എയർടെലിൽ വൈ-ഫൈ കോളിങ് സർവ്വീസ് എങ്ങനെ ഉപയോഗിക്കാം

|

ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ അവരുടെ ഉപയോക്താക്കൾക്കായി വൈഫൈ കോളിംഗ് സേവനങ്ങൾ നൽകുന്നുണ്ട്. കോൾ ഡ്രോപ്പുകൾ പോലുള്ള നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് ഏറെ സഹായകരമാവുന്ന സേവനമാണ് ഇത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ എയർടെല്ലും ഉപയോക്താക്കൾക്ക് വൈഫൈ കോളിങ് സേവനം നൽകുന്നുണ്ട്. ഇന്റർനെറ്റ് കണക്ഷനിലൂടെ വോയിസ് കോളുകൾ വിളിക്കാൻ സഹായിക്കുന്ന സേവനമാണ് ഇത്.

വൈഫൈ കോളിങ്

2019ൽ എയർടെല്ലാണ് രാജ്യത്തെ ആദ്യത്തെ വൈഫൈ കോളിങ് സേവനങ്ങൾ ആരംഭിച്ചത്. പിന്നീട് മറ്റ് ടെലിക്കോം ഓപ്പോറേറ്റർമാരും ഈ സേവനം നൽകാൻ ആരംഭിച്ചു. ആദ്യഘട്ടത്തിൽ എല്ലാ ഡിവൈസുകളിലും ഈ സേവനം ലഭ്യമായിരുന്നില്ല. ഇപ്പോൾ മിക്ക ഡിവൈസുകളിലും ഈ സേവനം ലഭ്യമാണ്. നിങ്ങൾ എയർടെൽ ഉപയോക്താവ് ആണെങ്കിലിൽ വളരെ എളുപ്പത്തിൽ എയർടെൽ വൈഫൈ കോളിങ് സേവനം ആക്റ്റിവേറ്റ് ചെയ്യാൻ സാധിക്കും. ഇത് എങ്ങനെയാണ് എന്ന് പരിശോധിക്കാം.

കൂടുതൽ വായിക്കുക: ടെലഗ്രാമിൽ ടെക്സ്റ്റ് മെസേജുകൾ ഷെഡ്യൂൾ ചെയ്ത് അയക്കാൻ ചെയ്യേണ്ടത് ഇത്രമാത്രംകൂടുതൽ വായിക്കുക: ടെലഗ്രാമിൽ ടെക്സ്റ്റ് മെസേജുകൾ ഷെഡ്യൂൾ ചെയ്ത് അയക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

ഐഒഎസ് ഡിവൈസുകളിൽ വൈഫൈ സർവ്വീസ് ആക്ടിവേറ്റ് ചെയ്യാം

ഐഒഎസ് ഡിവൈസുകളിൽ വൈഫൈ സർവ്വീസ് ആക്ടിവേറ്റ് ചെയ്യാം

• നിങ്ങളുടെ ഐഫോണിൽ സെറ്റിങ്സ് ഓപ്പൺ ചെയ്യുക. തുടർന്ന് ഡാറ്റ ആന്റ് സിം കാർഡ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക. സിം കാർഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് വൈഫൈ കോളിംഗ് ഓപ്ഷൻ തിരഞ്ഞെടുക്കുക.

• വൈഫൈ കോളിങ് ഫീച്ചർ ഓൺ ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കണം. ഇതിലൂടെ നെറ്റ്‌വർക്ക് ഉപയോഗിച്ച് തുടങ്ങാം. വൈഫൈ കോളിംഗ് സേവനങ്ങൾ ആക്ടിവേറ്റ് ചെയ്യുന്നത് വളരെ ലളിതമാണ്. ഉപയോക്താക്കൾക്ക് മറ്റൊരു സേവനവും ഇൻസ്റ്റാൾ ചെയ്യാതെ തന്നെ ഇത് ഉപയോഗിക്കാനും സാധിക്കും. നെറ്റ്‌വർക്കിനും ഇന്റർനെറ്റിനും ഇടയിലുള്ള സ്വിച്ച് കോളിങ് എന്ന ഓപ്ഷനും ഉപയോഗിക്കാവുന്നതാണ്. ഇത് നെറ്റ്വർക്ക് പോയാലും വൈഫൈയിലേക്ക് കോൾ ഓട്ടോമാറ്റിക്കായി സ്വിച്ച് ആകുന്നു.

ആൻഡ്രോയിഡ് ഡിവൈസുകളിൽ വൈഫൈ കോളിങ് ആക്ടിവേറ്റ് ചെയ്യുന്നതെങ്ങനെ

ആൻഡ്രോയിഡ് ഡിവൈസുകളിൽ വൈഫൈ കോളിങ് ആക്ടിവേറ്റ് ചെയ്യുന്നതെങ്ങനെ

• ആൻഡ്രോയിഡ് ഡിവൈസുകളിൽ വൈഫൈ കോളിങ് സേവനം ആക്ടിവേറ്റ് ചെയ്യാനായി ഉപയോക്താക്കൾ ഫോൺ അൺലോക്ക് ചെയ്ത് സെറ്റിങ്സ് ഓപ്‌ഷൻ ഓപ്പൺ ചെയ്യണം. ഇതേ വിഭാഗത്തിലുള്ള സിം കാർഡ് മൊബൈൽ നെറ്റ്‌വർക്ക് ഓപ്ഷനുകളും ഓപ്പൺ ചെയ്യണം.

• സിം കാർഡ് സെറ്റിങ്സിൽ പോയി സിം കാർഡിൽ ടാപ്പ് ചെയ്യണം. ഇതിൽ വൈഫൈ കോളിങിനായുള്ള ഓപ്ഷൻ ലഭ്യമാകും. ഇത് ആക്ടിവേറ്റ് ചെയ്താൽ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാതെ വൈഫൈ കോളിങ് സേവനം ആക്ടിവേറ്റ് ചെയ്യാൻ സാധിക്കം.

കൂടുതൽ വായിക്കുക: ഡ്രൈവിംഗ് ലൈസൻസിന് ഓൺലൈനായി അപേക്ഷിക്കാം, ആർടി ഓഫീസ് സേവനങ്ങൾ ഓൺലൈനിൽകൂടുതൽ വായിക്കുക: ഡ്രൈവിംഗ് ലൈസൻസിന് ഓൺലൈനായി അപേക്ഷിക്കാം, ആർടി ഓഫീസ് സേവനങ്ങൾ ഓൺലൈനിൽ

എയർടെൽ വൈ-ഫൈ സേവനങ്ങൾ ലഭ്യമായ ഫോണുകൾ

എയർടെൽ വൈ-ഫൈ സേവനങ്ങൾ ലഭ്യമായ ഫോണുകൾ

എല്ലാ 4ജി സ്മാർട്ട്‌ഫോണുകളിലും വൈഫൈ സേവനങ്ങൾ ലഭ്യമാണ്. പക്ഷേ എയർടെൽ അതിന്റെ വെബ്‌സൈറ്റിൽ ആപ്പിൾ, റെഡ്മി, വൺപ്ലസ്, സാംസങ്, ഓപ്പോ, റിയൽമെ, നോക്കിയ, ഇൻഫിനിക്സ്, ഇറ്റൽ, ജിയോണി, മൈക്രോമാക്സ്, പോക്കോ, വിവോ, ഐക്യുഒ, ഹുവാവേ എന്നിങ്ങനെയുള്ള ചില ബ്രാന്റുകളെ മാത്രമാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. മെബൈൽ നെറ്റ്വർക്ക് ഇല്ലെങ്കിലും വൈഫൈ ഉപയോഗിച്ച് കോളിങ് സാധ്യമാക്കുന്ന സംവിധാനമാണ് വൈഫൈ കോളിങ്.

Best Mobiles in India

English summary
Airtel launches first WiFi calling service in the country Later other telecom operators also started offering this service.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X