വോഡഫോണിലെ കസ്റ്റമർ കെയർ കോളുകൾ ശല്യമാകുന്നുവോ, ഇത്തരം കോളുകൾ ബ്ലോക്ക് ചെയ്യാം

|

ടെലിമാർക്കറ്റർമാരിൽ നിന്നുള്ള എല്ലാ സ്പാം കോളുകളും മെസേജുകളും പലപ്പോഴും നമുക്ക് ശല്യമായി മാറാറുണ്ട്. ഇത്തരം സ്പാം കോളുകൾക്കും മെസേജുകൾക്കുമായി ട്രായ് നിരവധി നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നമ്മൾക്ക് ശല്യമാവുന്ന രീതിയിൽ ഇത് തുടരുന്നുണ്ട്. എല്ലാ ടെലികോം ഓപ്പറേറ്റർമാരും ടെലിമാർക്കറ്റർമാരിൽ നിന്നുള്ള സ്പാം കോളുകളും മെസേജുകളും ബ്ലോക്ക് ചെയ്യാൻ നിരവധി സംവിധാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഡോൺ നോട്ട് ഡിസ്റ്റർബ് (ഡിഎൻ‌ഡി) എന്ന സേവനാണ്. ഏറെ സഹായകരമായ ഒരു സംവിധാനമാണ് ഇത്.

DND സേവനങ്ങൾ

നമുക്ക് ശല്യമുണ്ടാക്കുന്ന കോളുകൾ ബ്ലോക്ക് ചെയ്യാൻ DND സേവനങ്ങൾ നമ്മളെ സഹായിക്കും. ഡിഎൻഡി സേവനങ്ങൾ ആക്ടിവേറ്റ് ചെയ്യാൻ എളുപ്പം സാധിക്കും. ഓരോ ടെലിക്കോം ഓപ്പറേറ്റർ‌മാരും വ്യത്യസ്ത രീതിയിലാണ് ഡിഎൻഡി സേവനങ്ങൾ ആക്ടിവേറ്റ് ചെയ്യാനുള്ള സംവിധാനങ്ങൾ നൽകുന്നത്. ഇതിൽ വിഐ(വോഡഫോൺ-ഐഡിയ) ഉപയോക്താക്കൾക്ക് ഡിഎൻഡി സേവനങ്ങൾ ആക്ടിവേറ്റ് ചെയ്യാനുള്ള വഴിയാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

കൂടുതൽ വായിക്കുക: ഐഡിബിഐ ഫാസ്റ്റ്ടാഗ് ഓൺ‌ലൈനായി റീചാർജ് ചെയ്യുന്നതെങ്ങനെകൂടുതൽ വായിക്കുക: ഐഡിബിഐ ഫാസ്റ്റ്ടാഗ് ഓൺ‌ലൈനായി റീചാർജ് ചെയ്യുന്നതെങ്ങനെ

വെബ്‌സൈറ്റ്

വിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.myvi.in/dnd സന്ദർശിക്കുക. ഈ വെബ്സൈറ്റിൽ നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക. നിങ്ങൾ നൽകിയ നമ്പരിലേക്ക് ഒരു ഒടിപി മെസേജായി വരും. ഈ ഒടിപി വെബ്സൈറ്റിൽ നൽകുക. ലോഗിൻ ചെയ്ത് കഴിഞ്ഞാൽ ഡി‌എൻ‌ഡി ഹിസ്റ്ററി പരിശോധിക്കാനും അക്ടിവേറ്റ് ചെയ്യാനും ഉപയോക്താക്കൾ‌ക്ക് https://pref.vilpower.in/vodafone/ എന്ന വെബ്സൈറ്റിൽ കയറിയാൽ മതി. മൊബൈൽ നമ്പരും ഒടിപിയും ഉപയോഗിച്ചാണ് ഇതിലും ലോഗിൻ ചെയ്യേണ്ടത്.

കോളുകളും മെസേജുകളും

ഡിഎൻഡിയിലൂടെ കോളുകളും മെസേജുകളും പൂർണ്ണമായും തടയുന്നതിനും ഭാഗികമായി തടയുന്നതിനും ഉപയോക്താക്കൾക്ക് ഓപ്ഷനുകൾ ഉണ്ട്. 1909 ലേക്ക് (ടോൾ ഫ്രീ) വിളിച്ചാൽ ഡിഎൻഡി സേവനം ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും. കോളിൽ പറയുന്ന നിർദേശങ്ങൾ പാലിച്ചാൽ ഡിഎൻഡി സേവനം ആക്ടിവേറ്റ് ആവും. ഉപയോക്താക്കൾക്ക് വിഐ ആപ്ലിക്കേഷൻ വഴിയും ഡിഎൻഡി ഓപ്ഷൻ ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും. ട്രായ് ആപ്പ് 2.0 ഉപയോഗിച്ചും ഇത് ചെയ്യാം. നിങ്ങളുടെ നമ്പരിൽ ഡി‌എൻ‌ഡി ഓപ്ഷൻ ആക്ടിവേറ്റ് ആണോ എന്ന് പരിശോധിക്കാനും ആപ്പുകളിലൂടെ സാധിക്കും.

കൂടുതൽ വായിക്കുക: സിഗ്നൽ ആപ്പിൽ ചാറ്റ് ഹൈഡ് ചെയ്യുന്നതെങ്ങനെകൂടുതൽ വായിക്കുക: സിഗ്നൽ ആപ്പിൽ ചാറ്റ് ഹൈഡ് ചെയ്യുന്നതെങ്ങനെ

ടെലിക്കോം വിപണി

വിഐ നിലവിൽ ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഏറ്റവും മികച്ച ഓഫറുകൾ നൽകുന്ന ടെലിക്കോം കമ്പനിയാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഡബിൾ ഡാറ്റ ഓഫറാണ്. വിഐയുടെ ഈ ഓഫർ ചില പ്ലാനുകളിൽ ഇരട്ടി ഡാറ്റ നൽകുന്നു. രണ്ട് ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകളിലാണ് ഇരട്ടി ഡാറ്റ ലഭിക്കുന്നത്. ഈ ഡബിൾ ഡാറ്റ ഓഫർ ദിവസേന രണ്ട് ജിബി ഡാറ്റ നൽകിയിരുന്ന പ്ലാനുകളിൽ ദിവസവും നാല് ജിബി ഡാറ്റ ലഭ്യമാക്കുന്നു. ഇത്തരത്തിൽ നിരവധി ആകർഷകമായ ഓഫറുകളും പ്ലാനുകളുമാണ് വിഐ ഇന്ന് ഉപയോക്താക്കൾക്ക് നൽകുന്നത്.

Best Mobiles in India

English summary
All the spam calls and messages from telemarketers often become annoying to us. We are looking at ways to avoid such calls on the VI network.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X