Home
How to

നിങ്ങൾ ഉപയോഗിച്ച സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ടിന് വിൽക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

നമ്മൾ ഉപയോഗിച്ച സാധനങ്ങൾ ഒഎൽഎക്സിലും മറ്റും വിൽക്കാറുണ്ട്. എന്നാലിപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ നിങ്ങൾ ഉപയോഗിച്ച, വിൽക്കാൻ ആഗ്രഹിക്കുന്ന ഫോൺ വിൽപ്പന നടത്താം. സ്‌മാർട്ട്‌ഫോണുകൾ ഓൺലൈനായി വിൽക്കാൻ ആഗ്രഹിക്കുന്നവർക്കായി ഫ്ലിപ്പ്കാർട്ട് പുതിയ സെൽ ബാക്ക് പ്രോഗ്രാം പ്രഖ്യാപിച്ചു. ഈ പ്രോഗ്രാമിന് കീഴിൽ, ബൈബാക്ക് മൂല്യം ഫ്ലിപ്കാർട്ട് ഇലക്ട്രോണിക് ഗിഫ്റ്റ് വൗച്ചറിന്റെ രൂപത്തിലായിരിക്കും നൽകുന്നത്. ഈ പുതിയ പ്രോഗ്രാം ഇതിനകം രാജ്യത്തുടനീളമുള്ള 1,700 പിൻ കോഡുകളിൽ ലഭ്യമാണ്.

സെൽ ബാക്ക് പ്രോഗ്രാം

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് ഈ സെൽ ബാക്ക് പ്രോഗ്രാം എല്ലാ സ്‌മാർട്ട്‌ഫോണുകൾക്കും ബാധകമാണ്. ഫ്ലിപ്പ്കാർട്ട് വഴി വാങ്ങിയതോ അല്ലാത്തതോ ആയ ഫോണുകൾ സെൽബാക്ക് പ്രോഗ്രാമിലൂടെ വിൽപ്പന നടത്താൻ സാധിക്കും. ഇത് സ്മാർട്ട്ഫോണുകളിൽ മാത്രമായി നിർത്താനല്ല ഫ്ലിപ്പ്കാർട്ട് പദ്ധതിയിടുന്നത്. ഈ വർഷം അവസാനത്തോടെ മറ്റ് ഉത്പന്നങ്ങളും ഇത്തരത്തിൽ വിൽപ്പന നടത്താനുള്ള സംവിധാനം ഉണ്ടായിരിക്കും. അത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല. സ്മാർട്ട്ഫോൺ വിൽക്കാനുള്ള സംവിധാനം ഇതിനകം ഫ്ലിപ്പ്കാർട്ട് ആരംഭിച്ചിട്ടുണ്ട്.

യന്ത്ര

ഇലക്‌ട്രോണിക്‌സ് റീ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ യന്ത്ര ഏറ്റെടുത്തതിന് പിന്നാലെയാണ് ഫ്ലിപ്പ്കാർട്ട് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് വേണ്ടി സെൽ ബാക്ക് പ്രോഗ്രാം പ്രഖ്യാപിച്ചത്. ഇ-മാലിന്യ പ്രശ്നം പരിഹരിക്കാനാണ് ഈ പരിപാടി ഉദ്ദേശിക്കുന്നതെന്ന് ഫ്ലിപ്പ്കാർട്ട് വ്യക്തമാക്കുന്നു. ഉപയോഗിച്ച ഉപകരണങ്ങൾ വിൽക്കാനും ഈ വരുമാനം ഉപയോഗിച്ച് മറ്റേതെങ്കിലും ഉൽപ്പന്നം വാങ്ങാനും ഉപയോക്താക്കളെ സഹായിക്കുന്ന പ്രോഗ്രാമാണ് ഇത്. ഇതിലൂടെ ഫോണുകൾ വിറ്റാൽ പണമായി കൈയ്യി കിട്ടില്ലെന്ന കാര്യം പ്രത്യേകം ഓർമ്മിക്കുക. മറ്റെന്തെങ്കിലും ഉത്പന്നങ്ങൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാൻ ഈ പ്രോഗ്രാം സഹായിക്കും.

