ആയുഷ്മാൻ ഭാരത് സൌജന്യ ഇൻഷൂറൻസിന് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതെങ്ങനെ?

|

ആയുഷ്മാൻ ഭാരത് എന്ന ആരോഗ്യ സംബന്ധിയായ പദ്ധതി 2018ലാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഈ സ്കീം 2017ലെ ദേശീയ ആരോഗ്യ നയത്തിലെ ശുപാർശകളുടെ ഭാഗമായിട്ടാണ് വരുന്നത്. ഇതൊരു ആരോഗ്യ സംരക്ഷണ പദ്ധതിയാണ്. ആയുഷ്മാൻ ഭാരത് യോജന എന്നത് രാജ്യത്തെ 50 കോടിയിലധികം പൗരന്മാരെയും കുടുംബത്തിന്റെ വലുപ്പത്തിലും പ്രായത്തിലും പരിമിതികളില്ലാതെ പത്ത് കോടിയോളം വരുന്ന പാവപ്പെട്ട കുടുംബങ്ങളെയും പരിരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആവിഷ്‌കരിച്ചത്.

 

ആശുപത്രി ചെലവുകൾ

ആശുപത്രി ചെലവുകൾക്കായി ഓരോ കുടുംബത്തിനും പ്രതിവർഷം 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷയുള്ള, മികച്ച ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിന് ആളുകളെ സഹായിക്കാൻ വേണ്ടി ഉണ്ടാക്കിയിരിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് യോജന. ഈ പദ്ധതി ജനറൽ ആശുപത്രികളിലും നെറ്റ്‌വർക്ക് സ്വകാര്യ ആശുപത്രികളിലും പണമില്ലാതെ തന്നെ ചികിത്സ തേടാൻ ആളുകളെ സഹായിക്കുന്നു. ഈ പദ്ധതിയുടെ പ്രാഥമിക നേട്ടം ഇതിൽ ഏകദേശം 1,400ൽ അധികം ചികിത്സകൾ ഉൾപ്പെടുന്നു എന്നതാണ്.

IRCTC വെബ്സൈറ്റിലൂടെ അതിവേഗം തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതിIRCTC വെബ്സൈറ്റിലൂടെ അതിവേഗം തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി

ആയുഷ്മാൻ ഭാരത്

ആയുഷ്മാൻ ഭാരത് സ്കീമിന് കീഴിൽ ലഭ്യമായ മറ്റ് ആനുകൂല്യങ്ങൾ നോക്കിയാൽ, ഇതിന് കീഴിൽ ചികിത്സയും ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും രാജ്യത്തുടനീളം സൗജന്യമായി ലഭ്യമാണ്. ഇത് ഹോസ്പിറ്റലൈസേഷനു ശേഷമുള്ള ചെലവുകൾ അടക്കം ഉൾക്കൊള്ളുന്നു, ഒന്നിലധികം ശസ്ത്രക്രിയകൾ നടക്കുന്ന ഒരു വ്യക്തിക്ക് ആ ശസ്ത്രക്രിയകളിൽ ഏറ്റവും ഉയർന്ന പാക്കേജിന്റെ ചെലവാണ് പദ്ധതിയിലൂടെ വഹിക്കപ്പെടുന്നത്. ഈ സ്കീമിനായി നിങ്ങൾക്കും അപേക്ഷിക്കാം. ഓൺലൈനായിട്ടാണ് ഇത് ചെയ്യേണ്ടത്. ഇതിനായി ചെയ്യേണ്ട കാര്യങ്ങളാണ് നമ്മളിന്ന് നോക്കുന്നത്.

ആയുഷ്മാൻ ഭാരത് സ്കീമിനായി ഓൺലൈനായി രജിസ്റ്റർ ചെയ്യാം
 

ആയുഷ്മാൻ ഭാരത് സ്കീമിനായി ഓൺലൈനായി രജിസ്റ്റർ ചെയ്യാം

എസ്ഇസി 2011 ലിസ്റ്റിന് കീഴിലുള്ള എല്ലാ ഗുണഭോക്താക്കൾക്കും ആർഎസ്ബിവൈ പദ്ധതിയുടെ ഭാഗമായവർക്കും പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് യോജന സ്കീം ലഭ്യമാകും. നിങ്ങൾക്ക് പിഎംജെഎവൈ സ്കീമിനായി ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.

