ഐ‌പി‌എൽ ലൈവ് എങ്ങനെ സൌജന്യമായി ഓൺ‌ലൈനിൽ കാണാം

|

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) രണ്ട് വർഷത്തിന് ശേഷം ഇന്ത്യയിൽ നടക്കാൻ പോവുകയാണ്. ഐ‌പി‌എൽ 2021 ഏപ്രിൽ 9ന് ആരംഭിക്കും, മുംബൈ, ചെന്നൈ, കൊൽക്കത്ത, ദില്ലി, അഹമ്മദാബാദ് എന്നീ അഞ്ച് പ്രധാന നഗരങ്ങളിലായിട്ടായിരിക്കും ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. ഐപിഎൽ മത്സരങ്ങൾ ലൈവ് ആയി സംപ്രേഷണം ചെയ്യാനുള്ള റൈറ്റ്സ് ഡിസ്നി+ ഹോട്ട്സ്റ്റാറിനാണ് ഉള്ളത്. ഐപിഎൽ ഓൺലൈനായി കാണാനുള്ള ഒരേയൊരു വഴിയും ഈ സ്ട്രീമിങ് സേവനമാണ്.

ഡിസ്നി+

ഡിസ്നി+ ഇന്ത്യയിൽ ഹോട്ട്സ്റ്റാറുമായി ചേർന്ന് പ്രവർത്തനം ആരംഭിച്ചത് മുതൽ തന്നെ എല്ലാ പ്രമുഖ ടെലിക്കോം കമ്പനികളും തങ്ങളുടെ പ്ലാനുകൾക്കൊപ്പം ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഐപിഎൽ സീസൺ അടുക്കുന്നതോടെ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ ആവശ്യമുള്ളവരുടെ എണ്ണം വർധിക്കുമെന്ന് ഉറപ്പാണ്. അധികം പണം ചിലവഴിക്കാതെ ഐപിഎൽ ഡിസ്നി+ ഹോട്ട്സ്റ്റാറിലൂടെ കാണാനുള്ള വഴികളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

കൂടുതൽ വായിക്കുക: ആധാർ കാർഡ് നഷ്ടമായാൽ എളുപ്പത്തിൽ വീണ്ടും ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രംകൂടുതൽ വായിക്കുക: ആധാർ കാർഡ് നഷ്ടമായാൽ എളുപ്പത്തിൽ വീണ്ടും ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ

ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ

ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ, ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം എന്നിങ്ങനെ രണ്ട് പായ്ക്കുകളും ഡിസ്നി + ഹോട്ട്സ്റ്റാർ നൽകുന്നുണ്ട്. ഇതിൽ ആദ്യത്തെ പ്ലാനിന് 399 രൂപയാണ് വില. പ്രീമിയം പ്ലാനിന് 1,499 രൂപ വിലയുണ്ട്. ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ എടുക്കാൻ പണം മുടക്കാൻ താല്പര്യമില്ലെങ്കിൽ നിങ്ങൾക്ക് ടെലിക്കോം ഓപ്പറേറ്റർമാർ നൽകുന്ന ചില പ്ലാനുകളിലൂടെ ഡിസ്നി+ ഹോട്ട്സ്റ്റാർ സേവനം സൌജന്യമായി നേടുകയും ഐപിഎൽ ആസ്വദിക്കുകയും ചെയ്യാം.

എയർടെൽ ഉപയോക്താക്കൾക്ക് ഐപിഎൽ കാണാം
 

എയർടെൽ ഉപയോക്താക്കൾക്ക് ഐപിഎൽ കാണാം

എയർടെല്ലിന്റെ 401 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 28 ദിവസത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ ആക്സസും 30 ജിബി ഡാറ്റയും നൽകുന്നുണ്ട്. 448 രൂപയുടെ പ്ലാൻ 84 ജിബി ഡാറ്റ, സൌജന്യ കോളിങ്, വിങ്ക് മ്യൂസിക്, ഫാസ് ടാഗിൽ 150 രൂപ കിഴിവ്, ഡിസ്നി + ഹോട്ട്സ്റ്റാർ ആക്സസ്, ഷാ അക്കാദമിയിൽ നിന്ന് സൌജന്യ കോഴ്സുകൾ എന്നിവ 28 ദിവസത്തേക്ക് നൽകുന്നു. 599 രൂപ പ്ലാൻ 56 ദിവസത്തേക്ക് 112 ജിബി ഡാറ്റയും ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ലഭിക്കും. 2,698 രൂപയുടെ പ്ലാൻ 730 ജിബി ഡാറ്റയാണ് നൽകുന്നത്. 365 ദിവസം വാലിഡിറ്റിയും അൺലിമിറ്റഡ് കോളിങും ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷനും നൽകുന്നു.

കൂടുതൽ വായിക്കുക: ജിയോ നെറ്റ് വർക്കിലേക്ക് പോർട്ട് ചെയ്യണോ; അറിയാം ഇക്കാര്യങ്ങൾകൂടുതൽ വായിക്കുക: ജിയോ നെറ്റ് വർക്കിലേക്ക് പോർട്ട് ചെയ്യണോ; അറിയാം ഇക്കാര്യങ്ങൾ

ജിയോ ഉപയോക്താക്കൾക്ക് ഐപിഎൽ കാണാം

ജിയോ ഉപയോക്താക്കൾക്ക് ഐപിഎൽ കാണാം

റിലയൻസ് ജിയോയുടെ 401 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷനും 90 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങും 100 മെസേജുകളും 28 ദിവസത്തേക്ക് നൽകുന്ന പ്ലാനാണ്. 598 രൂപയുടെ ജിയോ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയും 56 ദിവസത്തേക്ക് 100 മെസേജുകളും ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻും നൽകുന്നു. 777 രൂപ പ്ലാൻ 131 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, 84 ദിവസം വാലിഡിറ്റി, 100 മെസേജുകൾ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിഷൻ എന്നിവ നൽകും. 499 പ്ലാൻ 56 ദിവസത്തേക്ക് 84 ജിബി ഡാറ്റ നൽകുന്നു. 2,599 രൂപ പ്ലാൻ 740 ജിബി ഡാറ്റയും 365 ദിവസം വാലിഡിറ്റിയും വോയിസ് കോളിങും നൽകുന്ന പ്ലാനാണ്.

Best Mobiles in India

English summary
Disney + Hotstar has the rights to broadcast IPL matches live. This streaming service is the only way to watch IPL online.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X