കൊറോണ വൈറസ് കോളർ ട്യൂൺ എളുപ്പം ഓഫ് ചെയ്യാം

|

കൊറോണ വൈറസ് വ്യാപനം കുറഞ്ഞ് വരികയാണ്. ഇന്ത്യ അടക്കം എല്ലാ രാജ്യങ്ങളും വാക്സിനേഷൻ സജീവമായി നടത്തുന്നുണ്ട്. എന്നാൽ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നത് നമ്മുടെ കോളർ ട്യൂണുകൾക്കാണ്. സർക്കാരിന്റെ ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ അടങ്ങുന്ന കോളർ ട്യൂൺ കേട്ട് മടുത്തിരിക്കുന്നവരാണ് നമ്മളിൽ മിക്കവരും. മാസ്ക് ധരിക്കാനും മറ്റ് കൊറോണ പ്രതിരോധ കാര്യങ്ങളും വിശദമാക്കുന്നതാണ്. ഇന്ത്യയിലെ എല്ലാ ടെലിക്കോം കമ്പനികളും ഈ കോളർ ട്യൂൺ പ്ലേ ചെയ്യുന്നുണ്ട്. ഇത് ഒഴിവാക്കേണ്ടത് എങ്ങനെയാണ് എന്ന് നോക്കാം.

 

കൊറോണ വൈറസ്

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് നിങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ വിശദമാക്കുന്ന ചുമയുടെ ശബ്ദവും ആരംഭിക്കുന്ന ഡയലർ ടോണായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഇപ്പോൾ വാക്സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടി കൂട്ടിച്ചേർത്ത് ഇത് പരിഷ്കരിച്ചു. ചില ഓപ്പറേറ്റർമാർ അമിതാബ് ബച്ചന്റെ ശബ്ദത്തിൽ കൊറോണ വൈറസ് കോളർ ട്യൂൺ പ്ലേ ചെയ്യുന്നുണ്ട്. ആരെയെങ്കിലും അത്യാവശ്യ കാര്യത്തിന് വിളിക്കുമ്പോൾ കയറി വരുന്ന ഈ കോളർ ട്യൂൺ വലിയ ശല്യം തന്നെയാണ്. പല ആളുകളും ഇത് എങ്ങനെ ഒഴിവാക്കാമെന്ന് ഇന്റർനെറ്റിലും മറ്റും അന്വേഷിക്കുന്നുണ്ട്.

എയർടെൽ, വോഡഫോൺ, ജിയോ, ബിഎസ്എൻഎൽ

ഒരാളെ അത്യാവശ്യമായി വിളിക്കുമ്പോൾ റിങ് ചെയ്യുന്നതിന് മുമ്പുള്ള കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങൾ പറയുന്നത് വലിയ ശല്യം തന്നെയാണ്. അടിയന്തിര സാഹചര്യങ്ങളിൽ ഇത് കുഴപ്പമായേക്കും. ഈ ശല്യപ്പെടുത്തുന്ന കൊറോണ വൈറസ് കോളർ ട്യൂൺ നിർത്താനുള്ള വഴികൾ ധാരാളം ഉണ്ട്. എയർടെൽ, വോഡഫോൺ, ജിയോ, ബിഎസ്എൻഎൽ എന്നിവയിൽ നിങ്ങൾക്ക് കൊവിഡുമായി ബന്ധപ്പെട്ട കോളർ ട്യൂൺ ഓഫ് ചെയ്യാൻ സാധിക്കും. ഇത് വിശദമായി നോക്കാം.

എയർടെൽ, വിഐ നമ്പറുകളിൽ കൊറോണ വൈറസ് കോളർ ട്യൂൺ ഓഫ് ചെയ്യാം
 

എയർടെൽ, വിഐ നമ്പറുകളിൽ കൊറോണ വൈറസ് കോളർ ട്യൂൺ ഓഫ് ചെയ്യാം

എയർടെൽ, വോഡഫോൺ നമ്പറുകളിൽ കൊറോണ വൈറസ് കോളർ ട്യൂൺ എങ്ങനെയാണ് ഓഫ് ചെയ്യുന്നത് എന്ന കാര്യമാണ് നമ്മൾ ആദ്യം നോക്കുന്നത്. ഈ ടെലിക്കോം കമ്പനികളുടെ ഉപയോക്താക്കൾക്ക് കോവിഡ് കോളർ ട്യൂൺ റദ്ദാക്കൽ അഭ്യർത്ഥന അയയ്ക്കുന്നതിന് ഒരു പ്രത്യേക നമ്പർ ഉണ്ട്. ഇത് നോക്കാം.

