Home
How to

ഗൂഗിള്‍ വോയിസ് സര്‍ച്ച് ഹിസ്റ്ററി എങ്ങനെ ഡിലീറ്റ് ചെയ്യാം?

ഗൂഗിള്‍ നിങ്ങളുടെ എല്ലാ വോയിസ് സര്‍ച്ചുകളും ട്രാക്ക് ചെയ്യുന്നു എന്നുളളതാണ്. Mountain-View കമ്പനി അവരുടെ സെര്‍വറുകളില്‍ എല്ലാ റെക്കോര്‍ഡുകളും ശേഖരിച്ച് വച്ചിട്ടുണ്ട്.

By Asha Sreejith

യഥാര്‍ത്ഥത്തില്‍ ഗൂഗിള്‍ വോയിസ് ആന്‍ഡ്രോയിഡ് സിവൈസിലെ നല്ലൊരു സവിശേഷതയാണ്. ഇതു കാരണം സ്മാര്‍ട്ട്‌ഫോണുകളും ടാബ്ലറ്റുകളും തൊടാതെ തന്നെ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കുന്നു.

ഇതു കൂടാതെ നിങ്ങള്‍ ഒരു കാര്യം പ്രധാനമായും മനസ്സിലാക്കേണ്ടത്, ഗൂഗിള്‍ നിങ്ങളുടെ എല്ലാ വോയിസ് സര്‍ച്ചുകളും ട്രാക്ക് ചെയ്യുന്നു എന്നുളളതാണ്. Mountain-View കമ്പനി അവരുടെ സെര്‍വറുകളില്‍ എല്ലാ റെക്കോര്‍ഡുകളും ശേഖരിച്ച് വച്ചിട്ടുണ്ട്.

ഗൂഗിള്‍ വോയിസ് സര്‍ച്ച് ഹിസ്റ്ററി എങ്ങനെ ഡിലീറ്റ് ചെയ്യാം?

എന്നാല്‍ കമ്പനി ശേഖരിച്ച ഒരു വിവരങ്ങളും അവര്‍ പുറത്തു വിടില്ല എന്നുളള ഒരു വസ്തുതയും നിങ്ങള്‍ അറിഞ്ഞിരിക്കണം.

എന്തായാലും ഈ ശേഖരിച്ച ഡാറ്റകള്‍ നിങ്ങള്‍ക്കും ഗൂഗിളിനും അല്ലാതെ മറ്റാര്‍ക്കും കാണാന്‍ സാധിക്കില്ല. എന്നിരുന്നാലും ചില ഘട്ടങ്ങളിലൂടെ ഡാറ്റകള്‍ ഇല്ലാതാക്കാന്‍ ഗൂഗിള്‍ നിങ്ങള്‍ക്ക് അവസരം നല്‍കുന്നുണ്ട്.

അത് എങ്ങനെയാണെന്നു നോക്കാം....

സ്‌റ്റെപ്പ് 1: നിങ്ങളുടെ എല്ലാ വോയിസ് പ്രവര്‍ത്തനങ്ങളും പരിശോധിക്കുക

സ്‌റ്റെപ്പ് 1: നിങ്ങളുടെ എല്ലാ വോയിസ് പ്രവര്‍ത്തനങ്ങളും പരിശോധിക്കുക

ഇതില്‍ ആദ്യമായി നിങ്ങള്‍ ചെയ്യേണ്ടത് ഗൂഗിള്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ' മൈ അക്കൗണ്ട് ടാബിന്റെ ' കീഴില്‍ കാണുന്ന 'മൈ ആക്ടിവിറ്റി' യില്‍ സൈന്‍ഇന്‍ ചെയ്താല്‍ നിങ്ങളുടെ എല്ലാ വോയിസ് സര്‍ച്ചുകളും കാണാവുന്നതാണ്.

സ്‌റ്റെപ്പ് 2 : വോയിസ് കമാന്‍ഡില്‍ പോകുക

സ്‌റ്റെപ്പ് 2 : വോയിസ് കമാന്‍ഡില്‍ പോകുക

ഇപ്പോള്‍ നിങ്ങളുടെ എല്ലാ വോയിസ് കമാന്‍ഡ് അടങ്ങിയ ഒരു ലിസ്റ്റ് കാണാവുന്നതാണ്.

സ്‌റ്റെപ്പ് 3: വോയിസ് കമാന്‍ഡുകള്‍ ശ്രദ്ധിക്കുക

സ്‌റ്റെപ്പ് 3: വോയിസ് കമാന്‍ഡുകള്‍ ശ്രദ്ധിക്കുക

ഗൂഗിള്‍ സര്‍ച്ച് റെക്കോര്‍ഡ് ചെയ്ത ഓഡിയോകള്‍ കേള്‍ക്കാനായി, അതിന്റെ അടുത്തായി കാണുന്ന പ്ലേ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 4: തിരഞ്ഞെടുത്ത കമാന്‍ഡ് ഡിലീറ്റ് ചെയ്യാം

സ്‌റ്റെപ്പ് 4: തിരഞ്ഞെടുത്ത കമാന്‍ഡ് ഡിലീറ്റ് ചെയ്യാം

ഒരു നിര്‍ദ്ദിഷ്ട ഓഡിയോ ഇല്ലാതാക്കണമെങ്കില്‍ ത്രീ ഡോട്ട് മെനു ബട്ടണില്‍ ക്ലിക്ക് ചെയ്യ്ത് ഡിലീറ്റ് ചെയ്യുക.

സ്‌റ്റെപ്പ് 5: തീയതികള്‍ അനുസരിച്ച് ഡിലീറ്റ് ചെയ്യാം

സ്‌റ്റെപ്പ് 5: തീയതികള്‍ അനുസരിച്ച് ഡിലീറ്റ് ചെയ്യാം

നിര്‍ദ്ദിഷ്ട തീയതികളില്‍ വോയിസ് കമാന്‍ഡ് ഡിലീറ്റ് ചെയ്യാം. അതിനായി പേജിന്റെ വലതു ഭാഗത്ത് മുകളില്‍ കാണുന്ന ത്രീ ഡോട്ടില്‍ ക്ലിക്ക് ചെയ്ത്, ഡിലീറ്റ് ആക്ടിവിറ്റി ദിവസം അനുസരിച്ച് ഡിലീറ്റ് ചെയ്യാം.

സ്‌റ്റെപ്പ് 6: വോയിസ് കമാന്‍ഡുകള്‍ ഒന്നിച്ച് ഡിലീറ്റ് ചെയ്യാം

സ്‌റ്റെപ്പ് 6: വോയിസ് കമാന്‍ഡുകള്‍ ഒന്നിച്ച് ഡിലീറ്റ് ചെയ്യാം

എല്ലാ വോയിസ് കമാന്‍ഡുകളും ഒരുമിച്ച് ഡിലീറ്റ് ചെയ്യണമെങ്കില്‍ മേല്‍ പറഞ്ഞ അതേ പ്രക്രിയകള്‍ തന്നെ ചെയ്യുക, എന്നാല്‍ തീയതി തിരഞ്ഞെടുക്കുന്നതിനു പകരം 'All Time' എന്നത് തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 7: വോയിസ് റെക്കോര്‍ഡ് സേവ് ചെയ്യുന്നത് ഗൂഗിളില്‍ നിന്നും നിര്‍ത്താന്‍

സ്‌റ്റെപ്പ് 7: വോയിസ് റെക്കോര്‍ഡ് സേവ് ചെയ്യുന്നത് ഗൂഗിളില്‍ നിന്നും നിര്‍ത്താന്‍

അതിനായി ഗൂഗിളിലെ മൈ ആക്ടിവിറ്റി കണ്ട്രോള്‍ പേജില്‍ പോകുക> താഴോട്ട് സ്‌ക്രോള്‍ ചെയ്ത് വോയിസ്/ഓഡിയോ ആക്ടിവിറ്റ് തിരഞ്ഞെടുക്കുക> അവിടെ കാണുന്ന 'ഓഫ്' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

ഇത്രയും ചെയ്തു കഴിഞ്ഞാല്‍ വോയിസ് റെക്കോര്‍ഡ് സേസ് ചെയ്യുന്നത് ഗൂഗിളില്‍ നിന്നും നിര്‍ത്താം.

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

More from GizBot

Best Mobiles in India

English summary
Although not truly a voice assistant, Google voice search is a really useful function that lets Android device owners to control their smartphone or tablet without actually touching the device.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X