ജിമെയില്‍ വഴി 10ജിബി ഫയലുകള്‍ എങ്ങനെ അയയ്ക്കാം?

Written By:

ജിമെയില്‍ വഴി 1ജിബി ഫയലുകള്‍ എങ്കിലും അയയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ഇപ്പോള്‍ ഗൂഗിള്‍ വഴി നിങ്ങല്‍ക്ക് 10ജിബി വരെ വരുപ്പമുളള ഫയലുകള്‍ അയയ്ക്കാനുളള സൗകര്യം ഉണ്ട്.

സാംസങ്ങ് ഗാലക്‌സി നോട്ട് 7, ഗാലക്‌സി നോട്ട് 5: വ്യത്യാസങ്ങള്‍ നോക്കാം!!!

ഇന്നത്തെ ലേഖനത്തില്‍ ജിമെയില്‍ വഴി ഗൂഗിള്‍ ഡ്രൈവിന്റെ സഹായത്തോടെ 10ബിബി വരെ ഫയലുകള്‍ എങ്ങനെ അയയ്ക്കാമെന്നു നോക്കാം. ഇത് ടെസ്‌ക്ടോപ്പ് വെബ്ബ് ബ്രൗസറില്‍ മാത്രമേ സാദ്യമാവുകയുളളൂ.

ബ്രൗസിംഗ് സ്പീഡും, 90% ഡാറ്റയും ലാഭിക്കാന്‍ ഒപേറ മിനിയുടെ പുതിയ പതിപ്പ്!!!

അറിയാനായി സ്ലൈഡര്‍ നീക്കുക...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

ആദ്യം നിങ്ങള്‍ mail.google.com സന്ദര്‍ശിക്കുക.

സ്റ്റെപ്പ് 2

നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യുക.

സ്‌റ്റെപ്പ് 3

പുതിയ ഒരു ഇമെയില്‍ അയയ്ക്കാന്‍ നിങ്ങളുടെ ഇന്‍ബോക്‌സിന്റെ ഇടത്തു വശത്തുളള Compose ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 4

കമ്പോസ് വിന്‍ഡോയുടെ താഴെ ഇടതു വശത്തു കാണുന്ന '+' ഐക്കണിന്റെ മുകളില്‍ മൗസ് കൊണ്ടു വരുക.

സ്‌റ്റെപ്പ് 5

ത്രികോണാകൃതിയിലുളള ഗൂഗിള്‍ ഡ്രൈവ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 6

അപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയിലേക്ക് അറ്റാച്ച് ചെയ്ത് അയയ്‌ക്കേണ്ട ഫയല്‍ വലിച്ചിടുക അല്ലെങ്കില്‍ Select Files from your computeer എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 7

Select files from the computer എന്ന ബട്ടണിലാണ് നിങ്ങള്‍ ക്ലിക്ക് ചെയ്തതെങ്കില്‍ അപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോ വഴി നിങ്ങളുടെ ഹാര്‍ഡ്‌വയറില്‍ നിന്നും അറ്റാച്ച് ചെയ്യേണ്ട ഫയല്‍ തിരഞ്ഞെടുത്ത് ഓപ്പണ്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 8

തുടര്‍ന്ന് അപ്പ്‌ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അങ്ങനെ നിങ്ങള്‍ക്ക് അയയ്‌ക്കേണ്ട ഫയല്‍ സുരക്ഷിതമായി ഗൂഗിള്‍ ഡ്രൈവിലേക്ക് സേവ് ആകുന്നതാണ്. സൈസ് കൂടിയ ഫയല്‍ അണെങ്കില്‍ അപ്‌ലോഡ് ആകാന്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് സ്പീഡ് അനുസരിച്ചുളള സമയം എടുക്കും.

സ്റ്റെപ്പ് 9

തുടര്‍ന്ന് to, subject, email body എന്നിവ ഫില്‍ ചെയ്യുക. എല്ലാം കഴിഞ്ഞാല്‍ Send ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 10

അടുത്തതായി നിങ്ങള്‍ അപ്‌ലോഡ് ചെയ്ത ഫയലിന്റെ ഷെയറിങ്ങ് സെറ്റിങ്ങ്‌സ് മാറ്റുക. നിങ്ങള്‍ അപ്‌ലോഡ് ചെയ്ത ഫയല്‍ ആര്‍ക്കെല്ലാം കാണാം എന്നുളളത് നിങ്ങള്‍ക്ക് ഇതു വഴി നിയന്ത്രിക്കാം.

സ്റ്റെപ്പ് 11

തുടര്‍ന്ന് Send and Share എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 12

അങ്ങനെ നിങ്ങള്‍ വളരെ വലിയൊരു ഫയല്‍ ജിമെയില്‍ വഴി അയച്ചു. നിങ്ങള്‍ ആര്‍ക്കാണോ അയച്ചത് അവര്‍ക്ക് ഇമെയിലില്‍ നിങ്ങള്‍ അപ്‌ലോഡ് ചെയ്ത ഫയലിലേക്കുളള ലിങ്കു കാണാം.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഇന്റര്‍നെറ്റ് ഇല്ലാതെ ഇനി സ്മാര്‍ട്ട്‌ഫോണില്‍ ഫേസ്ബുക്ക് ഉപയോഗിക്കാം!!

2016ലെ 10 മികച്ച അള്‍ട്രാ സ്ലിം ലാപ്‌ടോപ്പുകള്‍ ഇന്ത്യയില്‍!!!

 

 

 

 

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്കില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങല്‍ അറിയാമോ?


English summary
Big enough, email inboxes today have no problem holding and accepting messages made several GB big in size by their attachments.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot