Home
News

എൽജിയുടെ ക്യുഎൻഇഡി 83 സീരീസ് ഇന്ത്യയിലെത്തി, ഇതുവെറും സ്മാർട്ട് ടിവിയല്ല അതുക്കും മേലെ...

സൗത്ത് കൊറിയൻ ടെക് കമ്പനിയായ എൽജി ഇലക്‌ട്രോണിക്‌സ് തങ്ങളുടെ പുതിയ ടിവി സീരീസായ എൽജി ക്യുഎൻഇഡി (ക്വാണ്ടം നാനോസെൽ ഡിസ്‌പ്ലേ) 83 സീരീസ് ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിച്ചു. കാണികൾക്ക് മികച്ച ദൃശ്യാനുഭനം നൽകുന്ന തരത്തിലാണ് ഈ ടിവി എൽജി നിർമ്മിച്ചിരിക്കുന്നത് എന്നാണ് അവകാശപ്പെടുന്നത്.

വിഷ്വൽ എക്‌സലൻസിനും ഇമ്മേഴ്‌സീവ് എന്റർടൈൻമെന്റിനുമായി പുതിയതും മികച്ചതുമായ സാങ്കേതിക വിദ്യയാണ് ക്യുഎൻഇഡി 83 സീരീസിനായി എൽജി നൽകിയിരിക്കുന്നത്. നാനോസെൽ സാങ്കേതികവിദ്യ നൽകിയിരിക്കുന്ന ഈ ടിവിയുടെ ഡിസ്പ്ലേയ്ക്ക് 120hz പുതുക്കൽ നിരക്കാണ് അവകാശപ്പെടാനുള്ളത്. സംഭവങ്ങൾ നേരിട്ട് കാണുന്നത് പോലുള്ള ദൃശ്യാനുഭവം ഇതുമൂലം ഉപയോക്താക്കൾക്ക് ലഭിക്കുന്നതായിരിക്കും. ഉപയോക്താക്കളുടെ ഹോം എന്റർടൈൻമെന്റ് അനുഭവത്തെ പുതിയ രീതിയിൽ നിർവ്വചിക്കാൻ ക്യുഎൻഇഡി 83 സീരീസിന് സാധിക്കും എന്നാണ് എൽജി അവകാശപ്പെടുന്നത്.

എൽജിയുടെ ക്യുഎൻഇഡി 83 സീരീസ് ഇന്ത്യയിലെത്തി, പ്രത്യേകതകൾ ഏറെ

MOST READ: ഇനി മണിക്കൂറുകൾ കാത്തിരിക്കേണ്ട; ടെലി​ഗ്രാമിൽ നിന്ന് സെക്കന്റുകൾ കൊണ്ട് ഫയലുകൾ ഡൗൺലോ‍‍ഡ് ചെയ്യാം

ഡോൾബി വിഷൻ & അറ്റ്‌മോസ്, എഐ സൂപ്പർ അപ്‌സ്‌കേലിംഗ്, ലോക്കൽ ഡിമ്മിംഗ്, മികച്ച ​ഗെയ്മിങ് അനുഭവം എന്നിവയെല്ലാം ഈ സീരീസിന്റെ എടുത്തു പറയേണ്ട മറ്റ് സവിശേഷതകൾ ആണ്. എൽജി ഇന്ത്യയുടെ ഡയറക്ടർ ഹോം എന്റർടൈൻമെന്റ് യംഗ് ഹ്വാൻ ജംഗ് ആണ് ഈ സീരീസ് പുറത്തിറക്കുന്ന വാർത്ത പുറത്ത് വിട്ടത്. ക്യുഎൻഇഡി 83 ടിവികൾ അവതരിപ്പിക്കുന്നതിൽ കമ്പനി അതീവ സന്തുഷ്ടരാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്.

അത്യാധുനിക സാങ്കേതികവിദ്യകൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള എൽജിയുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളം ആയിരിക്കും ഈ ടിവികൾ എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഡോൾബി വിഷനും അറ്റ്‌മോസും ഉപയോക്താക്കളുടെ സിനിമാറ്റിക് അനുഭവം ഉയർത്താൻ സഹായിക്കുമെന്നും സ്ക്രീനിലെ ഓരോ നിമിഷവും ഉപയോക്താക്കൾക്ക് മനോഹരമായി ആസ്വദിക്കാൻ സാധിക്കുമെന്നും ഇദ്ദേഹം അവകാശപ്പെട്ടു. അതേ സമയം എൽജി ക്യുഎൻഇഡി 83 സീരീസിന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിചയപ്പെടാം.

ഇതിൽ എടുത്തുപറയേണ്ട ആദ്യ സവിശേഷതയാണ് ക്വാണ്ടം ഡോട്ടും നാനോസെൽ ഫ്യൂഷനും. ഇവ പുതിയ തരം സാങ്കേതിക വിദ്യയാണ് ഇവ രണ്ടും സംയോജിക്കുന്നതോടെ മികച്ച ദൃശ്യാനുഭവം ഉപയോക്താക്കൾക്ക് ലഭിക്കുന്നതാണ്. മികച്ച രീതിയിൽ 4K റെസല്യൂഷൻ ആസ്വദിക്കാനും നിറങ്ങൾ കൂടുതൽ വ്യക്തതയോടെ തിരിച്ചറിയാനും ഈ സാങ്കേതികവിദ്യ ഉപയോക്താക്കളെ സഹായിക്കുന്നുണ്ട്. ഈ സീരീസിലെ ടിവികളുടെ പ്രൊസസറും പ്രശംസ അർഹിക്കുന്നുണ്ട്. ശക്തമാർന്ന α7 Gen6 AI 4K പ്രൊസസർ ആണ് ഈ ടിവികൾക്ക് അവകാശപ്പെടാനുള്ളത്.

നിങ്ങളുടെ വ്യക്തി​ഗതമായ ഇഷ്ടങ്ങൾക്ക് അനുസരിച്ച് കാഴ്ചാനുഭവം സമ്മാനിക്കാൻ ഈ പ്രോസസറിന് സാധിക്കുന്നതാണ്. മാത്രമല്ല തടസമില്ലാത്ത ദൃശ്യാനുഭവം ഈ പ്രോസസർ ഉപയോക്താക്കൾക്ക് സമ്മാനിക്കുന്നതായിരിക്കും. സീരീസിലെ ഡോൾബി & അറ്റ്‌മോസ് ആണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത. ഉപയോക്താക്കൾക്ക് മികച്ച സിനിമാറ്റിക് അനുഭവം നൽകാൻ ഈ ഫീച്ചറുകൾ സഹായിക്കുന്നതാണ്. ഇതിലെ ഓഡിയോ അനുഭവവും വീഡിയോ അനുഭവവും നിങ്ങളുടെ വീടിനെ ഒരു ചെറിയ തിയറ്ററാക്കി മാറ്റും.

എൽജിയുടെ ക്യുഎൻഇഡി 83 സീരീസ് ഇന്ത്യയിലെത്തി, പ്രത്യേകതകൾ ഏറെ

ഡീപ് ലേണിംഗ് അൽഗോരിതങ്ങൾ ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന സ്‌മാർട്ട് ഡിമ്മിംഗ് ടെക്‌നോളജിയും ഈ സീരീസിന്റെ പ്രത്യേകതയാണ്. ഹാലോ ഇഫക്‌റ്റ് കുറയ്ക്കാനും ഷാർപ്പായ മികച്ച ദൃശ്യങ്ങൾ നൽകാനും ഇത് സഹായിക്കുന്നതാണ്. മറ്റൊന്നാണ് എഐ പിന്തുണ. പ്രൊസസറിൽ നൽകിയിരിക്കുന്ന എഐയുടെ പിന്തുണയാൽ ദൃശ്യങ്ങൾക്കും ശബ്ദങ്ങൾക്കും മികച്ച അനുഭവം സമ്മാനിക്കാൻ സാധിക്കുന്നതാണ്. ഉപകരണത്തിന്റെ ​ഗെയ്മിങ് അനുഭവം പരിശോധിക്കുമ്പോഴും മികച്ച ഫലമായിരിക്കും ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

ഗെയിം ഡാഷ്ബോർഡ്, ഒപ്റ്റിമൈസർ, എഎംഡി ഫ്രീസിങ്ക്, വിആർആർ, 120Hz റിഫ്രഷ് റെയ്റ്റ് എന്നിവയാണ് ഉപയോക്താക്കളുടെ ​ഗെയ്മിങ് അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഫീച്ചറുകൾ. മികച്ച പ്രൊസസർ ഉള്ളതിനാൽ തന്നെ വേഗതയേറിയതും സുഗമവുമായ ​ഗെയിമിങ് അനുഭവം ആസ്വദിക്കാൻ സാധിക്കുന്നതാണ്. എൽജി ക്യുഎൻഇഡി 83 സീരീസിന്റെ മറ്റൊരു പ്രത്യകതയാണ് വിപുലമായ webOS. ഒരു സ്മാർട്ട് അനുഭവം നൽകാൻ ഈ ഓഎസ് നിങ്ങളെ സഹായിക്കുന്നതായിരിക്കും.

നെറ്റ്ഫ്ലിക്സ്, ആപ്പിൾ ടിവി പ്ലസ്, ഡിസ്നി പ്ലസ് ഹോട് സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ പോലുള്ള ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകൾ വളരെ എളുപ്പത്തിൽ തന്നെ ആക്സസ് ചെയ്യാൻ ഈ webOS ഉപയോക്താക്കളെ സഹായിക്കുന്നതാണ്. സീരീസിലെ മൾടി വ്യൂ എന്ന ഫീച്ചറും ഉപയോക്താക്കളുടെ കാഴ്ച അനുഭവം വർധിപ്പിക്കുന്നതാണ്. ഒരേ സമയം ഒരു സ്ക്രീനിൽ തന്നെ ഒന്നിലധികം ദൃശ്യങ്ങൾ കാണാൻ ഈ ഫീച്ചർ ഉപകരിക്കുന്നതാണ്.

മുകളിൽ പറഞ്ഞ ഒടിടി പ്ലാറ്റ്ഫോമുകളുടെ സഹായത്തിൽ വൈവിധ്യമാർന്ന നിരവധി ഉള്ളടക്കങ്ങൾ ആസ്വദിക്കാനും ക്യുഎൻഇഡി 83 സീരീസ് അനുവദിക്കുന്നുണ്ട്. മാത്രമല്ല ​ഗൂ​ഗിൾ അസിസ്റ്റന്റ്, അലക്സ, ആപ്പിൾ എയർപ്ലേ 2 തുടങ്ങിയ വോയിസ് അസിസ്റ്റന്റുകളുടെ പിന്തുണയും ഉപയോക്താക്കൾക്ക് ക്യുഎൻഇഡി 83 സീരീസിൽ നിന്ന് ആസ്വദിക്കാൻ സാധിക്കുന്നതായിരിക്കും. ഒരു ടിവി എന്നതിലുപരി നിങ്ങളുടെ ഹോം എന്റർടൈൻമെന്റിനെ പുനർനിർവചിക്കാൻ സാധിക്കുന്ന ഒരു ഉപകരണം ആയിട്ടാണ് എൽജി ക്യുഎൻഇഡി 83 സീരീസിനെ അവതരിപ്പിക്കുന്നത്.

More from GizBot

Best Mobiles in India

English summary
LG has provided the QNED 83 series with new and advanced technology for visual excellence and immersive entertainment. Equipped with NanoCell technology, this TV's display claims a 120 Hz refresh rate. Due to this, the users will get a visual experience like watching the events live.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X