Home
How to

നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഇന്റർനെറ്റ് ഇല്ലെങ്കിലും വാട്ട്‌സ്ആപ്പ് വെബ് ഉപയോഗിക്കാം

ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ്. പ്രിയപ്പെട്ടവരുമായി ചാറ്റ് ചെയ്യാനും കോളുകൾ വിളിക്കാനും മീഡിയ ഷെയർ ചെയ്യാനുമൊക്കെയുള്ള ഫീച്ചറുകൾ വാട്സ്ആപ്പ് നൽകുന്നുണ്ട്. ഓരോ അപ്ഡേറ്റിലും മികച്ച സവിശേഷതകൾ അവതരിപ്പിക്കുന്നു എന്നത് തന്നെയാണ് വാട്സ്ആപ്പിന്റെ ജനപ്രീതിക്ക് കാരണം. വാട്സ്ആപ്പ് ലാപ്ടോപ്പിലോ ഡെസ്ക്ടോപ്പിലോ ഉപയോഗിക്കാനായിട്ടാണ് വാട്സ്ആപ്പ് വെബ് എന്ന സേവനം ഉപയോഗിക്കുന്നത്. ബ്രൌസറിൽ വാട്സ്ആപ്പ് സേവനം ലഭ്യമാക്കുന്നതാണ് ഇത്.

വാട്സ്ആപ്പ് വെബ്

ബ്രൌസറിൽ വാട്സ്ആപ്പ് വെബ് എടുത്ത് ലോഗിൻ ചെയ്താൽ നിങ്ങളുടെ ഫോണിലെ വാട്സ്ആപ്പ് അതേപടി കമ്പ്യൂട്ടറിലും ലഭ്യമാക്കുന്ന സംവിധാനത്തിൽ നിരവധി സവിശേഷതകൾ കമ്പനി അവതരിപ്പിച്ചിരുന്നു. ജോലി ചെയ്യുമ്പോഴും മറ്റും കമ്പ്യൂട്ടറിൽ തന്നെ വാട്സ്ആപ്പ് ആക്സസ് ചെയ്യാൻ സാധിക്കുന്നു എന്നത് ഏറെ ഉപയോഗപ്പെടുന്ന ഫീച്ചറാണ്. ഇതുവരെ നമ്മുടെ ഫോണും കമ്പ്യൂട്ടറും ഇന്റർനെറ്റിൽ കണക്ട് ചെയ്താൽ മാത്രം ലഭിക്കുന്ന ഫീച്ചറായിരുന്നു വാട്സ്ആപ്പ് വെബ്. എന്നാൽ ഇനി മുതൽ ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും വാട്സ്ആപ്പ് വെബ് ലഭ്യമാകും.

ഫോണിലേക്ക് ലിങ്ക് ചെയ്യാം

ഒരു ഫോണിലേക്ക് ലിങ്ക് ചെയ്യാനായി നാല് ഡിവൈസുകളെങ്കിലും സപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് വെബിന്റെ പുതിയ ഫീച്ചറിന് സാധിക്കും. എന്നാൽ ഈ സവിശേഷത സുരക്ഷയ്ക്കായി മറ്റൊരു കാര്യം കൂടി ചേർത്തിട്ടുണ്ട്. നിങ്ങളുടെ വാട്സ്ആപ്പ് ഉപയോഗിക്കുന്ന പ്രൈമറി ഡിവൈസ് 14 ദിവസത്തിലധികം ഡാറ്റ കണക്ഷൻ ഇല്ലാതിരിക്കുകയാണെങ്കിൽ ലിങ്ക് ചെയ്ത് ഉപയോഗിക്കുന്ന ഡിവൈസുകളിൽ നിന്ന് ഓട്ടോമാറ്റിക്കായി ലോഗ് ഔട്ട് ആയി പോകും. പുതിയ ഫീച്ചറിലും സുരക്ഷയുടെ കാര്യത്തിൽ വാട്സ്ആപ്പ് ശ്രദ്ധ കൊടുത്തിട്ടുണ്ട്.

എൻഡ്-ടു- എൻഡ് എൻക്രിപ്ഷൻ

പുതിയ ഫീച്ചർ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സപ്പോർട്ട് ചെയ്യുമെന്ന് വാട്സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റ സ്ഥിരീകരിച്ചിട്ടുണ്ട്. നിങ്ങളുടെ എല്ലാ മെസേജുകളും മീഡിയയും കോളുകളും സ്വകാര്യമായി തന്നെയിരിക്കും. അയക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനുമല്ലാതെ ഇത്തരം ഡാറ്റയിലേക്ക് മറ്റാർക്കും ആക്സസ് ഉണ്ടായിരിക്കില്ല. മറ്റൊരിടത്തും ഡാറ്റ സേവ് ചെയ്യപ്പെടാത്ത രീതിയിലുള്ള സംവിധാനമാണ് എൻഡ്-ടു- എൻഡ് എൻക്രിപ്ഷൻ.

സ്‌മാർട്ട്‌ഫോണിൽ ഇന്റർനെറ്റ് ഇല്ലെങ്കിലും വാട്സ്ആപ്പ് വെബ് ഉപയോഗിക്കാം

സ്‌മാർട്ട്‌ഫോണിൽ ഇന്റർനെറ്റ് ഇല്ലെങ്കിലും വാട്സ്ആപ്പ് വെബ് ഉപയോഗിക്കാം

നിങ്ങളുടെ ഫോണിൽ ഇന്റർനെറ്റ് ഇല്ലെങ്കിലും വാട്സ്ആപ്പ് വെബ് ഉപയോഗിക്കാൻ സാധിക്കും. ഇതിനായി കണക്ഷൻ ഉള്ള സമയത്ത് തന്നെ നിങ്ങൾ ലാപ്ടോപ്പിലോ ഡെസ്ക്ടോപ്പിലോ ലോഗിൻ ചെയ്യേണ്ടതുണ്ട്. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ ഡിവൈസുകൾ ലോഗിൻ ചെയ്യാൻ സാധിക്കില്ല. ഇത്തരത്തിൽ ലിങ്ക് ചെയ്ത് കഴിഞ്ഞാൽ പിന്നീട് സ്‌മാർട്ട്‌ഫോൺ ഇല്ലാതെ തന്നെ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. ഇതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം.

ചെയ്യേണ്ടത് ഇത്രമാത്രം

ചെയ്യേണ്ടത് ഇത്രമാത്രം

• നിങ്ങളുടെ ഫോണിൽ വാട്സ്ആപ്പ് തുറന്ന് സ്‌ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളുള്ള ഐക്കണിൽ ടാപ്പ് ചെയ്യുക.

• ലിങ്ക്ഡ് ഡിവൈസ് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്‌ത് 'മൾട്ടി-ഡിവൈസ് ബീറ്റ'യിൽ വീണ്ടും ടാപ്പ് ചെയ്യുക. ഇത്രയും ചെയ്താൽ ഈ ഫീച്ചർ എന്താണെന്ന് വിശദീകരിക്കുന്ന ഒരു പേജ് വാട്സ്ആപ്പ് കാണിച്ച് തരും.

• 'ജോയിൻ ബീറ്റ' എന്ന ബട്ടണിൽ ടാപ്പ് ചെയ്‌ത് 'കണ്ടിന്യൂ' ബട്ടൺ അമർത്തുക. ക്യൂആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് നിങ്ങളുടെ സ്മാർട്ട്ഫോൺ വാട്സ്ആപ്പ് വെബിലേക്ക് ലിങ്ക് ചെയ്യാൻ സാധിക്കും.

ഈ ഫീച്ചർ പ്രവർത്തിക്കാത്ത സാഹചര്യങ്ങൾ

ഈ ഫീച്ചർ പ്രവർത്തിക്കാത്ത സാഹചര്യങ്ങൾ

• വാട്സ്ആപ്പിന്റെ വളരെ പഴയ പതിപ്പ് ഉപയോഗിക്കുന്ന ഡിവൈസുകളിൽ ഈ പുതിയ ഫീച്ചർ സപ്പോർട്ട് ചെയ്യില്ല.

• ഈ ലിങ്ക് ചെയ്‌ത കമ്പാനിയൻ ഡിവൈസുകളിൽ ചില ഫീച്ചറുകൾ പ്രവർത്തിക്കില്ല, ഉദാഹരണത്തിന് കമ്പാനിയൻ ഡിവൈസുകളിൽ ലൈവ് ലൊക്കേഷൻ കാണുക പോലുള്ള ഫീച്ചറുകളാണ് പ്രവർത്തിക്കാത്തത്.

• വാട്സ്ആപ്പ് വെബിൽ നിന്നുള്ള ലിങ്ക് പ്രിവ്യൂകളുള്ള മെസേജുകളെ ഇത് സപ്പോർട്ട് ചെയ്യില്ല. കൂടാതെ കമ്പാനിയൻ ഡിവൈസുകളിൽ ഒരു ബ്രോഡ്‌കാസ്റ്റ് ലിസ്‌റ്റ് ക്രിയേറ്റ് ചെയ്യാനോ കാണാനോ സാധിക്കില്ല.

Best Mobiles in India

English summary
Once you have logged in to the WhatsApp web, you can use WhatsApp on the web even if your smartphone does not have internet.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X