• എയർടെൽ ഉപയോക്താക്കൾ ഫോണിന്റെ ഡയലറിൽ നിന്ന് *646 *224# ഡയൽ ചെയ്യണം. നിങ്ങൾ ഈ നമ്പർ ഡയൽ ചെയ്തുകഴിഞ്ഞാൽ, ക്യാൻസൽ അഭ്യർത്ഥന സമർപ്പിക്കുന്നതിന് കീപാഡിൽ നിന്ന് "1" അമർത്തുക.

• നിങ്ങൾ ഒരു വോഡഫോൺ ഉപയോക്താവാണെങ്കിൽ, ക്യാൻസൽ അഭ്യർത്ഥന ടെക്റ്റ് ആയി വേണം അയക്കാൻ. "CANCT" എന്ന് ടൈപ്പ് ചെയ്ത് 144 ലേക്ക് അയയ്ക്കണം. കോവിഡ് കോളർ ട്യൂൺ റദ്ദാക്കി എന്ന സ്ഥിരീകരണവും നിങ്ങൾക്ക് ലഭിക്കും.

ജിയോ, ബിഎസ്എൻഎൽ നമ്പറുകളിൽ കോവിഡ് കോളർ ട്യൂൺ ഓഫ് ചെയ്യാം

ജിയോ, ബിഎസ്എൻഎൽ നമ്പറുകളിൽ കോവിഡ് കോളർ ട്യൂൺ ഓഫ് ചെയ്യാം

എയർടെൽ വോഡഫോൺ എന്നിവയിൽ ചെയ്തത് പോലെ വളരെ എളുപ്പത്തിൽ കൊറോണ വൈറസ് കോളർ ട്യൂൺ നിങ്ങൾക്ക് ഓഫ് ചെയ്ത് വയ്ക്കാൻ സാധിക്കും. ഇത് എങ്ങനെയാണഅ എന്ന് നോക്കാം.

• നിങ്ങൾ ജിയോ നമ്പർ ഉപയോഗിക്കുന്ന ആളാണെങ്കിൽ "STOP" എന്ന് മെസേജിൽ ടൈപ്പുചെയ്ത് 155223 എന്ന നമ്പറിലേക്ക് അയയ്ക്കുക. റിക്വസ്റ്റ് പ്രോസസ്സ് ചെയ്തുകഴിഞ്ഞാൽ കൊവിഡ് കോളർ ട്യൂൺ ഓഫ് ആകും.

• ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കുള്ള നമ്പർ 56700 അതല്ലെങ്കിൽ 5699 ആണ്. ശല്യപ്പെടുത്തുന്ന കൊവിഡ് 19 കോളർ ട്യൂൺ ക്യാൻസൽ ചെയ്യുന്നതിന് മുകളിൽ പറഞ്ഞ ഏതെങ്കിലും നമ്പറുകളിലേക്ക് നിങ്ങൾ "UNSUB" എന്ന് മെസേജ് അയക്കുക.

കോൾ വിളിക്കുമ്പോഴും കൊവിഡ് സംബന്ധിച്ച ഓഡിയോ ഒഴിവാക്കാം

കോൾ വിളിക്കുമ്പോഴും കൊവിഡ് സംബന്ധിച്ച ഓഡിയോ ഒഴിവാക്കാം

എയർടെൽ, ജിയോ, വോഡഫോൺ, ബിഎസ്എൻഎൽ എന്നീ നമ്പറുകളിലെ കോവിഡ് കോളർ ട്യൂൺ എപ്പോഴത്തേക്കുമായി ഓഫ് ചെയ്യാനുള്ല വഴിയാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. ഇത് ചെയ്യാതെ തന്നെ ഓരോ കോളിലും വരുന്ന കൊവിഡ് കോളർ ട്യൂണുകൾ നിങ്ങൾക്ക് ഒഴിവാക്കാം. കോളുകളിലേക്ക് നേരിട്ട് കണക്ട് ചെയ്യാൻ ഇതിലൂടെ സാധിക്കും.

• നിങ്ങൾ ഏതെങ്കിലും നമ്പർ ഡയൽ ചെയ്ത് ഒരു കോൾ ചെയ്തുകഴിഞ്ഞാൽ, കോവിഡ് കോളർ ട്യൂൺ കേട്ടാലുടൻ "#" കീ അമർത്തുക. നിങ്ങൾക്ക് ഏതെങ്കിലും കീ അമർത്തിയും ചിലപ്പോഴൊക്കെ ഇത് ഓഫ് ചെയ്യാൻ കഴിയും. * ഒഴികെ ഏത് കീ വേണമെങ്കിലും അമർത്താം.

Most Read Articles
Best Mobiles in India

English summary
Caller tune containing the message related to the corona virus is often a nuisance. Jio, Airtel, Vi and BSNL users can easily stop this.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X