നിങ്ങളുടെ ബ്രോഡ്ബാന്റ് വൈഫൈ സുരക്ഷിതമാക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

|

ധാരാളം ആളുകൾ ഇന്ന് ബ്രോഡ്ബാന്റ് കണക്ഷൻ ഉപയോഗിക്കുന്നുണ്ട്. ഓരോ ദിവസവും വയർലെസ് ഗാഡ്‌ജെറ്റുകളുടെയും കണക്റ്റഡ് ഡിവൈസുകളുടെും എണ്ണം വർധിച്ച് വരികയാണ്. ഇതിന് അനുസരിച്ച് നമ്മുടെ ഹോം നെറ്റ്‌വർക്ക് സുരക്ഷ കൂടുതൽ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. സ്‌മാർട്ട്‌ഫോണുകളും ടിവികളും മുതൽ സുരക്ഷാ ക്യാമറകളും ബേബി മോണിറ്ററുകളും വരെയുള്ളവ ഒരൊറ്റ ഇന്റർനെറ്റ് ആക്‌സസ് പോയിന്റിലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കും. ഇത് സുരക്ഷാ പ്രശ്നങ്ങൾ വർധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ ബ്രോഡ്ബാന്റ് വൈഫൈ സുരക്ഷിതമാക്കേണ്ടതുണ്ട്.

 

പേരും പാസ്വേഡും മാറ്റുക

പേരും പാസ്വേഡും മാറ്റുക

നിങ്ങളുടെ ഹോം നെറ്റ്‌വർക്കിന്റെ ഡിഫോൾട്ട് ലോഗിൻ ക്രെഡൻഷ്യലുകൾ മാറ്റുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഹോം ഇൻറർനെറ്റ് കണക്ഷൻ സുരക്ഷിതമാക്കാൻ ചെയ്യേണ്ട പ്രധാന കാര്യം നിങ്ങളുടെ വൈഫൈ കണക്ഷനിൽ നൽകിയിരിക്കുന്ന ഡിഫോൾട്ടായ പേരും പാസ്‌വേഡും മാറ്റുക എന്നതാണ്. സർവീസ് സെറ്റ് ഐഡന്റിഫയർ (എസ്‌എസ്‌ഐഡി) എന്ന് വിളിക്കപ്പെടുന്ന ഇത് ആദ്യം ലഭിക്കുന്ന രീതിയിൽ തന്നെ ഇടുന്നത് നിങ്ങൾ ഉപയോഗിക്കുന്ന റൌട്ടർ ഏതാണെന്ന് തിരിച്ചറിയാൻ ഹാക്കർമാരെ സഹായിക്കും. ആർക്കും ഊഹിക്കാൻ സാധിക്കാത്ത ക്രഡൻഷ്യലുകൾ തന്നെ ഇതിനായി നൽകുക. എസ്എസ്ഐഡി മാറ്റുന്നത് എങ്ങനെ എന്ന് നോക്കാം.

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഓൺലൈനായി നേടാം, ചെയ്യേണ്ടത് ഇത്രമാത്രംബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഓൺലൈനായി നേടാം, ചെയ്യേണ്ടത് ഇത്രമാത്രം

എസ്എസ്ഐഡി മാറ്റുന്നത് എങ്ങനെ

എസ്എസ്ഐഡി മാറ്റുന്നത് എങ്ങനെ

• വിൻഡോസ് കമാൻഡ് പ്രോംപ്റ്റ് ഓപ്പൺ ചെയ്യുക

• 'ipconfig' എന്ന് ടൈപ്പ് ചെയ്യുക

• നിങ്ങളുടെ ഐപി അഡ്രസ് കണ്ടെത്തുക

• യുആർഎല്ലിലേക്ക് നിങ്ങളുടെ ഐപി അഡ്രസ് ടൈപ്പ് ചെയ്യുക

• റൂട്ടറിന്റെ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക

• വൈഫൈ സെറ്റിങ്സ് ഓപ്പൺ ചെയ്യുക

• എസ്എസ്ഐഡിയും പാസ്‌വേഡും മാറ്റുക

എൻക്രിപ്ഷൻ എനേബിൾ ചെയ്യുക
 

എൻക്രിപ്ഷൻ എനേബിൾ ചെയ്യുക

വൈഫൈ നെറ്റ്‌വർക്ക് എൻക്രിപ്ഷൻ എനേബിൾ ചെയ്യുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. മിക്ക WPA, WPA2, WPA3 റൂട്ടറുകളും ഒരു എൻക്രിപ്ഷൻ ഓപ്ഷൻ നൽകുന്നു. വൈഫൈ സെറ്റിങ്സിൽ നിങ്ങൾക്ക് നെറ്റ്‌വർക്ക് എൻക്രിപ്ഷൻ എനേബിൾ ചെയ്യാം. എനേബിൾ ചെയ്താൽ നിങ്ങളുടെ നെറ്റ്‌വർക്കിലുടനീളം എൻക്രിപ്റ്റ് ചെയ്‌ത ഡാറ്റ മാത്രമേ റൌട്ടർ കൈമാറുകയുള്ളൂ, ഇത് നിങ്ങളുടെ നെറ്റ്‌വർക്കിലേക്ക് ലോഗിൻ ചെയ്യാതെ തന്നെ നിങ്ങളുടെ വൈഫൈ നെറ്റ്‌വർക്കിൽ ഹാക്കിങ് നടത്തുന്നത് തടയും.

