യൂട്യൂബിലൂടെ പണം സമ്പാദിക്കാനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

|

യൂട്യൂബ് എന്ന വീഡിയോ കണ്ടന്റ് പ്ലാറ്റ്ഫോം ഇന്ന് പലരുടെയും വരുമാന മാർഗ്ഗമാണ്. യൂട്യൂബിൽ കണ്ടന്റ് ഉണ്ടാക്കുകയും അതുവഴി പണം സമ്പാദിക്കുന്നവരെയും പൊതുവേ യൂട്യൂബർമാർ എന്നാണ് പറയാറുള്ളത്. പലതരം വീഡിയോകളിലൂടെ പണം ഉണ്ടാക്കുന്ന ആളുകളെ നമുക്കറിയാം.

വീഡിയോ
 

ഷോർട്ട്ഫിലിമുകൾ, സിനിമകളുടെ ട്രെയിലറുകൾ എന്നിങ്ങനെയുള്ള കൂടുതൽ ആളുകൾ കാണുന്ന വീഡിയോകൾക്ക് പുറമേ സാധാരണക്കാരായ ആളുകൾ ഷൂട്ട് ചെയ്യുന്ന രസകരമോ വിഞ്ജാനം നൽകുന്നതോ ആയ വീഡിയോകൾക്കും ധാരാളം കാഴ്ച്ചക്കാരെ യൂട്യൂബിൽ ലഭിക്കുന്നുണ്ട്. ഇന്ന് ഫോണിൽ ഷൂട്ട് ചെയ്യന്ന രസകരമായ വീഡിയോകൾക്ക് ലഭിക്കുന്ന സ്വീകാര്യത നമ്മെ അതിശയിപ്പിക്കുന്നതാണ്.

ചാനലുകൾ

എല്ലാവർക്കും അവരവരുടെ മേഖലകളുമായി ബന്ധപ്പെട്ട യൂട്യൂബ് ചാനലുകൾ ഉണ്ടാക്കാനും അതുമായി ബന്ധപ്പെട്ട വീഡിയോകൾ ഷെയർ ചെയ്യാനും യൂട്യൂബ് നമ്മെ അനുവദിക്കുന്നുണ്ട്. യൂട്യൂബ് തുറന്ന് തരുന്നത് വീഡിയോയിലൂടെ പരസ്പരം അറിവുകൾ കൈമാറാനും കഴിവുകൾ പ്രദർശിപ്പിക്കാനുമുള്ള വലിയൊരു അവസരമാണ്.

പ്രേക്ഷകരെ ഉണ്ടാക്കണം

പ്രേക്ഷകരെ ഉണ്ടാക്കണം

ഒരു യൂട്യൂബർ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യം പ്രേക്ഷകരെ സമ്പാദിക്കുക എന്നതാണ്. കാണാൻ ആളുകളില്ലെങ്കിൽ ഏതൊരു തരം കണ്ടന്റും വിലയില്ലാത്തതാകും. നിങ്ങളുടെ യൂട്യൂബ് ചാനലിന് ഏറ്റവും ആദ്യം വേണ്ടത് വ്യൂവേഴ്സ് ആണ്. ഇതിനായി മികച്ച കണ്ടന്റുകൾ ഉണ്ടാക്കണം. മികച്ച വീഡിയോകൾ ഉണ്ടാക്കുന്നതിനൊപ്പം കൃത്യമായ ഇടവേളകളിൽ വീഡിയോ പോസ്റ്റ് ചെയ്യുകയും വേണം. വീഡിയോ പോസ്റ്റ് ചെയ്യാൻ എടുക്കുന്ന വലിയ ഇടവേളകൾ പ്രേക്ഷകരുടെ എണ്ണത്തെ ബാധിക്കും.

