ഓൺലൈനായി ഗൂഗിളിലൂടെ പണം സമ്പാദിക്കാനുള്ള വഴികൾ

|

ഇൻറർനെറ്റ് നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ജോലി ആവശ്യങ്ങൾക്കോ വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ വിനോദത്തിനോ വേണ്ടി ഇന്റർനെറ്റ് ഉപയോഗിക്കാത്തവർ വിരളമായിരിക്കും. സ്മാർട്ട്‌ഫോണുകളുടെ പ്രചാരത്തോടെ ഇന്റർനെറ്റിന്റെ പ്രചാരവും വർദ്ധിച്ചു. ഏത് സാമ്പത്തിക നിലവാരത്തിലും സ്മാർട്ട്ഫോണുകൾ ലഭ്യമായ ഇക്കാലത്ത് ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്.

ഗൂഗിളിലൂടെ പണം സമ്പാദിക്കാം

സോഷ്യൽ മീഡിയയും വിനോദവും മാത്രമല്ല നിരവധി കാര്യങ്ങൾക്കുള്ള ഒരു ഹോസ്റ്റാണ് ഓൺലൈൻ ഇടം. ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു പ്ലാറ്റ്ഫോമാണ് ഗൂഗിൾ. സെർച്ച് എഞ്ചിൻ എന്നതിനപ്പുറം ഗൂഗിൾ ഇന്റർനെറ്റിന്റെ അനേകം സാധ്യതകളെ തുറന്നിടുന്നൊരു വമ്പൻ കമ്പനി കൂടിയാണ്. ഗൂഗിൾ ഉപയോഗിച്ച് പണം സമ്പാദിക്കാൻ സാധിക്കുമെന്ന കാര്യം പലർക്കും അറിയില്ലായിരിക്കാം. ഗൂഗിളിന്റെ വിവിധ പ്ലാറ്റ്ഫോമുകൾ നമുക്ക് പണം സമ്പാദിക്കാനുള്ള വഴികൾ കൂടി തുറന്നിടുന്നുണ്ട്. ഓൺലൈനായി ഗൂഗിളിലൂടെ പണം സമ്പാദിക്കാനുള്ള വഴികളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

യൂട്യൂബ്

യൂട്യൂബ്

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്. യൂട്യൂബിൽ വീഡിയോ കാണുന്ന നമ്മളെല്ലാം അതിന് പിന്നിലെ പണം സമ്പാദിക്കാനുള്ള സാധ്യതകളെ കുറിച്ച് ആലോചിക്കാറില്ല. അമേച്വർ, പ്രൊഫഷണൽ കണ്ടന്റ് ഡവലപ്പർമാർ അവരുടെ കഴിവുകൾ പങ്കിടാൻ യൂട്യൂബ് ഉപയോഗിക്കുന്നുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക മേഖലകളിൽ അറിവോ കഴിവോ ഉളളവർക്ക് യൂട്യൂബിലൂടെ എളുപ്പത്തിൽ പണം സമ്പാദിക്കാൻ സാധിക്കും.

കൂടുതൽ വായിക്കുക: യൂട്യൂബിലൂടെ പണം സമ്പാദിക്കാനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾകൂടുതൽ വായിക്കുക: യൂട്യൂബിലൂടെ പണം സമ്പാദിക്കാനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പണവും പ്രശസ്തിയും

യൂട്യൂബിലൂടെ പണവും പ്രശസ്തിയും ഉണ്ടാക്കുന്ന നിരവധി ആളുകൾ നമ്മുടെ ചുറ്റുപാടും തന്നെയുണ്ട്. ഇത്തരത്തിൽ യൂട്യൂബിലൂടെ വരുമാനം ഉണ്ടാക്കാൻ ആദ്യം നിങ്ങൾക്ക് വേണ്ടത് ഒരു യൂട്യൂബ് ചാനലാണ്. ചാനലുണ്ടെങ്കിൽ മാത്രം യൂട്യൂബിൽ നിന്നും പണം ലഭിക്കുകയില്ല. നല്ല നിലവാരമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യുകയും അതിലൂടെ കൂടുതൽ ആളുകൾ നിങ്ങളുടെ ചാനലിലേക്ക് എത്തുകയും ചെയ്താൽ മാത്രമേ ഇത് കൊണ്ട് നിങ്ങൾക്ക് ഗുണമുള്ളു.

സബ്സ്ക്രൈബർ

കണ്ടന്റും വീഡിയോ എസ്.ഇ.ഒ പോലുള്ള സാങ്കേതികഘടകങ്ങൾക്കും പുറമേ യൂട്യൂബ് ചാനലിലൂടെ വരുമാനം ഉണ്ടാക്കാൻ വേണ്ടത് സബ്സ്ക്രൈബർമാരുടെ എണ്ണമാണ്. യൂട്യൂബ് നിർദ്ദേശങ്ങൾക്കനുസരിച്ച് സബ്ക്രൈബർമാരും വീഡിയോ വ്യൂസും ഉണ്ടെങ്കിൽ ആഡ്സെൻസിലൂടെ നിങ്ങൾക്ക് പണം ലഭിച്ച് തുടങ്ങും. നിങ്ങൾക്ക് ഏതെങ്കിലും പ്രത്യേക മേഖലകളിൽ അറിവും കഴിവും ഉണ്ടെങ്കിൽ എളുപ്പത്തിൽ യൂട്യൂബിലൂടെ പണം സമ്പാദിക്കാൻ സാധിക്കും.

ഗൂഗിൾ ബ്ലോഗർ

ഗൂഗിൾ ബ്ലോഗർ

ഗൂഗിളിന്റെ ബ്ലോഗ് സേവനമാണ് ബ്ലോഗർ. ഇത് ബ്ലോഗ്‌സ്പോട്ട് എന്നും അറിയപ്പെടുന്നുണ്ട്. എഴുതാൻ താല്പര്യമുള്ളവർക്ക് പണം സമ്പാദിക്കാനുള്ള പ്ലാറ്റ്ഫോമാണ് ഇത്. ബ്ലോഗ് അക്കൌണ്ട് ഉണ്ടാക്കുന്നതിലൂടെ നിങ്ങൾക്ക് ഒരു പേഴ്സണൽ സൈറ്റ് തന്നെയാണ് ലഭിക്കുന്നത്. ഏതെങ്കിലും പ്രത്യേക വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ആളുകൾക്ക് ബ്ലോഗറിലൂടെ എളുപ്പത്തിൽ പണം സമ്പാദിക്കാൻ സാധിക്കും.

കൂടുതൽ വായിക്കുക: സിനിമകൾ ഡൌൺലോഡ് ചെയ്യാനുള്ള മികച്ച പത്ത് വെബ്സൈറ്റുകൾകൂടുതൽ വായിക്കുക: സിനിമകൾ ഡൌൺലോഡ് ചെയ്യാനുള്ള മികച്ച പത്ത് വെബ്സൈറ്റുകൾ

റീഡർ ബേസ്

യൂട്യൂബിന് സമാനമായി ബ്ലോഗറിലും ഒരു പേജ് ക്രിയേറ്റ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. സ്ഥിരമായി മികച്ചതും വായനക്കാരെ കിട്ടുമെന്ന് ഉറപ്പുള്ളതുമായ ലേഖനങ്ങൾ എഴുതുകയും അതിലൂടെ മികച്ചൊരു റീഡർ ബേസ് ഉണ്ടാക്കിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. ഏത് വിഷയത്തെ കേന്ദ്രീകരിച്ചും നിങ്ങൾക്ക് ബ്ലോഗുകൾ ഉണ്ടാക്കാം. ടെക്നോളജി, രാഷ്ട്രീയം, ഫാഷൻ, സാമ്പത്തികം, ഓട്ടോമൊബൈൽ എന്നിവയെ കേന്ദ്രീകരിച്ച് ബ്ലോഗുകൾ എഴുതി പണം സമ്പാദിക്കുന്ന നിരവധി ആളുകളുണ്ട്.

