ഐഫോണ്‍-ആന്‍ഡ്രോയിഡ് ഡാറ്റ എങ്ങനെ കൈമാറ്റം ചെയ്യാം?

ഐഫോണുകളില്‍ നിന്നും ആന്‍ഡ്രോയിഡ് ഫോണുകളിലേയ്ക്ക് മാറുന്നവര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ഡാറ്റ കൈമാറ്റം.

|

ഐഫോണുകളില്‍ നിന്നും ആന്‍ഡ്രോയിഡ് ഫോണുകളിലേയ്ക്ക് മാറുന്നവര്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ഡാറ്റ കൈമാറ്റം. ഐഫോണില്‍ നിന്നും സാംസങ്ങ് ഗാലക്‌സി ഫോണിലേയ്ക്ക് കോണ്‍ടാക്റ്റുകളും മറ്റു വിവരങ്ങളും മാറ്റുന്നതിന് സഹായിക്കുന്ന ആപ്പാണ് 'സാംസങ്ങ് സ്മാര്‍ട്ട് സ്വിച്ച്' . ഇത് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്.

ആന്‍ഡ്രോയിഡ് ഫോണിലെ നഷ്ടപ്പെട്ട ഫയലുകള്‍ എങ്ങനെ വീണ്ടെടുക്കാം?ആന്‍ഡ്രോയിഡ് ഫോണിലെ നഷ്ടപ്പെട്ട ഫയലുകള്‍ എങ്ങനെ വീണ്ടെടുക്കാം?

ഗാലക്‌സി എസ് 7,ഗാലക്‌സി എസ് 7 എഡ്ജ് എന്നീ ഫോണുകളിള്‍ ഈ ആപ്പ് പ്രീലോഡ് ചെയ്തു വരുന്നുണ്ട്. അല്ലാത്തവയില്‍ ഇത് അനുയോജ്യമായ സാംസങ്ങ് ഫോണുകളില്‍ ഇന്‍സ്‌റ്റോള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാം.

ഐഫോണില്‍ നിന്നും ഐക്ലൗഡിലേയ്ക്ക് ചേര്‍ത്തിട്ടുളള കോണ്‍ടാക്റ്റ് വിവരങ്ങള്‍ക്കൊപ്പം മ്യൂസിക്, വീഡിയോ, കലണ്ടര്‍, ഫോട്ടോകള്‍, മെസേജുകള്‍ എന്നിവ സാംസങ്ങ് ആന്‍ഡ്രോയിഡ് ഫോണുകളിലേയ്ക്ക് സാംസങ്ങ് സ്മാര്‍ട്ട് സ്വിച്ച് ആപ്പിന്റെ സഹായത്തോടെ ഇംപോര്‍ട്ട് ചെയ്യാന്‍ സാധിക്കും.

ഷവോമി മീ നോട്ട് 2: 21എംപി ക്യാമറയും മറ്റു ഞെട്ടിക്കുന്ന സവിശേഷതകളുമായി!ഷവോമി മീ നോട്ട് 2: 21എംപി ക്യാമറയും മറ്റു ഞെട്ടിക്കുന്ന സവിശേഷതകളുമായി!

ഐഫോണ്‍-ആന്‍ഡ്രോയിഡ് ഡാറ്റ എങ്ങനെ കൈമാറ്റം ചെയ്യാം?

ഫോണ്‍ ട്രാന്‍സ്ഫര്‍ എന്ന എ-പവര്‍സോഫ്റ്റ് നിര്‍മ്മിത ആപ്ലിക്കേഷനാണ് വിവിധ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കിടയിലുളള ക്രോസ്റ്റ് പ്ലാറ്റ്‌ഫോം കണക്ടിവിറ്റി സാധ്യമാക്കുന്നത്. നിങ്ങളുടെ ഐഫോണില്‍ നിന്നോ ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നോ അല്ലെങ്കില്‍ തിരിച്ചും ഒരു പിസിയുടെ സഹായത്താലോ അല്ലാതെ മൊബൈലുകള്‍ തമ്മില്‍ മാത്രമായോ ഡാറ്റ കൈമാറ്റം നടത്താന്‍ ഈ ആപ്പ് സഹായിക്കും. വൈഫൈ ഉപയോഗിച്ചോ യുഎസ്ബി കേബിള്‍ ഉപയോഗിച്ചോ ഫോണുകള്‍ പരസ്പരം കണക്ട് ചെയ്യാം.