വ്യൂസ്
 

യാത്രകളുമായും പാചകവുമായുമൊക്കെ ബന്ധപ്പെട്ട വീഡിയോകൾക്ക് ലഭിക്കുന്ന വ്യൂസ് പലപ്പോഴും അതിശയകരമായി തോന്നും. ഒരു മികച്ച യൂട്യൂബറാവാനും യൂട്യൂബ് വഴി പണം സമ്പാദിക്കാനും ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

യൂട്യൂബ് പാർട്ടണർ പ്രോഗ്രാം

യൂട്യൂബ് പാർട്ടണർ പ്രോഗ്രാം

വീഡിയോകൾ അപ്ലോഡ് ചെയ്യുകയും പ്രേക്ഷകരെ ഉണ്ടാക്കുകയും ചെയ്യുന്നത് പോലെ പ്രധാനമാണ് യൂട്യൂബ് കമ്മ്യൂണിറ്റി ഗൈഡ്ലൈനുകൾ അനുസരിക്കുക എന്നത്. ഇതിന്റെ ഭാഗമായി നിങ്ങൾ യൂട്യൂബ് പാർട്ട്ണർ പ്രോഗ്രാമിൽ (YPP) ചേരേണ്ടതുണ്ട്. ഇത് യൂട്യൂബിലൂടെ പണം സമ്പാദിക്കാനുള്ള പ്രധാനപ്പെട്ട കടമ്പയാണ്. വൈപിപി ലഭിക്കാൻ ചില മാനദണ്ഡങ്ങളുണ്ട്. അതിൽ ആദ്യത്തേത് യൂട്യൂബുമായി നല്ല ബന്ധം അക്കൌണ്ട് ഉടമ ഉണ്ടാക്കുക എന്നതാണ്. ഇതിനായി യൂട്യൂബിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ച് വേണം പ്രവർത്തിക്കാൻ.

വൈപിപി

വൈപിപി ലഭിക്കാനുള്ള മറ്റൊരു പ്രധാനപ്പെട്ട മാനദണ്ഡം കഴിഞ്ഞ 12 മാസത്തിനുള്ളിൽ 4,000 പബ്ലിക്ക് വാച്ച് ഹൌവേഴ്സ് ഉണ്ടായിരിക്കുക എന്നതാണ്. നിങ്ങലുടെ വീഡിയോ ആളുകൾ കണ്ട സമയത്തിന്റെ ആകെ മൊത്തമാണ് ഇത്. മറ്റൊരു പ്രധാനപ്പെട്ട കാര്യം നിങ്ങൾക്ക് 1,000 സബ്ക്രൈബർമാർ ഉണ്ടായിരിക്കണം എന്നതാണ്. ഈ മൂന്ന് യോഗ്യതയും ഉള്ള അക്കൌണ്ടാണ് നിങ്ങളുടേത് എങ്കിൽ നിങ്ങൾക്ക് വൈപിപി അഗത്വം ലഭിക്കും.

വീഡിയോ കണ്ടന്റുകൾ

യൂട്യൂബിലെ വീഡിയോ കണ്ടന്റുകൾ നൽകുന്ന വ്യക്തികൾക്ക് കമ്പനി നിർദ്ദേശിക്കുന്ന യോഗ്യതകൾ ഉണ്ടോ എന്ന് അറിയാൻ യൂട്യൂബിലെ മോണിറ്റൈസേഷൻ ടാബിൾ ക്ലിക്ക് ചെയ്താൽ മതി. അതിൽ നിങ്ങൾക്ക് ഉള്ള സബ്ക്രൈബർമാരുടെ എണ്ണവും പബ്ലിക്ക് വാച്ച് സമയവും കാണിക്കും മാത്രമല്ല ഇനി എത്ര സബ്ക്രൈബർമാരും വാച്ച് ഹൌവേഴ്സും ആവശ്യമാണ് എന്ന കാര്യവും ഇതിൽ കാണാം. ഇത് കൂടാതെ നിങ്ങൾക്ക് വൈപിപി യോഗ്യത ലഭിക്കുമ്പോൾ ഇമെയിൽ വഴി ഇക്കാര്യം അറിയാനുള്ള സംവിധാനവും യൂട്യൂബ് നൽകുന്നുണ്ട്.

റിവ്യൂ

നിങ്ങളുടെ ചാനൽ മേൽപ്പറഞ്ഞ യോഗ്യതകൾ എല്ലാം നേടക്കഴിഞ്ഞാൽ നിങ്ങൾ യൂട്യൂബ് പാർട്ടണർ പ്രോഗ്രാം ടേംസിൽ സൈൻ അപ്പേ് ചെയ്യേണ്ടതുണ്ട്. അതിനൊപ്പം തന്നെ ഗൂഗിൾ ആഡ്സെൻസ് അക്കൌണ്ടിലേക്കും സൈൻ അപ്പ് ചെയ്യണം. പരസ്യങ്ങലിലൂടെ നിങ്ങളുടെ ചാനലിന് വരുമാനം ലഭിക്കുന്നത് ആഡ്സെൻസ് വഴിയാണ്. ഈ ഘട്ടങ്ങളെല്ലാം പൂർത്തിയാക്കി കഴിഞ്ഞാൽ നിങ്ങളുടെ ചാനൽ യൂട്യൂബ് പോളിസിയനുസരിച്ച് റിവ്യൂ ചെയ്യും.

വീഡിയോ വഴി പണം

റിവ്യൂ പ്രോസസിലൂടെ യൂട്യൂബ് നിങ്ങളുടെ ചാനൽ അംഗീകരിച്ചാൽ പിന്നീട് നിങ്ങൾക്ക് യൂട്യൂബ് വീഡിയോ വഴി പണം ലഭിച്ച് തുടങ്ങും. പണം ലഭിക്കുന്ന രണ്ട് സ്ത്രോതസ്സുകളാണ് നിങ്ങൾക്ക് ഉണ്ടാവുക. ആദ്യത്തേത് പരസ്യങ്ങൾ വഴിയാണ്. നിങ്ങളുടെ വീഡിയോയുടെ വ്യൂസ് അനുസരിച്ച് ഈ വരുമാനം വർദ്ധിക്കും. മറ്റൊന്ന് പ്രീമിയം സബ്ക്രൈബർമാർ നിങ്ങളുടെ വീഡിയോ കാണുന്നതിന് അനുസരിച്ചായിരിക്കും.

വരുമാനം

പരസ്യവും പ്രീമിയം അക്കൌണ്ടുകളിൽ നിന്നും അല്ലാതെയും യൂട്യൂബർമാർക്ക് വരുമാനം ഉണ്ടാക്കാം. ഇതിൽ പ്രധാനപ്പെട്ടവ ചാനൽ മെമ്പർഷിപ്പ്, സൂപ്പർ ചാറ്റ് എന്നിങ്ങനെയുള്ളവയാണ്. ഈ മാർഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കാൻ നിങ്ങൾക്ക് യോഗ്യതയുണ്ടായിരിക്കണം. കൂടാതെ എല്ലാ രാജ്യങ്ങളിലും ഇത് ലഭ്യവുമല്ല എന്ന കാര്യവും ശ്രദ്ധിക്കണം.

മറുപടി

യൂട്യൂബ് ചാനലിലൂടെ പണം സമ്പാദിക്കാൻ നിങ്ങൾ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണ് മുകളിൽ നൽകിയിരിക്കുന്നത്. ഇതിനെല്ലാം ഒപ്പം ചില സംശയങ്ങളും പലർക്കും ഉണ്ടാകാറുണ്ട്. അത്തരം ചില പ്രധാനപ്പെട്ട സംശയങ്ങളും അവയ്ക്ക് യൂട്യൂബ് ഔദ്യോഗികമായി നൽകുന്ന മറുപടികളും നോക്കാം.

എപ്പോഴാണ് ചാനൽ റിവ്യൂ ചെയ്യുന്നത്?

എപ്പോഴാണ് ചാനൽ റിവ്യൂ ചെയ്യുന്നത്?

യൂട്യൂബ് പാർട്ടർ പ്രോഗ്രാമിന് വേണ്ട എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നിങ്ങളുടെ ചാനൽ വൈപിപിക്ക് അപേക്ഷിച്ചുകഴിഞ്ഞാൽ സാധാരണയായി കമ്പനി ചാനൽ റിവ്യൂ ചെയ്യും. എന്നാൽ ചില അവസരങ്ങളിൽ നിങ്ങൾ വൈപിപി യോഗ്യതകളെല്ലാം നേടിയിട്ടും യൂട്യൂബ് നിങ്ങളുടെ ചാനൽ റിവ്യൂ ചെയ്യില്ല. ഇത്തരം സന്ദർഭങ്ങളിൽ ഒരു മാസത്തിനകം തന്നെ യൂട്യൂബ് നിങ്ങളുട ചാനലിന്റെ റിവ്യൂ നടത്തും. അതുകൊണ്ട് തന്നെ ഈ കാലയളവിൽ മികച്ച കണ്ടന്റുകൾ ഉണ്ടാക്കാനും കൂടുതൽ ഉപയോക്താക്കളെ ചേർക്കാനും ശ്രമിക്കണം.

ചാനൽ വൈപിപി അംഗീകാരം നേടിയില്ലെങ്കിൽ എന്ത് സംഭവിക്കും

ചാനൽ വൈപിപി അംഗീകാരം നേടിയില്ലെങ്കിൽ എന്ത് സംഭവിക്കും

നിങ്ങളുടെ യൂട്യുബ് ചാനലിന് വൈപിപി അംഗീകാരം ലഭിച്ചില്ലെങ്കിൽ അതിന് കാരണം നിങ്ങളുടെ ചാനൽ യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്ലൈൻസോ യൂട്യൂബ് പാർട്ട്ണർ പ്രോഗ്രാമിന്റെ പോളിസികളോ ആയ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല എന്നതാണ്. ഇത്തരം സന്ദർഭങ്ങളിൽ അംഗീകാരം നിഷേധിച്ച് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ് നിങ്ങൾക്ക് വീണ്ടും അപേക്ഷിക്കാൻ സാധിക്കും. ശ്രദ്ധേക്കേണ്ട കാര്യം അപേക്ഷിക്കണമെങ്കിൽ അപേക്ഷിക്കുന്ന തിയ്യതിക്ക് മുമ്പുള്ള 12 മാസത്തിൽ നിങ്ങളുടെ ചാനൽ ആവശ്യത്തിന് സബ്ക്രൈബർമാരെയും വാച്ച് അവേഴ്സും നേടിയിരിക്കണം എന്നതാണ്.

യോഗ്യതാ മാനദണ്ഡങ്ങൾ പിന്നെയും പിന്തുടരണോ?

യോഗ്യതാ മാനദണ്ഡങ്ങൾ പിന്നെയും പിന്തുടരണോ?

നിങ്ങൾ വൈപിപി അംഗീകാരം നേടിയ യൂട്യൂബർ ആണെങ്കിൽ സ്വാഭാവികമായും ഉണ്ടാകുന്ന സംശയമാണ് ഇനിയും വൈപിപി മാനദണ്ഡമായ വാച്ച് അവേഴ്സ് അടുത്ത പത്ത് മാസത്തിലും നേടണോ എന്നത്. എന്നാൽ ഇത്തരം യാതൊരു വിധ പോളിസിയും യൂട്യൂബിനില്ല. നിങ്ങൾ വൈപിപി നേടിക്കഴിഞ്ഞാൽ പിന്നെ യാതൊരു പ്രശ്നവും നേരിടേണ്ടി വരില്ല. നിങ്ങളുടെ കണ്ടന്റിനെ പറ്റിയുള്ള പരാതികളിൽ മാത്രമേ പ്രശ്നം വരികയുള്ളു.

വൈപിപിയിൽ നിന്നും പുറത്താകുന്നതെപ്പോൾ

വൈപിപിയിൽ നിന്നും പുറത്താകുന്നതെപ്പോൾ

വൈപിപി അംഗീകാരം നേടിക്കഴിഞ്ഞാൽ വിശ്രമിക്കാനുള്ള ശ്രമമായി എന്ന ധാരണ യൂട്യൂബർമാർക്ക് വേണ്ട. ചാനൽ ഏറ്റവും സജീവമായി നിലനിർത്താൻ വീഡിയോ അപ്ലോഡ് ചെയ്തുകൊണ്ടിരിക്കുക. ചാനൽ വൈപിപിയിൽ നിന്നും യൂട്യൂബ് എടുത്ത് മാറ്റണമെങ്കിൽ 6 മാസത്തിൽ കൂടുതൽ നിങ്ങൾ ആക്ടീവ് അല്ലാതിരിക്കുകയും നിങ്ങളുടെ വീഡിയോകൾ കാണുന്ന ആളുകളുടെ എണ്ണം കുറയുകയും ചെയ്യുന്ന പ്രത്യേക സന്ദർഭങ്ങളിൽ യൂട്യൂബ് നിങ്ങളുടെ ചാനൽ വൈപിപിയിൽ നിന്ന് എടുത്ത് മാറ്റാൻ സാധ്യതയുണ്ട്.

വൈപിപി

വൈപിപിയിൽ നിന്നും നിങ്ങളുടെ അക്കൌണ്ട് പുറത്താക്കപ്പെടാതിരിക്കാൻ എല്ലായിപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ ഇടവേളകളിൽ ആളുകൾക്ക് ഇഷ്ടപ്പെടുന്ന വീഡിയോകൾ പോസ്റ്റ് ചെയ്യാൻ ശ്രമിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിക്കുമെന്ന് ഉറപ്പുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതിനൊപ്പം മറ്റ് വീഡിയോകളും പോസ്റ്റ് ചെയ്യാവുന്നതാണ്.

ക്രിയേറ്റീവ്

ക്രിയേറ്റീവായി വീഡിയോ ചെയ്യാൻ സാധിക്കുന്നവർക്കും ഏതെങ്കിലും പ്രത്യേക മേഖലയിൽ അവഗാഹമുള്ളവർക്കും യാത്ര ചെയ്യുന്നവർക്കും എല്ലാം മികച്ച യൂട്യൂബർമാരാകാൻ സാധിക്കും. കഠിനാധ്വാനമാണ് മികച്ച യൂട്യൂബ് ചാനൽ ഉണ്ടാക്കാനുള്ള മാർഗ്ഗം. ഒപ്പം തന്നെ യൂട്യൂബിന്റെ പോളിസികളും നിയമങ്ങളും കൃത്യമായി പഠിക്കുകയും പിന്തുടരുകയും ചെയ്യേണ്ടതും ആവശ്യമാണ്.

യൂട്യൂബർ

യൂട്യൂബർ എന്നത് മറ്റ് ജോലിക്കൊപ്പം ചെയ്യാവുന്നതും പണം സമ്പാദിക്കാവുന്നതുമായ ഒരു ജോലിയാണ്. ഇതിനെ ജോലിയായി കാണുന്നതിനപ്പുറം പാഷൻ ആയി കാണുവന്ന ആളുകളാണ് കൂടുതലും ഈ രംഗത്ത് ശോഭിച്ചിട്ടുള്ളത് എന്ന് കാണാം. അതുകൊണ്ട് തന്നെ മികച്ച യൂട്യൂബറാകാൻ നിങ്ങൾക്ക് താല്പര്യമുള്ള കാര്യങ്ങൾ വീഡിയോയിലൂടെ രസകരവും ആളുകൾക്ക് ഇഷ്ടപ്പെടുന്നതുമായ രീതിയിൽ അവതരിപ്പിച്ചാൽ മതിയാകും.

