ടാറ്റ ഐപിഎൽ 2022 പ്ലേഓഫുകൾ എങ്ങനെ മൊബൈലിലും ടിവിയിലും തത്സമയം കാണാം

|

ടാറ്റ ഐപിഎൽ 2022 പ്ലേഓഫുകൾ ഇന്ന് ആരംഭിക്കും. ഏറ്റവും കൂടുതൽ പോയിന്റുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് ക്വാളിഫയർ 1ൽ രാജസ്ഥാൻ റോയൽസിനെ നേരിടും. ഐപിഎൽ പ്ലേ ഓഫുകൾ കേബിൾ ടിവിയിൽ കാണാൻ എല്ലാവർക്കും സാധിക്കണം എന്നില്ല. യാത്ര ചെയ്യുമ്പോഴാണ് കളി നടക്കുന്നത് എങ്കിൽ മൊബൈലിൽ തന്നെ കാണേണ്ടി വരും. ഇതിനായി നിങ്ങൾക്ക് ആശ്രയിക്കാവുന്ന പ്ലാറ്റ്ഫോമാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ. കേബിൾ കണക്ഷൻ ഇല്ലാത്ത ടിവികളിലും ഡിസ്നി+ ഹോട്ട്സ്റ്റാർ വഴി നിങ്ങൾക്ക് മാച്ച് കാണാം.

 

ഇന്ത്യൻ പ്രീമിയർ ലീഗ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15-ാം സീസണിലെ പ്ലേ ഓഫ് മത്സരങ്ങൾ ഓൺലൈനായി ലൈവ് സ്ട്രീം ചെയ്യുന്നതിന് നിങ്ങൾക്ക് ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ മൊബൈൽ, സൂപ്പർ അല്ലെങ്കിൽ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിക്കുന്നത് 299 രൂപയിലാണ്. എന്നാൽ നിങ്ങൾക്ക് ജിയോ, എയർടെൽ, വിഐ റീചാർജ് പാക്കുകൾക്കൊപ്പവും ഈ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ സൌജന്യമായി ലഭിക്കും. ഫ്ലിപ്പ്കാർട്ട് സൂപ്പർകോയിനുകൾ, ടൈംസ് പ്രൈം, മറ്റ് ഓഫറുകൾ എന്നിവയിലൂടെ ഡിസ്നി+ ഹോട്ട്സ്റ്റാറിനായി മുടക്കുന്ന തുക ലാഭിക്കുകയും ചെയ്യാം.

ഐപിൽ കാലത്ത് നേട്ടം കൊയ്ത് ഡിസ്നി+ ഹോട്ട്സ്റ്റാർ; 40 ലക്ഷം വരിക്കാർ വർധിച്ചുഐപിൽ കാലത്ത് നേട്ടം കൊയ്ത് ഡിസ്നി+ ഹോട്ട്സ്റ്റാർ; 40 ലക്ഷം വരിക്കാർ വർധിച്ചു

ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ
 

ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ

ഡിസ്നി+ ഹോട്ട്സ്റ്റാർ മൂന്ന് വിഭാഗം പ്ലാനുകളാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. മൊബൈൽ, സൂപ്പർ, പ്രീമിയം എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ പേരുകൾ. മൊബൈൽ പ്ലാനിന് ഒരു വർഷത്തേക്ക് 499 രൂപയാണ് വില വരുന്നത്. സൂപ്പർ പ്ലാനിന് 899 രൂപ വിലയുണ്ട്. പ്രീമിയം പ്ലാനിന്റെ വില 1499 രൂപയാണ്. ഇതിൽ തന്നെ മൊബൈ പ്ലാൻ 6 മാസത്തേക്ക് വേണ്ടവർക്ക് 199 രൂപയ്ക്കും അത് തിരഞ്ഞെടുക്കാവുന്നതാണ്. 499 രൂപ പ്ലാനിന്റെ അതേ ക്വാളിറ്റിയിൽ കണ്ടന്റുകൾ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനാണ് ഇത്. ഈ പ്ലാനുകൾ സബ്ക്രിപ്ഷൻ ആനുകൂല്യങ്ങളും കണ്ടന്റ് ക്വാളിറ്റിയും വിശദമായി നോക്കാം.

പ്രീമിയം പ്ലാൻ

ഡിസ്നി+ ഹോട്ട്സ്റ്റാർ നൽകുന്ന പ്രീമിയം പ്ലാനിന് മുകളിൽ സൂചിപ്പിച്ചത് പോലെ 1499 രൂപയാണ് വില. ഏറ്റവും വില കൂടിയ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ 4കെ ക്വാളിറ്റിയിൽ വീഡിയോ കാണാൻ സാധിക്കും. ബ്രോഡ്ബാന്റ് കണക്ഷനുള്ള, ടിവിയിൽ ഐപിഎൽ കാണാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. മികച്ച ക്വാളിറ്റിയിൽ കണ്ടന്റ് സ്ട്രീം ചെയ്യാൻ പ്ലാനിന് സാധിക്കുന്നു. ഡോൾബി 5.1 ഓഡിയോയും ഇതിലൂടെ ലഭിക്കും. 4 ഡിവൈസുകളിൽ വരെ ഈ പ്ലാൻ തിരഞ്ഞെടുത്താൽ ഡിസ്നി+ ഹോട്ട്സ്റ്റാർ ഉപയോഗിക്കാവുന്നതാണ്.

ഐപിഎൽ കാണാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ ആനുകൂല്യം നൽകുന്ന പുതിയ മൂന്ന് പ്ലാനുകളുമായി ജിയോഐപിഎൽ കാണാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ ആനുകൂല്യം നൽകുന്ന പുതിയ മൂന്ന് പ്ലാനുകളുമായി ജിയോ

സൂപ്പർ പ്ലാൻ

ഡിസ്നി+ ഹോട്ട്സ്റ്റാർ സൂപ്പർ പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് എച്ച്ഡി ക്വാളിറ്റിയിലുള്ള വീഡിയോകളാണ് കാണാൻ സാധിക്കുന്നത്. മുകളിൽ സൂചിപ്പിച്ചത് പോലെ ഈ പ്ലാനിനായി ഒരു വർഷത്തേക്ക് 899 രൂപയാണ് നൽകേണ്ടത്. ഡോൾബി 5.1 ഓഡിയോയും ഇതിലൂടെ ലഭിക്കും. ഈ പ്ലാനിലൂടെ രണ്ട് ഡിവൈസുകളിലേക്കാണ് ആക്സസ് ലഭിക്കുന്നത്. എച്ച്ഡി ക്വാളിറ്റിയിൽ മിക്കവാറും ആളുകളും തൃപ്തരാണ് എന്നതിനാൽ തന്നെ ഈ പ്ലാൻ തിരഞ്ഞെടുക്കുന്നവർ ധാരാളമാണ്. ഐപിഎൽ പ്ലേ ഓഫ് കാണാൻ തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

ഡിസ്നി+

499 രൂപ വിലയുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ പ്ലാൻ യാത്രയ്ക്കിടയിൽ ഐപിഎൽ പ്ലേ ഓഫ് കാണുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ്. ഈ പ്ലാൻ പേര് സൂചിപ്പിക്കുന്നത് പോലെ മൊബൈൽ ഫോണിൽ മാത്രം കണ്ടന്റ് ആക്‌സസ് ചെയ്യാൻ സാധിക്കുന്നു. ടിവിയിലോ കമ്പ്യൂട്ടറിലൂടെ കണ്ടന്റ് സ്ട്രീം ചെയ്യാൻ ഈ പ്ലാനിലൂടെ സാധിക്കില്ല. 720പി (എച്ച്ഡി) ക്വാളിറ്റി നൽകുന്നു എന്നതിനാൽ മൊബൈൽ ഐപിഎൽ കാണാൻ ഇത് മതിയാകും. സ്റ്റീരിയോ ഓഡിയോ ആണ് ഈ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് ലഭിക്കുന്നത്.

ഐപിഎൽ കാണാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ ആനുകൂല്യം നൽകുന്ന പുതിയ മൂന്ന് പ്ലാനുകളുമായി ജിയോഐപിഎൽ കാണാൻ ഡിസ്നി+ ഹോട്ട്സ്റ്റാർ ആനുകൂല്യം നൽകുന്ന പുതിയ മൂന്ന് പ്ലാനുകളുമായി ജിയോ

Best Mobiles in India

English summary
TATA IPL 2022 playoffs starts today. Let's see how to watch IPL playoff matches live on mobile or TV.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X