നിങ്ങളുടെ വൈദ്യുതി ബിൽ ഇനി ഫോണിലൂടെ തന്നെ അടയ്ക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

|

ഇന്ത്യ ആധുനിക ഡിജിറ്റലൈസേഷൻ സംവിധാനങ്ങളിലേക്ക് പതിയെ മാറി വരികയാണ്. ഇതുമായി ബന്ധപ്പെട്ട് കുറച്ച് വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും സംരംഭമാണ് ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാം. ഇന്ത്യയിലെ ആളുകൾക്ക് ഡിജിറ്റൽ വിപണിയെ പരിചയപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. നിങ്ങളുടെ വീട്ടിലിരുന്ന് കൊണ്ടുതന്നെ സാധനങ്ങൾ വാങ്ങുന്നതിലേക്ക് ഇന്ത്യയിലെ ആളുകൾ മാറിക്കഴിഞ്ഞിരിക്കുന്നു. ഇത്തരം ഡിജിറ്റലൈസേഷൻ വൈദ്യുതി ബിൽ അടയ്ക്കുന്ന കാര്യത്തിലും ഉണ്ടായിട്ടുണ്ട്. നീണ്ട ക്യൂവിൽ നിന്ന് വൈദ്യുതി ബിൽ അടയ്ക്കുന്നതിന് പകരം എളുപ്പത്തിൽ ഫോണിൽ നിന്ന് തന്നെ നിങ്ങളുടെ ബിൽ തുക അടയ്ക്കാം.

 

വൈദ്യുതി ബില്ലുകൾ

വൈദ്യുതി ബില്ലുകൾ ഓൺലൈനായി അടയ്ക്കുന്നത് നിങ്ങൾ പ്രീ-പെയ്ഡ് മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതോ പോസ്റ്റ്പെയ്ഡ് ഫോൺ ബിൽ അടയ്ക്കുന്നതോ പോലെ വളരെ എളുപ്പമുള്ള കാര്യമാണ്. നിങ്ങളുടെ വൈദ്യുതി ബിൽ ഓൺലൈനായി അടയ്ക്കാൻ ഒരു സ്മാർട്ട്ഫോണും അതിൽ ഇന്റർനെറ്റ് കണക്ഷനും മാത്രം മതിയാകും. ബില്ലുകൾ അടയ്ക്കാൻ നിരവധി ഓപ്ഷനുകളും ഉണ്ട്. നിങ്ങൾക്ക് താല്പര്യമുള്ള രീതി തിരഞ്ഞെടുത്ത് ബില്ലുകൾ അടയ്ക്കാവുന്നതാണ്. എത്രയാണ് ബിൽ എന്ന് കൃത്യമായി അറിയാനും ബില്ലുകൾ അടയ്ക്കാനും സാധിക്കും.

ഇലക്ട്രിസിറ്റി

കേരളത്തിലെ ഇലക്ട്രിസിറ്റി സംവിധാനം നിയന്ത്രിക്കുന്നത് കെഎസ്ഇബിയാണ്. കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് തങ്ങളുടെ ഉപഭോക്താക്കൾക്കായി ബില്ലുകൾ ഓൺലൈൻ ആയി അടയ്ക്കാവുന്ന സംവിധാനം നൽകുന്നുണ്ട്. പ്രധാനപ്പെട്ട എല്ലാ യുപിഐ ആപ്പുകളിലും ബില്ലുകൾ അടയ്ക്കാനുള്ള സൌകര്യം ഒരുക്കുന്നുണ്ട്. ബില്ലിങ് തുക എത്രയാണെന്ന് കൃത്യമായി അറിയാനും അവ അടയ്ക്കാനും സാധിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേക. എങ്ങനെയാണ് യുപിഐ ആപ്പുകൾ ഉപയോഗിച്ച് വൈദ്യുതി ബിൽ എത്രയാണെന്ന് പരിശോധിക്കുന്നത് എന്നും ബിൽ അടയ്ക്കേണ്ടത് എന്നും നോക്കാം. ഫോൺപേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ ആപ്പുകളിലെല്ലാം ഇതിനുള്ള സംവിധാനം ഉണ്ട്.