യൂട്യൂബ് പോളിസികൾ

യൂട്യൂബ് പോളിസികൾ കമ്പനി പുതുക്കാറുണ്ട്. അതുകൊണ്ട് തന്നെ എല്ലായിപ്പോഴും യൂട്യൂബ് പോളിസികളെ കുറിച്ച് അപ്ഡേറ്റഡായിരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. മികച്ചൊരു ചാനലുണ്ടാക്കാനും നിലനിർത്താനും ഇക്കാര്യങ്ങൾ നിങ്ങളെ സഹായിക്കും.

യൂട്യൂബ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ച് ഹാക്കുകൾ

യൂട്യൂബ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ച് ഹാക്കുകൾ

യൂട്യൂബിൽ മണിക്കൂറുകളോളം ചിലവഴിക്കുന്നവരാണ് നമ്മളിൽ പലരും. നമ്മുടെ അഭിരുചികൾക്കനുസരിച്ചുള്ള കണ്ടൻറുകളുടെ വൻ ശേഖരത്തിലൂടെ നമ്മെ അതിശയിപ്പിക്കുകയാണ് ഇന്ന് യൂട്യൂബ്. ആവശ്യമുള്ളതെന്തും വീഡിയോ രൂപത്തിൽ ഇന്ന് യൂട്യൂബ് ലഭ്യമാക്കുന്നു. യൂട്യൂബിൽ നമുക്ക് പലർക്കും അറിയാത്ത പല ഹാക്കുകളും ചെയ്യാൻ സാധിക്കും ഇതിലൂടെ യൂട്യൂബ് ഉപയോഗം കൂടുതൽ ആസ്വാദ്യകരമാക്കാൻ സാധിക്കും.

തേർഡ് പാർട്ടി

തേർഡ് പാർട്ടി ഡെവലപ്പർമാരുടെ പ്രവർത്തനങ്ങളുടെ ഫലമായി നിരവധി ചീറ്റുകളും ട്രിക്കുകളും ഉണ്ടായിട്ടുണ്ട്. അവയിൽ പലതും നിങ്ങൾക്ക് യൂട്യൂബിൽ ഉപയോഗിക്കാൻ സാധിക്കും. യൂട്യൂബിലുള്ള ഔദ്യോഗിക നിയന്ത്രണങ്ങളെ അനായാസം മറികടക്കാൻ ഇതിലൂടെ നിങ്ങൾക്ക് സാധിക്കും. സാധാരണ ശല്യമായി തോന്നുന്ന നിയന്ത്രണങ്ങളെ മറികടക്കാൻ നിങ്ങളെ സഹായിക്കുന്ന കുറച്ച് ആപ്പുകളെയാണ്. ഇവ യൂട്യൂബിൽ പലതരം കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്.

YTCutter (വെബ്)

YTCutter (വെബ്)

ധാരാളം ഉപയോഗങ്ങളുള്ള ഒരു ടൂളാണ് YTCutter. നിങ്ങൾ യൂട്യൂബിൽ നിന്ന് ചിലപ്പോഴൊക്കെ വീഡിയോയുടെ ഒരു ഭാഗം മാത്രം ഡൌൺലോഡ് ചെയ്യാൻ ആഗ്രഹിക്കും. ഈ അവസരങ്ങളിൽ YTCutter ടൂൾ നിങ്ങളെ സഹായിക്കും. ഈ വെബ് ആപ്ലിക്കേഷന് യൂസർ ഫ്രണ്ട്ലി ഇന്റർഫേസാണ് ഉള്ളത്. യൂട്യൂബ് URL കോപ്പി പേസ്റ്റ് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക.

വീഡിയോ സേവ്

വീഡിയോ സേവ് നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥലത്ത് സ്റ്റാർട്ട് ക്ലിക്കുചെയ്യുക, ട്രിമ്മിംഗ് നിർത്താൻ ആഗ്രഹിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതിന് സ്റ്റോപ്പ് കൊടുക്കുക. വീഡിയോയിലെ ടൈംസ്റ്റാമ്പുകൾ നിങ്ങൾക്ക് സെറ്റ് ചെയ്യാൻ കഴിയും. നിങ്ങൾക്ക് ക്ലിപ്പ് പ്രിവ്യൂ ചെയ്യാനും വീഡിയോ എത്ര സെക്കൻഡ് ആണെന്ന് അറിയാനും കഴിയും. നിങ്ങളുടെ ക്ലിപ്പ് ഓഡിയോ ഫയൽ, GIF അല്ലെങ്കിൽ MP4 ഫയലായി ഡൌൺലോഡ് ചെയ്യാൻ സാധിക്കും.

യൂട്യൂബ് ക്യാപ്ഷൻ (വെബ്)

യൂട്യൂബ് ക്യാപ്ഷൻ (വെബ്)

അപ്‌ലോഡർ അപ്‌ലോഡുചെയ്‌തതോ യൂട്യൂബ് ഓട്ടോമാറ്റിക്കായി സൃഷ്‌ടിച്ചതോ ആയ ക്ലോസ്ഡ് ക്യാപ്ഷനുകളുമായി നിരവധി യൂട്യൂബ് വീഡിയോകൾ വരുന്നുണ്ട്. ബിൽഡ് ഇൻ ടൈംസ്റ്റാമ്പുകൾ അടങ്ങുന്ന റീഡബിൾ ടെക്സ്റ്റായി എല്ലാ ക്യാപ്ഷനുകളും ഡൗൺലോഡ് ചെയ്യാൻ യൂട്യൂബ് ക്യാപ്ഷൻ നിങ്ങളെ അനുവദിക്കുന്നു. ഇതിനായി ചെയ്യേണ്ടത് യൂട്യൂബ് ലിങ്ക് കോപ്പി ചെയ്ത് യൂട്യൂബ് ക്യാപ്ഷനിൽ പേസ്റ്റ് ചെയ്ത് സെർച്ച് ഐക്കണിൽ ക്ലിക്കുചെയ്യുക.

യൂട്യൂബ് റാബിറ്റ് ഹോൾ (ക്രോം)

യൂട്യൂബ് റാബിറ്റ് ഹോൾ (ക്രോം)

പ്രോഡക്ടീവായ യൂട്യൂബ് അനുഭവത്തിനും കണ്ടൻറുകളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പോകാനുമായി സമാന സ്വഭാവമുള്ള വീഡിയോകളെ യൂട്യൂബ് സജഷനുകളായും മറ്റും നൽകാരുണ്ട്. യൂട്യൂബിൽ കൂടുതൽ സമയം ചിലവഴിക്കുന്നതിന് ഇത് കാരണമാവുന്നു. നിങ്ങൾ കണ്ട വീഡിയോയ്ക്ക് സമാനമായ വീഡിയോകളുടെ ലിങ്ക് ലഭിക്കുന്നതും കമൻറ് ബോക്സ് വിസിബിൾ ആവുന്നതും ഇതുകൊണ്ടാണ്.

ഡിസ്ട്രാക്ഷനുകൾ

ഇത്തരം ഡിസ്ട്രാക്ഷനുകളെ ഇല്ലാതാക്കാൻ യൂട്യൂബ് റാബിറ്റ് ഹോളിൻറെ സഹായി തേടാവുന്നതാണ്. ഇത് സജസ്റ്റ് ചെയ്യുന്ന കണ്ടൻറുകളെ കാണാതാക്കുകയും കമൻറുകളും ലൈവ്സ്ട്രീം ചാറ്റുകളും ഹൈഡ് ചെയ്യുകയും ചെയ്യുന്നു. ഒരു വീഡിയോയുടെ അവസാനം "യു മൈറ്റ് ഓൾസോ ലൈക്ക്" എന്ന സജഷൻവാൾ കാണാതാക്കുകയും ചെയ്യുന്നു. ഇത് ബാനർ ടൈപ്പ് പരസ്യങ്ങളും നീക്കംചെയ്യുന്നു. നിങ്ങൾക്ക് ലഭിക്കുന്നത് വീഡിയോയും സെർച്ച്ബോക്സും മാത്രമാണ്. നിങ്ങൾ സബ്‌സ്‌ക്രൈബുചെയ്‌ത ചാനലുകൾ ഇതിലൂടെ തുടർന്നും ബ്രൗസുചെയ്യാനാകും.

സ്പോൺസർബ്ലോക്ക് (ക്രോം, ഫയർഫോക്സ്)

സ്പോൺസർബ്ലോക്ക് (ക്രോം, ഫയർഫോക്സ്)

സ്പോൺസേർഡ് സെഗ്‌മെന്റുകൾ ഒഴിവാക്കുകാനുള്ള സംവിധാനമാണ് ഇത്. പരസ്യങ്ങൾ ഒഴിവാക്കാൻ യൂട്യൂബ് പ്രീമിയം നിങ്ങളെ അനുവദിക്കുന്നുവെങ്കിലും വീഡിയോയുടെ അകത്ത് ക്രിയേറ്റർ തന്നെ ഉൾപ്പെടുത്തിയ സ്പോൺസർമാരിൽ നിന്നുള്ള മെസേജുകൾ തടയാൻ യൂട്യൂബ് പ്രിമിയത്തിന് കഴിയില്ല. ഒരു വീഡിയോയ്ക്കുള്ളിലെ "ദിസ് വീഡിയോ സ്പോൺസേഡ് ബൈ" എന്നത് ഒഴിവാക്കാൻ നിങ്ങളെ അനുവദിക്കുന്ന ക്രൗഡ് സോഴ്‌സ്ഡ് എക്സ്റ്റൻഷനാണ് സ്‌പോൺസർബ്ലോക്ക്. ഇത് മികച്ച യൂട്യൂബിങ് അനുഭവം തന്നെ നൽകുന്നു.

യൂട്യൂബ് ഡെക്കേഡ് (വെബ്)

യൂട്യൂബ് ഡെക്കേഡ് (വെബ്)

യൂട്യൂബിൻറെ ഡിഫോൾട്ട് ഹോം പേജിലൂടെയല്ലാതെ മറ്റ് ഒരു രീതിയിലുള്ള ബ്രൌസിങിന് ഈ അപ്ലിക്കേഷൻ നിങ്ങളെ സഹായിക്കുന്നു. പത്ത് വർഷം മുമ്പ് യൂട്യൂബിൽ അപ്‌ലോഡുചെയ്‌ത ഏറ്റവും ജനപ്രിയമായ ചില വീഡിയോകൾ കാണാൻ നിങ്ങളെ ഈ സംവിധാനം സഹായിക്കും. യൂട്യൂബ് ഡെക്കേഡ് എല്ലാ ദിവസവും എട്ട് പുതിയ വീഡിയോകൾ ആഡ് ചെയ്യുന്നു. സംഗീതം, കോമഡി, ഫിലിം ആൻഡ് ആനിമേഷൻ, വിനോദം, വാർത്ത, രാഷ്ട്രീയം, കായികം, വളർത്തുമൃഗങ്ങൾ, മൃഗങ്ങൾ, ഗെയിമിംഗ് എന്നീ വിഭാഗങ്ങളിലാണ് വീഡിയോ ലഭ്യമാവുക.

ബുദ്ധിമുട്ടുകൾ

മേൽപ്പറഞ്ഞ കാര്യങ്ങളിലൂടെ യൂട്യൂബ് ഉപയോഗിക്കുമ്പോൾ പലപ്പോഴും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കും. ഇന്ന് എല്ലാതരം ഇന്റർനെറ്റ് സേവനങ്ങൾക്കുമായി നമ്മളെ സഹായിക്കാൻ പലതരം സംവിധാനങ്ങൾ ഉണ്ട്. ഇത്തരം ഹാക്കുകൾ അറിഞ്ഞിരിക്കേണ്ടത് ഇന്റർനെറ്റ് ഉപയോക്താവിനെ സംബന്ധിച്ച് മികച്ചൊരു കാര്യമാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
Follow these steps to make money from your Youtube channel

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X