ഇൻസ്റ്റഗ്രാമിലെ നിങ്ങളുടെ റീൽസ് വൈറലാകാൻ ഈ 7 കാര്യങ്ങൾ ചെയ്താൽ മതി

|

ഇൻസ്റ്റഗ്രാം തങ്ങളുടെ പ്ലാറ്റ്ഫോമിൽ തന്നെ അവതരിപ്പിച്ച ഷോർട്ട് വീഡിയോ സെക്ഷനാണ് റീൽസ്. ടിക്ടോക്ക് ഇന്ത്യയിൽ നിരോധിക്കപ്പെട്ടതോടെ ഇന്ത്യയിലെ ഷോർട്ട് വീഡിയോ ക്രിയേറ്റർമാർ വൻതോതിൽ ഇൻസ്റ്റഗ്രാം റീൽസ് ചെയ്ത് തുടങ്ങി. ഹോബിയായി റീൽസ് ചെയ്യുന്നവരും പ്രശ്തിക്കും പ്രമോഷനും മറ്റുമായുള്ള പണത്തിന് വേണ്ടി റീൽസ് ചെയ്യുന്നവരുമായ നിരവധി ആളുകൾ നമ്മുടെ ചുറ്റും ഉണ്ട്. റീൽസിലൂടെ ഇൻസ്റ്റഗ്രാം ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ ശരാശരി ഉപയോക്താക്കൾ ആപ്പിൽ ചെലവഴിക്കുന്ന സമയമെല്ലാം വർധിപ്പിച്ചിട്ടുണ്ട്. 2020ൽ റീൽസ് വന്നതോടെ ഇൻസ്റ്റഗ്രാം ഡൗൺലോഡ്സ് ഇന്ത്യയിൽ 11% വർദ്ധിച്ചു.

ഇൻസ്റ്റഗ്രാം റീൽസ്

നിങ്ങൾക്ക് ഇൻസ്റ്റഗ്രാം റീൽസ് ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ അവ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. എന്നാൽ റീൽസ് വൈറലാക്കുക എന്നത് ചെറിയൊരു കാര്യമല്ല. ഇൻസ്റ്റഗ്രാം റീൽസ് വൈറലാക്കാൻ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതൽ ഫോളോവേഴ്സിനെ നേടാനും പ്രോമോഷനിലൂടെയം മറ്റും പണം നേടാനുമെല്ലാമായി നിങ്ങൾക്ക് ഇൻസ്റ്റഗ്രാം റീൽസ് ചെയ്യാം. നിങ്ങളുടെ റീൽസ് എങ്ങനെ വൈറലാക്കി മാറ്റാം എന്നാണ് നമ്മളിന്ന് നോക്കുന്നത് ഇതിനായി 7 കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഒരു തീം സെറ്റ് ചെയ്ത് അതിൽ പ്രവർത്തിക്കുക

ഒരു തീം സെറ്റ് ചെയ്ത് അതിൽ പ്രവർത്തിക്കുക

ഒരാഴ്‌ചയ്‌ക്കുള്ളിൽ നിങ്ങൾ എത്ര വീഡിയോകൾ പോസ്‌റ്റ് ചെയ്‌താലും അല്ലെങ്കിൽ നിങ്ങൾ വീഡിയോ ചെയ്യുന്നതിൽ എത്ര സ്ഥിരത പുലർത്തിയാലും നിങ്ങളുടെ കണ്ടന്റ് നല്ലതല്ലെങ്കിൽ നിങ്ങൾക്ക് മറ്റുള്ളവരിൽ നിന്നും വേറിട്ടുനിൽക്കാനും ശ്രദ്ധയാകർഷിക്കാനും ബുദ്ധിമുട്ടായിരിക്കും. നിങ്ങൾക്ക് മികച്ച കണ്ടന്റ് ടൈപ്പ് ഉണ്ടാക്കാൻ ഒരു തീം സെറ്റ് ചെയ്യാം. നിങ്ങളുടെ കണ്ടന്റ് പ്രേക്ഷകരെ ആകർഷിക്കുന്നതാക്കാൻ തുടങ്ങുമ്പോൾ, അവർ നിങ്ങൾ ഏത് തരം വീഡിയോകൾ ചെയ്യുന്ന ആളുകളാണ് എന്ന് തിരിച്ചറിയുകയും ആ കണ്ടന്റ് ടൈപ്പിനായി മാത്രം നിങ്ങളെ ഫോളോ ചെയ്യുകയും ചെയ്യുന്നു.

