സ്മാർട്ട്ഫോണിൽ നിന്നും ഫേസ്ബുക്കിലേക്ക് എച്ച്ഡി വീഡിയോ അപ്ലോഡ് ചെയ്യുന്നതെങ്ങനെ

|

ലോകത്ത് ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള ജനപ്രിയ സോഷ്യൽമീഡിയയാണ് ഫേസ്ബുക്ക്. കഴിഞ്ഞ പാദത്തിൽ ഫേസ്ബുക്കിന്റെ വളർച്ച അൽപ്പം കുറഞ്ഞിട്ടുണ്ടെങ്കിലും ആളുകളുടെ പ്രിയപ്പെട്ട പ്ലാറ്റ്ഫോം തന്നെയാണ് ഫേസ്ബുക്ക്. തങ്ങളുടെ പ്രിയപ്പെട്ടവരുമായി ഫോട്ടോകളും വീഡിയോകളും ഷെയർ ചെയ്യാൻ എല്ലാവരും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. ഫേസ്ബുക്കിൽ വളരെ ഉയർന്ന റെസല്യൂഷനിൽ പോലും ഫോട്ടോകളും വീഡിയോകളും അപ്ലോഡ് ചെയ്യാൻ സാധിക്കുന്നു.

 

വീഡിയോ അപ്ലോഡ്

ഫോട്ടോകളുടെ സൈസ് കുറവാണ് എന്നതിനാൽ കുറച്ച് ഡാറ്റ മാത്രമേ ഉപയോഗിക്കുകയുള്ളു. എന്നാൽ വീഡിയോകൾ കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നു. അതുകൊണ്ടാണ് പലരും കുറഞ്ഞ ക്വാളിറ്റിയിൽ മാത്രം വീഡിയോ അപ്ലോഡ് ചെയ്യുന്നത്. ഡാറ്റ സ്പീഡ് കുറവുള്ള അവസരങ്ങളിൽ അപ്ലോഡ് ചെയ്യുന്ന വീഡിയോകളുടെ ക്വാളിറ്റിയും കുറവായിരിക്കും. മൊബൈൽ ഡാറ്റ ഉപയോഗിക്കുമ്പോൾ പ്രത്യേകിച്ചും അപ്ലോഡ് ചെയ്യുന്നത് എച്ച്ഡി വീഡിയോകൾ ആണെങ്കിലും കുറഞ്ഞ ക്വാളിറ്റിയിൽ ആയിരിക്കും ഇത് ഫേസ്ബുക്കിൽ എത്തുന്നത്.

നെറ്റ്‌വർക്ക് കണക്റ്റിവിറ്റി

ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്യുന്ന വീഡിയോകളുടെ ക്വാളിറ്റി തിരഞ്ഞെടുക്കുന്ന ഓപ്ഷൻ ഡീഫോൾട്ടായി കുറഞ്ഞ നിലവാരത്തിൽ ആണെങ്കിലാണ് അപ്ലോഡ് ചെയ്യുന്നതോടെ വീഡിയോയുടെ ക്വാളിറ്റിയും കുറയുന്നത്. ഡാറ്റയും നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയും നിങ്ങൾക്ക് ഒരു പ്രശ്‌നമല്ലെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ എച്ച്ഡി നിലവാരമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ വളരെ എളുപ്പമാണ്. ഫേസ്ബുക്കിൽ എച്ച്ഡി ക്വാളിറ്റിയുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

വൈഫൈ പാസ്‌വേഡ് മറന്ന് പോയോ; ടെൻഷൻ വേണ്ട ഇതാ പരിഹാര മാർഗംവൈഫൈ പാസ്‌വേഡ് മറന്ന് പോയോ; ടെൻഷൻ വേണ്ട ഇതാ പരിഹാര മാർഗം

ഫേസ്ബുക്കിൽ എച്ച്ഡി വീഡിയോകൾ അപ്‌ലോഡ് ചെയ്യാം
 

ഫേസ്ബുക്കിൽ എച്ച്ഡി വീഡിയോകൾ അപ്‌ലോഡ് ചെയ്യാം

• നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഫേസ്ബുക്ക് ആപ്പ് തുറക്കുക.

• ആപ്പിന്റെ താഴെ വലത് കോണിലുള്ള മൂന്ന് തിരശ്ചീനമായ വരകളായി കാണുന്ന മെനു ഐക്കണിൽ ടാപ്പ് ചെയ്യുക.

• സെറ്റിങ്സ് & പ്രൈവസി ഓപ്‌ഷനിലേക്ക് പോയി വലതുവശത്തുള്ള ആരോ മാർക്ക് ടാപ്പുചെയ്യുക.

• സെറ്റിങ്സ് ഓപ്ഷൻ ടാപ്പ് ചെയ്യുക.

• പ്രിഫറൻസസ് എന്ന വിഭാഗത്തിൽ താഴേക്ക് സ്ക്രോൾ ചെയ്ത് മീഡിയ ഓപ്ഷൻ ടാപ്പ് ചെയ്യുക.

