ആരെങ്കിലും നമ്മളെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ആഡ് ചെയ്യുന്നത് തടയുന്നതെങ്ങനെ

|

ജനപ്രീയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് ആകർഷകമായ സവിശേഷതകൾ കൊണ്ട് സമാനമായ മറ്റ് ആപ്പുകളെ പിന്നിലാക്കി മുന്നേറുകയാണ്. പ്രൈവസി വിവാദവും മറ്റം തളർത്തിയെങ്കിലും എല്ലാറ്റിനെയും അതിജീവിച്ച് വാട്സ്ആപ്പ് വരുന്നതിന് കാരണം ഇതൊരു ശീലമായി ആളുകൾക്കിടയിൽ മാറിയിട്ടുണ്ട് എന്നത് തന്നെയാണ്. വാട്സ്ആപ്പ് ഉപയോഗിക്കുന്ന ആളുകൾ എല്ലാവരും ഏതെങ്കിലുമൊക്കെ ഗ്രൂപ്പുകളിൽ ഉണ്ടായിരിക്കും. ഗ്രൂപ്പുകളിൽ ചേരാനും അവ നിയന്ത്രിക്കാനുമെല്ലാം നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് നൽകുന്നുമുണ്ട്.

 

വാട്സ്ആപ്പ്

വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് പലപ്പോഴും ശല്യമായി തോന്നുന്ന കാര്യവും ഗ്രൂപ്പുകൾ തന്നെയാണ്. ആരെങ്കിലുമൊക്കെ നമ്മളെ പല ഗ്രൂപ്പുകളിലും ചേർക്കാറുണ്ട്. നമുക്ക് ഒട്ടും താല്പര്യമില്ലാത്ത ഗ്രൂപ്പുകൾ ആയിരിക്കും ഇവ. ഇത്തരം സന്ദർഭങ്ങളിൽ നമ്മളെ ഗ്രൂപ്പുകളിലേക്ക് ചേർക്കാൻ ആളുകളെ അനുവദിക്കാത്ത ഫീച്ചർ വേണമെന്ന് പലരും കരുതിയിട്ടുണ്ടാകും. ഇത്തരമൊരു ഫീച്ചർ വാട്സ്ആപ്പ് നൽകുന്നുണ്ട്. അധികം ആരും ഉപയോഗിക്കാത്ത സവിശേഷത കൂടിയാണ് ഇത്.

ടോക്കിയോ ഒളിമ്പിക്സ് സൌജന്യമായി കാണാവുന്ന ചാനലുകളും അവയുടെ നമ്പരുകളുംടോക്കിയോ ഒളിമ്പിക്സ് സൌജന്യമായി കാണാവുന്ന ചാനലുകളും അവയുടെ നമ്പരുകളും

വാട്സ്ആപ്പ് ഗ്രൂപ്പുകൾ

നിങ്ങൾക്ക് അറിയാത്ത ആളുകൾ നിങ്ങളെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചേർക്കുന്നത് തടയാൻ വഴികൾ ഉണ്ട്. നിങ്ങളുടെ വാട്സ്ആപ്പ് അക്കൌണ്ടിലെ പ്രൈവസി വിഭാഗത്തിൽ നിങ്ങൾക്ക് ഇത് സെറ്റ് ചെയ്യാൻ സാധിക്കും. ഈ സെറ്റിങ്സ് നിങ്ങളെ ആർക്കൊക്കെ ഗ്രൂപ്പുകളിൽ ചേർക്കാമെന്ന കാര്യം കസ്റ്റമൈസ് ചെയ്യാൻ സഹായിക്കുന്നു. സാധാരണ നിലയിൽ ആ സെറ്റിങ്സ് ഡീഫോൾട്ടായി എല്ലാവർക്കും നിങ്ങളെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചേർക്കാൻ സാധിക്കുന്ന വിധത്തിൽ ആയിരിക്കും ഉണ്ടാവുക. ഇത് മാറ്റി നിങ്ങൾക്ക് ആരെങ്കിലുമൊക്കെ നിങ്ങളെ ഗ്രൂപ്പിൽ ചേർക്കുന്ന അവസ്ഥ ഒഴിവാക്കാം.

