വാട്സ്ആപ്പിൽ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്താലും നിങ്ങൾക്ക് ആ നമ്പരിലേക്ക് മെസേജ് അയക്കാം
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ മെസേജിങ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് വാട്സ്ആപ്പ്. വ്യാപകമായി ഉപയോഗിക്കുന്ന ഈ ആപ്പിൽ ആരെങ്കിലും നമ്മളെ ശല്യം ചെയ്താൽ അയാളെ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പിണങ്ങിയാൽ ചില സുഹൃത്തുക്കൾ നമ്മളെയും ബ്ലോക്ക് ചെയ്യാറുണ്ട്. ഇത്തരം അവസരങ്ങളിൽ വാട്സ്ആപ്പ് ബ്ലോക്ക് മാറ്റാൻ എന്ത് ചെയ്യാമെന്ന കാര്യമാണ് നമ്മളിന്ന് നോക്കുന്നത്. നമ്മളെ ബ്ലോക്ക് ചെയ്ത ആളിന് അയാൾ ബ്ലോക്ക് മാറ്റിയില്ലെങ്കിലും നമുക്ക് മെസേജ് അയക്കാൻ സാധിക്കും. ഇതിനായി ചെയ്യണ്ട കാര്യങ്ങൾ നോക്കാം. ആദ്യം നമ്മളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ട് എങ്കിൽ അത് തിരിച്ചറിയുന്നത് എങ്ങനെ എന്നാണ് നോക്കുന്നത്.

നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്നറിയാം
നിങ്ങളെ ആരെങ്കിലും വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്നറിയാൻ ചെയ്യേണ്ട കാര്യങ്ങളാണ് ആദ്യം നോക്കുന്നത്. ഇത് വളരെ എളുപ്പമാണ്.
• നിങ്ങൾ മെസേജുകൾ അയച്ചാലും ഡെലിവറി ചെയ്യാത്ത കോൺടാക്റ്റാണ് ആണ് എങ്കിൽ ബ്ലോക്ക് ചെയ്തിട്ടുണ്ടാകും.
• നിങ്ങൾ കോളുകൾ വിളിക്കുമ്പോൾ റിങ് ചെയ്യുന്നില്ലെങ്കിൽ ബ്ലോക്ക് ചെയ്തിട്ടുണ്ടാകും.
• നിങ്ങളെ ബ്ലോക്ക് ചെയ്തു എന്ന് സംശയിക്കുന്ന കോൺടാക്റ്റിന്റെ ഡിസ്പ്ലേ പിക്ച്ചറോ സ്റ്റാറ്റസ് അപ്ഡേറ്റുകളോ കാണുന്നില്ലെങ്കിൽ ബ്ലോക്ക് ചെയ്തിട്ടുണ്ടാകും.

ബ്ലോക്ക് മാറ്റാൻ ആപ്പ് വീണ്ടും ഇൻസ്റ്റാൾ ചെയ്യാം
നിങ്ങളെ ആരെങ്കിലും വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഈ ബ്ലോക്ക് മാറ്റി അയാൾക്ക് മെസേജ് അയക്കാനുള്ള എളുപ്പ വഴിയാണ് വാട്സ്ആപ്പ് അൺഇൻസ്‌റ്റാൾ ചെയ്‌ത് വീണ്ടും ഇൻസ്‌റ്റാൾ ചെയ്യുക എന്നത്. ഇത് എല്ലാ സാഹചര്യങ്ങളിലും കൃത്യമായി പ്രവർത്തിക്കുമെന്ന് ഉറപ്പ് പറയാനാകില്ല. ചിലപ്പോൾ ഈ തന്ത്രം ഫലിച്ചേക്കും. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.

• നിങ്ങളുടെ ഫോണിൽ വാട്സ്ആപ്പ് ഓപ്പൺ ചെയ്യുക അതിൽ സെറ്റിങ്സ്, അക്കൗണ്ട് എന്നി ഓപ്ഷനുകൾ എടുക്കുക
• 'ഡിലീറ്റ് മൈ അക്കൗണ്ട്' ഓപ്ഷൻ തിരഞ്ഞെടുക്കുക
• എല്ലാ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും നിങ്ങളെ സ്വയം നീക്കം ചെയ്യുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഒരു പോപ്പ്-അപ്പ് കാണാം. ഇതിനൊപ്പം നിങ്ങളുടെ ചാറ്റുകൾ ക്ലിയർ ചെയ്യപ്പെടുമെന്നും കാണാം. ഇത് അക്സപ്റ്റ് ചെയ്യുക
• നിങ്ങളുടെ രാജ്യം, ഫോൺ നമ്പർ എന്നിവ തിരഞ്ഞെടുത്ത് ഡിലീറ്റ് മൈ അക്കൗണ്ട് ബട്ടൺ ക്ലിക്ക് ചെയ്യുക
• നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ നിന്ന് ആപ്പ് ഡിലീറ്റ് ചെയ്തശേഷം ഒരു തവണ റീസ്റ്റാർട്ട് ചെയ്യുക
• നിങ്ങളുടെ ഫോൺ റീസ്റ്റാർട്ട് ആയിക്കഴിഞ്ഞാൽ, ഗൂഗിൾ പ്ലേയോ ആപ്പ് സ്റ്റോറോ തുറന്ന് ഒരിക്കൽ കൂടി വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്യുക
• ആവശ്യമായ വിശദാംശങ്ങൾ നൽകുകയും നിങ്ങളുടെ കോൺടാക്റ്റുകളുമായി ആപ്പ് സിങ്ക് ചെയ്യുകയും ചെയ്യുക
• നിങ്ങളെ ബ്ലോക്ക് ചെയ്ത കോൺടാക്റ്റ് സെർച്ച് ചെയ്ത് മെസേജ് അയക്കുക. മെസേജ് ഡെലിവേർഡ് ആയെങ്കിൽ നിങ്ങളുടെ ശ്രമം വിജയിച്ചു എന്നാണ് അർത്ഥം.

പുതിയ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ബ്ലോക്ക് മാറ്റാം
മെസേജിങ് പ്ലാറ്റ്‌ഫോമുകളിലെ ഗ്രൂപ്പുകൾ എന്നത് മികച്ച സവിശേഷതകളിൽ ഒന്നാണ്, ഒരേസമയം നിരവധി ആളുകളുമായി ആശയവിനിമയം നടത്താൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. നൂറുകണക്കിന് ആളുകളെ ഒരേസമയം ഉൾപ്പെടുത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന നിരവധി അപ്‌ഡേറ്റുകൾ വാട്സ്ആപ്പ് ഗ്രൂപ്പുകൾക്ക് ഉണ്ട്. നിങ്ങളുടെ സുഹൃത്തുകൾ നിങ്ങളെ വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, ഒരു ഗ്രൂപ്പ് ഉണ്ടാക്കി അവർക്ക് മെസേജ് അയക്കാം.

ബ്ലോക്ക് ചെയ്ത ആളെ ഗ്രൂപ്പിൽ ചേർക്കുന്നത് എങ്ങനെ
നിങ്ങളെ ബ്ലോക്ക് ചെയ്‌ത വ്യക്തിയെ നിങ്ങൾക്ക് ഒരു ഗ്രൂപ്പിൽ ചേർക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ബ്ലോക്ക് ചെയ്ത ആളുടെ നമ്പർ ഉള്ള നിങ്ങളുടെ സുഹൃത്തിന്റെ സഹായം ഇതിന് ആവശ്യമാണ്. ഈ മ്യൂച്ച്യൽ ഫ്രണ്ടിന് നിങ്ങളെയും നിങ്ങൾ മെസേജ് അയക്കാൻ ശ്രമിക്കുന്ന കോൺടാക്റ്റിനെയും ചേർത്തുകൊണ്ട് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കാൻ കഴിയും. ഇത്തരത്തിൽ വാട്സ്ആപ്പിൽ നിങ്ങളെ ബ്ലോക്ക് ചെയ്ത ആളിന് മെസേജ് അയക്കാൻ നിങ്ങൾക്ക് സാധിക്കും. കൂടുതൽ സ്വകാര്യതയ്ക്ക് ഗ്രൂപ്പ് ഉണ്ടാക്കിയ ആളോട് നിങ്ങളെ അഡ്മിൻ ആക്കിയ ശേഷം ഗ്രൂപ്പിൽ നിന്നും പുറത്ത് പോകാൻ ആവശ്യപ്പെടാം.


Click it and Unblock the Notifications