വാട്സ്ആപ്പ് വോയിസ് കോളുകളും ഇനി നിങ്ങൾക്ക് റെക്കോർഡ് ചെയ്യാം

|

കോൾ റെക്കോർഡിങ് ഫീച്ചർ ഇന്ന് ആവശ്യമുള്ള കാര്യമാണ്. കോളിൽ പറയുന്ന പ്രധാന കാര്യങ്ങൾ വീണ്ടും കേട്ട് വ്യക്തത വരുത്താനും തെളിവുകൾക്കും ഈ ഫീച്ചർ ഏറെ പ്രയോജനപ്പെടുന്നതാണ്. സാധാരണ കോളുകൾ റെക്കോർഡ് ചെയ്യാൻ എളുപ്പമാണ് എന്ന് നമുക്കറിയാം. ഇന്ന് കോളുകൾ വാട്സ്ആപ്പിലൂടെയാണ് എന്നതിനാൽ റെക്കോർഡ് ഓപ്ഷൻ നമുക്ക് ലഭിക്കാറില്ല. വാട്സ്ആപ്പിൽ കോൾ റെക്കോർഡിങ് ഫീച്ചർ നൽകിയിട്ടില്ല. എന്നാൽ തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ച് നമുക്ക് വാട്സ്ആപ്പ് കോളുകളും റെക്കോർഡ് ചെയ്യാൻ സാധിക്കും. ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ വാട്സ്ആപ്പ് കോൾ റെക്കോർഡ് ചെയ്യുന്നത് എങ്ങനെയാണ് എന്ന് നോക്കാം.

 

ആൻഡ്രോയിഡ് ഫോണിൽ വാട്സ്ആപ്പ് കോൾ റെക്കോർഡ് ചെയ്യാം

ആൻഡ്രോയിഡ് ഫോണിൽ വാട്സ്ആപ്പ് കോൾ റെക്കോർഡ് ചെയ്യാം

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ കോൾ റെക്കോർഡർ ഉണ്ടെങ്കിൽ തന്നെയും അവ സാധാരണ കോളുകൾ റെക്കോർഡ് ചെയ്യാൻ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. എന്നാൽ എല്ലാ ഫോണിലും ഉള്ള സാധാരണ വോയിസ് റെക്കോർഡിങ് ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് വാട്സ്ആപ്പ് കോൾ റെക്കോർഡ് ചെയ്യാൻ സാധിക്കും. ഈ വാട്സ്ആപ്പ് കോളിനിടെ മൾട്ടി ടാസ്കിങ് ഉപയോഗിച്ച് റെക്കോർഡിങ് ആപ്പ് ഓപ്പൺ ചെയ്യുക, കോൾ ലൌഡ് സ്പീക്കറിൽ ഇട്ട് നിങ്ങൾക്ക് അത് റെക്കോർഡ് ചെയ്യാൻ സാധിക്കും. റെക്കോർഡിങ് മൈക്ക് നിങ്ങളുടെ സ്പീക്കറിലെ ഓഡിയോ തന്നെ പിടിച്ചെടുത്താണ് വോയിസ് റെക്കോർഡ് ചെയ്യപ്പെടുന്നത്.

വോയ്‌സ് റെക്കോർഡർ

നിങ്ങളുടെ ഫോണിൽ വോയ്‌സ് റെക്കോർഡർ ഇല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ക്യൂബ് കോൾ റെക്കോർഡർ എന്ന ആപ്പോ ഗൂഗിളിന്റെ തന്നെ റെക്കോർഡർ ആപ്പോ ഡൗൺലോഡ് ചെയ്യാം. രണ്ട് ആപ്പുകളും സൌജന്യമാണ്. വിവിധ ആപ്പുകളിലൂടെ വരുന്ന ടെ ഇൻകമിംഗ് കോളുകളുടെ കോൾ റെക്കോർഡിങ് ഫീച്ചർ ഓട്ടോമാറ്റിക് റെക്കോർഡിങ് ക്യൂബ് കോൾ റെക്കോർഡർ സപ്പോർട്ട് ചെയ്യുന്നു. ആപ്പിൽ സാധാരണ ഫോൺ കോളുകൾ കൂടാെ സിഗ്നൽ, സ്കൈപ്പ്, സ്കൈപ്പ് ലൈറ്റ്, വൈബർ, വാട്സ്ആപ്പ്, ഹാങ്ഔട്ട്സ്, ഫെയ്സ്ബുക്ക്, ഐഎംഒ, വീചാറ്റ്, കകാവോ, ലൈൻ, സ്ലാക്ക്, ടെലിഗ്രാം, മെസഞ്ചർ എന്നിവയിലെ കോളുകൾ റെക്കോർഡ് ചെയ്യാനാകുമെന്ന് പ്ലേ സ്റ്റോർ നൽകിയിരിക്കുന്ന വിവരണത്തിൽ വ്യക്തമാക്കുന്നു.

ചെയ്യേണ്ടത് ഇത്രമാത്രം
 

• വാട്സ്ആപ്പ് ഉള്ള നിങ്ങളുടെ ഫോണിൽ ക്യൂബ് കോൾ റെക്കോർഡർ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.