മരിച്ചുപോയ ആളുകളുടെ ഫേസ്ബുക്ക് അക്കൌണ്ട് ഇല്ലാതാക്കാം, ഓർമ്മയ്ക്കായി സൂക്ഷിക്കാംമരിച്ചുപോയ ആളുകളുടെ ഫേസ്ബുക്ക് അക്കൌണ്ട് ഇല്ലാതാക്കാം, ഓർമ്മയ്ക്കായി സൂക്ഷിക്കാം

ചെയ്യേണ്ടതെന്ത് ?

• ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക, ഇതിനായി സെർത്ത് ബാറിൽ https://www.pmjay.gov.in/ എന്ന് ടൈപ്പ് ചെയ്യുകയോ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യാം.

• നിങ്ങളുടെ മൊബൈൽ നമ്പറും സ്ക്രീനിൽ കാണുന്ന ക്യാപ്‌ച കോഡും നൽകുക.

• നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിങ്ങൾക്ക് ഒരു ഒടിപി ലഭിക്കും, അത് നിങ്ങളെ പിഎംജെഎവൈ ലോഗിൻ പോർട്ടലിലേക്ക് ഡയറക്ട് ചെയ്യാൻ സഹായിക്കും.

• അടുത്തതായി നിങ്ങൾ സ്കീമിന് അപേക്ഷിക്കുന്ന സംസ്ഥാനം തിരഞ്ഞെടുക്കുക.

• തുടർന്ന് നിങ്ങളുടെ യോഗ്യത തിരഞ്ഞെടുക്കുക

• മൊബൈൽ നമ്പർ, പേര്, റേഷൻ കാർഡ് നമ്പർ അല്ലെങ്കിൽ ആർഎസ്ബിവൈ യുആർഎൻ നമ്പർ എന്നിവയിൽ ഏതെങ്കിലും കൊടുക്കണം

• പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ നിങ്ങൾ യോഗ്യനാണെങ്കിൽ നിങ്ങളുടെ പേര് പേജിന്റെ വലതുവശത്ത് കാണും

• ഗുണഭോക്താവിന്റെ വിശദാംശങ്ങൾ പരിശോധിക്കാൻ നിങ്ങൾക്ക് 'ഫാമിലി മെമ്പേഴ്സ്' ടാബിൽ ക്ലിക്ക് ചെയ്യാം

രേഖകൾ

ആയുഷ്മാൻ ഭാരത് സ്കീമിന് അപേക്ഷിക്കാൻ ചില രേഖകൾ ആവശ്യമാണ്. ഇതിൽ ആദ്യത്തേത് വയസ്സ്, തിരിച്ചറിയാനുള്ള രേഖയാണ്. ഇതിനായി ജനന തിയ്യതി രേഖപ്പെടുത്തിയിട്ടുള്ള സർക്കാർ നൽകുന്ന ഏതെങ്കിലും രേഖകൾ വേണം. നിങ്ങളെ ബന്ധപ്പെടാനുള്ള വിശദാംശങ്ങളും അപേക്ഷയ്ക്കൊപ്പം നൽകണം. ഇത് കൂടാതെ ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഇൻഷൂറൻസ് വേണ്ട കുടുംബത്തിന്റെ നിലവിലെ അവസ്ഥയുടെ രേഖകൾ (ജോയിന്റ് അല്ലെങ്കിൽ ന്യൂക്ലിയർ) എന്നിവ മനസിലാക്കാൻ ആധാർ അല്ലെങ്കിൽ പാൻ കാർഡ് ആവശ്യമാണ്. ഇത്രയും കാര്യങ്ങൾ ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് എളുപ്പത്തിൽ ആയുഷ്മാൻ ഭാരത് സ്കീമിന്റെ ഭാഗമാകാൻ സാധിക്കും. ഇതിലൂടെ ആശുപത്രി ചിലവുകൾ ലാഭിക്കുകയും ചെയ്യാം.

ജിയോ ഫൈബർ ബ്രോഡ്ബാന്റ് കണക്ഷൻ ഓൺലൈനായി നേടാം, ചെയ്യേണ്ടത് ഇത്ര മാത്രംജിയോ ഫൈബർ ബ്രോഡ്ബാന്റ് കണക്ഷൻ ഓൺലൈനായി നേടാം, ചെയ്യേണ്ടത് ഇത്ര മാത്രം

Best Mobiles in India

English summary
Ayushman Bharat Yojana is a scheme that provides insurance cover of up to Rs 5 lakh per family per year for hospital expenses. Let's see how to register online for this.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X