• സ്ക്രീനിൽ വീഡിയോസ് ആന്റ് ഫോട്ടോസ് സെറ്റിങ്സ് പേജ് കാണും

• വീഡിയോ ക്വാളിറ്റി വിഭാഗത്തിലേക്ക് സ്ക്രോൾ ചെയ്ത് ഒപ്റ്റിമൈസ്ഡ് ഓപ്ഷൻ ടാപ്പ് ചെയ്യുക

ഒപ്റ്റിമൈസ്ഡ് ഓപ്ഷൻ

ഒപ്റ്റിമൈസ്ഡ് ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ ഉപയോക്താക്കളുടെ ഡിഫോൾട്ട് വീഡിയോ ക്വാളിറ്റി നെറ്റ്‌വർക്ക് കണക്ഷനെ അടിസ്ഥാനമാക്കി വരുന്നതാണ്. അതായത് ഉപയോക്താക്കൾ അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി ആക്‌സസ് ഉണ്ടായിരിക്കുമ്പോൾ ഏറ്റവും ഉയർന്ന എച്ച്ഡി റെസല്യൂഷനിൽ ഫേസ്ബുക്ക് വീഡിയോ അപ്‌ലോഡ് ചെയ്യാൻ സാധിക്കും. എന്നാൽ നെറ്റ്‌വർക്ക് വേഗത കുറഞ്ഞിരിക്കുമ്പോൾ ഫേസ്ബുക്ക് കുറഞ്ഞ റെസല്യൂഷനിൽ വീഡിയോ അപ്‌ലോഡ് ചെയ്യും. അതുകൊണ്ട് തന്നെ നമ്മുടെ നെറ്റ്വർക്ക് സ്പീഡ് അപ്ലോഡ് ചെയ്യുന്ന വീഡിയോയുടെ ക്വാളിറ്റിയെയും സാരമായി ബാധിക്കും.

ഡാറ്റ സേവർ

ഒപ്റ്റിമൈസ്ഡ് ഓപ്ഷന് പകരം ഡാറ്റ സേവർ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ നെറ്റ്‌വർക്ക് വേഗതയുള്ളതാണെങ്കിലും അല്ലെങ്കിലും എല്ലാ വീഡിയോകളും കുറഞ്ഞ റെസല്യൂഷനിൽ മാത്രം അപ്‌ലോഡ് ചെയ്യും. നിങ്ങൾക്ക് മികച്ച ക്വാളിറ്റിയുള്ള വീഡിയോകൾ അപ്ലോഡ് ചെയ്യണമെങ്കിൽ ഡാറ്റ സേവർ മോഡ് ഓൺ ചെയ്തിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലും ഐഫോണുകളിലും ഇതേ രീതിയിൽ തന്നെയാണ് വീഡിയോയുടെ ക്വാളിറ്റി ഉയർത്തേണ്ടത്. ക്വാളിറ്റി കുറഞ്ഞ വീഡിയോകൾ കാണുന്നത് നമുക്ക് തന്നെ താല്പര്യമുള്ള കാര്യമായിരിക്കില്ല എന്നതിനാൽ എപ്പോഴും മികച്ച ക്വാളിറ്റി വീഡിയോകൾ അപ്ലോഡ് ചെയ്യാൻ ശ്രദ്ധിക്കുക.

ടോറന്റിങിനുള്ള മികച്ച വിപിഎൻ ഏത്: വേഗത, സ്വകാര്യത, സപ്പോർട്ട് എന്നിവ അടക്കം അറിയേണ്ടതെല്ലാംടോറന്റിങിനുള്ള മികച്ച വിപിഎൻ ഏത്: വേഗത, സ്വകാര്യത, സപ്പോർട്ട് എന്നിവ അടക്കം അറിയേണ്ടതെല്ലാം

ഫേസ്ബുക്കിൽ ഓട്ടോപ്ലേ വീഡിയോ ഫീച്ചർ ഓഫ് ചെയ്യാം

ഫേസ്ബുക്കിൽ ഓട്ടോപ്ലേ വീഡിയോ ഫീച്ചർ ഓഫ് ചെയ്യാം

ആൻഡ്രോയിഡ് ഫേസ്ബുക്ക് ആപ്പിൽ ഓട്ടോപ്ലേ വീഡിയോ ഫീച്ചർ ഓഫ് ചെയ്യാൻ സാധിക്കും. ഇത് എങ്ങനെയാണ് എന്ന് നോക്കാം.

• ഫേസ്ബുക്ക് ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക.

• സ്‌ക്രീനിന്റെ മുകളിൽ വലത് വശത്ത് കാണിച്ചിരിക്കുന്ന മെനു ബട്ടണിൽ ടാപ്പ് ചെയ്യുക.

• സെറ്റിങ്സും പ്രൈവസി ഓപ്ഷനും തിരഞ്ഞെടുക്കുക

• സെറ്റിങ്സ് ഓപ്ഷൻ തിരഞ്ഞെടുക്കുക

• താഴേക്ക് സ്ക്രോൾ ചെയ്‌ത ശേഷം, 'മീഡിയ ആൻഡ് കോൺടാക്‌റ്റ്സ്' ഓപ്ഷനിൽ ടാപ്പ് ചെയ്യണം.

• ഓട്ടോപ്ലേ ഓപ്ഷനിൽ ടാപ്പ് ചെയ്‌ത് ഓഫ് ചെയ്യാം

Best Mobiles in India

English summary
HD quality videos can be uploaded to facebook via app on the smartphone. Let's see how to increase the quality of videos uploaded on Facebook.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X