ജിയോഫോൺ നെക്സ്റ്റ് വാട്സ്ആപ്പ് വഴി വളരെ എളുപ്പം പ്രീ-ബുക്ക് ചെയ്യാം

|

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ചർച്ചാ വിഷയം ഗൂഗിളും ജിയോയും ചേർന്ന് നിർമ്മിക്കുന്ന ജിയോഫോൺ നെക്സ്റ്റ് എന്ന വില കുറഞ്ഞ സ്മാർട്ട്ഫോൺ ആണ്. ഇന്ത്യയിലെ സാധാരണക്കാരായ ആളുകളെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ഈ സ്മാർട്ട്ഫോൺ ജനപ്രീതി നേടുമെന്ന കാര്യത്തിൽ സംശയമില്ല. കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന ഈ സ്മാർട്ട്ഫോൺ വാങ്ങേണ്ടവർ ഇത് പ്രീ-ബുക്ക് ചെയ്യേണ്ടതുണ്ട്. നിങ്ങൾക്ക് വാട്സ്ആപ്പ് വഴി തന്നെ ജിയോഫോൺ നെക്സ്റ്റ് പ്രീബുക്ക് ചെയ്യാൻ സാധിക്കും. ഇത് എങ്ങനെയാണ് എന്ന് നോക്കാം.

 

വാട്സ്ആപ്പിൽ ജിയോഫോൺ നെക്സ്റ്റ് പ്രീ-ബുക്ക് ചെയ്യാം

വാട്സ്ആപ്പിൽ ജിയോഫോൺ നെക്സ്റ്റ് പ്രീ-ബുക്ക് ചെയ്യാം

വാട്സ്ആപ്പ് വഴി ജിയോഫോൺ നെക്സ്റ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ വളരെ ലളിതാണ്. ഇത് എങ്ങനെയാണെന്ന് നോക്കാം.

• ആദ്യം, 7018270182 എന്ന മൊബൈൽ നമ്പർ സേവ് ചെയ്യുക

• അടുത്തതായി വാട്സ്ആപ്പ് തുറന്ന് ഈ കോൺടാക്റ്റിന്റെ ചാറ്റ് ഓപ്പൺ ചെയ്യുക. തുടർന്ന് ഒരു ഹായ് മെസേജ് അയക്കുക.

• നിങ്ങളുടെ മെസേജ് ലഭിക്കുന്നതോടെ റിലയൻസ് ജിയോ ചാറ്റ്ബോട്ട് ജിയോഫോൺ നെക്സ്റ്റ് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള നിങ്ങളുടെ താൽപ്പര്യം രജിസ്റ്റർ ചെയ്യും

• ജിയോഫോൺ നെക്സ്റ്റ് പ്രീ-ബുക്കിംഗ് പൂർത്തിയാക്കാൻ ഇത്രയും കാര്യങ്ങൾ ചെയ്താൽ മതിയാകും.

• മുകളിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് ഒരു കൺഫർമേഷൻ മെസേജ് ലഭിക്കും. കുറഞ്ഞ നിരക്കിൽ സ്മാർട്ട്‌ഫോൺ ലഭിക്കുന്നതിന് അടുത്തുള്ള ജിയോമാർട്ട് റീട്ടെയിലറിൽ പോയി ഈ കൺഫർമേഷൻ മെസേജ് കാണിച്ചാൽ മതിയാകും.

ജിയോഫോൺ
 

വാട്സ്ആപ്പിലൂടെ മാത്രമല്ല നിങ്ങൾക്ക് ജിയോഫോൺ നെക്സ്റ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നത് എന്ന കാര്യം കൂടി ശ്രദ്ധിക്കുക. വാട്സ്ആപ്പിൽ പ്രീ-ബുക്ക് ചെയ്യാൻ സൌകര്യമില്ലാത്ത ആളുകൾക്ക് അടുത്തുള്ള ജിയോമാർട്ട് ഡിജിറ്റൽ സ്റ്റോറിലോ ജിയോ.കോം എന്ന വെബ്സൈറ്റിലോ ജിയോഫോൺ നെക്സ്റ്റ് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഈ പ്രീ-ബുക്കിങ് രീതികളിൽ ഏത് ഉപയോഗിച്ചാലും കൃത്യമായി നിങ്ങളുടെ ജിയോഫോൺ നെക്സ്റ്റ് മുൻകൂട്ടി ബുക്ക് ചെയ്യപ്പെടും.

മറ്റുള്ളവരുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് നിങ്ങളുടെ ഫോണിലേക്ക് ഡൌൺലോഡ് ചെയ്യാംമറ്റുള്ളവരുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് നിങ്ങളുടെ ഫോണിലേക്ക് ഡൌൺലോഡ് ചെയ്യാം

ജിയോഫോൺ നെക്സ്റ്റ്: വില

ജിയോഫോൺ നെക്സ്റ്റ്: വില

ജിയോഫോൺ നെക്‌സ്റ്റിന്റെ വില 6499 രൂപയാണ്. ഈ സ്‌മാർട്ട്‌ഫോൺ പ്രീ-ബുക്കിങ് ചെയ്യാൻ ഉപയോക്താവ് അധിക നിരക്കുകൾ നൽകേണ്ടി വരില്ല. അതായത് നിങ്ങൾക്ക് ഈ വില നൽകികൊണ്ട് തന്നെ ജിയോഫോൺ നെക്സ്റ്റ് പ്രീ-ബുക്ക് ചെയ്യാനും ആദ്യം തന്നെ ഇത് സ്വന്തമാക്കാനും കഴിയും. ഈ ഫോൺ വാങ്ങുന്നവർക്കായി റിലയൻസ് ഇഎംഐ ഓപ്‌ഷനുകളും അവതരിപ്പിച്ചിട്ടുണ്ട്. 300 രൂപ മുതൽ 600 രൂപ വരെ അടവ് വരുന്ന ഇഎംഐ ഓപ്ഷനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങൾ ഇഎംഐ ഓപ്‌ഷൻ തിരഞ്ഞെടുത്താണ് ഈ ഡിവൈസ് വാങ്ങുന്നത് എങ്കിൽ നിങ്ങൾ ഫോൺ ലഭിക്കാനായി 1,999 രൂപ ആദ്യം നൽകേണ്ടി വരും. ബാക്കി തുകയാണ് ഇഎംഐ ആയി ലഭിക്കുന്നത്.

ജിയോഫോൺ നെക്സ്റ്റ് നൽകുന്ന സവിശേഷതകൾ

ജിയോഫോൺ നെക്സ്റ്റ് നൽകുന്ന സവിശേഷതകൾ

നൽകുന്ന വിലയ്ക്ക് അനുസരിച്ച മികച്ച സവിശേഷതകൾ ഗൂഗിളും ജിയോയും ചേർന്ന് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് നൽകുന്നുണ്ട്. 720 x 1440 പിക്സൽ സ്ക്രീൻ റെസല്യൂഷനോട് കൂടിയ 5.45 ഇഞ്ച് ടച്ച്സ്ക്രീൻ എച്ച്ഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഇത് മികച്ചൊരു ഡിസ്പ്ലെയാണ് എന്ന് പറയാനാകില്ലെങ്കിലും ഈ വില വിഭാഗത്തിൽ ഇത് മികച്ചതാണ്. ഫോണിന്റെ പിന്നിൽ 13എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്. 8എംപി സെൽഫി ക്യാമറയും ഈ ഫോണിൽ ജിയോ നൽകിയിട്ടുണ്ട്. 2 ജിബി റാമും 32 ജിബി ഡിഫോൾട്ട് സ്റ്റോറേജുമായി വരുന്ന ജിയോഫോൺ നെക്സ്റ്റിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ ക്യുഎം-215 ചിപ്‌സെറ്റാണ്.

വിപണിയിലെ മത്സരം

ജിയോഫോൺ നെക്സ്റ്റിന്റെ വില വിഭാഗത്തിൽ വരുമന്ന മൈക്രോമാക്സ്, റിയൽമി, റെഡ്മി, ഇൻഫിനിക്സ് മുതലായവയുടെ സ്മാർട്ട്ഫോണുകളോട് മത്സരിക്കാൻ പോന്ന ഫീച്ചറുകളെല്ലാം ജിയോഫോൺ നെക്സ്റ്റിൽ നൽകിയിട്ടുണ്ട്. ജിയോ സിം കാർഡിൽ മാത്രമേ ഈ ഫോൺ പ്രവർത്തിക്കുകയുള്ളു. ഫോട്ടോയിൽ കാണുന്ന അക്ഷരങ്ങളെ ട്രാൻസലേറ്റ് ചെയ്യുന്നത് അടക്കമുള്ള ഫീച്ചറുകൾ ജിയോഫോൺ നെക്സ്റ്റിൽ ഉണ്ട്.

വാട്സ്ആപ്പ് വെബിൽ ഫോട്ടോകൾ എഡിറ്റ് ചെയ്യുന്നത് എങ്ങനെ?വാട്സ്ആപ്പ് വെബിൽ ഫോട്ടോകൾ എഡിറ്റ് ചെയ്യുന്നത് എങ്ങനെ?

Best Mobiles in India

English summary
JioPhone Next is the new smartphone made by Jio and Google. Let's see how to pre-book this smartphone through WhatsApp.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X