നിങ്ങളുടെ നമ്പർ മാറാതെ തന്നെ സിം കാർഡ് Airtel നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാം

|

രാജ്യത്തെ ജനപ്രിയ ടെലിക്കോം കമ്പനികളിൽ ഒന്നാണ് എയർടെൽ (Airtel). പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് വിഭാഗങ്ങളിൽ നിരവധി മികച്ച പ്ലാനുകൾ നൽകുന്ന എയർടെൽ നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യുന്ന ആളുകളുടെ എണ്ണവും അടുത്ത കാലത്തായി വർധിച്ചിട്ടുണ്ട്. മൊബൈൽ നമ്പർ പോർട്ടബിലിറ്റി സേവനം ഇന്ത്യയിൽ എല്ലാ ടെലിക്കോം കമ്പനികളും നിർബന്ധമായും നൽകേണ്ട ഒന്നാണ്. നമ്പർ മാറാതെ തന്നെ മറ്റൊരു ടെലിക്കോം സേവനദാതാവിന്റെ നെറ്റ്വർക്കിലേക്ക് മാറുന്ന സേവനമാണ് ഇത്.

 

എയർടെൽ

മികച്ച നെറ്റ്വർക്ക് സേവനം, ആകർഷകമായ പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ എന്നിവയെല്ലാം നൽകുന്ന എയർടെല്ലിലേക്ക് നിങ്ങളുടെ നമ്പർ മാറ്റാൻ വളരെ എളുപ്പാണ്. ഉപയോഗിച്ച് വരുന്ന നമ്പർ മാറുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ചെയ്യാവുന്നത് വളരെ എളുപ്പം മൊബൈൽ നമ്പർ പോർട്ടബിലിറ്റിയിലൂടെ എയർടെൽ നെറ്റ്വർക്കിലേക്ക് മാറുക എന്നതാണ്. ഇന്ത്യയിലെ ഏത് ടെലിക്കോം ഓപ്പറേറ്ററുടെ നെറ്റ്വർക്കിൽ നിന്നും എയർടെൽ നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാൻ സാധിക്കും.

മൊബൈൽ നമ്പർ പോർട്ടബിലിറ്റി

എയർടെല്ലിലേക്ക് മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചെയ്യാനായി നിങ്ങളുടെ വിലാസവും ഐഡന്റിറ്റിയും തെളിയിക്കുന്ന രേഖകൾ ആവശ്യമാണ്. പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി കാർഡ്, റേഷൻ കാർഡ്, ഫോട്ടോ ക്രെഡിറ്റ് കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകളിലൂടെ ഇത് വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്. നിങ്ങളുടെ നിലവിലുള്ള മൊബൈൽ നമ്പർ എയർടെൽ പ്രീപെയ്ഡ് അല്ലെങ്കിൽ പോസ്റ്റ്പെയ്ഡ് സേവനത്തിലേക്ക് പോർട്ട് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

ജിയോയെ നേരിടാൻ രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി എയർടെൽജിയോയെ നേരിടാൻ രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി എയർടെൽ

എയർടെൽ നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാം
 

എയർടെൽ നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാനായി ഒരേ സർക്കിളിൽ തന്നെയാണ് എങ്കിൽ 48 മണിക്കൂർ സമയമാണ് എടുത്തുന്നത്. ഉദാഹരണത്തിന് കേരളത്തിൽ നിന്നും എടുത്ത കണക്ഷൻ കേരളത്തിൽ തന്നെ പോർട്ട് ചെയ്യാൻ 48 മണിക്കൂർ മതി. നിങ്ങൾ മറ്റൊരു സർക്കിളിലാണ് ഇപ്പോൾ താമസമെങ്കിലും പോർട്ട് തെയ്യാൻ സാധിക്കും. ഇത്തരത്തിൽ സർക്കിൾ മാറി പോർട്ട് ചെയ്യുമ്പോൾ നാല് ദിവസം സമയമെടുക്കും. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് പോർട്ടിംഗ് പ്രക്രിയ ചെയ്യാനായി 15 ദിവസത്തോളമാണ് എടുക്കുന്നത്.

പ്രീപെയ്ഡ് കണക്ഷൻ എയർടെല്ലിലേക്ക് പോർട്ട് ചെയ്യാം

പ്രീപെയ്ഡ് കണക്ഷൻ എയർടെല്ലിലേക്ക് പോർട്ട് ചെയ്യാം

പോർട്ട് ചെയ്യാനുള്ള പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ വിലാസവും ഐഡി പ്രൂഫുകളും കൈയ്യിൽ സൂക്ഷിക്കണം. നിങ്ങളുടെ സിം ഡെലിവറി ചെയ്യുന്ന എയർടെൽ എക്സിക്യൂട്ടീവിന് 100 രൂപ ഡെലിവറി ഫീസും നൽകേണ്ടി വരും. എയർടെല്ലിലേക്ക് പോർട്ട് ചെയ്താൽ നിങ്ങളുടെ നിലവിലുള്ള കണക്ഷനിലെ ബാലൻസ് എയർടെൽ നെറ്റ്വർക്കിൽ ലഭിക്കുകയില്ല. എയർടെല്ലിലേക്ക് മാറിക്കഴിഞ്ഞാൽ വീണ്ടും റീചാർജ് ചെയ്യേണ്ടി വരും. എയർടെല്ലിലേക്ക് പ്രീപെയ്ഡ് കണക്ഷൻ പോർട്ട് ചെയ്യാൻ ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്താൽ മതി.

പ്രീപെയ്ഡ് സിം പോർട്ട് ചെയ്യാം

പ്രീപെയ്ഡ് സിം പോർട്ട് ചെയ്യാം

• എയർടെൽ പ്രീപെയ്ഡ് വെബ്സൈറ്റ് സന്ദർശിക്കുക, തുടർന്ന് ഒരു റീചാർജ് പ്ലാൻ തിരഞ്ഞെടുക്കുക.

• ബയ് നൌ എന്ന ഓപ്ഷൻ കാണാം, ഇതിൽ ക്ലിക്ക് ചെയ്താൽ പുതിയ പേജ് കാണാം

• പുതിയ പേജിൽ നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, സ്ഥലം എന്നിവ ആവശ്യപ്പെടുന്ന ഒരു ചെറിയ ഫോം കാണും. നോ യുവർ കസ്റ്റമർ (കെ‌വൈ‌സി) വാല്യുവേഷൻ ലഭിക്കുന്നതിന് നിങ്ങളുടെ അഡ്രസ് പൂരിപ്പിച്ച് നൽകുക

• ഇനി സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.

• നിങ്ങളുടെ സിം ഡെലിവറിക്കായി അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യാൻ ഒരു കോൾ ലഭിക്കും.

• എക്സിക്യൂട്ടീവ് നിങ്ങളുടെ സ്ഥലത്ത് എത്തിക്കഴിഞ്ഞാൽ, "PORT" എന്ന ടൈപ്പ് ചെയ്ത് നിങ്ങളുടെ നമ്പർ കൂടി ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് അയക്കുക.

• മെസേജ് അയച്ചാൽ നിങ്ങൾക്ക് എട്ട് നമ്പരുകളുള്ള യുണീക്ക് പോർട്ടിംഗ് കോഡ് (UPC) ലഭിക്കും

• യുപിസി കോഡ് നാല് ദിവസത്തേക്ക് വാലിഡിറ്റിയുള്ളതാണ്

• കോഡിനോടൊപ്പം, നിങ്ങളുടെ വിലാസവും ഐഡന്റിറ്റി പ്രൂഫുകളും എക്സിക്യൂട്ടീവിന് നൽകുക

ജിയോയെ മറികടക്കാൻ എയർടെൽ, 5ജി ലോഞ്ച് ഓഗസ്റ്റിൽജിയോയെ മറികടക്കാൻ എയർടെൽ, 5ജി ലോഞ്ച് ഓഗസ്റ്റിൽ

എയർടെൽ സ്റ്റോർ

ഓൺലൈനായി പോർട്ട് ചെയ്യാൻ ബുദ്ധിമുട്ടുള്ള ആളുകൾക്ക് കണക്ഷൻ എയർടെല്ലിലേക്ക് പോർട്ട് ചെയ്യുന്നതിന് അഡ്രസ് ഐഡി പ്രൂഫുകളും മൊബൈൽ ഫോണും സഹിതം എയർടെൽ സ്റ്റോറിൽ പോവുക. ഓപ്പറേറ്ററുടെ സൈറ്റിൽ നിന്ന് നിങ്ങളുടെ അടുത്തുള്ള എയർടെൽ സ്റ്റോർ കണ്ടെത്താനും സാധിക്കും. എയർടെൽ താങ്ക്സ് ആപ്പ് വഴി മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്ക് കെടുത്തത് ട്രാക്ക് ചെയ്യാനുള്ള ഓപ്ഷൻ എയർടെൽ നൽകിയിട്ടുണ്ട്. നിങ്ങളുടെ പോർട്ട്-ഇൻ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് ആപ്പിൽ സൈൻ ഇൻ ചെയ്യാം.

പോസ്റ്റ്പെയ്ഡ് കണക്ഷൻ എയർടെല്ലിലേക്ക് മാറ്റാം

പോസ്റ്റ്പെയ്ഡ് കണക്ഷൻ എയർടെല്ലിലേക്ക് മാറ്റാം

• എയർടെൽ പോസ്റ്റ്‌പെയ്ഡ് സൈറ്റ് സന്ദർശിച്ച് ഒരു പ്ലാൻ തിരഞ്ഞെടുക്കുക.

• ബൈ നൌ ബട്ടൺ ക്ലിക്ക് ചെയ്യുക.

• പുതിയ പേജിൽ നിങ്ങളുടെ പേരും മൊബൈൽ നമ്പറും അഡ്രസും നൽകുക

• സിം ഡെലിവറിയുമായി ബന്ധപ്പെട്ട് ഒരു കോൾ ലഭിക്കും

• സിം ഡെലിവർ ചെയ്യാനും നിങ്ങളുടെ ഡോക്യുമെന്റുകൾ ശേഖരിക്കാനും ഒരു എയർടെൽ എക്സിക്യൂട്ടീവ് നിങ്ങളുടെ വീട്ടിൽ വരും. മുകളിൽ ചെയ്തത് പോലെ യുണീക്ക് പോർട്ടിംഗ് കോഡ് ജനറേറ്റ് ചെയ്ത് അയാൾക്ക് നൽകുക

• ഓഫ്ലൈനായി എയർടെൽ സ്റ്റോറിൽ ഐഡി പ്രൂഫും ഫോണുമായി ചെന്നും പോർട്ടിങ് നടത്താവുന്നതാണ്

Best Mobiles in India

English summary
Changing your number to Airtel is very easy. Let's see how to switch to Airtel network without changing number through mobile number portability service.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X