ഇന്റർനെറ്റ് ഇല്ലാതെയും ഗൂഗിൾ മാപ്സ് ഉപയോഗിക്കാംഇന്റർനെറ്റ് ഇല്ലാതെയും ഗൂഗിൾ മാപ്സ് ഉപയോഗിക്കാം

തീം

തീം സെറ്റ് ചെയ്യുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. നിങ്ങൾ യാത്ര ആസ്വദിക്കുകയാണെങ്കിൽ ഒരു അവധിക്കാലം പ്ലാൻ ചെയ്യുമ്പോൾ പോകാവുന്ന പുതിയ സ്ഥലങ്ങളെയും കാര്യങ്ങളെയും കുറിച്ചുള്ള 30 സെക്കൻഡ് വീഡിയോകൾ ഉണ്ടാക്കാം. നിങ്ങൾക്ക് പുരാതന വസ്തുക്കളിൽ താൽപ്പര്യമുണ്ടെങ്കിൽ ശരിയായ പുരാതന വസ്തുക്കളെ എങ്ങനെ കണ്ടെത്താമെന്നും അതിന് പിന്നിലെ ശാസ്ത്രവും വിശദീകരിക്കുന്ന വീഡിയോകൾ ഉണ്ടാക്കാം.

റീലുകൾ പോസ്റ്റുചെയ്യേണ്ടത് ഏത് സമയത്ത്

റീലുകൾ പോസ്റ്റുചെയ്യേണ്ടത് ഏത് സമയത്ത്

സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഒരോ ദിവസം നിശ്ചിത സമയ സ്ലോട്ടുകളിൽ പോസ്റ്റുചെയ്യപ്പെടുന്ന റീൽസ് കൂടുതൽ ആളുകളിലേക്ക് എത്തുന്നുണ്ട് ഈ കണക്കുകൾ ഇത് പത്തിൽ ആറ് തവണയും ശരിയായി വന്നിട്ടുണ്ട്. ഇത് എല്ലായ്‌പ്പോഴും ശരിയാകണം എന്നില്ലെങ്കിലും ആഴ്‌ചയിലെ ദിവസങ്ങൾക്കനുസൃതമായി അതാത് സമയങ്ങളിൽ റീൽസ് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കുക. സമയം ചുവടെ കൊടുക്കുന്നു.

പോസ്റ്റ് ചെയ്യേണ്ട സമയം

• തിങ്കൾ- 3:30 pm, 7:30 pm, 7:30 am

• ചൊവ്വാഴ്ച- 11:30 am, 1:30 pm, 6:30 pm

• ബുധനാഴ്ച- 4:30 pm, 5:30 pm, 8:30 am

• വ്യാഴാഴ്ച- 6:30 pm, 9:30 am, 4:30 am (അടുത്ത ദിവസം)

• വെള്ളിയാഴ്ച- 2:30 pm, 10:30 pm, 12:30 am (അടുത്ത ദിവസം)

• ശനിയാഴ്ച- 8:30 pm, 4:30 am (അടുത്ത ദിവസം), 5:30am (അടുത്ത ദിവസം)

• ഞായറാഴ്ച- 4:30 pm, 5:30 pm, 1:30 am (അടുത്ത ദിവസം

ആൻഡ്രോയിഡിൽ കോൾ ഫോർവേഡിങ് ആക്റ്റിവേറ്റ് ചെയ്യാംആൻഡ്രോയിഡിൽ കോൾ ഫോർവേഡിങ് ആക്റ്റിവേറ്റ് ചെയ്യാം

