കെജിഎഫ് ചാപ്റ്റർ 2 കാണാം, സൗജന്യമായി

|

തിയ്യറ്ററുകളിൽ തരംഗം സൃഷ്ടിച്ച കെജിഎഫ് ചാപ്റ്റർ 2 ഇനി നിങ്ങൾക്ക് സൌജന്യമായി കാണാം. കാത്തിരിപ്പിനൊടുവിൽ ഈ സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ സൌജന്യമായി എത്തുകയാണ്. നാളെ മുതലാണ് കെജിഎഫ് ചാപ്റ്റർ 2 ആമസോൺ പ്രൈം വീഡിയോ പ്ലാറ്റ്ഫോമിൽ എല്ലാ മെമ്പർമാർക്കമായി ലഭ്യമാകുന്നത്. ഇതുവരെ പ്രത്യേകം പണം അടച്ചാൽ ലഭ്യമാകുന്ന തരത്തിലായിരുന്നു ഈ സിനിമ പ്രൈം വീഡിയോയിൽ ഉണ്ടായിരുന്നത്. ഇത് നാളെ മുതൽ മാറുകയും എല്ലാ പ്രൈം മെമ്പർമാർക്കും സൌജന്യമായി ലഭ്യമാകുകയും ചെയ്യും.

 

കെജിഎഫ് ചാപ്റ്റർ 2

കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം എന്നിവ ഉൾപ്പെടുന്ന അഞ്ച് ഭാഷകളിൽ കെജിഎഫ് ചാപ്റ്റർ 2 എന്ന ചിത്രം സബ്ക്രൈബർമാർക്ക് ലഭ്യമാകുമെന്ന് ആമസോൺ പ്രൈം അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 14നാണ് ഈ ചിത്രം തിയ്യറ്ററുകളിൽ റിലീസ് ചെയ്തത്. ഹോംബാലെ ഫിലിംസ് നിർമ്മിച്ച് പ്രശാന്ത് നീൽ സംവിധാനം ചെയ്ത പിരീഡ് ആക്ഷൻ ഡ്രാമയാണ് കെജിഎഫ് ചാപ്റ്റർ 2. കോളാർ സ്വർണ ഖനിയിലെ രാജാവായി മാറുന്ന അനാഥനായ റോക്കിയുടെ കഥ പറയുന്ന ഈ ചിത്രത്തിന് വലിയ ജനപ്രിതിയാണ് ലഭിച്ചിട്ടുള്ളത്.

പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ നിങ്ങളും ഉണ്ടോ?, ഓൺലൈനായി പരിശോധിക്കാംപ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ നിങ്ങളും ഉണ്ടോ?, ഓൺലൈനായി പരിശോധിക്കാം

ഒടിടി

ഒടിടിയിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് തിയറ്റർ റിലീസ് സമയത്ത് കെജിഎഫ് ചാപ്റ്റർ 2 ലോകമെമ്പാടുമായി ഏകദേശം 1,228 കോടി രൂപയാണ് നേടിയത്. നിങ്ങൾ ഇതുവരെ കെജിഎഫ് ചാപ്റ്റർ 2 കണ്ടിട്ടില്ലെങ്കിൽ നാളെ മുതൽ ആമസോൺ പ്രൈമിലൂടെ ചിത്രം കാണാവുന്നതാണ്. ഇതിനായി നിങ്ങൾക്ക് ആമസോൺ പ്രൈം സബ്ക്രിപ്ഷൻ ആവശ്യമാണ്. വിവിധ ടെലിക്കോം കമ്പനികൾ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ആമസോൺ പ്രൈം സബ്ക്രിപ്ഷൻ നൽകുന്നുണ്ട്. ആമസോൺ പ്രൈം സബ്ക്രിപ്ഷൻ സാധാരണ നിലയിൽ ലഭിക്കാനായി തിരഞ്ഞെടുക്കാവുന്ന സബ്ക്രിപ്ഷൻ പ്ലാനുകൾ നോക്കാം.

ആമസോൺ പ്രൈം പ്ലാനുകൾ
 

ആമസോൺ പ്രൈം പ്ലാനുകൾ

ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ പ്ലാനുകൾ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് ലഭ്യമാകുന്നത്. ആദ്യത്തേത് ഒരു മാസത്തെ പ്ലാനാണ്. ഈ ഒരു മാസത്തെ സബ്ക്രിപ്ഷനായി 179 രൂപയാണ് നൽകേണ്ടി വരുന്നത്. രണ്ടാമത്തെ പ്ലാൻ മൂന്ന് മാസത്തേക്കുള്ളതാണ്. ഈ പ്ലാനിനായി 459 രൂപയാണ് ചിലവ് വരുന്നത്. മൂന്നാമത്തേതും വില കൂടിയതുമായ പ്ലാൻ ഒരു വർഷത്തേക്കുള്ള ആമസോൺ പ്രൈം മെമ്പർഷിപ്പ് നൽകുന്നു. ഈ പ്ലാനിന് 1499 രൂപയാണ് വില. ആമസോൺ പ്രൈം വീഡിയോ സബ്ക്രിപ്ഷന് പുറമേ ആമസോൺ ഇ-കൊമേഴ്സ് ആപ്പിൽ ഫ്രീ ഡെലിവറി, പ്രത്യേക സെയിലുകളിലേക്കുള്ള നേരത്തെ ആക്സസ് എന്നിവയെല്ലാം ലഭിക്കും.

