Home
How to

പ്രായമായ ആളുകളുടെ സ്മാർട്ട്ഫോൺ ഉപയോഗം എളുപ്പമാക്കാൻ ചെയ്യേണ്ടത് എന്തൊക്കെ

ഇന്ന് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാത്ത ആളുകൾ കുറവായിരിക്കും. പ്രായമായ ആളുകൾക്ക് പോലും സ്മാർട്ട്ഫോണുകൾ ഉണ്ട്. മക്കൾ നാട്ടിലിലാത്ത പ്രായമായ ആളുകളെല്ലാം ഇന്ന് സ്മാർട്ട്ഫോണുകളിലെ വീഡിയോ കോളിങ് ആപ്പുകൾ വഴിയാണ് പ്രിയപ്പെട്ടവരെ കാണുന്നതും സംസാരിക്കുന്നതും. വളരുന്ന ടെക്നോളജിക്കൊപ്പം എത്തിച്ചേരാൻ സാധിക്കാത്ത ആളുകളായിരിക്കും ചിലപ്പോൾ പ്രായമായ ആളുകൾ. മുതിർന്നവർക്ക് കാഴ്ചയ്ക്കുള്ള പ്രശ്നവും മറ്റുമെല്ലാം സ്മാർട്ട്ഫോൺ ഉപയോഗത്തിന് തടസമുണ്ടാക്കുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് ചില പരിഹാരങ്ങളുണ്ട്.

പ്രായമായ ആളുകൾ

നിങ്ങളുടെ വീട്ടിലും മറ്റും പ്രായമായ ആളുകൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നുണ്ട് എങ്കിൽ അവരുടെ സ്മാർട്ട്ഫോൺ ഉപയോഗം കൂടുതൽ ലളിതമാക്കാൻ സാധിക്കും. ഇതിനായി ചില കാര്യങ്ങൾ ചെയ്താൽ മതിയാകും. സുരക്ഷിതവും ലളിതവുമായി വയസ്സായ ആളുകൾക്ക് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാനായി ചെയ്യേണ്ട കാര്യങ്ങളാണ് നമ്മളിന്ന് നോക്കുന്നത്. മുതിർന്ന ആളുകളുടെ ഫോണുകളിൽ ആവശ്യമുള്ള ആപ്പുകൾ മാത്രം വലുതായി കാണിക്കുന്ന വിധത്തിലള്ള ലോഞ്ചർ ആപ്പുകളും ഇന്ന് ലഭ്യമാണ്. എങ്ങനെയാണ് ഒരു സ്മാർട്ട്ഫോൺ പ്രായമായ ആളുകൾക്ക് ഉപയോഗിക്കാൻ എളുപ്പമുള്ളതാക്കി മാറ്റുന്നത് എന്ന് നോക്കാം. ഇതിനായി സ്മാർട്ട്ഫോണിൽ വളരെ ചെറിയ ചില മാറ്റങ്ങൾ മാത്രം കൊണ്ടുവന്നാൽ മതിയാകും. ഇവ ഓരോന്നായി നോക്കാം.

വായിക്കാനുള്ള ഓപ്ഷനുകൾ

വായിക്കാനുള്ള ഓപ്ഷനുകൾ

സ്മാർട്ട്‌ഫോണിലെ വായന എളുപ്പമാക്കാനുള്ള സംവിധാനം മിക്ക സ്മാർട്ട്ഫോണുകളിലും ഉണ്ട്. കോൺട്രാസ്റ്റ് വർധിപ്പിച്ചുകൊണ്ട് വായന എളുപ്പമാക്കാം. പ്രായമായ ആളുകളുടെ ഫോണുകളിൽ കോൺട്രാസ്റ്റ് വർധിപ്പിച്ച് എളുപ്പത്തിൽ വായിക്കാൻ സാധിക്കുന്ന വിധത്തിലാക്കാനായി സെറ്റിങ്സിൽ പോയി ഡിസ്പ്ലെ തിരഞ്ഞെടുക്കുക, തുടർന്ന് കോൺട്രാസ്റ്റ് ആന്റ് കളേഴ്സ് ഓപ്പൺ ചെയ്ത് ഇൻക്രീസിഡ് കോൺട്രാസ്റ്റ് എന്ന ഓപ്ഷൻ നമുക്ക് തിരഞ്ഞെടുക്കാം. ഡിസ്പ്ലേ സെറ്റിങ്സിൽ റീഡിംഗ് മോഡ് എന്ന ഓപ്ഷനും ലഭ്യമാണ്. വായന ആയാസരഹിതമാക്കാൻ ഇത് സഹായിക്കുന്നു. ഫോണിലുള്ള അക്ഷരങ്ങൾ എളുപ്പത്തിൽ വായിച്ചെടുക്കാൻ റീഡിങ് മോഡ് സഹായിക്കും.

കീബോർഡ് ഫോണ്ട് വലിപ്പം

കീബോർഡ് ഫോണ്ട് വലിപ്പം

സാധാരണ രീതിയിൽ സ്മാർട്ട്ഫോണുകളിലെ കീബോർഡിലെ ഫോണ്ട് ചെറുതാണ്. ഇത് പ്രായമായ ആളുകൾക്ക് ഉപയോഗിക്കാൻ എളുപ്പം ആയിരിക്കില്ല. അതുകൊണ്ട് തന്ന് പ്രായമായ ആളുകൾക്കായി വലിയ ഫോണ്ടുകളുള്ള കീബോർഡ് തിരഞ്ഞെടുക്കാം. ഇതിന് പറ്റിയ കീബോർഡ് ഗൂഗിൾ കീബോർഡാണ്. ഗൂഗിൾ കീബോർഡിൽ കോമ ചിഹ്നം ദീർഘനേരം അമർത്തുക-> ജിബോർഡ് കീബോർഡ് സെറ്റിങ്സ്> പ്രിഫറൻസസ്> കീബോർഡ് ഹൈറ്റ് തിരഞ്ഞെടുത്ത് ആവശ്യത്തിന് വലിപ്പം വർധിപ്പിക്കുക. കീ ബോർഡിന്റെ വലിപ്പം ആവശ്യത്തിന് വർധിപ്പിച്ചാൽ ഫോണ്ടും വലുതാകും. ഇത് ടൈപ്പ് ചെയ്യൽ എളുപ്പമാകും.

വോയ്‌സ് അസിസ്റ്റന്റ്

വോയ്‌സ് അസിസ്റ്റന്റ്

ഇന്ന് സ്മാർട്ട്ഫോണുകളിലുള്ള ഏറ്റവും രസകരവും ഉപകാരപ്രദവുമായ ഫീച്ചറുകളാണ് വോയിസ് അസിസ്റ്റന്റുകൾ. സിറി, അലക്സാ, കോർട്ടാന, ഗൂഗിൾ അസിസ്റ്റന്റ് പോലുള്ള വോയ്‌സ് അസിസ്റ്റന്റുകൾ ഉപയോഗിച്ച് ഫോണുകളെ എളുപ്പത്തിൽ നിയന്ത്രിക്കാൻ സാധിക്കും. ആൻഡ്രോയിഡ് ഫോണുകളിൽ ഇതിനായി ഫോൺ അടുത്ത് പിടിച്ച് "ഹേ ഗൂഗിൾ" എന്ന് പറഞ്ഞാൽ മതി. വോയിസ് അസിസ്റ്റന്റ് ആക്ടീവ് ആകും. ആപ്പിൾ ഫോണുകളിൽ ഹായ് സിറി എന്ന് കമാൻഡിലാണ് ഇത് ആക്ടിവേറ്റ് ചെയ്യുന്നത്. വോയ്‌സ് അസിസ്റ്റന്റ് ഉപയോഗിക്കണം എങ്കിൽ ഇത് ആദ്യം സെറ്റിങ്സിൽ പോയി ഓൺ ചെയ്യാം. കോളുകൾ വിളിക്കാനും എന്തെങ്കിലും സെർച്ച് ചെയ്യാനുമെല്ലാം ഈ വോയ്‌സ് അസിസ്റ്റന്റ് സംവിധാനം ഉപയോഗിക്കാം.

മാഗ്നിഫയർ ആപ്പുകൾ ഉപയോഗിക്കാം

മാഗ്നിഫയർ ആപ്പുകൾ ഉപയോഗിക്കാം

സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവർ എന്തായാലും ആപ്പുകൾ ഉപയോഗിക്കും. ഓരോ ആവശ്യത്തിനും മികച്ച ആപ്പുകൾ നമ്മുടെ സ്മാർട്ട്ഫോണുകളിൽ ഉണ്ടാകാറുണ്ട്. മുതിർന്നവർക്കായി പ്ലേ സ്റ്റോറിൽ ധാരാളം മാഗ്‌നിഫൈയിംഗ് അപ്ലിക്കേഷനുകൾ ലഭ്യമാണ്. ഫോൺ അൺലോക്ക് ചെയ്താൽ ആവശ്യമായ ആപ്പുകളും കോൺടാക്ടുകളുമെല്ലാം വലിയ ഐക്കണിൽ കാണിക്കുന്നതും എളുപ്പം ആക്സസ് ചെയ്യാവുന്നതുമായ സംവിധാനങ്ങൾ ഇത്തരം മാഗ്നിഫയർ ആപ്പുകൾ നൽകുന്നു. അധികം ഉപയോഗിക്കാത്ത ആപ്പുകൾ ഹൈഡ് ചെയ്ത് വയ്ക്കാനും സാധിക്കും. ഇതിലൂടെ മുതിർന്ന ആളുകൾക്ക് എളുപ്പം സ്മാർട്ട്ഫോൺ ഉപയോഗിക്കാം.

Best Mobiles in India

English summary
Smartphone can be made easier for older people to use. For this, some things need to be done on smartphones. Let's see how to make smartphone older friendly.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X