ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും നഷ്ടപ്പെട്ട ഡാറ്റകള്‍ എങ്ങനെ വീണ്ടെടുക്കാം?

Written By:

ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്ന കാലമാണിത്. അനേകം ഡാറ്റകള്‍ സേവ് ചെയ്യാന്‍ ആന്‍ഡ്രോയിഡ് ഫോണിനു സാധിക്കും. എന്നാല്‍ ഈ ഡാറ്റകള്‍ നഷ്ടപ്പെട്ടാല്‍ അത് എങ്ങനെ വീണ്ടെടുക്കാം എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

ഇന്ത്യന്‍ വിപണിയില്‍ വരാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകള്‍!!!

ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും നഷ്ടപ്പെട്ട ഡാറ്റകള്‍ വീണ്ടെടുക്കാം?

നിങ്ങള്‍ക്കു നഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും മാത്രമല്ല എസ്എംഎസ്സുകളും കോണ്‍ടാക്റ്റുകളും വരെ ആന്‍ഡ്രോയിഡ് ഫോണില്‍നിന്നോ ടാബ്ലറ്റില്‍ നിന്നോ വീണ്ടെടുക്കാം.

ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും നഷ്ടപ്പെട്ട ഡാറ്റകള്‍ എങ്ങനെ വീണ്ടെടുക്കാമെന്നു നോക്കാം.

സാംസങ്ങ് ഗാലക്‌സി നോട്ട് 7നേക്കാളും വില കുറഞ്ഞ നോട്ട് സ്മാര്‍ട്ട്‌ഫോണുകള്‍!!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കുക

ഒരിക്കല്‍ നിങ്ങളുടെ ഫോണില്‍ നിന്ന് ഡാറ്റകള്‍ നഷ്ടപ്പെട്ടാല്‍ വീണ്ടു ഡിവൈസില്‍ ഡാറ്റകള്‍ ചേര്‍ക്കുന്നതോ അതില്‍ നിന്നും ഡാറ്റകള്‍ ഇല്ലാതാക്കുന്നതോ ആയ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കുക.

പ്രോഗ്രാം റണ്‍ ചെയ്യിപ്പിക്കുക

നിങ്ങളുടെ ഫോണില്‍ ആന്‍ഡ്രോയിഡ് ഡാറ്റ റെക്കവറി പ്രോഗ്രാം റണ്‍ ചെയ്യിപ്പിക്കുക.

യുഎസ്ബി പിസി കണക്ടു ചെയ്യുക

അതിനു ശേഷം നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസിനെ യൂഎസ്ബി വഴി പിസിയുമായി കണക്ട് ചെയ്യുക.

യുഎസ്ബി ഡിബഗിങ്ങ്(Debugging) മോഡ് പ്രാപ്തമാക്കുക

യുഎസ്ബി ഡിബഗ്ഗിങ്ങ് മോഡ് പ്രാപ്തമാക്കുന്നതിനു വേണ്ടി ആന്‍ഡ്രോയിഡ് 4.2 അല്ലെങ്കില്‍ ഉയര്‍ന്ന പതിപ്പുകളില്‍ ഇനി പറയുന്ന സൈറ്റുകളില്‍ പിന്തുടരുക.

യുഎസ്ബി ഡിബഗ്ഗിങ്ങ് ചെക്ക് ചെയ്യുക

Settings> About Phone> Build Number എന്നതിലേക്ക് പല തവണ ടാപ്പ് ചെയ്യുക. തുടര്‍ന്ന് നിങ്ങള്‍ക്ക് 'You are Under Developer Mode' എന്ന നോട്ട് ലഭക്കുന്നതായിരിക്കും. വീണ്ടും സെറ്റിങ്ങ്‌സില്‍ പോയി 'Developer Options' എന്നത് ക്ലിക്ക് ചെയ്ത് 'USB debugging' എന്നത് ചെക്ക് ചെയ്യുക.

ഡിവൈസിനെ ഡിറ്റക്ട് ചെയ്യുന്നു

ഒരിക്കല്‍ നിങ്ങള്‍ യൂഎസ്ബി ഡിബഗ്ഗിങ്ങ് പ്രപ്തമാക്കിയാല്‍, പ്രോഗ്രാം ഡിവൈസിനെ ഡിറ്റക്ട് ചെയ്യുന്നതാണ്. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡാറ്റ വിശകലനം ചെയ്യുന്നതിനായി 'Start' എന്ന പച്ച ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

'Allow' ഐക്കണില്‍ ടാപ്പ് ചെയ്യുക

തുടര്‍ന്ന് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ ചെന്ന് 'Allow' ഐക്കണില്‍ ടാപ്പ് ചെയ്യുക. വീണ്ടും കമ്പ്യൂട്ടറില്‍ ചെന്ന് തുടരുന്നതിനായി സ്റ്റാര്‍ട്ട് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

പ്രിവ്യൂ കാണാം

നങ്ങളുടെ നഷ്ടപ്പെട്ട ഡാറ്റയുടെ പ്രിവ്യൂ ഇപ്പോള്‍ കാണാവുന്നതാണ്.

റക്കവര്‍ എന്നത് ക്ലിക്ക് ചെയ്യുക

നിങ്ങളുടെ ഫോണില്‍ നിന്നും നഷ്ടപ്പെട്ട എസ്എംഎസുകള്‍, കോണ്‍ടാക്റ്റുകള്‍, ഫോട്ടോകള്‍ എന്നിവ വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നവ ടിക്ക് ചെയ്യ്ത് 'Recover' എന്നത് ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ നിങ്ങള്‍ ചെക്ക് ചെയ്ത ഡാറ്റകള്‍ കമ്പ്യൂട്ടറില്‍ സംരക്ഷിക്കുന്നതാണ്.

ആപ്പ് ഉപയോഗിക്കാം

സമയാസമയങ്ങളില്‍ ആന്‍ഡ്രോയിഡ് ഡിവൈസിലെ ഡാറ്റാകള്‍ ബാക്കപ്പ് എടുക്കുന്നത് നിങ്ങളുടെ ഡാറ്റകള്‍ നഷ്ടപ്പെടുമോ എന്ന ടെന്‍ഷനില്‍ നിന്നും നിങ്ങളെ മോചിതനാക്കും. എളുപ്പത്തില്‍ ആന്‍ഡ്രോയിഡ് ഡിവൈസിലെ ഡാറ്റകള്‍ ബാക്കപ്പ് എടുക്കുന്നതിന് 'Android Transfer എന്ന ആപ്പ് ഉപയോഗിക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Accidentally deleted photos, videos or files by accident. But don't panic. There are ways to recover your data.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot