ആൻഡ്രോയിഡ് ഫോണുകളിൽ നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കുന്നതെങ്ങനെ

|

സ്മാർട്ട്ഫോൺ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ഇന്ന് ആൻഡ്രോയിഡിനോളം ജനപ്രീതിയുള്ള മറ്റൊരു ഒഎസ് ഇല്ല. എല്ലാ നിലവാരത്തിലുള്ള ഫോണുകൾക്കും കമ്പനി ഒഎസ് നൽകുന്നുണ്ട് എന്നതുകൊണ്ട് എല്ലാ വിഭാഗം ആളുകളിലേക്കും ആൻഡ്രോയിഡ് എളുപ്പത്തിൽ എത്തിച്ചേർന്നു. എല്ലാതരം ആളുകൾക്കും വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലാണ് ആൻഡ്രോയിഡിന് അടിസ്ഥാന ഡിസൈൻ, ഇതിൽ ഡിവൈസിന്റെ സമ്പൂർണ നിയന്ത്രണവും ഉപയോക്താവിന് തന്നെയാണ്.

ആൻഡ്രോയിഡ്

ആൻഡ്രോയിഡ് ഡിവൈസുകൾ ഉപയോഗിക്കുന്ന ആളുകൾ ശരാശരി 15 മുതൽ 25 വരെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നവരായിരിക്കും. ഈ ആപ്പുകളിൽ നിന്നെല്ലാമുള്ള നോട്ടിഫിക്കേഷൻ പലപ്പോഴും ശല്യമായി മാറാറുണ്ട്. ഇത്തരം നോട്ടിഫിക്കേഷനുകളെ നിയന്ത്രിക്കാൻ ഉപയോക്താവിന് സൌകര്യമൊരുക്കിയിരിക്കുകയാണ് ആൻഡ്രോയിഡ്. ഏത് ആപ്പിലെയും നോട്ടിഫിക്കേഷനുകൾ ഉപയോക്താവിന് കസ്റ്റമൈസ് ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് ഈ സവിശേഷത നൽകിയിരിക്കുന്നത്.

കൂടുതൽ വായിക്കുക: ഫേസ്ബുക്ക് മെസഞ്ചറിൽ നിങ്ങൾക്ക് തനിയെ ഇല്ലാതാകുന്ന മെസേജുകൾ അയക്കാംകൂടുതൽ വായിക്കുക: ഫേസ്ബുക്ക് മെസഞ്ചറിൽ നിങ്ങൾക്ക് തനിയെ ഇല്ലാതാകുന്ന മെസേജുകൾ അയക്കാം

ആപ്പ്

ആൻഡ്രോയിഡിലെ ആപ്പുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കുന്നതിന് ലളിതമായ ചില മാർഗങ്ങളുണ്ട്. ഈ സംവിധാനം പ്രത്യേക സമയത്തേക്ക് നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്ത് ഇടാൻ സഹായിക്കും. തിരഞ്ഞെടുക്കുന്ന ആപ്പുകളിലെ നോട്ടിഫിക്കേഷനുകൾ നിശ്ചിത സമയത്തേക്ക് മ്യൂട്ട് ചെയ്തിടാനുള്ള സംവിധാനത്തിലൂടെ ഉപയോക്താവ് തിരഞ്ഞെടുക്കുന്ന സമയത്ത് യാതൊരു വിധ ശല്യങ്ങളും ഉണ്ടാവുന്നില്ല. ആൻഡ്രോയിഡിൽ നോട്ടിഫിക്കേഷൻ മ്യൂട്ട് ചെയ്തിടുന്നത് എങ്ങനെയെന്ന് നോക്കാം.

ഘട്ടം
 

ഘട്ടം 1: ആദ്യം പ്ലേ സ്റ്റോറിലേക്ക് പോയി നിങ്ങളുടെ ആൻഡ്രോയിഡ് ഡിവൈസിൽ 'ഫിൽട്ടർബോക്സ്' അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.

ഘട്ടം 2: ഫിൾട്ടർബോക്സ് ഇൻസ്റ്റാൾ ചെയ്ത ശേഷം, അപ്ലിക്കേഷന് 'നോട്ടിഫിക്കേഷൻ ആക്സസ്' പെർമിഷൻ നൽകുക.

ഘട്ടം 3: എല്ലാ നോട്ടിഫിക്കേഷനുകളും സ്ക്രീനിൽ കാണും

ഘട്ടം 4: 'ഫിൽട്ടർ' ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

ഘട്ടം 5: മറ്റൊരു അപ്ലിക്കേഷൻ ചേർക്കാൻ '+' ഐക്കണിൽ ക്ലിക്കുചെയ്യുക.

കൂടുതൽ വായിക്കുക: നിങ്ങൾ ഫോണും ലാപ്ടോപ്പും എത്രസമയം ഉപയോഗിച്ചുവെന്ന് അറിയാനുള്ള വഴി ഇതാണ്കൂടുതൽ വായിക്കുക: നിങ്ങൾ ഫോണും ലാപ്ടോപ്പും എത്രസമയം ഉപയോഗിച്ചുവെന്ന് അറിയാനുള്ള വഴി ഇതാണ്

ഫ്രം ആപ്പ്

ഘട്ടം 6: പുതിയ റൂളിന് ഒരു പേര് നൽകുക. 'ഫ്രം ആപ്പ്' എന്ന ഓപ്ഷന് കീഴിൽ നിന്ന് ആവശ്യമായ ആപ്ലിക്കേഷൻ തിരഞ്ഞെടുത്ത് നോട്ടിഫിക്കേഷൻ മ്യൂട്ട് ചെയ്യേണ്ട സമയം തിരഞ്ഞെടുക്കുക.

ഘട്ടം 7: ടെക്സ്റ്റ് വഴിയുള്ള നോട്ടഫിക്കേഷൻ മ്യൂട്ട് ചെയ്യാനോ ഒഴിവാക്കാനോ 'കണ്ടെയിൻ ടെക്സ്റ്റ്' ടാപ്പുചെയ്യുക.

ഘട്ടം 8: ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ, വാട്ട്‌സ്ആപ്പ് നോട്ടിഫിക്കേഷൻ മുതലായവയിൽ അടക്കം 'മ്യൂട്ട്', 'ഡിസ്മിസ്', 'പോസ്റ്റ്പോൺ' എന്നിവയിൽ ആവശ്യമായവ തിരഞ്ഞെടുക്കാൻ സാധിക്കും.

 

ശല്യം

നിങ്ങൾക്ക് ശല്യമായി തോന്നുന്ന ആപ്പ് നോട്ടിഫിക്കേഷനുക8 ഒഴിവാക്കാനും പ്രത്യേക സമയത്ത് നോട്ടിഫിക്കേഷനുകൾ വരുന്നത് തടയാനുമെന്നാം ഈ വഴിയിലൂടെ സാധിക്കും. എളുപ്പത്തിൽ ലഭിക്കുന്ന ഫിൽട്ടർബോക്സ് ആപ്പ് സുരക്ഷിതമാണ്. ഈ ആപ്പ് പ്ലേസ്റ്റോർ വഴി തന്നെ ഇൻസ്റ്റാൾ ചെയ്യുക. മറ്റ് സൈറ്റുകളിൽ നിന്ന് ഏതൊരു ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതും സുരക്ഷിതമല്ല.

കൂടുതൽ വായിക്കുക: നെറ്റ്ഫ്ലിക്സിൽ സിനിമകൾ ഓഫ്‌ലൈൻ ഡൌൺലോഡ് ചെയ്യുന്നതെങ്ങനെകൂടുതൽ വായിക്കുക: നെറ്റ്ഫ്ലിക്സിൽ സിനിമകൾ ഓഫ്‌ലൈൻ ഡൌൺലോഡ് ചെയ്യുന്നതെങ്ങനെ

Best Mobiles in India

English summary
Today Android has become the most popularly used mobile operating system than any other operating system. Android offers tons of special features and customization options. On average, 15-20 applications are installed by Android users on their smartphones. The major issue with the installed apps is that they send lots of notifications.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X