ഓർമ്മിക്കേണ്ട പ്രധാന കാര്യങ്ങൾ

ഓർമ്മിക്കേണ്ട പ്രധാന കാര്യങ്ങൾ

• ഇൻസ്റ്റാഗ്രാമിൽ കൂടുതൽ പ്രേക്ഷകരിലേക്ക് എത്താൻ, നിങ്ങളുടെ അക്കൗണ്ട് എല്ലാവർക്കും കാണുന്നതാണ് എന്ന് ഉറപ്പാക്കുക. പ്രൈവറ്റ് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് ഹാഷ്‌ടാഗുകൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയില്ല, അവരുടെ കണ്ടന്റ് ഡിസ്കവറി വിഭാഗത്തിൽ കാണിക്കില്ല. അതുകൊണ്ട് ട്രെൻഡിങ് റീൽസ്/പോസ്‌റ്റുകൾ വിഭാഗത്തിൽ റാങ്ക് ചെയ്യാനുള്ള സാധ്യത കുറയുന്നു.

• ഇൻസ്റ്റാഗ്രാമിന്റെ എക്‌സ്‌പ്ലോർ വിഭാഗത്തിൽ കാണിക്കാനുള്ല സാധ്യത കുറയുന്നതിനാൽ റീൽസിന് മറ്റ് ആപ്പുകളുടെ വാട്ടർമാർക്കുകൾ ഉണ്ടാകരുത്.

• വീഡിയോ ക്വാളിറ്റിയിൽ വിട്ടുവീഴ്ച ചെയ്യരുത്. ഇൻസ്റ്റാഗ്രാമിന്റെ അൽഗോരിതം ഒരു പരിധിവരെ വീഡിയോകൾ കംപ്രസ്സുചെയ്യുന്നതിനാൽ, 1080p റെസല്യൂഷനിൽ നല്ല വെളിച്ചത്തിൽ വീഡിയോ ഷൂട്ട് ചെയ്യുന്നതാണ് നല്ലത്. സുഗമമായ പ്ലേബാക്കിനായി വീഡിയോ 60fps-ൽ ഷൂട്ട് ചെയ്യണം. എങ്കിലും ചില ആവശ്യങ്ങൾക്ക് 30fps മതിയാകും.

• നിങ്ങളുടെ പോസ്‌റ്റുകൾ, റീൽസ്, സ്‌റ്റോറീസ് എന്നിവ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നത് നിങ്ങളുടെ അക്കൗണ്ടിനെ പ്രതികൂലമായി ബാധിക്കുകയും കൂടുതൽ പ്രേക്ഷകരിലേക്ക് എത്താതിരിക്കയും ചെയ്യുന്നു.

നിങ്ങൾ തന്നെ നിങ്ങളുടെ മാർക്കറ്റർ ആകുക

നിങ്ങൾ തന്നെ നിങ്ങളുടെ മാർക്കറ്റർ ആകുക

ഇൻസ്റ്റഗ്രാം ഒരു സോഷ്യൽ മീഡിയ സൈറ്റായതിനാൽ, ഉപയോക്താക്കളെ ബന്ധിപ്പിക്കുന്നതിലാണ് അതിന്റെ ശക്തി. മറ്റ് കണ്ടന്റ് ക്രിയേറ്റർമാരുമായി ഇടപഴകുന്നതിലൂടെ ഇൻസ്റ്റഗ്രാമിന്റെ കമ്മ്യൂണിറ്റിയിൽ നിന്ന് നിങ്ങൾക്ക് പരമാവധി പ്രയോജനം ലഭിക്കും. കമ്മ്യൂണിറ്റിയുമായി കൂടുതൽ ഇടപഴകുന്നതിന് നിങ്ങൾക്ക് ലൈവ് പോകാം, കൂടുതൽ ക്രോസ്-പ്ലാറ്റ്ഫോം ഉപയോക്താക്കളെ കണ്ടെത്തുന്നതിന് നിങ്ങളുടെ ഫേസ്ബുക്ക് പേജ് കണക്റ്റ് ചെയ്യാം. ഉപയോക്താക്കളുമായും ബ്രാൻഡുകളുമായും ടാഗ് ചെയ്‌ത് പതിവായി സ്റ്റോറികൾ ഇടുക. ഹൈലൈറ്റ് ഫീട്ടറും പ്രയോജനപ്പെടുത്തുക.

ശരിയായ മ്യൂസിക്കും ഹാഷ്‌ടാഗുകളും കണ്ടെത്തുക

ശരിയായ മ്യൂസിക്കും ഹാഷ്‌ടാഗുകളും കണ്ടെത്തുക

നിങ്ങളുടെ റീൽസ് വൈറലാക്കുന്നതിൽ ബാഗ്രൌണ്ട് മ്യൂസിക്ക് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ട്രെൻഡിങ് മ്യൂസിക്ക് ഉപയോഗിച്ച് നിങ്ങൾ റീൽസ് ഉണ്ടാക്കണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ വൈറലാകുമെന്ന് നിങ്ങൾ കരുതുന്നവയെല്ലാം പ്രയോജനപ്പെടുത്തണം. റീൽസ് ടെക്‌സ്‌റ്റിന് താഴെയുള്ള മുകളിലേക്കുള്ള അമ്പടയാളം സൂചിപ്പിക്കുന്നത് ഒരു പ്രത്യേക ട്രാക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ട്രെൻഡുചെയ്യുന്നു എന്നാതാണ്. ഇൻസ്റ്റാഗ്രാമിൽ മികച്ച റീച്ച് നേടുന്നതിന് ശരിയായ ഹാഷ്‌ടാഗുകൾ ചേർക്കുന്നതും വളരെ നിർണായകമാണ്. നിങ്ങളുടെ റീൽസിൽ കുറഞ്ഞത് 25 പ്രസക്തവും ട്രെൻഡുചെയ്യുന്നതുമായ ഹാഷ്‌ടാഗുകൾ ചേർക്കുക.

റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ നിങ്ങൾക്കും ഉപയോഗിക്കാം; ചെയ്യേണ്ടത് ഇത്രമാത്രംറെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ നിങ്ങൾക്കും ഉപയോഗിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

സ്റ്റാറ്റിസ്റ്റിക്സ് കൃത്യമായി നോക്കുക

സ്റ്റാറ്റിസ്റ്റിക്സ് കൃത്യമായി നോക്കുക

ഇൻസ്റ്റാഗ്രാമിലെ ഡാറ്റ വളരെ നിർണായകമായ കാര്യമാണ്. നിങ്ങളുടെ ദൈനംദിന പെർഫോമൻസ് ട്രാക്ക് ചെയ്യാൻ സഹായിക്കുന്നവയാണ് ഇവ. ഇൻസൈറ്റ്സിലെയും മറ്റും കണക്കുകൾ വളര കൃത്യമായി പരിശോധിക്കാനും കണ്ടന്ര് ക്രിയേറ്റർ എന്ന നിലയിൽ, നിങ്ങളുടെ പ്രേക്ഷകരുമായി മികച്ച രീതിയിൽ ഇടപെടാനും നിങ്ങളുടെ റീൽസിന്റെയും പോസ്റ്റുകളുടെയും പെർഫോമൻസ് നിരീക്ഷിക്കേണ്ടത് ആവശ്യമാണ്. ഇതിനായി ഉപയോഗപ്രദമായ ചില സൗജന്യ ഡാറ്റ മാനേജ്‌മെന്റ് ടൂളുകൾ ഇൻസ്റ്റാഗ്രാം നൽകുന്നുണ്ട്.

Best Mobiles in India

English summary
There are several things to keep in mind to make your Instagram reels viral. Here are 7 things to look out for if you want to make your instagram reels viral.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X