കൊറോണ വൈറസ് വാക്സിനായി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?, അറിയേണ്ടതെല്ലാം

|

കൊറോണ വൈറസിന്റെ രണ്ടാം തരംഗം രാജ്യത്ത് വ്യാപകമാവുകയാണ്. അപകടകരമായ ഈ അവസ്ഥയിൽ കൊവിഡ് വാക്സിൻ ക്ഷാമവും രൂക്ഷമാവുന്നുണ്ട്. ആളുകൾ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തടിച്ച് കൂടിന്ന സന്ദർഭവും ഉണ്ടാവുന്നുണ്ട്. ഇത്തരം സാഹചര്യത്തിലാണ് വാക്സിനേഷൻ ലഭിക്കാനായി ഓൺലൈൻ രജിസ്ട്രേഷൻ ആവശ്യമാണ് എന്ന് സർക്കാർ അറിയിച്ചിരിക്കുന്നത്. ഓൺലൈനായി രജിസ്റ്റർ ചെയ്ത ആളുകൾക്ക് മാത്രമേ ഇനി വാക്സിൻ ലഭിക്കുകയുള്ളു. നേരത്തെ വാക്സിന്റെ ഒന്നാം ഡോസ് സ്വീകരിച്ച രണ്ടാം ഡോസ് സ്വീകരിക്കാൻ ബാക്കിയുള്ളവർക്കും ഓൺലൈൻ രജിസ്ട്രേൻ ആവശ്യമാണ്.

വാക്സിനേഷൻ
 

ഇന്ത്യയിൽ കൊവിഡ് വാക്സിന്റെ ആദ്യ ഘട്ടത്തിൽ 60 വയസിന് മുകളിലുള്ളവർക്കാണ് വാക്സിനേഷൻ ലഭിച്ചത്. രണ്ടാം ഘട്ടത്തിൽ എത്തിയപ്പോൾ 45 വയസിന് മുകളിലുള്ളവർക്കും വാക്സിനേഷൻ ലഭിക്കുന്നു. മൂന്നാം ഘട്ടത്തിൽ 18 വയസിന് മുകളിലുള്ളവർക്കാണ് വാക്സിനേഷൻ ലഭിക്കുന്നത് എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാമത്തെ ഡോസ് എടുക്കാൻ ബാക്കിയുള്ളവർക്ക് ഓൺലൈനായി ഇത് രജിസ്റ്റർ ചെയ്യാം. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് മൊത്തം നാല് ആളുകൾക്ക് സ്വയം രജിസ്റ്റർ ചെയ്യാൻ സാധിക്കും. രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെയുള്ള സ്ലോട്ടുകളിലേക്കാണ് രജിസ്ട്രേൻ നടക്കുന്നത്.

കൂടുതൽ വായിക്കുക: കൊവിഡ് കാലത്ത് സഹായമാകുന്ന ഏഴ് മെഡിക്കൽ ഗാഡ്ജറ്റുകൾകൂടുതൽ വായിക്കുക: കൊവിഡ് കാലത്ത് സഹായമാകുന്ന ഏഴ് മെഡിക്കൽ ഗാഡ്ജറ്റുകൾ

ഓൺലൈൻ രജിസ്റ്റർ

കേരളം അടക്കം എല്ലാ സംസ്ഥാനത്തും ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ സാധിക്കും. രജിസ്ട്രേൻ സമയത്ത് അപേക്ഷകൻ വാക്സിനേഷൻ സെന്റർ, തീയതി, സമയം എന്നിവ തിരഞ്ഞെടുക്കണം. നിങ്ങളുടെ വിലാസം ഏത് സ്ഥലത്ത് ആണെങ്കിലും കുഴപ്പമില്ല. നിങ്ങൾ നിലവിലുള്ള സ്ഥലത്തിന് അടുത്തുള്ള വാക്സിനേഷൻ കേന്ദ്രം തിരഞ്ഞെടുത്ത് നിങ്ങൾക്ക് വാക്സിനേഷൻ എടുക്കാൻ സാധിക്കും. ഓൺലൈൻ രജിസ്ട്രേഷനായി ചെയ്യേണ്ട കാര്യങ്ങൾ പരിശോധിക്കാം.

രജിസ്ട്രേഷൻ ചെയ്യുന്നത് ഇങ്ങനെ

രജിസ്ട്രേഷൻ ചെയ്യുന്നത് ഇങ്ങനെ

• ആദ്യ നിങ്ങൾ കൊവിൻ വാക്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ cowin.gov.inലേക്ക് കയറുകൾ. ഇതിന് ശേഷം വെബ്സൈറ്റിൽ മൊബൈൽ നമ്പർ നൽകുക.

• മൊബൈൽ നമ്പർ നൽകിയാൽ ആ നമ്പറിലേക്ക് ഒടിപി അയക്കും.

• ഓതന്റിക്കേഷന് ലഭിച്ച ഒടിപി നൽകുക.

കൂടുതൽ വായിക്കുക: കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; അറിയേണ്ടതെല്ലാം

ഒടിപി
 

• ഒടിപി നൽകിയ ശേഷം നിങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങളെല്ലാം പൂരിപ്പിക്കണം.

1. വാക്സിനേഷൻ സമയത്ത് നിങ്ങൾ ഐഡിയായി കാണിക്കുന്ന ഐഡന്റിറ്റി കാർഡിലെ പേര്

2. ഐഡി നമ്പർ (അത് ആധാറും ആകാം)

3. നിങ്ങളുടെ പ്രായം

4. ജെന്റർ

5. നിങ്ങൾക്ക് മുമ്പ് ഏതെങ്കിലും രോഗമുണ്ടായിരുന്നു, അടുത്തിടെ എന്തെങ്കിലും അസുഖം വന്നിരുന്നോ തുടങ്ങിയ വിവരങ്ങൾ.

രജിസ്ട്രേഷൻ പ്രക്രിയ

• ഈ വിവരങ്ങളെല്ലാം നൽകിയ ശേഷം, നിങ്ങളോട് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടും.

• രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ ഇത് നിങ്ങളെ അറിയിക്കുന്ന ഒരു മെസേജ് ലഭിക്കും.

• നിങ്ങൾക്ക് ഒരു ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മൂന്ന് വ്യക്തികൾക്ക് വേണ്ടി വരെ രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. ഓരോ വ്യക്തിക്ക് വേണ്ടിയുള്ള രജിസ്ട്രേഷനും അവരവരുടെ ഐഡികാർഡും മറ്റ് വിവരങ്ങളും നൽകണം.

കൂടുതൽ വായിക്കുക: ആധാർ കാർഡിലെ ജനന തിയ്യതി ഓൺലൈനായി എളുപ്പം തിരുത്താംകൂടുതൽ വായിക്കുക: ആധാർ കാർഡിലെ ജനന തിയ്യതി ഓൺലൈനായി എളുപ്പം തിരുത്താം

Most Read Articles
Best Mobiles in India

English summary
For COVID-19 vaccine you have to register online in all states including Kerala. At the time of registration the applicant should select the vaccination center, date and time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X