എന്താണ് ഭീം ആപ്പ്, അതിന്റെ പ്രവര്‍ത്തനം എന്ത്?

Written By:

ഡിജിറ്റല്‍ ഇടപാടുകള്‍ എളുപ്പത്തിലാക്കാനാണ് പ്രധാനമന്ത്രി ഭീം ആപ്പ് ഇറക്കിയത്. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തി ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന ആപ്പ് ഉപയോഗിച്ചാല്‍ ഇടപാടുകള്‍ക്ക് അധിക തുക ഈടാക്കുകയില്ല. ഉപഭോക്താക്കള്‍ക്ക് വന്‍ സമ്മാന പദ്ധതിയും ഇതിലൂടെ ലഭിക്കുന്നുണ്ട്.

നോക്കിയ E1, നോക്കിയ D1 ചിത്രങ്ങൾ പുറത്തായി

യുപിഐ ആപ്പിന് സമാനമായി പ്രവര്‍ത്തിക്കുന്ന രീതിയാണ് ഭീം ആപ്പ്. എന്നാല്‍ ഉപയോഗിക്കാന്‍ കുറേക്കൂടി എളുപ്പമായിരിക്കും ഭീം ആപ്പിന്റേത്.

എന്താണ് ഭീം ആപ്പ്, അതിന്റെ പ്രവര്‍ത്തനം എന്ത്?

ഭീം ആപ്പിന്റെ ഉപയോഗം എന്താണ്?

1. BHIM ( ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി എന്നതിന്റെ ചുരുക്കപ്പേരാണ് ഭീം ആപ്പ്. യുഎസ്എസ്ഡി സംവിധാനം വഴി ആയതിനാല്‍ ഇന്റെര്‍നെറ്റിന്റെ ആവശ്യം വരുന്നില്ല ഈ ആപ്പ് ഫോണില്‍ ഉപയോഗിക്കാന്‍.

2. കൂടാതെ ബാങ്കിലെ യുപിഐയുമായി ഈ ആപ്പ് ബന്ധിപ്പിക്കും. ഈ ആപ്പ് ഉപയോഗിച്ച് തത്ക്ഷണം തന്നെ പണം കൈമാറാനും സ്വീകരിക്കാനും സാധിക്കും. അതിനാല്‍ ഇത് വളരെ ഉപയോഗപ്രദമായിരിക്കും ഉപഭോക്താക്കള്‍ക്ക്.

100 രൂപയില്‍ കുറഞ്ഞ മൊബൈല്‍ ആക്‌സസറീസുകള്‍!

3. ഈ ആപ്പ് നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിങ്ങള്‍ ബാങ്ക് അക്കൗണ്ടും ഭീം ആപ്പുമായി രജിസ്റ്റര്‍ ചെയ്തിരിക്കണം. ബാങ്ക് അക്കൗണ്ടിന് യുപിഐയുടെ പിന്‍ നമ്പര്‍ ലഭിക്കും.

4. മൊബൈല്‍ നമ്പര്‍ ആയിരിക്കും അക്കൗണ്ട് ഉടമയുടെ പേയ്‌മെന്റ് മേല്‍വിലാസം. ഇൗ വിലാസം വഴി നിങ്ങള്‍ക്ക് പണം അടയ്ക്കാനും സ്വീകരിക്കാനും സാധിക്കും.

5. ഒറ്റ തവണ നിങ്ങള്‍ക്ക് 10,000 രൂപയായിരിക്കും പേയ്‌മെന്റ് നടത്താന്‍ സാധിക്കുന്നത്. ഒരു ദിവസം 20,000 രൂപ വരെ പേയ്‌മെന്റ് നടത്താം.

6. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വേണം പണം സ്വീകരിക്കാനും അടയ്ക്കാനും.

2016ലെ ശ്രദ്ധിക്കപ്പെടാതെ പോയ ചില മികച്ച ഫോണുകൾ

ഭീം ആപ്പ് എങ്ങനെ ഉപയോഗിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡൗണണ്‍ലോഡ് ചെയ്യുക

ആദ്യം നിങ്ങള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

2016ല്‍ പരാജയപ്പെട്ട സ്മാര്‍ട്ട്‌ഫോണുകള്‍!

ഭാഷ തിരഞ്ഞെടുക്കുക

അതിനു ശേഷം ആപ്പ് തുറന്ന് ഭാഷ തിരഞ്ഞെടുക്കുക.

ഫോണ്‍ ആപ്പ് വേരിഫിക്കേന്‍

ഇനി അടുത്തതായി ഫോണ്‍ എസ്എംഎസ് ആക്‌സസ് ചോദിക്കും. ഫോണുമായി ആപ്പ് വേരിഫിക്കേഷന്‍ ചെയ്യുക. എസ്എംഎസ്, ഫോണ്‍ കോള്‍ എന്നിവയ്ക്ക് പെര്‍മിഷന്‍ നല്‍കുക.

1000 രൂപയ്ക്ക് ജിയോ ലൈഫ് ഈസി 4ജി ഫോണ്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം!

പിന്‍ നമ്പര്‍ തിരഞ്ഞെടുക്കുക

എസ്എംഎസ്, ഫോണ്‍ കോള്‍ വേരിഫിക്കേഷന്‍ കഴിഞ്ഞാല്‍ നാല് അക്ക പിന്‍ നമ്പര്‍ തിരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിക്കുന്നതാണ്.

ബാങ്ക് തിരഞ്ഞെടുക്കുക

ഇനി നിങ്ങളുടെ ബാങ്ക് ഏതാണെന്ന് തിരഞ്ഞെടുക്കാന്‍ നിരദ്ദേശിക്കുന്നതാണ്. ബാങ്ക് തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ നിങ്ങളുടെ അക്കൗണ്ട് നമ്പര്‍ നല്‍കുക.

എടിഎമ്മുകളില്‍ പണം ഉണ്ടോ, വന്‍ തിരക്കാണോ പെട്ടെന്ന് അറിയാം!

ഓപ്ഷനുകള്‍ കാണാം

ഇനി നിങ്ങള്‍ക്ക് മൂന്നു ഓപ്ഷനുകള്‍ കാണാം, സെന്റ്, റിക്വസ്റ്റ്, സ്‌കാന്‍ ആന്റ് പേ. അതായത് പണം കൈമാറാന്‍ നിങ്ങളുടെ ആപ്പ് തയ്യാറായി എന്ന് അര്‍ത്ഥം.

ഭീം ആപ്പിന്റെ സൗകര്യം

നിങ്ങളുടെ പ്രൊഫൈല്‍ ഇടപാടുകളുടെ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് ഓപ്ഷന്‍ എന്നിവ ഈ ആപ്പില്‍ കാണാന്‍ സാധിക്കും. എപ്പോള്‍ വേണമെങ്കിലും യുപിഐ പിന്‍ മാറ്റാം. നിലവില്‍ ബന്ധിപ്പിച്ചിട്ടുളള ബാങ്ക് അക്കൗണ്ട് മാറ്റാനും ആപ്പിലൂടെ സഹായിക്കും.

മികച്ച ആന്‍ഡ്രോയിഡ് ഫോണുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Prime Minister Narendra Modi on Friday launched a UPI (United Payments Interface) based app called BHIM, short for Bharat Interface for Money.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot