ടോക്കിയോ ഒളിമ്പിക്സ് സൌജന്യമായി കാണാവുന്ന ചാനലുകളും അവയുടെ നമ്പരുകളും

|

ടോക്കിയോ ഒളിമ്പിക്സ് ആരംഭിച്ചതോടെ കായികപ്രേമികൾ ലൈവായി ഇത് കാണുന്നത് എങ്ങനെയെന്നും ടെലികാസ്റ്റ് ചെയ്യുന്ന ചാനലുകൾ ഏതൊക്കെ എന്നും അന്വേഷിക്കുന്നുണ്ട്. ഇന്ത്യയിലെ താരങ്ങളും പങ്കെടുക്കുന്ന കായിക ഇനങ്ങൾ നടക്കുന്നതിനാൽ തന്നെ ഒളിമ്പിക്സ് ലൈവായി കാണുക എന്നത് പലർക്കും ആഗ്രഹമുള്ള കാര്യമാണ്. ഇത്തവണ എല്ലാ ടോക്കിയോ ഒളിമ്പിക്സ് ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നത് സോണി ടെൻ, സോണി സിക്സ് ചാനലുകളാണ്. ഇതിനൊപ്പം സോണി ലിവ് ആപ്പിൽ ഇവ ലൈവ് ആയി സംപ്രേഷണം ചെയ്യും.

 

ഒളിമ്പിക്സ്

വിട്ടിലിരുന്ന് ടിവിയിൽ ആയാലും യാത്ര ചെയ്യുമ്പോൾ മൊബൈലിൽ ആയാലും ഒളിമ്പിക്സ് മത്സരങ്ങൾ കാണാൻ സോണി നെറ്റ്വർക്കാണ് ഇന്ത്യയിലെ ആളുകളെ സഹായിക്കുന്നത്. നിങ്ങൾക്ക് റിലയൻസ് ജിയോ സിം ഉണ്ടെങ്കിൽ ടോക്കിയോ ഒളിമ്പിക്സ് 2021 നിങ്ങൾക്ക് സൌജന്യമായി കാണാൻ കഴിയും. ജിയോയുടെ ജിയോ ടിവി ആപ്പ് ഒളിമ്പിക്സ് 2021 സംപ്രേഷണം ചെയ്യുന്ന എല്ലാ പ്രധാന സോണി സിക്സ് ചാനലുകളും സ്ട്രീം ചെയ്യുന്നുണ്ട്. ഇവയിൽ സോണി ടെൻ 2, ടെൻ 3, ടെൻ 4, സോണി സിക്സ് എന്നീ ചാനലുകളാണ് ഉള്ളത്.

വില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായി സാംസങ് ഗാലക്‌സി എ22 5ജി ഇന്ത്യയിലെത്തി; വിലയും സവിശേഷതകളുംവില കുറഞ്ഞ 5ജി സ്മാർട്ട്ഫോണായി സാംസങ് ഗാലക്‌സി എ22 5ജി ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും

ടോക്കിയോ ഒളിമ്പിക്സ് 2020
 

ടോക്കിയോ ഒളിമ്പിക്സ് 2020ന്റെ ഔദ്യോഗിക പ്രക്ഷേപണ പങ്കാളിയാണ് സോണി. സോണി ടെൻ, സിക്സ് എന്നീ വിഭാഗങ്ങളിലെ സ്പോർട്സ് ചാനലുകളിൽ ഇവന്റ് സംപ്രേഷണം ചെയ്യും. സോണി സിക്സ്, സോണി സിക്സ് എച്ച്ഡി, സോണി ടെൻ 2, ടെൻ 2 എച്ച്ഡി, ടെൻ 3, ടെൻ 3 എച്ച്ഡി, ടെൻ 4, ടെൻ 4 എച്ച്ഡി എന്നിവയാണ് ഈ ചാനലുകൾ. ഇംഗ്ലീഷിൽ കാണണമെങ്കിൽ സോണി ടെൻ 2, സോണി സിക്സ് ചാനലുകളിലും, ഹിന്ദി കമന്ററിയിൽ സോണി ടെൻ 3 ചാനലുകളിലും ലഭ്യമാകും. തമിഴ്, തെലുങ്ക് ഭാഷകളിൽ കാണാൻ സോണി ടെൻ 4 ചാനലുകൾ നോക്കിയാൽ മതി. ടാറ്റ സ്കൈ, എയർടെൽ, ഡിഷ് ടിവി, ഡി 2 എച്ച് ഡിടിഎച്ച് എന്നിവയുൾപ്പെടെ എല്ലാ പ്രമുഖ ഡിടിഎച്ച് ഓപ്പറേറ്റർമാരും ഈ ചാനലുകൾ നൽകുന്നുണ്ട്.

ടാറ്റ സ്കൈ ഡിടിഎച്ചിലെ സോണി ചാനൽ നമ്പറുകൾ

ടാറ്റ സ്കൈ ഡിടിഎച്ചിലെ സോണി ചാനൽ നമ്പറുകൾ

• സോണി ടെൻ 2 എച്ച്ഡി - 473

• സോണി ടെൻ 2 - 474

• സോണി ടെൻ 3 എച്ച്ഡി - 475

• സോണി ടെൻ 3 - 476

• സോണി സിക്സ് എച്ച്ഡി - 483

• സോണി സിക്സ് - 484

സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ പോക്കോ എഫ്3 ജിടി ഇന്ത്യയിലെത്തി; വിലയും സവിശേഷതകളുംസ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ പോക്കോ എഫ്3 ജിടി ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും

എയർടെൽ ഡിജിറ്റൽ ടിവി ഡിടിഎച്ചിലെ സോണി ചാനൽ നമ്പറുകൾ

എയർടെൽ ഡിജിറ്റൽ ടിവി ഡിടിഎച്ചിലെ സോണി ചാനൽ നമ്പറുകൾ

• സോണി ടെൻ 2 എച്ച്ഡി - 288

• സോണി ടെൻ 2 - 287

• സോണി ടെൻ 3 എച്ച്ഡി - 290

• സോണി ടെൻ 3 - 289

• സോണി സിക്സ് എച്ച്ഡി - 292

• സോണി സിക്സ് - 291

ഡിഷ് ടിവി ഡിടിഎച്ചിലെ സോണി ചാനൽ നമ്പറുകൾ

ഡിഷ് ടിവി ഡിടിഎച്ചിലെ സോണി ചാനൽ നമ്പറുകൾ

• സോണി ടെൻ 2 എച്ച്ഡി - 612

• സോണി ടെൻ 2 - 613

• സോണി ടെൻ 3 എച്ച്ഡി - 614

• സോണി ടെൻ 3 - 615

• സോണി സിക്സ് - 623

കിടിലൻ സവിശേഷതകളുമായി വൺപ്ലസ് നോർഡ് 2 5ജി ഇന്ത്യൻ വിപണിയിൽ എത്തികിടിലൻ സവിശേഷതകളുമായി വൺപ്ലസ് നോർഡ് 2 5ജി ഇന്ത്യൻ വിപണിയിൽ എത്തി

ഡി2എച്ച് ഡിടിഎച്ചിലെ സോണി ചാനൽ നമ്പറുകൾ

ഡി2എച്ച് ഡിടിഎച്ചിലെ സോണി ചാനൽ നമ്പറുകൾ

• സോണി ടെൻ 2 എച്ച്ഡി - 931

• സോണി ടെൻ 2 - 413

• സോണി ടെൻ 3 എച്ച്ഡി - 926

• സോണി ടെൻ 3 - 415

• സോണി സിക്സ് എച്ച്ഡി - 928

• സോണി സിക്സ് - 423

Most Read Articles
Best Mobiles in India

English summary
Tokyo Olympics broadcast live in India by Sony Ten and Sony Six channels. These channels can also be viewed through the Jio TV app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X