വാട്സ്ആപ്പ് മെസേജ് അയച്ചായാൾ അറിയിക്കാതെ മെസേജ് രഹസ്യമായി വായിക്കാം

|

വാട്സ്ആപ്പ് നമുക്ക് പല മികച്ച ഫീച്ചറുകളും നൽകുന്നുണ്ട്. പലപ്പോഴും വാട്സ്ആപ്പിലെ ഫീച്ചറുകൾ നമുക്ക് തലവേദയമാകാറും ഉണ്ട്. ആരെങ്കിലും ഒരു മെസേജ് അയച്ചാൽ അത് നമ്മൾ ഓപ്പൺ ചെയ്ത ഉടനേ ബ്ലൂ ടിക്കിൽ വായിച്ചു എന്ന് അയച്ചയാളെ അറിയിക്കുന്ന ഫീച്ചർ വാട്സ്ആപ്പിലുണ്ട്. മെസേജ് അയക്കുന്ന ആളുകൾക്ക് തങ്ങളുടെ മെസേജ് അത് ലഭിച്ചയാൾ വായിച്ചോ എന്നറിയാൻ ഇത് സഹായിക്കുമെങ്കിലും മെസേജ് ലഭിക്കുന്ന ആളുകൾക്ക് അയച്ചയാൾക്ക് റിപ്ലെ കൊടുക്കാൻ താല്പര്യംമില്ലാത്ത സന്ദർഭങ്ങളിൽ ഇത് വിനയാകാറുണ്ട്. ഇതിന് പരിഹാരവും ഉണ്ട്.

റീഡ് റസിപ്റ്റ്സ്

റീഡ് റസിപ്റ്റ്സ് ഒഴിവാക്കുക എന്നതാണ് നമ്മൾ മെസേജ് ഓപ്പൺ ചെയ്തോ എന്ന് ആളുകളെ അറിയിക്കാതിരിക്കാനുള്ള ഒരു മാർഗം. ഈ ഫീച്ചറിന്റെ സവിശേതയുടെ പ്രശ്നം ഇത് ഓഫ് ചെയ്ത് കഴിഞ്ഞാൽ മറ്റ് ആളുകൾക്ക് നിങ്ങൾ അയക്കുന്ന മെസേജുകൾ അയാൾ വായിച്ചുവോ എന്ന് അറിയാൻ നിങ്ങൾക്ക് സാധിക്കില്ല എന്നതാണ്. റീഡ് റസിപ്റ്റ്സ് ഓഫ് ചെയ്യാനായി വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് അക്കൌണ്ട്സ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഈ ഓപ്ഷനിൽ പ്രൈവസി ഓപ്ഷൻ കാണാം. ഇത് തിരഞ്ഞെടുത്ത് ഇടത്തേക്ക് സ്വൈപ്പ് ചെയ്താൽ ഫീച്ചർ ഓഫാകും. പിന്നീട് നിങ്ങൾ മെസേജ് ഓപ്പൺ ചെയ്ത ആൾക്ക് നീല ടിക്ക് കാണിക്കില്ല. നിങ്ങൾ അയച്ച മെസേജുകളിലും നീലടിക്ക് കാണില്ല.

ആരെങ്കിലും നമ്മളെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ആഡ് ചെയ്യുന്നത് തടയുന്നതെങ്ങനെആരെങ്കിലും നമ്മളെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ആഡ് ചെയ്യുന്നത് തടയുന്നതെങ്ങനെ

റീഡ് റസിപ്റ്റ്

റീഡ് റസിപ്റ്റ് ഒഴിവാക്കാൻ പലരും തയ്യാറാവാത്തതിന് കാരണം നമ്മൾ അയച്ച മെസേജ് ആളുകൾ വായിച്ചുവോ എന്നറിയാൻ സാധിക്കില്ല എന്ന കാരണം കൊണ്ടാണ്. ഇതിനും ഒരു പരിഹാരം ഉണ്ട്. ഈ വഴി വാട്സ്ആപ്പ് നൽകുന്ന ഫീച്ചറല്ല മറിച്ച് ഒരു തന്ത്രമാണ്. നിങ്ങൾ ആരുടെയെങ്കിലും മെസേജ് ഓപ്പൺ ചെയ്യുന്നതിന് മുമ്പ് ആ നിങ്ങളുടെ ഫോൺ ഫ്ലൈറ്റ്മോഡിൽ ആക്കുക എന്നതാണ് ഈ വഴി. ഇതിലൂടെ നിങ്ങൾ മെസേജ് ഓപ്പൺ ചെയ്തു എന്ന ഡാറ്റ വാട്സ്ആപ്പിന് പോലും ലഭിക്കില്ല. അതുകൊണ്ട് മെസേജ് അയച്ച ആളിന് നീലടിക്ക് കാണിക്കുകയും ഇല്ല. മെസേജ് വായിച്ച് കഴിഞ്ഞ് ചാറ്റ് ക്ലോസ് ചെയ്ത് ഫ്ലൈറ്റ് മോഡ് മാറ്റിയാലും മെസേജ് റീഡ് ചെയ്തതായി കാണിക്കില്ല.

ലാസ്റ്റ് സീൻ

വാട്സ്ആപ്പിൽ നിങ്ങളുടെ ലാസ്റ്റ് സീൻ, മെസേജ് വായിച്ചുവോ തുടങ്ങിയ കാര്യങ്ങൾ മറ്റുള്ളവർ കാണാതിരക്കാനുള്ള വഴിയും വാട്സ്ആപ്പിൽ ഉണ്ട്. ഇതിനായി ചെയ്യേണ്ടത് ലാസ്റ്റ് സീൻ ഓഫാക്കുക എന്നതാണ്. ഇതിനായി സെറ്റിങ്സിൽ പോയി അക്കൌണ്ട് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇതിലുള്ള പ്രൈവസി ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ കോൺടാക്റ്റുകൾക്ക് മാത്രം നിങ്ങളുടെ ലാസ്റ്റ് സീൻ കാണുന്ന രീതിയിലോ അതല്ലെങ്കിൽ ആർക്കും ലാസ്റ്റ് സീൻ കാണാത്ത രീതിയിലോ ഇത് മാറ്റാവുന്നതാണ്. ഈ ഫീച്ചർ ഓൺ ചെയ്താലും മറ്റുള്ളവരുടെ ലാസ്റ്റ് സീൻ നമുക്ക് കാണാൻ സാധിക്കില്ല എന്ന കാര്യം ശ്രദ്ധിക്കുക.

പാസ്പോർട്ടിന് ഓൺലൈനായി അപേക്ഷിക്കുന്നത് എങ്ങനെ?, അറിയേണ്ടതെല്ലാംപാസ്പോർട്ടിന് ഓൺലൈനായി അപേക്ഷിക്കുന്നത് എങ്ങനെ?, അറിയേണ്ടതെല്ലാം

മെസേജ്

നിങ്ങൾക്ക് ലഭിക്കുന്ന മെസേജ് നിങ്ങൾ വായിച്ചാലും അൺറീഡായി രേഖപ്പെടുത്താൻ സാധിക്കും. തിരക്കുകളിൽ ഉള്ളപ്പോൾ ഓപ്പൺ ചെയ്യുന്ന മെസേജ് മുഴുവൻ വായിക്കാത്ത അവസരത്തിലോ റിപ്ലെ നൽകാനായി പിന്നീട് ഓർമ്മപ്പെടുത്താൻ വേണ്ടിയോ ഉപയോഗിക്കാവുന്ന ഫീച്ചറാണ് ഇത്. അൺറീഡ് ആയി മാർക്ക് ചെയ്താൽ നിങ്ങളുടെ ചാറ്റിൽ ഓപ്പൺ ചെയ്യാത്ത രീതിയിൽ തന്നെ ഇത്. കാണും. ഇത് നിങ്ങളുടെ അക്കൌണ്ടിൽ മാത്രം നടക്കുന്ന പ്രക്രീയയാണ് എന്ന കാര്യം ഓർമ്മിക്കുക. അയച്ച ആളുകൾക്ക് ആദ്യം മെസേജ് നിങ്ങൾ ഓപ്പൺ ചെയ്ത ഉടനെ തന്നെ നീല കളറുള്ള ടിക്കിൽ കാണിക്കും.

Best Mobiles in India

English summary
WhatsApp has a feature that notifies the sender that if someone sends a message on WhatsApp. sender will see blue tick as soon as we open it. There are a few ways not to show this blue tick.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X