ആധാർ കാർഡിലെ ജനനത്തീയതി എളുപ്പം മാറ്റാം, ചെയ്യേണ്ടത് ഇത്ര മാത്രംആധാർ കാർഡിലെ ജനനത്തീയതി എളുപ്പം മാറ്റാം, ചെയ്യേണ്ടത് ഇത്ര മാത്രം

ഫയർവാളുകൾ എനേബിൾ ചെയ്യുക

ഫയർവാളുകൾ എനേബിൾ ചെയ്യുക

ഫയർവാളുകൾ എനേബിൾ ചെയ്യുക എന്നതാണ് മറ്റൊരു സുപ്രധാനമായ സുരക്ഷാ കാര്യം. നുഴഞ്ഞുകയറ്റക്കാരിൽ നിന്നുള്ള ഏതെങ്കിലും തരത്തിലുള്ള നെറ്റ്‌വർക്ക് ആക്രമണങ്ങൾ തടയുന്നതിന് ബിൽറ്റ്-ഇൻ നെറ്റ്‌വർക്ക് ഫയർവാൾ ഓപ്ഷനുമായാണ് മിക്ക വൈഫൈ റൌട്ടറുകളും വരുന്നത്. വൈഫൈ റൂട്ടർ ഫയർവാളുകൾ പലപ്പോഴും ഡിഫോൾട്ടായി എനേബിൾ ആകില്ല. ഇത്തരം അവസരത്തിൽ നിങ്ങൾ വൈഫൈ സെറ്റിങ്സിലേക്ക് ലോഗിൻ ചെയ്യണം. ഫയർവാൾ എനേബിൾ നിങ്ങളുടെ ഇന്റർനെറ്റ് വേഗത കുറച്ചേക്കാം. അതുകൊണ്ട് ഗെയിമിങ്, എച്ച്ഡി വീഡിയോ സ്ട്രീമിങ് പോലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ഫയർവാൾ സെറ്റിങ്സ് ഓഫ് ചെയ്യുക.

റൌട്ടറിന്റെ ഫേംവെയർ അപ്ഡേറ്റ് ചെയ്യുക

റൌട്ടറിന്റെ ഫേംവെയർ അപ്ഡേറ്റ് ചെയ്യുക

നിങ്ങളുടെ റൂട്ടറിന്റെ ഫേംവെയർ അപ്ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യാണ്. മിക്ക വൈഫൈ റൌട്ടറുകളും സോഫ്റ്റ്വെയർ ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാത്തതാണ്. അപ്ഡേറ്റ് ചെയ്യുന്നതിന്, റൌട്ടർ നിർമ്മാതാവിന്റെ വെബ്സൈറ്റ് സന്ദർശിക്കുക, ഫേംവെയർ അപ്ഡേറ്റ് ഫയൽ ഡൗൺലോഡ് ചെയ്ത് അത് ഇൻസ്റ്റാൾ ചെയ്യുക. ഓരോ നിർമ്മാതാവിനും അപ്‌ഡേറ്റ് ചെയ്യുന്നതിന് വ്യത്യസ്തമായ പ്രക്രിയ ഉണ്ടായിരിക്കും. അതുകൊണ്ട് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന കാര്യങ്ങൾ ആദ്യം വായിച്ച് നോക്കുക.

യൂട്യൂബ് വീഡിയോ എളുപ്പം ഫോണിലേക്ക് ഡൌൺലോഡ് ചെയ്യാംയൂട്യൂബ് വീഡിയോ എളുപ്പം ഫോണിലേക്ക് ഡൌൺലോഡ് ചെയ്യാം

വൈഫൈ ആക്സസ് പരിമിതപ്പെടുത്തുക

വൈഫൈ ആക്സസ് പരിമിതപ്പെടുത്തുക

നിങ്ങളുടെ വൈഫൈ നെറ്റ്‌വർക്കിലേക്ക് ലോഗിൻ ചെയ്യുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്. കൂടുതൽ ആളുകൾക്ക് നിങ്ങളുടെ വൈഫൈ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകിയാൽ നിങ്ങളുടെ ഡാറ്റ തെറ്റായ കൈകളിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. ഒരു ഗസ്റ്റ് ആക്‌സസ് നെറ്റ്‌വർക്ക് മുൻകൂട്ടി ഉണ്ടാക്കുകയും ആ ഗസ്റ്റ് വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്യാൻ ആളുകളോട് ആവശ്യപ്പെടുകയും ചെയ്യുക.

Best Mobiles in India

English summary
Broadband WiFi security is essential. Here's what you need to do to secure your Broadband WiFi connection in your home.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X