ഫോളോ ചെയ്യാതെ തന്നെ പ്രൈവറ്റ് ഇൻസ്റ്റഗ്രാം പ്രൊഫൈലിലെ ഫോട്ടോകൾ കാണാം

|

ജനപ്രീയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാം ധാരാളം ഫീച്ചറുകൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. സുരക്ഷയ്ക്കും പ്രൈവസിക്കും ശ്രദ്ധ കൊടുക്കുന്നതിനാൽ തന്നെ നമ്മുടെ പ്രൊഫൈലുകൾ ആർക്കൊക്കം കാണാം എന്നത് അടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കാനുള്ള ഓപ്ഷനും ഇൻസ്റ്റഗ്രാം നൽകുന്നുണ്ട്. എല്ലാവർക്കും കാണാനും എളുപ്പം ഫോളോ ചെയ്യാനും സാധിക്കുന്ന വിധത്തിൽ പ്രൊഫൈൽ സെറ്റ് ചെയ്യാൻ താല്പര്യം ഇല്ലെങ്കിൽ പ്രൊഫൈൽ ലോക്ക് ചെയ്യാനും സാധിക്കും.

 

ഇൻസ്റ്റഗ്രാം പ്രൈവറ്റ് പ്രൊഫൈലുകൾ

നമ്മളെ ഫോളോ ചെയ്യുന്ന ആളുകൾക്ക് മാത്രം പ്രൊഫൈൽ ഓപ്പൺ ചെയ്ത് പോസ്റ്റുകൾ കാണാൻ സാധിക്കുന്ന രീതിയിലുള്ള സുരക്ഷാ സംവിധാനം ഇൻസ്റ്റഗ്രാമിൽ ഉണ്ട്. ഇത്തരം പ്രൊഫൈലുകൾ ഫോളോ ചെയ്യാൻ തന്നെ റിക്വസ്റ്റ് അയക്കണം. അത് ആക്സപ്റ്റ് ചെയ്താൽ മാത്രമേ ഫോട്ടോകളും റീൽസും അടങ്ങുന്ന പ്രൊഫൈൽ കാണാൻ സാധിക്കുകയുള്ളു. എന്നാൽ റിക്വസ്റ്റ് അയക്കാതെ തന്നെ പ്രൊഫൈലിലെ ഫോട്ടോകളും വീഡിയോകളും കാണാനുള്ള വഴിയാണ് നമ്മളിന്ന് നോക്കുന്നത്.

ഗൂഗിൾ വഴി പ്രൈവറ്റ് പ്രൊഫൈലിലെ പോസ്റ്റുകൾ കാണാം

ഗൂഗിൾ വഴി പ്രൈവറ്റ് പ്രൊഫൈലിലെ പോസ്റ്റുകൾ കാണാം

പ്രൈവറ്റ് ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഉള്ള ആളെ ഫോളോ ചെയ്യാതെ തന്നെ അവർ അപ്ലോഡ് ചെയ്ത ഫോട്ടോകളും മറ്റും കാണാാൻ ഗൂഗിളിൽ അവരുടെ യൂസർ നെയിം സെർച്ച് ചെയ്യുക. താഴെ വരുന്ന റിസൾച്ചിൽ ഇമേജ് ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ തന്നെ നിങ്ങൾക്ക് കാണേണ്ട പ്രൈവറ്റ് ഇൻസ്റ്റഗ്രാം പ്രൊഫൈലിലെ നിരവധി ഫോട്ടോകൾ കാണാൻ സാധിക്കും. എല്ലാ ഫോട്ടോകളും ഇത്തരത്തിൽ കാണാൻ സാധിക്കില്ല എന്ന കാര്യം ശ്രദ്ധിക്കുക. പ്രൊഫൈൽ പ്രൈവറ്റ് ആക്കി വയ്ക്കുന്നത് മുമ്പ് ഉള്ള ഫോട്ടോസ് മാത്രമേ ഗൂഗിൾ സെർച്ചിലൂടെ ലഭിക്കുകയുള്ളു.

ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ സ്മാർട്ട്ഫോൺ ക്യാമറയിൽ കിടിലൻ ഫോട്ടോസ് എടുക്കാംഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ സ്മാർട്ട്ഫോൺ ക്യാമറയിൽ കിടിലൻ ഫോട്ടോസ് എടുക്കാം

പ്രൈവറ്റ് ആയ പ്രൊഫൈലുകൾ കാണാൻ  വേറെയും വഴികൾ
 

ഗൂഗിൾ സെർച്ച് ചെയ്യുന്നത് പലരും സാധാരണയായി ചെയ്യുന്ന കാര്യമായിരിക്കാം. പ്രൈവറ്റ് ആയ പ്രൊഫൈലുകൾ കാണാൻ ഇനിയും വഴികളുണ്ട്. നിങ്ങൾ ആ പ്രൊഫലിന് ഫോളോ റിക്വസ്റ്റ് അയക്കുക എന്ന ഏറ്റവും ലളിതവും സുഗമവുമായ വഴി തിരഞ്ഞെടുക്കാൻ താല്പര്യം ഇല്ലാത്ത ആളുകൾക്ക് ചില ടൂളുകൾ ഉപയോഗിച്ച് ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ കാണാം. ഈ ടൂളുകൾ സുരക്ഷിതമാണ് എന്ന് ഉറപ്പ് നൽകാൻ സാധിക്കില്ല. നിങ്ങളുടെ സ്വന്തം റിസ്കിൽ ഉപയോഗിക്കാവുന്ന ടൂളുകൾ നോക്കാം.

ഐജിലുക്ക്അപ്പ് (IGlookup)

ഐജിലുക്ക്അപ്പ് (IGlookup)

ഐജിലുക്ക്അപ്പ് ഒരു പ്രൈവറ്റ് ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വ്യൂവറാണ്. ഈ ഓൺലൈൻ ടൂൾ വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും. ഇത് സുരക്ഷിതവും സൗജന്യവും നിയമാനുസൃതവുമാണെന്നാണ് ഐജിലുക്ക്അപ്പ് അധികൃതർ പറയുന്നത്. പ്രൈവറ്റ് അക്കൌണ്ടിലെ ഫോട്ടോകളോ വീഡിയോകളോ അവർ അറിയാതെ തന്നെ കാണാനായി നിങ്ങൾക്ക് ഐജിലുക്ക്അപ്പ് ഉപയോഗിക്കാം. നിങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ ഇൻസ്റ്റാഗ്രാം സ്റ്റോറികൾ കാണാനും ഇതിലൂടെ സാധിക്കും. ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

ഐജിലുക്ക് അപ്പ് ഉപയോഗിക്കേണ്ടത് ഇങ്ങനെ

• ഐജിലുക്ക്അപ്പ് (IGlookup) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക, 'സ്പൈ നൗ' ബട്ടൺ ക്ലിക്ക് ചെയ്യുക.

• നിങ്ങൾക്ക് കാണേണ്ട പ്രൈവറ്റ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ യൂസർ നെയിം നൽകുക.

• പ്രൊഫൈലുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവയുൾപ്പെടെയുള്ളവ ഇൻസ്റ്റഗ്രാം അക്കൌണ്ട് ഇല്ലാതെ തന്നെ കാണാം.

ഇക്കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ വാട്സ്ആപ്പ് അക്കൌണ്ട് നിരോധിക്കുംഇക്കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ വാട്സ്ആപ്പ് അക്കൌണ്ട് നിരോധിക്കും

ഐജിമോഡ്സ്.കോം (igmods.com)

ഐജിമോഡ്സ്.കോം (igmods.com)

ഐഒഎസ്, ആൻഡ്രോയിഡ് ഡിവൈസുകളിൽ ലഭ്യമായ വൺ വ്യൂ ഇൻസ്റ്റാഗ്രാം ആപ്പാണ് ഐജിമോഡ്സ്. ഇതിന് ഒരു പിസി പതിപ്പും ഉണ്ട്. പ്രൈവറ്റ് ഇൻസ്റ്റാഗ്രാം അക്കൌണ്ടുകൾ കാണാനുള്ള എളുപ്പമാർഗ്ഗമാണ് ഐജിമോഡ്സ്.കോം. പ്രൈവറ്റ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് കാണാൻ മാത്രമല്ല പ്രൈവറ്റ് ഇൻസ്റ്റാഗ്രാം ഫോട്ടോകളും വീഡിയോകളും ഡൗൺലോഡ് ചെയ്യാനും ഇതിലൂടെ കഴിയുംകഴിയും എന്നതാണ് ഇതിന്റെ സവിശേഷത. ഇത് എങ്ങനെയാണ് ഉപയോഗിക്കണ്ടത് എന്ന് നോക്കാം.

ചെയ്യേണ്ടത് ഇത്രമാത്രം

• സ്വകാര്യ ഇൻസ്റ്റാഗ്രാം വെബ്സൈറ്റ് കാണാൻ igmods.com സന്ദർശിക്കുക.

• 'വ്യൂ പ്രൈവറ്റ് അക്കൗണ്ട്' ബട്ടൺ ക്ലിക്ക് ചെയ്യുക.

• നിങ്ങൾക്ക് കാണേണ്ട ഇൻസ്റ്റാഗ്രാം യൂസർ നെയിം കൊടുത്ത് 'കണക്ട്' ക്ലിക്ക് ചെയ്യുക.

• സ്വകാര്യ ഡാറ്റ അൺലോക്ക് ചെയ്തതായി നിങ്ങളെ അറിയിക്കും, തുടർന്ന് നിങ്ങളുടെ ഇൻസ്റ്റാഗ്രാം തുറന്ന് നൽകിയാൽ പ്രൈവറ്റ് അക്കൌണ്ട് കാണാൻ സാധിക്കും.

വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾവാട്സ്ആപ്പ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

Most Read Articles
Best Mobiles in India

English summary
There are many ways to view photos and videos of private Instagram profiles without following them.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X