കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; അറിയേണ്ടതെല്ലാം

|

എടിഎമ്മുകൾ നിർമ്മിക്കുന്നതിന്റെ ഉത്തരവാദിത്തമുള്ള എൻ‌സി‌ആർ കോർപ്പറേഷൻ യു‌പി‌ഐ എനേബിൾഡ് ഇന്ററോപ്പറബിൾ കാർഡ്‌ലെസ് ക്യാഷ് വിഡ്രോയിങ് സിസ്റ്റം ഇന്ത്യയിൽ ആരംഭിച്ചു. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ), സിറ്റി യൂണിയൻ ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് ഈ സേവനം കൊണ്ടുവന്നിരിക്കുന്നത്. കാർഡ് എടുക്കാൻ മറന്നാലും യുപിഐ വഴി എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ സഹായിക്കുന്ന സേവനമാണ് ഇത്.

 

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ

ഫിസിക്കൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്ന് ആവശ്യത്തിന് പണം പിൻവലിക്കാൻ ഈ സാങ്കേതികവിദ്യ ഉപയോക്താക്കളെ സഹായിക്കുന്നു. രാജ്യത്തുടനീളമുള്ള 1,500 ഓളം എടിഎമ്മുകൾ ഇതിനകം ഈ ടെക്നോളജി സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് സിറ്റി യൂണിയൻ ബാങ്ക് അറിയിച്ചു. യുപിഐ സേവനങ്ങളുടെയും എടിഎം സേവനങ്ങളുടെയും പുതിയ ചുവടുവെപ്പിലൂടെ ഇന്ത്യയിലെ എടിഎം സേവനങ്ങൾ കൂടുതൽ എളുപ്പവും സുതാര്യവുമാകും എന്ന് ഉറപ്പാണ്.

കൂടുതൽ വായിക്കുക: സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന 5 കിടിലൻ കാര്യങ്ങൾകൂടുതൽ വായിക്കുക: സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന 5 കിടിലൻ കാര്യങ്ങൾ

യുപിഐ

യുപിഐ എനേബിൾഡ് ഇന്ററോപ്പറബിൾ കാർഡ്ലസ് ക്യാഷ് വിഡ്രോയിഡ് സിസ്റ്റത്തിലൂടെ ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ‌ ഫോണുകളും യു‌പി‌ഐ എനേബിൾഡ് ഭീം, പേടിഎം, ജിപേ, ഫോൺപേ മുതലായ ആപ്പുകളും ഉപയോഗിച്ച് എടിഎമ്മിൽ നിന്നും പണം പിൻ‌വലിക്കാൻ‌ കഴിയും. വളരെ എളുപ്പത്തിൽ എടിഎമ്മിൽ നിന്ന് പണം എടുക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഇത്. ഈ സേവനം എങ്ങനെ ഉപയോഗിക്കാം എന്ന് പരിശോധിക്കാം.

ചെയ്യേണ്ടത് ഇത്ര മാത്രം
 

ചെയ്യേണ്ടത് ഇത്ര മാത്രം

യുപിഐ എനേബിൾഡ് ഇന്ററോപ്പറബിൾ കാർഡ്ലസ് ക്യാഷ് വിഡ്രോയിഡ് സിസ്റ്റം സപ്പോർട്ട് ചെയ്യുന്ന ഏതെങ്കിലും എടിഎമ്മിലേക്ക് പോയി മെഷീനിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുക. അതിന് ശേഷം നിങ്ങൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക കൃത്യമായി നൽകുക. യുപിഐ എനേബിൾഡ് മൊബൈൽ ആപ്പ് ഉപയോഗിച്ച് നിങ്ങൾ ട്രാൻസാക്ഷന് അംഗീകാരം നൽകണം. ഇത് നൽകി കഴിഞ്ഞാൽ എടിഎമ്മിൽ നിന്നും സാധാരണ കാർഡ് ഉപയോഗിക്കുമ്പോൾ പണം ലഭിക്കുന്ന രീതിയിൽ തന്നെ പണം ലഭിക്കും.

കൂടുതൽ വായിക്കുക: എസ്എംഎസ് വഴി പാൻകാർഡിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രംകൂടുതൽ വായിക്കുക: എസ്എംഎസ് വഴി പാൻകാർഡിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രം

ക്യുആർ കോഡുകൾ

ക്യുആർ കോഡുകൾ ഡൈനാമിക്ക് ആയതിനാൽ തന്നെ ഓരോ ഇടപാടിലും അവ മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ അവ കോപ്പി ചെയ്ത് പിന്നീട് ഉപയോഗിക്കാനോ തട്ടിപ്പുകൾക്ക് ഇവ ഉപയോഗിക്കാനോ സാധിക്കുകയില്ല. ഇത് യുപിഐ എനേബിൾഡ് ഇന്ററോപ്പറബിൾ കാർഡ്ലസ് ക്യാഷ് വിഡ്രോയിഡ് സിസ്റ്റത്തിന്റെ സുതാര്യത ഉറപ്പ് വരുത്താൻ സഹായിക്കുന്നു. ഈ സംവിധാനം ആരംഭിച്ചതേ ഉള്ളു എന്നതിനാൽ തന്നെ ആദ്യ ഘട്ടത്തിൽ നിശ്ചിത തുക ലിമിറ്റിൽ മാത്രമേ പിൻവലിക്കാൻ അനുവദിക്കുകയുള്ളു എന്ന് റിപ്പോർട്ടുകളുണ്ട്.

തുകയുടെ ലിമിറ്റ്

യുപിഐ എനേബിൾഡ് ഇന്ററോപ്പറബിൾ കാർഡ്ലസ് ക്യാഷ് വിഡ്രോയിഡ് സിസ്റ്റം ഉപയോഗിച്ച് പിൻവലിക്കാവുന്ന തുകയുടെ ലിമിറ്റ് 5,000 രൂപയിൽ താഴെ ആക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ എല്ലാ എടിഎമ്മുകളിലും ഈ സൗകര്യം എങ്ങനെ നടപ്പാക്കാമെന്ന് എൻ‌സി‌ആർ കോർപ്പറേഷനും എൻ‌പി‌സി‌ഐയും ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ട്. രണ്ട് സ്ഥാപനങ്ങളും പൊതു-സ്വകാര്യ ബാങ്കുകളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ തീരുമാനം ഉണ്ടാകും.

കൂടുതൽ വായിക്കുക: നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾകൂടുതൽ വായിക്കുക: നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

സിറ്റി യൂണിയൻ

സിറ്റി യൂണിയൻ എടിഎമ്മുകളിൽ ഈ സൗകര്യം അനുവദിക്കുന്നതിനായി നിലവിലുള്ള സോഫ്റ്റ്വെയർ അപ്ഗ്രേഡ് ചെയ്തതായി എൻ‌സി‌ആർ കോർപ്പറേഷൻ വക്താവ് അറിയിച്ചിരുന്നു. ഹാർഡ്‌വെയർ നവീകരിക്കേണ്ട ആവശ്യമില്ലാത്തതിനാൽ രാജ്യത്തെ എല്ലാ എടിഎമ്മുകളിലും ഈ സൗകര്യം ലഭ്യമാക്കുമെന്ന് ഉറപ്പാണ്. എടിഎമ്മുകളിലെ സോഫ്റ്റ്വയറുകൾ അപ്ഗ്രേഡ് ചെയ്തുകൊണ്ട് ഈ സേവനം ലഭ്യമാക്കാനായി എല്ലാ ബാങ്കുകളുമായും എൻപിസിഐ സഹകരിക്കും.

Most Read Articles
Best Mobiles in India

English summary
NCR Corporation, responsible for manufacturing ATMs, has launched the UPI Enabled Interoperable Cordless Cash Withdrawal System in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X