ഓൺലൈനിൽ ഫാസ്ടാഗ് ബാലൻസ് പരിശോധിക്കുന്നതെങ്ങനെ?ഓൺലൈനിൽ ഫാസ്ടാഗ് ബാലൻസ് പരിശോധിക്കുന്നതെങ്ങനെ?

ആമസോൺ പ്രൈം ആനുകൂല്യങ്ങൾ

ആമസോൺ പ്രൈം ആനുകൂല്യങ്ങൾ

ആമസോൺ പ്രൈം എടുത്താൽ ഉപയോക്താക്കൾക്ക് വീഡിയോ കണ്ടന്റിലേക്കുള്ള ആക്സസ് കൂടാതെ ലഭിക്കുന്ന ആനുകൂല്യങ്ങൾ വിശദമായി നോക്കാം.

• ആമസോൺ പ്രൈം ഡെലിവറി ആനുകൂല്യങ്ങൾ: സൗജന്യമായി ഒരു ദിവസത്തിലോ രണ്ട് ദിവസത്തിലോ ഡെലിവറി, 25 രൂപ ക്യാഷ്ബാക്ക് സഹിതം വൈകിയുള്ള ഷിപ്പിങ്, ഷെഡ്യൂൾ ചെയ്‌ത ഡെലിവറി, സ്റ്റാൻഡേർഡ് ഡെലിവറിക്ക് മിനിമം ഓർഡർ വാല്യു ഇല്ല

• ആമസോൺ പ്രൈം ഏർലി ആക്‌സസ്: ആമസോൺ പ്രൈം അംഗങ്ങൾക്ക് മറ്റ് ഉപയോക്താക്കളേക്കാൾ ഒരു ദിവസം മുമ്പേ സെയിലുകളിലേക്ക് ആക്സസ് ലഭിക്കും

• ആമസോൺ പ്രൈം എക്സ്ക്ലൂസീവ് ഡീലുകൾ: ആമസോൺ ഇന്ത്യ പ്രൈം അംഗങ്ങൾക്ക് എക്സ്ക്ലൂസീവ് ഡീലുകളും മികച്ച ഡീലുകളും ലഭിക്കുന്നു

പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്‌ഷൻ

• പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്‌ഷൻ: ആമസോൺ പ്രൈം അംഗത്വത്തിന് പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നു

• പ്രൈം മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷൻ: ആമസോൺ പ്രൈം ഉപയോക്താക്കൾക്ക് പരസ്യങ്ങളില്ലാതെ 2 ദശലക്ഷത്തിലധികം ഗാനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും

• പ്രൈം റീഡിങ് സബ്‌സ്‌ക്രിപ്‌ഷൻ: പ്രൈം അംഗങ്ങൾക്ക് പ്രൈം റീഡിംഗ് ലൈബ്രറിയിൽ നിന്ന് കിൻഡിൽ ടൈറ്റിലുകൾ ആക്‌സസ് ചെയ്യാനും കിൻഡിലിലോ കിൻഡിൽ ആപ്പിലോ അവ വായിക്കാനും സാധിക്കും.

• പ്രൈം ഗെയിമിങ് ഓഫറുകൾ: ആമസോൺ പ്രൈം ചില തേർഡ് പാർട്ടി കണ്ടന്റ് ഉൾപ്പെടെ എല്ലാ മാസവും സൗജന്യ ഇൻ-ഗെയിം കണ്ടന്റ് നൽകുന്നു.

പ്രായമായ ആളുകളുടെ സ്മാർട്ട്ഫോൺ ഉപയോഗം എളുപ്പമാക്കാൻ ചെയ്യേണ്ടത് എന്തൊക്കെപ്രായമായ ആളുകളുടെ സ്മാർട്ട്ഫോൺ ഉപയോഗം എളുപ്പമാക്കാൻ ചെയ്യേണ്ടത് എന്തൊക്കെ

Most Read Articles
Best Mobiles in India

English summary
Amazon Prime has announced that KGF Chapter 2 will be available to subscribers in five languages, including Kannada, Tamil, Hindi, Telugu and Malayalam.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X