WhatsApp: വാട്സ്ആപ്പിൽ തലകീഴായി മെസേജ് ടൈപ്പ് ചെയ്യുന്നതെങ്ങനെ; അറിയേണ്ടതെല്ലാം

|

ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് സേവനമായ വാട്സ്ആപ്പിൽ നമ്മൾ ഉപയോഗിക്കാത്തതും നമുക്ക് അറിയാത്തതുമായ നിരവധി ഫീച്ചറുകൾ ഉണ്ട്. മെസേജുകൾ ടൈപ്പ് ചെയ്യുമ്പോൾ നിരവധി സ്റ്റൈലുകളും ഫോർമാറ്റുകളും പരീക്ഷിക്കാൻ വാട്സ്ആപ്പിലൂടെ (WhatsApp) സാധിക്കും. നിങ്ങൾ ടൈപ്പ് ചെയ്യുന്ന വാക്കുകൾ തലകുത്തനെ ആക്കാനുള്ള സംവിധാനവും ഇപ്പോഴുണ്ട്. മിറർ ഇമേജ് പോലെ തോന്നിപ്പിക്കുന്ന രീതിയിലാണ് ടെക്സ്റ്റ് തലകീഴായി വരുന്നത്.

 

വാട്സ്ആപ്പ്

വാട്സ്ആപ്പിൽ (WhatsApp) ടൈപ്പ് ചെയ്യുന്ന വാക്കുകൾ തലകീഴായി മാറ്റുന്നതിന് പ്രായോഗിക കാരണങ്ങളൊന്നുമില്ലെങ്കിലും ഇത് വളരെ രസകരമായ ഒരു ഫീച്ചറാണ്. നമ്മുടെ സുഹൃത്തുക്കൾ ഇത്തരം മെസേജുകൾ അയക്കുമ്പോൾ നമുക്കും അവ പരീക്ഷിക്കാൻ തോന്നും. ടെക്‌സ്‌റ്റ് വേഗത്തിൽ വായിക്കാതിരിക്കാനുള്ള ഒരു കുറുക്ക് വിദ്യ കൂടിയായി ഇത് ഉപയോഗിക്കാവുന്നതാണ്. നിങ്ങൾക്ക് ടൈപ്പ് ചെയ്യുന്ന ചെയ്യുന്ന വാക്കുകൾ തലകീഴായി കാണാനായി ചെയ്യേണ്ട കാര്യങ്ങളാണ് നമ്മളിന്ന് നോക്കുന്നത്.

ഈ വിലയിൽ ടെലഗ്രാം പ്രീമിയം നേടാം; ചെയ്യേണ്ടത് ഇത്ര മാത്രംഈ വിലയിൽ ടെലഗ്രാം പ്രീമിയം നേടാം; ചെയ്യേണ്ടത് ഇത്ര മാത്രം

തലകീഴായിട്ടുള്ള മെസേജുകൾ

സത്യത്തിൽ വാട്സ്ആപ്പിലൂടെ നേരിട്ട് തലകീഴായിട്ടുള്ള മെസേജുകൾ ടൈപ്പ് ചെയ്ത് അയക്കാൻ സാധിക്കില്ല. ഇതിനായി ഒരു തേർഡ് പാർട്ടി ആപ്പിന്റെ സഹായം ആവശ്യമാണ്. വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ഏത് ആപ്പിലും തലകീഴായ ടെക്സ്റ്റുകൾ അയക്കാൻ ഈ തേർഡ് പാർട്ടി ആപ്പിലൂടെ സാധിക്കും. നിങ്ങൾ ടൈപ്പ് ചെയ്യുന്ന ടെക്സ്റ്റ് മിറർ ഇമേജ് പോലെയാക്കി മാറ്റാൻ ഫ്ലിപ്പ് ടെക്സ്റ്റ് ആപ്പാണ് ഡൌൺലോഡ് ചെയ്യേണ്ടത്. എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കാം.

ഫ്ലിപ്പ് ടെക്സ്റ്റ്
 

• ആദ്യം, പ്ലേ സ്റ്റോറിൽ പോയി ഫ്ലിപ്പ് ടെക്സ്റ്റ് എന്ന് സെർച്ച് ചെയ്യുക. നിരവധി ഓപ്ഷനുകൾ കാണാം. ഇതിൽ നിങ്ങൾക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. ഫ്ലിപ്പ് ടെക്സ് എന്ന പേരിൽ തന്നെ നിരവധി ആപ്പുകൾ ഉണ്ട്.