 

വ്യൂവർ‌ഷിപ്പ്

നിങ്ങളുടെ ബ്ലോഗ്‌സ്പോട്ടിന് നല്ല വ്യൂവർ‌ഷിപ്പ് ലഭിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് AdSense നായി രജിസ്റ്റർ ചെയ്യാൻ‌ കഴിയും. ഇതിലൂടെ നിങ്ങളുടെ പേജിൽ പരസ്യങ്ങൾ വരും. ഗൂഗിൾ തന്നെയാണ് നിങ്ങളുടെ ബ്ലോഗിലേക്ക് പരസ്യങ്ങൾ നൽകുന്നത്. പരസ്യങ്ങളിലൂടെ വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന വിധത്തിൽ തന്നെയാണ് ഗൂഗിൾ ബ്ലോഗറും കമ്പനി തയ്യാറാക്കിയിരിക്കുന്നത്.

ഗൂഗിൾ ആഡ്സെൻസ്

ഗൂഗിൾ ആഡ്സെൻസ്

ഗൂഗിളിലൂടെ പണം സമ്പാദിക്കാനുള്ള വഴിയാണ് ആഡ്സെൻസ് തുറന്നിടുന്നത്. കണ്ടനറുകൾ തിരഞ്ഞെത്തുന്ന പ്രേക്ഷകർക്ക് അതിനൊപ്പം വെബ്സൈറ്റിൽ പരസ്യങ്ങൾ കാണിക്കുന്ന ഒരു സംവിധാനമാണ് ഇത്. ഈ പ്രോഗ്രാമിലൂടെ വെബ്‌സൈറ്റുകളിൽ വരുന്ന പരസ്യങ്ങൾ ക്രമരഹിതമായല്ല കാണിക്കുന്നത്. പകരം അവ വെബ്‌സൈറ്റിന്റെ ഉള്ളടക്കം തിരിച്ചറിഞ്ഞ് അതുമായി ബന്ധപ്പെടുത്തിയാണ് നൽകുന്നത്.

കൂടുതൽ വായിക്കുക: വാട്ട്സ്ആപ്പ് വഴി നിങ്ങൾക്ക് ഗ്യാസ് ബുക്ക് ചെയ്യുവാൻ അറിയാമോ ?കൂടുതൽ വായിക്കുക: വാട്ട്സ്ആപ്പ് വഴി നിങ്ങൾക്ക് ഗ്യാസ് ബുക്ക് ചെയ്യുവാൻ അറിയാമോ ?

പരസ്യങ്ങൾ

ഒരു വെബ്‌സൈറ്റിൽ പരസ്യങ്ങൾ ലഭിക്കുന്നത് അത്ര എളുപ്പമല്ല. വെബ്സൈറ്റിൽ പരസ്യങ്ങൾ ലഭിക്കുന്നതിന് പലവിധത്തിലുള്ള ഘടകങ്ങളുണ്ട്. ജനപ്രിയമായ ഒരു വെബ്‌സൈറ്റ് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം കൂടുതൽ ട്രാഫിക്കാണ്. നിങ്ങളുടെ വെബ്‌സൈറ്റിന് മികച്ച ട്രാഫിക്കും പരസ്യങ്ങളും ലഭിക്കാൻ ആരംഭിച്ചുകഴിഞ്ഞാൽ അതിലൂടെ നിങ്ങൾക്ക് വരുമാനം ഉണ്ടാക്കാൻ സാധിക്കും. ഗൂഗിളിന്റെ എല്ലാ പ്ലാറ്റ്ഫോമുകളിലേയും പരസ്യങ്ങളെയും വരുമാനത്തെയും നിയന്ത്രിക്കുന്ന പ്രോഗ്രാമാണ് ആഡ്സെൻസ് എന്ന് ലളിതമായി പറയാം.

Best Mobiles in India

English summary
Google which most of us prefer to resort to while searching for anything specific online. Lately, Google has also started playing a role beyond just being a search engine. The search giant has opened up possibilities for its users; be it professional or rookie, to earn money.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X