ഫോണിൽ അതിവേഗം ഡാറ്റ തീരുന്നുണ്ടോ?, പരിഹാരമുണ്ട്

|

ഇന്ത്യയിലെ ടെലികോം കമ്പനികളെല്ലാം 'അൺലിമിറ്റഡ് ഡാറ്റ' പ്ലാനുകൾ നൽകുന്നുണ്ട് എങ്കിലും ഓരോ ദിവസവും നിശ്ചിത ജിബി ഡാറ്റ എന്ന ലിമിറ്റ് ഉണ്ട്. അതുകൊണ്ട് തന്നെ ചില ദിവസങ്ങളിൽ നമ്മുടെ പക്കലുള്ള ഡാറ്റ വേഗത്തിൽ ഉപയോഗിച്ച് തീരാനും സാധ്യതയുണ്ട്. പല ആളുകളും തങ്ങളുടെ ഡാറ്റ ലിമിറ്റ് വേഗത്തിൽ തീരുന്നുവെന്ന പരാതി പറയുന്നുണ്ട്. ഇതിന് കാരണം നമ്മുടെ ഉപയോഗം മാത്രമല്ല. ഫോണിലെ സെറ്റിങ്സും മറ്റ് ചില കാര്യങ്ങളുമെല്ലാം കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നതിന് കാരണമാകുന്നുണ്ട്. നിങ്ങൾക്കും വേഗത്തിൽ ഡാറ്റ തീരുന്ന പ്രശ്നം ഉണ്ടെങ്കിൽ അതിന് പരിഹാരവും ഉണ്ട്.

ആൻഡ്രോയിഡ് ഫോൺ

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഉപയോഗിച്ച ഡാറ്റയുടെ അളവ് അറിയാനുള്ള സംവിധാനവും ഉണ്ട്. ഇതിലൂടെ നമ്മൾ ഫോൺ അധികം ഉപയോഗിക്കാത്ത സമയത്തും വേഗത്തിൽ ഡാറ്റ തീരുന്നുണ്ടോ എന്ന് അറിയാൻ സാധിക്കും. നിങ്ങളുടെ ഫോണിൽ ഡാറ്റ ലിമിറ്റും സെറ്റ് ചെയ്യാൻ സാധിക്കും. നമ്മൾ സെറ്റ് ചെയ്ത ഡാറ്റ ലിമിറ്റിന് അപ്പുറത്തേക്ക് ഡാറ്റ ഫോൺ ഉപയോഗിക്കില്ല. ആൻഡ്രോയിഡ് ഫോണിൽ ഡാറ്റ ഉപയോഗം എങ്ങനെ സെറ്റ് ചെയ്യാമെന്നും ഡാറ്റ ഉപഭോഗം കുറയ്ക്കുന്നത് എങ്ങനെ എന്നും നോക്കാം.

ലാപ്ടോപ്പ് അമിതമായി ചൂടാകുന്നത് എന്തുകൊണ്ട്, പരിഹാരം എന്തൊക്കെലാപ്ടോപ്പ് അമിതമായി ചൂടാകുന്നത് എന്തുകൊണ്ട്, പരിഹാരം എന്തൊക്കെ

ആൻഡ്രോയിഡ് ഫോണിൽ ഡാറ്റ സ്പെൻഡിങ് ലിമിറ്റ് സെറ്റ് ചെയ്യാം

ആൻഡ്രോയിഡ് ഫോണിൽ ഡാറ്റ സ്പെൻഡിങ് ലിമിറ്റ് സെറ്റ് ചെയ്യാം

• സെറ്റിങ്സിലേക്ക് പോകുക, നെറ്റ്വർക്ക്, സിം, ഇന്റർനെറ്റ് എന്നതിൽ ഏതെങ്കിലും തിരയുക.

• ഇന്റർനെറ്റ് ഓപ്ഷന് കീഴിലുള്ള സർവ്വീസ് പ്രൊവൈഡറിന്റെ പേരിന് അടുത്തുള്ള സെറ്റിങ്സ് ഐക്കണിൽ ടാപ്പ് ചെയ്യുക.

• താഴേക്ക് സ്ക്രോൾ ചെയ്‌ത് ഡാറ്റ വാണിങ് ആന്റ് ലിമിറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.

• മൊബൈൽ ഡാറ്റ യൂസേജ് സൈക്കിൾ എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക, നിങ്ങളുടെ ഡാറ്റ യൂസേജ് സൈക്കിളിന്റെ ദൈർഘ്യം നിങ്ങൾക്ക് സെറ്റ് ചെയ്യാം.

• ഡാറ്റ ലിമിറ്റ് നൽകുന്നതിന് സെറ്റ് ഡാറ്റാ ലിമിറ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.

• വൺപ്ലസ് പോലുള്ള ബ്രാൻഡുകളുടെ ഫോണുകളിൽ ഐക്കൺ സെർച്ച് ചെയ്യാതെ തന്നെ നിങ്ങൾക്ക് നേരിട്ട് നെറ്റ്‌വർക്ക് സെറ്റിങ്സ് ആക്‌സസ് ചെയ്യാൻ കഴിയും. ഡാറ്റ യൂസേജ് > ബില്ലിംഗ് സൈക്കിൾ എന്നതിലേക്ക് പോയി ഡാറ്റ ലിമിറ്റ് സെറ്റ് ചെയ്യാം.

ബാഗ്രൌണ്ട് ഡാറ്റ

മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലെ ആപ്പുകൾ ബാഗ്രൌണ്ടിൽ ഡാറ്റ അയയ്‌ക്കുന്നതിൽ നിന്നും സ്വീകരിക്കുന്നതിൽ നിന്നും തടയാൻ സാധിക്കും. ഡാറ്റ ഉപയോഗിക്കുന്നതിൽ നിന്നും നിയന്ത്രണം നിശ്ചയിച്ചിരിക്കുന്ന ആപ്പുകൾ ഏതൊക്കെയെന്ന് നിങ്ങൾക്ക് നേരിട്ട് തിരഞ്ഞെടുക്കാം. ഇത് കൂടാതെ ഡാറ്റ സേവർ ഓണായിരിക്കുമ്പോൾ പോലും എത്ര ഡാറ്റയും നിയന്ത്രണമില്ലാതെ ഉപയോഗിക്കാൻ അനുവാദം നൽകേണ്ട ആപ്പുകളും തിരഞ്ഞെടുക്കാൻ സാധിക്കും. ഡാറ്റ സേവർ ഓൺ ചെയ്യൻ സെറ്റിങ്സിലേക്ക് പോയി നെറ്റ്വർക്ക് ഓപ്ഷൻ തിരഞ്ഞെടുക്കുക തുടർന്ന് ഡാറ്റ സേവർ ഓപ്ഷൻ തിരഞ്ഞെടുത്ത് ടോഗിൾ ചെയ്യുക.

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്ലാൻ മാറ്റുന്നത് എങ്ങനെ?നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്ലാൻ മാറ്റുന്നത് എങ്ങനെ?

ഡ്യുവൽ-ചാനൽ നെറ്റ്‌വർക്ക് ആക്സിലറേഷൻ എങ്ങനെ ഓഫാക്കാം

ഡ്യുവൽ-ചാനൽ നെറ്റ്‌വർക്ക് ആക്സിലറേഷൻ എങ്ങനെ ഓഫാക്കാം

വൺപ്ലസ് പോലുള്ള ബ്രാൻഡുകളിൽ നിന്നുള്ള ചില സ്‌മാർട്ട്‌ഫോണുകൾ, ഡൗൺലോഡുകൾ വേഗത്തിലാക്കാൻ വൈഫൈയും മൊബൈൽ ഡാറ്റയും ഉപയോഗിക്കാൻ സഹായിക്കുന്ന ഡ്യുവൽ-ചാനൽ നെറ്റ്‌വർക്ക് ആക്‌സിലറേഷൻ ഓപ്ഷനുമായാണ് വരുന്നത്. ഇത് ഓഫ് ചെയ്താലും കുറച്ച് ഡാറ്റ ലാഭിക്കാം.

വൈഫൈയിൽ മാത്രം ഓട്ടോ അപ്ഡേറ്റ്

വൈഫൈയിൽ മാത്രം ഓട്ടോ അപ്ഡേറ്റ്

ഇന്റർനെറ്റ് കണക്ഷൻ ലഭിച്ചാലുടൻ ആപ്പുകൾ ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ് ചെയ്യാറുണ്ട്. നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുമ്പോൾ മാത്രം ആപ്പുകൾ ഓട്ടോ അപ്ഡേറ്റ് ആകുന്ന ഓപ്ഷൻ തിരഞ്ഞെടുക്കാൻ സാധിക്കും. ഇതിലൂടെ നിങ്ങൾക്ക് ധാരാളം ഡാറ്റ ലാഭിക്കാം. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ നോക്കാം.

• ഗൂഗിൾ പ്ലേ ആപ്പ് തുറന്ന് മുകളിൽ വലത് കോണിലുള്ള പ്രൊഫൈൽ ഇമേജിൽ ടാപ്പ് ചെയ്യുക.

• പോപ്പ്-അപ്പ് മെനുവിൽ നിന്ന് സെറ്റിങ്സിൽ ടാപ്പുചെയ്‌ത് നെറ്റ്‌വർക്ക് പ്രിഫറൻസ് തിരഞ്ഞെടുക്കുക.

• സബ് മെനുവിൽ ആപ്പ് ഡൗൺലോഡ് പ്രിഫറൻസ്, ഓട്ടോ അപ്‌ഡേറ്റ് ആപ്സ്, ഓട്ടോ-പ്ലേ വീഡിയോസ് എന്നിവ കാണാം. മൂന്ന് ഓപ്‌ഷനുകൾക്കും ഓവർ വൈഫൈ ഓൺലി ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഇൻസ്റ്റഗ്രാമിലെ റീൽസ് നിങ്ങളുടെ സ്മാർട്ട്ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാംഇൻസ്റ്റഗ്രാമിലെ റീൽസ് നിങ്ങളുടെ സ്മാർട്ട്ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാം

Best Mobiles in India

English summary
There are ways to find out if your phone is running out of data and to prevent further data from running out. Let's see how to prevent Android phones from using too much data.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X