ഇനി നിങ്ങളുടെ മൊബൈല്‍ ബില്‍ കുറയ്ക്കാം

Written By:

ഇന്ത്യയിലെ വയര്‍ലെസ്സ് ദാതാക്കള്‍ ഡാറ്റാ സ്പീഡുകള്‍ വിവിധ രീതിയിലാണ് ലക്ഷ്യമിടുന്നത്, അതായത് 2ജി, 3ജി, 4ജി എന്നിങ്ങനെ. എന്നിരുന്നാലും ഈ പദ്ധതികളുടെ വില എല്ലാം വ്യത്യസ്ഥമായിരിക്കും.

സോണിയുടെ പുതിയ രണ്ടു സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍

ഒരു മാസം നിങ്ങള്‍ക്ക് എത്ര ഫോണ്‍ ബില്ലാണ് വരുന്നതെന്ന് നിങ്ങള്‍ നോക്കാറുണ്ടോ? അതിനെ കുറിച്ചു നിങ്ങള്‍ ചിന്തിക്കാറുണ്ടോ?

ഗൂഗിള്‍ 'ടില്‍റ്റ് ബ്രഷ്' ഉപയോഗിച്ച് പെയിന്റിങ്ങ് തുടങ്ങാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

വൈ ഫൈ കണക്ഷന്‍ നിങ്ങളുടെ മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്റെ ഉപയോഗം കുറയ്ക്കും. നിങ്ങളുടെ ടെലികോം ഓപ്പറേറ്റര്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് പ്ലാന്‍ എടുക്കുന്നതിനേക്കാള്‍ എത്രയോ ലാഭകരമാണ് വൈ ഫൈ ഉപയോഗിക്കുന്നത്.

2

ഡിസ്‌ക്കൗണ്ട് പ്ലാനുകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ഉത്സവ സീസണുകളില്‍ നിങ്ങക്ക് ഇന്റര്‍നെറ്റില്‍ കിഴിവ് ലഭിക്കാറുണ്ട്. ഇന്റര്‍നെറ്റ് ദാദാക്കള്‍ നിങ്ങള്‍ക്ക് ഡിസ്‌ക്കൗണ്ടില്‍ വയര്‍ കണക്ഷന്‍ നല്‍കുന്നു എങ്കില്‍, അത് എടുത്ത ശേഷം ഫോണില്‍ വൈ ഫൈ കണക്ഷന്‍ ഉപയോഗിക്കാം.

3

നിങ്ങളുടെ ഇന്റര്‍നെറ്റ് ഉപയോഗം വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. ദിവസവും നിങ്ങള്‍ എത്ര ഈ-മെയില്‍ അയയ്ക്കുന്നു പാട്ടുകള്‍ വീഡിയോകള്‍ എത്ര ഡൗണ്‍ലോഡ് ചെയ്യുന്നു അതിന്റെ ഒക്കെ എണ്ണം അറിഞ്ഞിരിക്കണം. എത്ര വെബ്‌സൈറ്റ് വെബ്‌പേജ് ക്ലിക്ക് ചെയ്യുന്നു എന്നൊക്കെ മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്ക് അനുയോജ്യമായ ഡാറ്റ പ്ലാനുകള്‍ മൂല്യനിര്‍ണ്ണയം ചെയ്യാന്‍ കഴിയും.

4

എല്ലാവരും വേഗത്തിലുളള ഇന്റര്‍നെറ്റ് പ്ലാനുകളാണ് എടുക്കാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ എപ്പോഴും നിങ്ങള്‍ ബുദ്ധിപരമായി ചിന്തിക്കണം. അതായത് വിപണിയില്‍ ഇപ്പോള്‍ പുതിയ ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ ഇറങ്ങിയാല്‍ അതിന്റെ പദ്ധതികളെ കുറിച്ച് പൂര്‍ണ്ണമായും മനസ്സിലാക്കണം. അതിനു ശേഷം അത് നിങ്ങള്‍ക്ക് അനുയോജ്യമാണെങ്കില്‍ മാത്രം എടുക്കുക.

5

ഇന്റര്‍നെറ്റ് ഡാറ്റ നിങ്ങള്‍ അധികം ഉപയോഗിക്കുന്നുണ്ടോ? നിങ്ങളുടെ ഇന്റര്‍നെറ്റ് പ്ലാന്‍ നല്‍കുന്നതിനേക്കാള്‍ അധികം ഉപയോഗിക്കുന്നുണ്ടോ? ഇങ്ങനെ നിങ്ങള്‍ എല്ലാം നിരീക്ഷിക്കുകയും ഡാറ്റ അധികമാണെങ്കില്‍ ഉപയോഗം കുറയ്ക്കുകയും ചെയ്യാം.

6

പ്രീപെയ്ഡ് ഇന്റര്‍നെറ്റ് പ്ലാനുകള്‍ എടുത്താല്‍ നിങ്ങള്‍ എത്ര ഡാറ്റയാണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. 1ജിബി പ്ലാനാണ് എടുക്കുന്നതെങ്കില്‍ നിങ്ങക്കറിയാം ഇനി അതില്‍ എത്രയുണ്ടെന്ന്, അതുപോലെ തന്ന 2ജിബി 3ജിബി. ഇങ്ങനെ നിങ്ങള്‍ക്ക് ഡാറ്റ ഉപയോഗം നിയന്ത്രിക്കാം.

7

ഫാനിലി പ്ലാന്‍ എന്ന ഓപ്ഷന്‍ ഡാറ്റ സംരക്ഷിക്കുന്നതില്‍ ഒരു മികച്ച മാര്‍ഗ്ഗാമാണ്. ഒരൊറ്റ ടെലികോം കമ്പനിയുടെ കീഴില്‍ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഡാറ്റ ഉപയോഗിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍: ഈ ഗാഡ്ജറ്റുകള്‍ ചിലവേറിയതാണ്, എന്നാലും വമ്പിച്ചതാകുന്നു!

English summary
Wireless providers in India offer Data plans on a wide variety of speeds. This could include 2G, 3G and now even 4G is being rolled out across cities. However, the pricing of all these plans is different.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot