നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ സ്ക്രീൻ റെക്കോർഡ് ചെയ്യുന്നത് എങ്ങനെ

|

സ്മാർട്ട്‌ഫോണുകൾ ഇന്ന് വളരെ സ്മാർട്ട് ആയിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ നിരവധി കാര്യങ്ങൾ നമുക്ക് സ്മാർട്ട്ഫോണുകൾ വഴി ചെയ്യാം. സ്മാർട്ട്ഫോണുകളിൽ സ്ക്രീൻ ഷോട്ട് എടുക്കുന്ന ഫീച്ചർ നമ്മൾ പലപ്പോഴും ഉപയോഗിക്കുന്നതാണ്. ഈ ഫീച്ചറിനായി നേരത്തെ പവർ ബട്ടണും വോളിയം ബട്ടണും അമർത്തുകയാണ് വേണ്ടത് എങ്കിൽ ഇപ്പോൾ മൂന്ന് വിരലുകൾ കൊണ്ട് മുകളിൽ നിന്ന് താഴേക്ക് വലിച്ചാൽ തന്നെ സ്ക്രീൻ ഷോട്ട് എടുക്കാം. ഇവ ഫോട്ടോകളായിട്ടാണ് കിട്ടുക. എന്നാൽ വീഡിയോ രൂപത്തിൽ സ്ക്രീനിൽ ചെയ്യുന്ന കാര്യങ്ങൾ എല്ലാം ചെയ്യുന്നത് എങ്ങനെയാണ് എന്നാണ് നമ്മളിന്ന് നോക്കുന്നത്.

സ്ക്രീൻ റെക്കോർഡിങ്

സ്ക്രീൻ റെക്കോർഡിങ്

ആൻഡ്രോയ്ഡ് 4.4 കിറ്റ്കാറ്റിനൊപ്പമാണ് സ്ക്രീൻ റെക്കോർഡിങ് ഫീച്ചർ ഗൂഗിൾ ആദ്യമായി അവതരിപ്പിച്ചത്. ഡിവൈസുകളുടെ റൂട്ട് ആക്സസ് ആവശ്യമായ തേർഡ് പാർട്ടി ആപ്പുകൾ വഴി ഇവ ലഭ്യമാണ്. 2014ൽ ആൻഡ്രോയ്ഡ് 5.0 ലോലിപോപ്പിലൂടെ അപ്ഡേറ്റ് ചെയ്ത എപിഐ വഴി ഗൂഗിൾ സ്ക്രീൻ റെക്കോർഡിങ് കൂടുതൽ ആക്സസസബിളാക്കി. ലോലിപോപ്പിനും കിറ്റ്കാറ്റിനും മുമ്പ് ആൻഡ്രോയിഡിൽ സ്ക്രീൻ റെക്കോർഡിങ് ആപ്പുകൾ ലഭ്യമായിരുന്നു എങ്കിലും അവ റൂട്ട് ചെയ്ത ഫോണുകളിൽ മാത്രമേ ലഭ്യമാവുകയായിരുന്നുള്ളു. ഇന്ന് ആൻഡ്രോയിഡ് 11 അപ്ഡേറ്റുള്ള ഫോണുകളാണ് പുറത്തിറങ്ങുന്നത്.

പ്രായമായ ആളുകൾക്ക് സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾപ്രായമായ ആളുകൾക്ക് സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

ആൻഡ്രോയിഡ്

ആൻഡ്രോയിഡിന്റെ പുതിയ സ്മാർട്ട്ഫോണിൽ സ്ക്രീൻ റെക്കോർഡ് ചെയ്യുന്നതിന് ഫോൺ റൂട്ട് ചെയ്യേണ്ട ആവശ്യമില്ല, നേരത്തെ ഇത് മറ്റ് ആപ്പുകളിലൂടെ മാത്രമേ സാധ്യമാകൂ. ഗൂഗിളിന്റെ മൊബൈൽ ഒഎസിനുള്ള സ്ക്രീൻ റെക്കോർഡർ ആൻഡ്രോയിഡ് 11ലാണ് അവതരിപ്പിച്ചത്. എന്നാൽ ഷവോമി, സാംസങ്, എൽജി, വൺപ്ലസ് എന്നിവയുൾപ്പെടെയുള്ള കമ്പനികൾ ആൻഡ്രോയിഡ് 11 ബേസ്ഡ് യുഐകളിലാണ് തങ്ങളുടെ ഫോണുകൾ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കമ്പനികൾ തങ്ങളുടെ യുഐയിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ പ്രത്യേക ആപ്പുകൾ സ്ക്രീൻ റെക്കോർഡിങിനായി നൽകുന്നുണ്ട്.

സ്‌ക്രീൻ റെക്കോർഡിങ് ഫീച്ചർ

എല്ലാ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലും ഇന്ന് ലഭിക്കുന്ന സ്‌ക്രീൻ റെക്കോർഡിങ് ഫീച്ചർ സമാനമാണ്. ഉപയോഗത്തിൽ മാത്രമാണ് ചെറിയ മാറ്റങ്ങൾ ഉണ്ടാകുന്നചത്. നിങ്ങളുടെ സ്മാർട്ട്ഫോണിൽ ക്വിക്ക് സെറ്റിങ്സ് കാണുന്നതിന് മുകളിലെ സ്ക്രീനിൽ നിന്ന് നോട്ടിഫിക്കേഷൻ ബാർ താഴേക്ക് വലിക്കുക. സ്ക്രീൻ റെക്കോർഡർ ഐക്കൺ ടാപ്പുചെയ്ത് സ്ക്രീൻ റെക്കോർഡ് ചെയ്യാൻ ഡിവൈസിന് പെർമിഷൻ കൊടുക്കുക. സ്ക്രീൻ റെക്കോർഡർ ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് ഓരോ ഘട്ടങ്ങളായി നോക്കാം.

സ്മാർട്ട്ഫോൺ ചൂടാകുന്നോ?, അമിതമായി ഫോൺ ചൂടാകുന്നത് തടയാനുള്ള 5 വഴികൾസ്മാർട്ട്ഫോൺ ചൂടാകുന്നോ?, അമിതമായി ഫോൺ ചൂടാകുന്നത് തടയാനുള്ള 5 വഴികൾ

സ്ക്രീൻ റെക്കോർഡ് ചെയ്യാൻ

സ്ക്രീൻ റെക്കോർഡ് ചെയ്യാൻ

• നിങ്ങളുടെ സ്ക്രീനിന്റെ മുകളിൽ നിന്ന് രണ്ട് തവണ താഴേക്ക് സ്വൈപ്പ് ചെയ്യുക.

• സ്ക്രീൻ റെക്കോർഡ് ഓപ്ഷൻ ടാപ്പ് ചെയ്യുക

• സ്ക്രീൻ റെക്കോർഡ് ഓപ്ഷൻ കണ്ടില്ലെങ്കിൽ വലത്തേക്ക് സ്വൈപ്പ് ചെയ്താൽ മതി

• അതുമല്ലെങ്കിൽ എഡിറ്റ് ടാപ്പ് ചെയ്ത് സ്ക്രീൻ റെക്കോർഡ് നിങ്ങളുടെ ക്വിക്ക് സെറ്റിങ്സ് മെനുവിൽ ചേർക്കുക

• നിങ്ങൾക്ക് റെക്കോർഡ് ചെയ്യേണ്ടത് എന്താണോ അത് തിരഞ്ഞെടുത്ത ശേഷം സ്റ്റാർട്ട് ഓപ്ഷൻ ടാപ്പ് ചെയ്യുക.
• സ്റ്റാർട്ട് അമർത്തിയാൽ നിശ്ചിത കൗണ്ട് ഡൗണിന് ശേഷം റെക്കോർഡിങ് ആരംഭിക്കുന്നു.

• റെക്കോർഡിംഗ് നിർത്താൻ സ്ക്രീനിന്റെ മുകളിൽ നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്യുക

• സ്ക്രീൻ റെക്കോർഡർ നോട്ടഫിക്കേഷൻ ടാപ്പുചെയ്യുക

• സ്ക്രീൻ റെക്കോർഡിങ്സ് വീഡിയോകൾ കണ്ടെത്താം

• നിങ്ങളുടെ ഫോണിന്റെ ഗാലറി ആപ്പ് തുറക്കുക

• ഗാലറിയിൽ പ്രത്യേക ഫോൾഡറായി ഈ ആപ്പിന്റെ പേര് കാണാം

• സ്ക്രീൻ റെക്കോർഡിങ് വീഡിയോകൾ ഇതിൽ ഉണ്ടായിരിക്കും

സ്ക്രീൻ

സ്ക്രീൻ റെക്കോർഡിങ് ഫീച്ചറിലൂടെ നമുക്ക് നിരവധി ഉപകാരങ്ങൾ ഉണ്ട്. നമ്മൾ ഫോണിൽ ചെയ്യുന്ന പല കാര്യങ്ങളും വീഡിയോ ആയി റെക്കോർഡ് ചെയ്യാനും അവ മറ്റുള്ളവർക്ക് അയച്ചുകൊടുക്കാനും ഇതിലൂടെ സാധിക്കുന്നു. വളരെ മികച്ചൊരു ഫീച്ചറാണ് ഇത്. ഈ സവിശേഷത നൽകുന്ന നിരവധി ആപ്പുകൾ ഇന്ന് പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഫോണിൽ തന്നെ പ്രീ-ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്പുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

പരസ്യങ്ങൾ ശല്യമാകുന്നുവോ, ആൻഡ്രോയിഡ് ഫോണുകളിൽ പരസ്യങ്ങൾ ഒഴിവാക്കാംപരസ്യങ്ങൾ ശല്യമാകുന്നുവോ, ആൻഡ്രോയിഡ് ഫോണുകളിൽ പരസ്യങ്ങൾ ഒഴിവാക്കാം

Best Mobiles in India

English summary
Recording the screen on your Android smartphone is very easy. Let's see how to record screen on phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X