1ജിബി 4ജി ഡാറ്റ 51 രൂപ: ഒരു വര്‍ഷം വാലിഡിറ്റി: ഞെട്ടിക്കുന്ന ഓഫര്‍!1ജിബി 4ജി ഡാറ്റ 51 രൂപ: ഒരു വര്‍ഷം വാലിഡിറ്റി: ഞെട്ടിക്കുന്ന ഓഫര്‍!

ഫോണ്‍ ട്രാന്‍സ്ഫര്‍ ആപ്പ് എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം...

സ്‌റ്റെപ്പ് 1

സ്‌റ്റെപ്പ് 1

http://www.apowersofr.com/phone-transfer എന്ന ലിങ്കില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.

സ്‌റ്റെപ്പ് 2

സ്‌റ്റെപ്പ് 2

ഇരു ഫോണുകളും (ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യേണ്ട ഫോണുകള്‍) യുഎസ്ബി കേബിള്‍ ഉപയോഗിച്ച് പിസിയിലേയ്ക്ക് കണക്ട് ചെയ്യുക. രണ്ടു ഫോണുകളിലും ഈ ആപ്പ് ഇന്‍സ്‌റ്റോള്‍ ചെയ്ത ശേഷം ഒരേ വൈഫൈ നെറ്റ്വര്‍ക്കിലേയ്ക്ക് കണക്ട് ചെയ്ത് ഉപയോഗിക്കാം.

സ്‌റ്റെപ്പ് 3

സ്‌റ്റെപ്പ് 3

ഫോണുകള്‍ ആപ്ലിക്കേഷന്‍ ഡിറ്റക്ട് ചെയ്ത ശേഷം കോപ്പി ചെയ്യാനുളള ഫയലുകള്‍ അടായാളപ്പെടുത്തി 'കോപ്പി' ക്ലിക്ക് ചെയ്തു ഡാറ്റ ഐഫോണില്‍ നിന്നും ആന്‍ഡ്രോയിഡ്‌ലേയ്ക്കും, തിരിച്ചും കൈമാറാവുന്നതാണ്.

സ്‌റ്റെപ്പ് 4

സ്‌റ്റെപ്പ് 4

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഈ ആപ്പ് അന്‍സ്റ്റോള്‍ ചെയ്യാന്‍ https://play.google.com/store/apps/details?id=com.apowersoft.phone.transfer എന്ന ലിങ്കും, ഐഫോണുകള്‍ക്കായി https://itunes.apple.com/us/app/apowersoft-phone-transfer/id1127754828?mt=8 എന്ന ലിങ്കും ഉപയോഗിക്കാം.

പ്രോ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക

പ്രോ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക

ആപ്പിന്റെ എല്ലാ സവിശേഷതയും പരിധി ഇല്ലാതെ ഉപയോഗിക്കാന്‍ പ്രോ വേര്‍ഷന്‍ സൗണ്‍ലോഡ് ചെയ്യേണ്ടി വരുമെങ്കിലും മൂന്നു ദിവസം ആപ്പിന്റെ ഉപയോഗം സൗജന്യമാണ്. ഈ കാലയളവിനുളളില്‍ നിങ്ങളുടെ എല്ലാ ഡാറ്റയും മറ്റൊരു ഫോണിലേയ്ക്ക് മാറ്റാന്‍ സാധിക്കും.

Best Mobiles in India

English summary
Transferring data between iPhone and Android phone seems not easy, especially when the data is huge. Of course, if you have backed up your iPhone data to computer, you can transfer them to Android phone via a USB cable quickly.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X