ഇപിഎഫ് അക്കൌണ്ടിലെ പണം മൊബൈൽഫോൺ ഉപയോഗിച്ച് പിൻവലിക്കാം

|

സ്മാർട്ട്ഫോൺ ഉപയോഗിച്ച് നമ്മുടെ നിത്യ ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ വളരെയധികമാണ്. കോളുകൾ വിളിക്കാനോ മെസേജ് ചെയ്യാനോ മാത്രമല്ല നമ്മളിന്ന് ഫോൺ ഉപയോഗിക്കുന്നത്. ഡിജിറ്റൽ പേയ്മെന്റും ബാങ്കിങും അടക്കം പല കാര്യങ്ങളും നമുക്ക് സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് ചെയ്യാൻ സാധിക്കും. സർക്കാർ, സർക്കാരിതര മേഖലകളിൽ ജോലി ചെയ്യുന്ന മിക്കവാറും എല്ലാവരുടെയും ശമ്പളത്തിന്റെ ഒരു ഭാഗം പിഎഫ് അക്കൌണ്ടിലേക്കാണ് പോകുന്നത്. ഈ പണം നമുക്ക് ആവശ്യമുള്ളപ്പോൾ പിൻവലിക്കാൻ സാധിക്കും.

 

ഇപിഎഫ് അക്കൗണ്ട്

ഇന്ത്യയിലെ സർക്കാർ, സർക്കാരിതര മേഖലകളിലെ ജീവനക്കാർക്ക് ഇപിഎഫ് അക്കൗണ്ട് ഉണ്ട്. ഇതിലൂടെ ജീവനക്കാരുടെ വരുമാനത്തിന്റെ ഒരു ചെറിയ ഭാഗം ഇപിഎഫ് അക്കൌണ്ടിലേക്ക് മാറ്റിവെക്കപ്പെടുന്നു. അത് പിന്നീട് പലിശ സഹിതം ജീവനക്കാർക്ക് തന്നെ തിരികെ ലഭിക്കും. ആവശ്യമുള്ളപ്പോഴോ വിരമിച്ചതിന് ശേഷമോ ഈ പണം ലഭിക്കും. എല്ലാ മാസവും, നിങ്ങളുടെ ശമ്പളത്തിൽ നിന്നും നിശ്ചിത ശതമാനം പിഎഫ് അക്കൗണ്ടിലേക്ക് മാറ്റുകയും സേവിംഗ്സ് രൂപത്തിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ഇപിഎഫ് അക്കൗണ്ട് ഉടമയ്ക്ക് ഒരു യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) ഉണ്ട്. ഇതിലൂടെ പിഎഫ് അക്കൗണ്ട് സ്റ്റാറ്റസ് പരിശോധിക്കാം. നമ്മുടെ അക്കൌണ്ടിലെ പണവും അത് സംബന്ധിച്ച വിവരങ്ങളും ഓൺലൈൻ ആയി തന്നെ അറിയാൻ സാധിക്കും.

ഇന്റർനെറ്റ് കണക്ഷൻ എടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾഇന്റർനെറ്റ് കണക്ഷൻ എടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇപിഎഫ് അക്കൌണ്ട്

ഇപിഎഫ് അക്കൌണ്ടിലുള്ള പണം വിരമിച്ചതിന് ശേഷം മാത്രം എടുക്കാവുന്ന ഒന്നല്ല. നമുക്ക് എപ്പോൾ വേണമെങ്കിലും ഈ തുക പിൻവലിക്കാം. നേരത്തെ ഈ പണം പിൻവലിക്കുന്നതിന് നിരവധി സങ്കീർണതകൾ ഉണ്ടായിരുന്നു. എന്നാലിപ്പോൾ നമ്മുടെ സ്മാർട്ട്ഫോണിലൂടെ തന്നെ ഇത് ചെയ്യാൻ സാധിക്കും. ഇതിനായി ഉമാങ്ക് മൊബൈൽ ആപ്പ് ആണ് ഉപയോഗിക്കേണ്ടത്. ഈ ആപ്പ് സുരക്ഷിതമാണ്. നിങ്ങളുടെ ഡാറ്റയോ പണമോ നഷ്ടപ്പെടുമെന്ന ഭയം വേണ്ട. ഉമാങ്ക് ആപ്പ് ഉപയോഗിച്ച് ഇപിഎഫ് അക്കൌണ്ടിലെ പണം പിൻവലിക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആപ്പ് സെറ്റ് ചെയ്യാം
 

ആപ്പ് സെറ്റ് ചെയ്യാം

നിങ്ങളുടെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറും (UAN), ഉമാങ്ക് ആപ്പും നിങ്ങളുടെ ആധാർ കാർഡുമായി ലിങ്ക് ചെയ്യണം.

• ആപ്പ് തുറന്ന് ന്യൂ യൂസർ എന്നതിൽ ക്ലിക്ക് ചെയ്യുക

• സ്ക്രീനിൽ രജിസ്ട്രേഷൻ പേജ് കാണും. അതിൽ നിങ്ങളുടെ മൊബൈൽ നമ്പർ നൽകി 'നെക്സ്റ്റ്' ക്ലിക്ക് ചെയ്യുക.

• മൊബൈൽ നമ്പർ ഓതന്റിക്കേഷനായി നിങ്ങളുടെ ഫോണിൽ ഒടിപി ലഭിക്കും. അത് ആപ്പിൽ നൽകിയിരിക്കുന്ന കോളത്തിൽ നൽകുക

• ഒടിപി നൽകി കഴിഞ്ഞാൽ നിങ്ങൾക്ക് ആവശ്യമുള്ള സെക്യൂരിറ്റി പിൻ (MPIN) നൽകുക

• രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയായ ശേഷം, നിങ്ങൾ നിങ്ങളുടെ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യുക. ഇതിൽ പേര്, മൊബൈൽ നമ്പർ, വയസ്സ് തുടങ്ങിയ വിവരങ്ങൾ പൂരിപ്പിക്കണം

ഐഫോണുകളിൽ കൂടുതൽ ബാറ്ററി ലൈഫ് കിട്ടാൻ ചെയ്യേണ്ടത് ഇത്ര മാത്രംഐഫോണുകളിൽ കൂടുതൽ ബാറ്ററി ലൈഫ് കിട്ടാൻ ചെയ്യേണ്ടത് ഇത്ര മാത്രം

പണം പിൻവലിക്കാം

പണം പിൻവലിക്കാം

• ആപ്പും അക്കൌണ്ടും സെറ്റ് ചെയ്ത ശേഷം നിങ്ങൾ ആപ്പിൽ ഇപിഎഫ് സെർച്ച് ചെയ്യുക, ഇതിൽ തുക പിൻ വലിക്കാനുള്ള ഓപ്ഷനും ലഭിക്കും.

• നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് പണം പിൻവലിക്കൽ സംബന്ധിച്ച വിവരങ്ങൾ പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കുക

• നിങ്ങൾ പണം പിൻവലിക്കാൻ ഇതിനകം അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, അതിന്റെ സ്റ്റാറ്റവും ഈ ആപ്പ് വഴി നിങ്ങൾക്ക് അറിയാൻ സാധിക്കും.

• നിങ്ങളുടെ പിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുള്ള ആകെ തുകയെക്കുറിച്ചുള്ള വിവരങ്ങളും ആപ്പ് വഴി നിങ്ങൾക്ക് ലഭിക്കും.

ഇപിഎഫ്

ഇപിഎഫ് അക്കൌണ്ടിൽ നിന്നും പിൻവലിക്കുന്ന തുക നിങ്ങളുടെ ബാങ്ക് അക്കൌണ്ടിലാണ് ക്രഡിറ്റ് ആകുന്നത്. ഇതിനായി ചെക്ക്ബുക്കിന്റെ ഫോട്ടോ അടക്കം അപ്ലോഡ് ചെയ്യേണ്ടതായി വന്നേക്കും. ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്ത് പണം പിൻവലിച്ചാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ പണം നിങ്ങളുടെ അക്കൌണ്ടിൽ എത്തും.

ആൻഡ്രോയിഡ് ഡിവൈസ് അകലത്തിരുന്നും നിയന്ത്രിക്കാംആൻഡ്രോയിഡ് ഡിവൈസ് അകലത്തിരുന്നും നിയന്ത്രിക്കാം

Best Mobiles in India

English summary
You can withdraw money from your EPF account using your mobile phone. UMANG app can be used for this.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X