാണ്. ഫോണിന്റെ 128ജിബി വേരിയന്റിനാണ് ഈ വില. അതായത് ഈ ഫോണിന് വിജയ് സെയിൽ വഴി 6,745 രൂപയുടെ ഡിസ്കൗണ്ട് സ്വന്തമാക്കാം. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഈ ഫോൺ സ്വന്തമാക്കുന്നു എങ്കിൽ 3,000 രൂപയുടെ അധിക ഡിസ്കൗണ്ടും നിങ്ങൾക്ക് നേടിയെടുക്കാം.

അതായത് 1,25,155 രൂപയ്ക്ക് ഇപ്പോൾ വിജയ് സെയിൽസ് വഴി നിങ്ങൾക്ക് ഐഫോൺ 15 പ്രോയുടെ 128 ജിബി വേരിയന്റ് സ്വന്തമാക്കാം. ഐഫോൺ 15 പ്ലസ് ഇപ്പോൾ വിജയ് സെയിൽസിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 82,990 രൂപയ്ക്കാണ്. ഈ ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് വില 89,990 രൂപ ആയിരുന്നു. അതായത് ലോഞ്ച് വിലയെക്കാൾ 4000 രൂപ ഡിസ്കൗണ്ടിൽ ആണ് ഈ ഫോൺ ഇപ്പോൾ വിജയ് സെയിൽസിലൂടെ വിൽക്കുന്നത്.
ഇതിന് പുറമെ ബാങ്ക് ഓഫറും ഐഫോൺ 15 പ്ലസിന് ലഭ്യമാകുന്നതാണ്. ബാങ്ക് ഓഫറുകൾ കൂടി ചേരുമ്പോൾ 78,990 രൂപയ്ക്ക് ഉപയോക്താക്കൾക്ക് ഐഫോൺ 15 പ്ലസ് വിജയ് സെയിൽസിൽ നിന്ന് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. സീരീസിലെ സ്റ്റാന്റേർഡ് മോഡലായ ഐഫോൺ 15ന്റെ ഓഫറുകൾ പരിശോധിക്കുമ്പോൾ 79,900 രൂപയ്ക്കാണ് ഈ ഫോൺ ആപ്പിൾ ഇന്ത്യയിൽ അവതരിപ്പിച്ചത് എന്നാൽ ഈ ഫോൺ ഇപ്പോൾ 72,990 രൂപയ്ക്കാണ് വിജയ് സെയിൽസിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
അതായത് 4000 രൂപയുടെ ഓഫർ. ഇതിന് പുറമെ ബാങ്ക് ഓഫറുകൾ കൂടി ചേരുമ്പോൾ ഫോണിന്റെ വില 68,990 രൂപയായി ചുരുങ്ങും. മുകളിൽ നൽകിയിരിക്കുന്ന എല്ലാ ഫോണുകളും അതിന്റെ അടിസ്ഥാന വേരിയന്റായ 128 ജിബി സ്റ്റോറേജ് ആണ്. നിലവിൽ വിജയ് സെയിൽസിന്റെ റിപ്പബ്ലിക്ക് ദിന ഓഫർ സെയിൽ ആരംഭിച്ചു കഴിഞ്ഞു. എന്ന് വരെ ഈ ഓഫർ വിൽപന ഉണ്ടാകും എന്ന കാര്യം അറിയാൻ സാധിച്ചിട്ടില്ല.
അതേ സമയം ഐഫോണുകൾക്ക് പുറമെ മറ്റ് സ്മാർട്ട് ഫോണുകൾക്കും വൻ ഓഫർ ആണ് ഇപ്പോൾ വിജയ് സെയിൽസ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്മാർട്ട് ഫോണുകൾക്ക് പുറമെ ലാപ്ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് ടിവികൾ, ഇയർബഡുകൾ, വാഷിങ് മിഷനുകൾ, തുടങ്ങി നിരവധി ഇലക്ട്രോണിക് ഗാഡ്ജറ്റുകൾക്കും നിത്യോപയോഗ സാധനങ്ങൾക്കും റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് വിജയ് സെയിൽസ് 70 ശതമാനം വരെ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.


Click it and Unblock the Notifications