• ക്യൂബ് കോൾ റെക്കോർഡർ ഓപ്പൺ ചെയ്ത ശേഷം മൾട്ടി ടാസ്കിങിലൂടെ വാട്സ്ആപ്പിലേക്ക് മാറുക.

• നിങ്ങൾ സംസാരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയെ വിളിക്കുക.

• ഇനേബിൾ ചെയ്താൽ ക്യൂബ് കോൾ വിജറ്റ് ആക്ടിവ് ആയി ഉപയോഗിക്കുമ്പോൾ ലൈറ്റ് അപ്പ് ചെയ്ത് കാണിക്കും. ഉപയോക്താക്കൾക്ക് എറർ ഉണ്ടെങ്കിൽ ഫോഴ്സ് VoIP കോൾ വോയ്സ് കോൾ ആയി മാറ്റാം.

• ഇക്കാര്യങ്ങൾ ചെയ്ത് വിജറ്റ് ലൈറ്റ് അപ്പ് ആയി കാണുന്നില്ലെങ്കിൽ ഇത് നിങ്ങളുടെ ഡിവൈസിൽ പ്രവർത്തിക്കില്ല.

ഐഫോണുകളിൽ വാട്സ്ആപ്പ് കോൾ റെക്കോർഡ് ചെയ്യുന്നത് എങ്ങനെ

ഐഫോണുകളിൽ വാട്സ്ആപ്പ് കോൾ റെക്കോർഡ് ചെയ്യുന്നത് എങ്ങനെ

ആപ്പിൾ ഐഫോണുകളിൽ തേർഡ് പാർട്ടി ആപ്പുകൾക്ക് മൈക്രോഫോണും ഫോണിലെ മറ്റൊരു ആപ്പും ആക്‌സസ് ചെയ്യാൻ അനുമതി ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഐഫോണിലെ സ്ക്രീൻ റെക്കോർഡ് ഫീച്ചറും വോയ്‌സ് മെമ്മോ റെക്കോർഡറും ഉപയോഗിക്കാൻ കഴിയില്ല. കോൾ റെക്കോർഡിങ് സപ്പോർട്ടുള്ള ആപ്പുകൾ ആപ്പ് സ്റ്റോറിൽ ഇല്ല. നിങ്ങളുടെ ഐഫോണിൽ വാട്സ്ആപ്പ് കോളുകൾ റെക്കോർഡ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഫോൺ സ്പീക്കറിൽ ഇട്ട് മറ്റൊരു ഫോണിൽ ആ ശബ്ദം റെക്കോർഡ് ചെയ്യാൻ സാധിക്കും. ഇതല്ലാതെ മാക് ഉപയോഗിക്കുന്ന ആളുകൾക്ക് ഐഫോണിലെ കോളുകൾ റെക്കോർഡ് ചെയ്യാൻ സാധിക്കും. ഇത് എങ്ങനെയാണ് എന്ന് നോക്കാം.

മാക്

• മാക് ഉപയോക്താക്കൾക്ക് അവരുടെ ഐഫോണുകൾ ഒരു ലൈറ്റനിങ് കേബിളുമായി കണക്ട് ചെയ്തുകൊണ്ട് കോൾ റെക്കോർഡ് ചെയ്യാം.

• നിങ്ങളുടെ ഐഫോണിൽ ട്രസ്റ്റ് ദിസ് കമ്പ്യൂട്ടർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

• മാക്കിൽ ക്വിക്ക്ടൈം ഓപ്പൺ ചെയ്യുക

• ഫയലിലേക്ക് പോയി ന്യൂ ഓഡിയോ റെക്കോർഡിങ് തിരഞ്ഞെടുക്കുക.

• ക്വിക്ക് ടൈമിലേക്ക് പോയി റെക്കോർഡ് ബട്ടണിന് അടുത്തായി താഴേക്ക് ചൂണ്ടുന്ന ആരോ മാർക്ക് തിരഞ്ഞെടുക്കുക.

• ഐഫോൺ തിരഞ്ഞെടുക്കുക.

• ക്വിക്ക്ടൈമിലെ റെക്കോർഡ് ബട്ടണിൽ അമർത്തുക.

• ഐഫോണിലെ വാട്സ്ആപ്പിൽ കോൾ വിളിക്കുക

• ആഡ് യൂസർ ഐക്കണിൽ അമർത്തുക, കോൾ റെക്കോർഡ് ചെയ്യാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റ് തിരഞ്ഞെടുക്കുക.

• കോൾ പൂർത്തിയാക്കിയ ശേഷം ക്വിക്ക് ടൈമിൽ റെക്കോർഡിങ് നിർത്തി മാക്കിൽ റെക്കോർഡ് ചെയ്ത ഫയലുകൾ സേവ് ചെയ്യുക.

Best Mobiles in India

English summary
We can record WhatsApp calls using third party apps. Let's see how to record WhatsApp call on Android and iOS devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X