ഡീഫോൾട്ട്
 

ഡീഫോൾട്ടായി എല്ലാവർക്കും നിങ്ങളെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചേർക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഓപ്ഷനാണ് ഉണ്ടാകാറുള്ളത്. ഇതിലൂടെ നിങ്ങളുടെ ഫോൺ നമ്പറുള്ള ആർക്കും നിങ്ങളെ ഗ്രൂപ്പുകളിലേക്ക് ചേർക്കാൻ കഴിയും. നിങ്ങൾ സെറ്റിങ്സ് മാറ്റിയാൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് മാത്രമേ നിങ്ങളെ ഗ്രൂപ്പുകളിൽ ചേർക്കാൻ സാധിക്കുകയുള്ളു. ഇതിൽ ഓൾ, മൈകോൺടാക്ട്സ്, മൈ കോൺടാക്സ് എക്സപ്റ്റ് എന്നീ ഓപ്ഷനുകളാണ് ഉള്ളത്. നിങ്ങൾ ഈ സെറ്റിങ്സിൽ മാറ്റം വരുത്തിയാലും ഗ്രൂപ്പ് അഡ്മിനുകൾക്ക് നിങ്ങൾക്ക് ഇൻവൈറ്റ് ലിങ്കുകൾ അയയ്ക്കാനും ഗ്രൂപ്പുകളിൽ ചേരാൻ നിങ്ങളെ പ്രേരിപ്പിക്കാനും കഴിയും.

എടിഎം കാർഡുപോലുള്ള ആധാർ കാർഡ് ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രംഎടിഎം കാർഡുപോലുള്ള ആധാർ കാർഡ് ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

വാട്സ്ആപ്പ്

നിങ്ങളെ ആർക്കൊക്കെ ഗ്രൂപ്പുകളിലേക്ക് ചേർക്കാം എന്ന് തിരഞ്ഞെടുക്കാൻ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്താൽ മതി.

• വാട്സ്ആപ്പ് തുറക്കുക, സ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക.

• സെറ്റിങ്സ് ഓപ്ഷനിൽ ക്ലിക്കുചെയ്‌ത് അക്കൗണ്ട് ടാപ്പുചെയ്യുക.

• പ്രൈവസി> ഗ്രൂപ്പ്സ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഡിഫോൾട്ട് സെറ്റിങ്സ് 'എവരിവൺ' എന്നായിരിക്കും ഉണ്ടാവുക.

• ഇതിൽ നിങ്ങൾക്ക് മൂന്ന് ഓപ്ഷനുകളിൽ നിന്ന് വേണ്ടത് തിരഞ്ഞെടുക്കാം - എവരിവൺ, മൈ കോൺടാക്റ്റ്സ്, ‘മൈ കോൺടാക്ട്സ് എക്സപ്റ്റ് എന്നിവയാണ് ഈ ഓപ്ഷനുകൾ. ഇതിൽ ആവശ്യമുള്ളത് തിരഞ്ഞെടുക്കാം.

ഗ്രൂപ്പിൽ ചേർക്കാനുള്ള ഓപ്ഷൻ

നിങ്ങളുടെ ഫോൺ നമ്പറുള്ള ഏതൊരു ഉപയോക്താവിനെയും അനുമതിയില്ലാതെ നിങ്ങളെ ഒരു ഗ്രൂപ്പിൽ ചേർക്കാനുള്ള ഓപ്ഷൻ നൽകുന്നതാണ് എവരിവൺ ഓപ്ഷൻ. നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ നിങ്ങൾ സേവ് ചെയ്ത നമ്പറുകൾക്ക് മാത്രം നിങ്ങളെ ഗ്രൂപ്പുകളിൽ ചേർക്കാൻ സാധിക്കുന്ന ഓപ്ഷനാണ് മൈ കോൺടാക്റ്റ്' ഓപ്ഷൻ. മൈ കോൺടാക്റ്റ്സ് എക്സപ്റ്റ് ഓപ്ഷൻ കൂടുതൽ ഫിൽട്ടർ ചെയ്യാനും നിങ്ങളെ ഗ്രൂപ്പിൽ ചേർക്കാൻ അധികാരം വേണ്ട എന്ന് നിങ്ങൾക്ക് തോന്നുന്ന ആളുകളെ ഒഴിവാക്കാനും സഹായിക്കുന്നു.

ഗൂഗിൾ മീറ്റിൽ നിങ്ങളുടെ വീഡിയോയുടെ ബാഗ്രൌണ്ട് എളുപ്പം മാറ്റാംഗൂഗിൾ മീറ്റിൽ നിങ്ങളുടെ വീഡിയോയുടെ ബാഗ്രൌണ്ട് എളുപ്പം മാറ്റാം

Most Read Articles
Best Mobiles in India

English summary
You can control who can add you to WhatsApp groups. There is an option for this in WhatsApp Privacy Settings.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X