സാംസങ് സ്മാർട്ട്‌ഫോണുകളിൽ സ്പ്ലിറ്റ് സ്ക്രീൻ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?

|

സ്മാർട്ട്ഫോൺ ഒഎസുകളിൽ ലോകത്ത് ആൻഡ്രോയിഡിനെയും ഐഒഎസിനെയും മറികടക്കാൻ മറ്റൊന്നിനും ഇതുവരെ സാധിച്ചിട്ടില്ല. ഇതിൽ ഗൂഗിളിന്റ ആൻഡ്രോയിഡാണ് ഏറ്റവും ജനപ്രീതിയുള്ള ഓപ്പറേറ്റിങ് സിസ്റ്റം. നിരവധി തേർഡ് പാർട്ടി ആപ്പുകളുടെ ലഭ്യതയും സവിശേഷതകളും കാരണമാണ് ആൻഡ്രോയിഡ് ഒഎസ് ജനപ്രീതി നേടിയത്. ബജറ്റ് സ്മാർട്ട്‌ഫോണുകളുടെ വിപണിയിൽ ആധിപത്യം പുലർത്തുന്ന ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾക്കൊപ്പം ആൻഡ്രോയിഡിനെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്ന ഒരു ബ്രാന്റാണ് സാംസങ്.

സാംസങ്

മികച്ച പെർഫോമൻസും ന്യായമായ വിലയും കാരണം ജനപ്രീതി നേടിയ സാംസങ് സ്മാർട്ട്‌ഫോണുകൾ ആൻഡ്രോയിഡ് ഒഎസ് ബേസ്ഡ് കസ്റ്റം വൺ യുഐ സ്‌കിൻ ഓവർലേയിലാണ് പ്രവർത്തിക്കുന്നത്. ബ്രാൻഡ് ഇതിനകം തന്നെ നിരവധി സ്മാർട്ട്‌ഫോണുകളിൽ ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3.0 അപ്‌ഡേറ്റ് നൽകിയിട്ടുണ്ട്. കമ്പനിയുടെ നിരവധി സ്മാർട്ട്‌ഫോണുകൾ ഇപ്പോഴും ആൻഡ്രോയിഡ് 10, ആൻഡ്രോയിഡ് പൈ ഒഎസ് എന്നിവയിൽ പ്രവർത്തിക്കുന്നു.

കൂടുതൽ വായിക്കുക: രാത്രി മുഴുവൻ ഫോൺ ചാർജ് ചെയ്താൽ സംഭവിക്കുന്നതെന്ത്? അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: രാത്രി മുഴുവൻ ഫോൺ ചാർജ് ചെയ്താൽ സംഭവിക്കുന്നതെന്ത്? അറിയേണ്ടതെല്ലാം

സ്പ്ലിറ്റ് സ്ക്രീൻ

സാംസങ് സ്മാർട്ട്‌ഫോണുകളിൽ നിരവധി മികച്ച സവിശേഷതകൾ കാണാം. ഇത്തരം സവിശേഷതകളിലൊന്നാണ് സ്പ്ലിറ്റ് സ്ക്രീൻ ഫീച്ചർ. ആൻഡ്രോയിഡ് പൈയിലും അതിന് മുകളിലും പ്രവർത്തിക്കുന്ന എല്ലാ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിലും ഈ ഫീച്ചർ സാധാരണയായി ലഭ്യമാകുന്നുണ്ട്. നിങ്ങളുടെ സാംസങ് സ്മാർട്ട്‌ഫോണുകളിൽ ഈ ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെ എന്നാണ് നമ്മളിന്ന് പരിശോധിക്കുന്നത്. വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നതും എന്നാൽ ഏറെ ഉപകാരപ്രദവുമായ ഫീച്ചറാണ് ഇത്.

സാംസങ് സ്മാർട്ട്‌ഫോണുകളിൽ സ്‌ക്രീൻ സ്പ്ലിറ്റ് ചെയ്യാം

സാംസങ് സ്മാർട്ട്‌ഫോണുകളിൽ സ്‌ക്രീൻ സ്പ്ലിറ്റ് ചെയ്യാം

ഘട്ടം 1: സാംസങ് സ്മാർട്ട്‌ഫോണുകൾ സ്‌പ്ലിറ്റ് സ്‌ക്രീൻ ഫോർമാറ്റിൽ ഉപയോഗിക്കേണ്ട ആപ്പുകളിൽ ഒന്ന് ഓപ്പൺ ചെയ്തതിന് ശേഷം റീസന്റ് ആപ്പ് വിൻഡോ ഓപ്പൺ ചെയ്യുക.

ഘട്ടം 2: റീസന്റ് ടാബ് പേജ് ഓപ്പൺ ചെയ്ത് വന്നാൽ പ്രവർത്തിക്കുന്ന ആപ്പുകളുടെ ലിസ്റ്റ് കാണാൻ കഴിയും. ഇതിൽ ആവശ്യമുള്ള ആപ്പ് തിരഞ്ഞെടുക്കുക.

ഘട്ടം 3: 'റീസന്റ് ടാബ് പേജിന്റെ മുകളിൽ നിന്ന് അപ്ലിക്കേഷന്റെ ഐക്കണിൽ ക്ലിക്കുചെയ്‌ത് 'സ്‌പ്ലിറ്റ് സ്‌ക്രീൻ' ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 4: ഹോം പേജിൽ എവിടെ വേണമെങ്കിലും കൊണ്ടുവെക്കാനും വലിപ്പം ക്രമീകരിക്കാനും സാധിക്കുന്ന വിധത്തിലാണ് ഈ ഫീച്ചർ നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: വോഡഫോണിലെ കസ്റ്റമർ കെയർ കോളുകൾ ശല്യമാകുന്നുവോ, ഇത്തരം കോളുകൾ ബ്ലോക്ക് ചെയ്യാംകൂടുതൽ വായിക്കുക: വോഡഫോണിലെ കസ്റ്റമർ കെയർ കോളുകൾ ശല്യമാകുന്നുവോ, ഇത്തരം കോളുകൾ ബ്ലോക്ക് ചെയ്യാം

രണ്ട് ആപ്പുകൾ

ഒരേ സമയം തന്നെ സ്ക്രീനിൽ രണ്ട് ആപ്പുകൾ കൊണ്ടുവരാൻ സഹായിക്കുന്ന ഫീച്ചറാണ് സ്പ്ലിറ്റ് സ്ക്രീൻ. ഈ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്നത് സമാനമായി രണ്ട് ആപ്പുകൾ ഒരേ സമയം ഉപയോഗിക്കാം. ചില കാര്യങ്ങൾക്ക് ഇത്തരത്തിൽ രണ്ട് സ്ക്രീനുകളിലായി ആപ്പുകൾ ഉപയോഗിക്കേണ്ടി വരും. ഈ അവസരങ്ങളിൽ ഏറെ ഉപയോഗപ്പെടുന്ന ഫീച്ചറാണ് ഇത്. കമ്പ്യൂട്ടറുകളിൽ രണ്ട് ടാബുകൾ ഉപയോഗിക്കുന്നത് പോലെ എളുപ്പമാണ് സ്പ്ലിറ്റ് സ്ക്രീനിൽ ഫോൺ ഉപയോഗിക്കുന്നത്.

Best Mobiles in India

English summary
You can see many great features in Samsung smartphones. One such feature is the split screen feature.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X