• ആപ്പ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ ഓപ്പ് ചെയ്യുക

• ആപ്പ് ഓപ്പൺ ആയാൽ സ്‌ക്രീൻ വിവിധ ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നതായി കാണും

• ആദ്യ വിഭാഗത്തിൽ ടാപ്പ് ചെയ്‌ത് നിങ്ങൾക്ക് വേണ്ട വാക്കുകൾ ടൈപ്പ് ചെയ്യുക

ഒത്തിരി ഫോട്ടോകൾ ഒരുമിച്ച് എഡിറ്റ് ചെയ്യാം; ഐഒഎസ് 16ലെ അടിപൊളി ഫീച്ചർഒത്തിരി ഫോട്ടോകൾ ഒരുമിച്ച് എഡിറ്റ് ചെയ്യാം; ഐഒഎസ് 16ലെ അടിപൊളി ഫീച്ചർ

ചെയ്യേണ്ടത് ഇത്രമാത്രം

• നിങ്ങൾ മെസേജ് ടൈപ്പ് ചെയ്തതിന് ശേഷം താഴത്തെ ഭാഗത്ത് ഫ്ലിപ്പ് ടെക്സ്റ്റ്, റിവേഴ്സ് ടെക്സ്റ്റ്, അപ്സൈഡ് ഡൌൺ, മിറർ ടെക്സ്റ്റ് എന്നീ ഓപ്ഷനുകളിൽ ആ ടെക്സ്റ്റ് കാണാം.

• നിങ്ങൾക്ക് ആവശ്യമുള്ള മോഡൽ തിരഞ്ഞെടുക്കാം. അവിടെ കോപ്പി, ഷെയർ എന്നി ഓപ്ഷനുകൾ കാണാം. ഇതിൽ കോപ്പി തിരഞ്ഞെടുക്കുക.

• വാട്സ്ആപ്പ്, ടെലിഗ്രാം, ജിമെയിൽ എന്നിവയുൾപ്പെടെ നിങ്ങൾക്ക് ആവശ്യമുള്ള ഏത് ആപ്പിലേക്കും ടെക്‌സ്‌റ്റ് കോപ്പി പേസ്റ്റ് ചെയ്യാം. വാട്സ്ആപ്പ് സ്റ്റാറ്റസുകളിലെ ടെക്സ്റ്റിലേക്കും ഇത് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യാവുന്നതാണ്.

വാട്സ്ആപ്പ് വോയിസ് മെസേജുകൾ അയക്കും മുമ്പ് കേൾക്കാം

വാട്സ്ആപ്പ് വോയിസ് മെസേജുകൾ അയക്കും മുമ്പ് കേൾക്കാം

വോയിസ് മെസേജ് പ്രിവ്യു എന്ന ഫീച്ചർ ഒരു വോയിസ് മെസേജ് കോൺടാക്റ്റുകളിലേക്ക് അയയ്‌ക്കുന്നതിന് മുമ്പ് അവ കേൾക്കാൻ സഹായിക്കുന്നതാണ്. വോയിസ് മെസേജുകൾ അയക്കുമ്പോൾ ഉണ്ടാകുന്ന തെറ്റുകളും മറ്റും ഒഴിവാക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു. എങ്ങനെയാണ് വാട്സ്ആപ്പ് പ്രിവ്യൂ മെസേജ് ഫീച്ചർ ഉപയോഗിക്കുന്നത് എന്ന് നോക്കാം.

പ്രായമായവരുടെ വാട്സ്ആപ്പ് ഉപയോഗവും ഡിജിറ്റൽ ഇടപഴകലും സുരക്ഷിതമാക്കാംപ്രായമായവരുടെ വാട്സ്ആപ്പ് ഉപയോഗവും ഡിജിറ്റൽ ഇടപഴകലും സുരക്ഷിതമാക്കാം

വോയ്‌സ് മെസേജ്

• വാട്സ്ആപ്പ് തുറന്ന് നിങ്ങൾക്ക് വോയ്‌സ് മെസേജ് അയയ്‌ക്കേണ്ട ഏതെങ്കിലും വ്യക്തിയുടെ ചാറ്റോ ഗ്രൂപ്പ് ചാറ്റോ തുറക്കുക

• നിങ്ങളുടെ ശബ്ദം ഹാൻഡ്‌സ് ഫ്രീ ആയി റെക്കോർഡ് ചെയ്യാം മൈക്രോഫോൺ ഐക്കണിൽ ടാപ്പുചെയ്‌ത് മുകളിലേക്ക് സ്ലൈഡ് ചെയ്യുക.

• വോയിസ് മെസേജ് റെക്കോർഡുചെയ്‌ത് സ്റ്റോപ്പ് അമർത്തുക.

• വോയ്‌സ് സന്ദേശം കേൾക്കാൻ പ്ലേയിൽ ക്ലിക്ക് ചെയ്യുക. തിരഞ്ഞെടുക്കുന്ന സമയം മുതൽ മെസേജ് പ്ലേ ചെയ്യാൻ നിങ്ങൾക്ക് റെക്കോർഡിങിന്റെ ഏത് ഭാഗത്തും ക്ലിക്ക് ചെയ്യാം.

• നിങ്ങൾക്ക് ഒന്നുകിൽ ട്രാഷ് തിരഞ്ഞെടുത്ത് മെസേജ് കളയാം അല്ലെങ്കിൽ അയയ്‌ക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം.

Best Mobiles in India

English summary
Third party apps can be used to type unside down text on WhatsApp. You can also change the text to look like a mirror image.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X