യുപിഐ ആപ്പ് വഴി ബില്ല് എത്രയെന്ന് അറിയാം, പണം അടയ്ക്കാം
 

യുപിഐ ആപ്പ് വഴി ബില്ല് എത്രയെന്ന് അറിയാം, പണം അടയ്ക്കാം

• നിങ്ങൾ ഇതിനകം രജിസ്റ്റർ ചെയ്ത ഏതെങ്കിലും യുപിഐ ആപ്പ് ഓപ്പൺ ചെയ്യുക. ഓരോന്നിലും ഓരോ രീതിയാണ് ഉള്ളത്. ഗൂഗിൾ പേ ഉപയോഗിച്ച് ബിൽ അടയ്ക്കുന്നത് എങ്ങനെയാണ് എന്നാണ് നമ്മൾ നോക്കുന്നത്.

• ആപ്പ് ഓപ്പൺ ചെയ്ത ശേഷം "ബിൽസ്" വിഭാഗത്തിലേക്ക് പോയി "ഇലക്ട്രിസിറ്റി" തിരഞ്ഞെടുക്കുക.

• നിങ്ങളുടെ വൈദ്യുതി കണക്ഷൻ എതാണ് എന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ടാവും. കേരളത്തിൽ തന്നെ താമസിക്കുന്ന ആളാണെങ്കിൽ കെഎസ്ഇബി തിരഞ്ഞെടുക്കുക

• കെഎസ്ഇബി തിരഞ്ഞെടുത്ത് കഴിഞ്ഞാൽ നിങ്ങളുടെ കൺസ്യൂമർ നമ്പർ ചോദിക്കും. ഇത് നമ്മുടെ ബില്ലിൽ തന്നെയുള്ള നമ്പരാണ്. ഈ നമ്പർ കൊടുത്ത് നമ്മുടെ അക്കൌണ്ട് ലിങ്ക് ചെയ്യുക. ഒന്നിലധികം അക്കൌണ്ടുകൾ ലിങ്ക് ചെയ്ത് വെക്കാനുള്ള സംവിധാനം ഗൂഗിൾ പേയിൽ ഉണ്ട്.

• ഒരു അക്കൗണ്ട് ലിങ്ക് ചെയ്‌തുകഴിഞ്ഞാൽ അടയ്ക്കാൻ ബാക്കിയുള്ള ബിൽ തുക കാണാൻ കഴിയും. ഇതിൽ സാധാരണ നമ്മൾ പണം അയക്കാറുള്ളത് പോലെയോ റീചാർജ് ചെയ്യാറുള്ളത് പോലെയോ നമ്മുടെ യുപിഐ പിൻ നൽകി പണം അടയ്ക്കാം.

കെഎസ്ഇബി വെബ്സൈറ്റ് വഴി ബിൽ അടയ്ക്കാം

കെഎസ്ഇബി വെബ്സൈറ്റ് വഴി ബിൽ അടയ്ക്കാം

നിങ്ങൾ അടയ്ക്കാൻ ബാക്കിയുള്ള വൈദ്യുതി ബില്ലുകൾ ഓൺലൈനിൽ പരിശോധിക്കാനും അടയ്ക്കാനുമുള്ള മറ്റൊരു മാർഗമാണ് കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റ്. ഇത് എങ്ങനെയാണ് എന്ന് നോക്കാം.

• ഗൂഗിളിൽ കെഎസ്ഇബി ബിൽ പേയ്മെന്റ് എന്ന് സെർച്ച് ചെയ്യുകയോ https://wss.kseb.in/selfservices/quickpay എന്ന വെബ്സൈറ്റിൽ കയറുകയോ ചെയ്യുക.

• തുറന്ന് വരുന്ന ടാബിൽ കൺസ്യൂമർ നമ്പർ ഉപയോഗിച്ചും മൊബൈൽ നമ്പർ ഉപയോഗിച്ചും ലോഗിൻ ചെയ്യാനുള്ള ഓപ്ഷനുകൾ കാണാം. ഇതിൽ ഇഷ്ടമുള്ളത് കൊടുത്ത് ലോഗിൻ ചെയ്യുക

• തുറന്ന് വരുന് ടാബിൽ നിങ്ങളുടെ ബിൽ വിവരങ്ങൾ കാണാം.

• കെഎസ്ഇബി വെബ്സൈറ്റ് നിങ്ങൾക്ക് നിരവധി പേയ്മെന്റ് ഓപ്ഷനുകൾ നൽകുന്നുണ്ട്. ഇതിൽ ആവശ്യമുള്ളത് തിരഞ്ഞെടുത്ത് ബിൽ അടയ്ക്കാം.

Best Mobiles in India

English summary
Paying electricity bills online is very easy. Bills can be paid through UPI apps or through KSEB's official websites.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X