സ്മാർട്ട്ഫോണുകൾ

റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഏകദേശം 125 ദശലക്ഷം ഉപയോഗിച്ച സ്മാർട്ട്ഫോണുകൾ ഉണ്ട്. 20 ദശലക്ഷം യൂണിറ്റുകൾ മാത്രമാണ് പുതുക്കിയ വിപണിയിൽ എത്തുന്നത്. ഈ ഉപയോഗിച്ച സ്‌മാർട്ട്‌ഫോണുകളിൽ ഏകദേശം 85 ശതമാനവും മാലിന്യക്കൂമ്പാരങ്ങളിലാണ് ചെന്ന് അവസാനിക്കുന്നത്. പരിസ്ഥിതിയിൽ ഇ-മാലിന്യം വർദ്ധിപ്പിക്കുന്നതിന് ഇത് കാരണമാകുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനും ഉപയോക്താക്കൾക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനും മികച്ച ബൈബാക്ക് മൂല്യം നേടുന്നതിനും സഹായിക്കുന്ന വിശ്വസനീയമായ പ്ലാറ്റ്‌ഫോം എന്ന നിലവിയാണ് ഫ്ലിപ്പ്കാർട്ട് സെൽബാക്ക് പ്രോഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.

ഫ്ലിപ്പ്കാർട്ട് സെൽ ബാക്ക് പ്രോഗ്രാമിലൂടെ ഫോൺ വിൽക്കുന്നത് എങ്ങനെ

ഫ്ലിപ്പ്കാർട്ട് സെൽ ബാക്ക് പ്രോഗ്രാമിലൂടെ ഫോൺ വിൽക്കുന്നത് എങ്ങനെ

നിങ്ങൾ ഉപയോഗിച്ച സ്മാർട്ട്ഫോണുകൾ ഫ്ലിപ്പ്കാർട്ട് സെൽ ബാക്ക് പ്രോഗ്രാം വഴി വിൽക്കാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ ഇതിനായി ചെയ്യേണ്ട കാര്യങ്ങളാണ് നമ്മളിന്ന് നോക്കുന്നത്.

• ആദ്യം, നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഫ്ലിപ്പ്കാർട്ട് ആപ്പ് തുറക്കുക

• മെനു ബാറിലേക്ക് പോയി അവിടെയുള്ള സെൽ ബാക്ക് ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.

• നിങ്ങളെ സെൽ ബാക്ക് പ്രോഗ്രാം പേജിലേക്ക് ഡയറക്റ്റ് ചെയ്യും.

• പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് "സെൽ നൌ" ടാബിൽ ക്ലിക്ക് ചെയ്യുക.

• ബ്രാൻഡിന്റെ പേര്, ഐഎംഇഐ നമ്പർ തുടങ്ങിയ വിവരങ്ങൾ നൽകുക

• നിങ്ങളുടെ ലൊക്കേഷൻ നൽകുകയും നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുകയും ചെയ്യുക.

സ്മാർട്ട്ഫോണിന്റെ മൂല്യം

ഇത്രയും കാര്യങ്ങൾ ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ മൂല്യം കാണാൻ സാധിക്കും. ഇത് കണ്ടതിന് ശേഷം 48 മണിക്കൂറിനുള്ളിൽ ഒരു ഫ്ലിപ്പ്കാർട്ട് എക്സിക്യൂട്ടീവ് നിങ്ങളുടെ അടുത്തെത്തി സ്മാർട്ട്ഫോൺ വാങ്ങിക്കും. വെരിഫിക്കേഷൻ പൂർത്തിയായ ഉടൻ മണിക്കൂറുകൾക്കുള്ളിൽ വാങ്ങുന്നവർക്ക് ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക് ഗിഫ്റ്റ് വൗച്ചർ ലഭിക്കും. ഫ്ലിപ്പ്കാർട്ട് വഴി ഉപയോക്താക്കൾക്ക് എന്തും വാങ്ങാൻ ഈ വൗച്ചർ ഉപയോഗിക്കാം. ഉപയോഗിക്കാതെ വച്ചിരിക്കുന്ന ഫോണുകൾ ഒഴിവാക്കാനും ഒപ്പം ഗിഫ്റ്റ് വൌച്ചർ നേടാനുമുള്ള മികച്ച അവസരമാണ് ഫ്ലിപ്പ്കാർട്ട് ഒരുക്കുന്നത്. ഗിഫ്റ്റ് വൌച്ചറിലെ തുകയ്ക്ക് അനുസരിച്ച് നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും സാധനങ്ങൾ വാങ്ങാം.

Best Mobiles in India

English summary
You can now sell your used smartphones on Flipkart. Let's see how to sell phones and get gift cards through the Flipkart sell Back program.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X