വരവറിയിച്ച് വൺപ്ലസ് 12; നേരിടാനിരിക്കുന്നത് ഗാലക്സി എസ്24 മുതൽ ഐഫോൺ 15 വരെ
കഴിഞ്ഞ ദിവസമാണ് വൺപ്ലസ് തങ്ങളുടെ ഏറ്റവും പുതിയ ഫോണുകൾ ആയ വൺപ്ലസ് 12 സീരീസ് ഫോണുകൾ പുറത്തിറക്കിയത്. വൺപ്ലസ് 12, വൺപ്ലസ് 12 ആർ എന്നിങ്ങനെ രണ്ട് ഫോണുകൾ ആണ് ഈ സീരീസിൽ ഉള്ളത്. ഈ മാസത്തിന്റെ അവസാനം മുതൽ തന്നെ ഫോണുകൾ വിപണിയിൽ എത്തും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
നിലവിൽ ഈ ഫോണുകളുടെ പ്രീ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. വൺപ്ലസ് 12 ആണ് ഈ സീരീസിലെ ടോപ് എൻഡ് മോഡൽ. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആണ് വൺപ്ലസ് 12ന്റെ ഹൈലൈറ്റ്. 64,999 രൂപ മുതലാണ് വൺപ്ലസ് 12ന്റെ വില ആരംഭിക്കുന്നത്. രണ്ട് വേരിയന്റുകളിൽ ആണ് ഈ ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത്. അതേ സമയം ഈ സെഗ്മെന്റിൽ നിരവധി ഫോണുകളാണ് ഇന്ത്യയിൽ ലഭിക്കുന്നത്.

MOST READ: സോംബി വൈറസ് സാന്നിധ്യം കണ്ടെത്തി; വരാനിരിക്കുന്നത് വലിയ അപകടമെന്ന് ഗവേഷകർ
ആയതിനാൽ തന്നെ പുതിയ വൺപ്ലസ് 12ന് ഇന്ത്യൻ മാർക്കറ്റിൽ ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്ന ഫോണുകൾ ഏതെല്ലാമായിരിക്കും എന്ന് പരിശോധിക്കാം. സാംസങ്ങിന്റെ ഏറ്റവും പുതിയ ഗാലക്സി എസ് 24 ആണ് വൺപ്ലസ് 12ന് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള ഒരു ഫോൺ. ജനുവരി 17ന് അവതരിപ്പിച്ച എസ് 24 ജനുവരി 31 മുതൽ തന്നെ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നതാണ്.
ഈ ഫോണിന് സാംസങ് എഐ സവിശേഷതകൾ നൽകിയിരിക്കുന്നതിനാൽ ഭൂരിഭാഗം ഉപയോക്താക്കളും എസ് 24 സ്വന്തമാക്കാൻ ആയിരിക്കും താൽപര്യപ്പെടുക. 6.2 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഫോണിനായി സാംസങ് നൽകിയിരിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റും സാംസങ് നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള സാംസങ്ങിന്റെ വൺ യുഐ 6.1-ലാണ് ഇത് പ്രവർത്തിക്കുന്നത്. 79,990 രൂപയാണ് എസ് 24ന്റെ വില.

MOST READ: പോക്കറ്റ് കാലിയാകാതെ ഐഫോൺ 15 ഫോണുകൾ സ്വന്തമാക്കാം, വിജയ് സെയിൽസിന്റെ കിടിലം ഓഫറുകൾ
50എംപി പ്രൈമറി സെൻസർ, 12എംപി അൾട്രാവൈഡ് ആംഗിൾ ലെൻസ്, 10എംപി ടെലിഫോട്ടോ സെൻസർ എന്നിവയും എസ് 24ന്റെ കരുത്ത് വർധിപ്പിക്കുന്നുണ്ട്. ഐക്യുവിന്റെ 12വും വൺപ്ലസ് 12ന് ഭീഷണി ഉയർത്തുന്ന ഒരു സ്മാർട്ട് ഫോണാണ്. 52,999 ഐക്യു12 ലഭിക്കും എന്നതാണ് ഈ ഫോണിന്റെ ഡിമാന്റ് വർധിപ്പിക്കുന്നത്. 6.78 ഇഞ്ച് 1.5K LTPO OLED ഡിസ്‌പ്ലേയാണ് ഈ ഫോണിന് ഉള്ളത്. സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റും ഐക്യു 2ന് അവകാശപ്പെടാനുണ്ട്.
50എംപി പ്രൈമറി സെൻസർ, 50എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 64എംപി ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ഈ ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ്. 5,000 mAh ബാറ്ററിയും ഈ ഫോണിന് സ്വന്തമായി ഉണ്ട്. വിവോയുടെ എക്സ് 100 ആണ് വൺപ്ലസിന് വെല്ലുവിളിയാകുന്ന മറ്റൊരു ഫോൺ. 63,999 രൂപയാണ് വിവോ എക്സ് 100ന്റെ വില. മികച്ച ക്യാമറ ഫീച്ചറുകളാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.
6.78 ഇഞ്ച് 8 LTPO AMOLED ഡിസ്‌പ്ലേയാണ് ഈ ഫോണിന് ഉള്ളത്. 120W ഫാസ്റ്റ് ചാർജിങ് പിന്തുണയിൽ 5,000mAh ബാറ്ററിയും എക്സ് 100ന്റെ കരുത്ത് വർധിപ്പിക്കുന്നു. ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ 64 എംപി മെയിൻ സെൻസർ, 48 എംപി അൾട്രാവൈഡ് ലെൻസ്, 12 എംപി പോർട്രെയ്റ്റ് സെൻസർ, 5x ഒപ്റ്റിക്കൽ സൂമോടുകൂടിയ 8 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ സെൻസർ എന്നിവ ഉൾപ്പെടുന്നു.
ആപ്പിളിന്റെ ഐഫോൺ 15നും വൺപ്ലസ് 12ന് ചെറുതല്ലാത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. 66,999 രൂപയാണ് നിലവിൽ ഐഫോൺ 15ന്റെ വില. ഫോണിന്റെ ബ്രാൻഡ് വാല്യു തന്നെയാണ് ഏറ്റവും വലിയ മൂലധനം. ഇതിന് പുറമെ 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ, A16 ബയോണിക് ചിപ്‌സെറ്റ്, എന്നിവ ഈ ഫോണിന്റെ സവിശേഷതയാണ്. 48എംപി പ്രൈമറി സെൻസറും 12എംപി ടെലിഫോട്ടോ ലെൻസും 12എംപി ഫ്രണ്ട് ക്യാമറയും അടങ്ങുന്നതാണ് ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ്.


Click it and Unblock the Notifications








